bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 17
Luke 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
1
യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: പാപത്തില്‍ വീഴുന്നതിനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നത് നിശ്ചയം; എന്നാല്‍ ആരു മുഖാന്തരം അതുണ്ടാകുന്നുവോ അവന്, ഹാ കഷ്ടം!
2
ഈ എളിയവരില്‍ ഒരുവനെ വഴിതെറ്റിക്കുന്നതിനുള്ള ശിക്ഷയെക്കാള്‍ ലഘുവായിരിക്കും അവന്റെ കഴുത്തില്‍ ഒരു തിരികല്ലുകെട്ടി കടലിലെറിയുന്നത്.
3
ഇതു നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. “നിങ്ങളുടെ ഒരു സഹോദരന് തെറ്റുചെയ്താല്‍ അവനോടു ക്ഷമിക്കുക.
4
അവന് ദിവസം ഏഴു പ്രാവശ്യം നിന്നോട് അന്യായം പ്രവര്‍ത്തിക്കുകയും ആ ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ‘ഞാന്‍ അനുതപിക്കുന്നു’ എന്നു പറയുകയും ചെയ്താല്‍ അവനോടു ക്ഷമിക്കണം.”
5
“ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ” എന്ന് അപ്പോസ്തോലന്മാര് കര്‍ത്താവിനോടപേക്ഷിച്ചു.
6
അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറഞ്ഞു: “ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ കാട്ടത്തിയോടു വേരോടെ ഇളകി കടലില്‍ പോയി ഉറച്ചു നില്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.
7
“ഒരു ഭൃത്യന് നിലമുഴുകയോ, ആടിനെ മേയ്ക്കുകയോ ചെയ്തശേഷം വീട്ടില്‍ വരുമ്പോള്‍ അയാളോട് ‘പെട്ടെന്ന് വന്നു ഭക്ഷണം കഴിക്കുക’ എന്നു നിങ്ങളില്‍ ആരെങ്കിലും പറയുമോ?
8
നേരെമറിച്ച്, ‘എനിക്ക് അത്താഴം ഒരുക്കുക; എനിക്കു വിളമ്പിത്തന്നശേഷം ഞാന്‍ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ അരകെട്ടി കാത്തു നില്ക്കുക; പിന്നീടു നിനക്ക് ആഹാരം കഴിക്കാം’ എന്നല്ലേ പറയുക?
9
കല്പന അനുസരിച്ചതിന് ആ ഭൃത്യനോടു നന്ദി പറയുമോ?
10
അതുപോലെ നിങ്ങളോടു കല്പിക്കുന്നതെല്ലാം ചെയ്തു കഴിയുമ്പോള്‍: ‘ഞങ്ങള്‍ കേവലം ഭൃത്യന്മാര്; ഞങ്ങളുടെ കടമ നിറവേറ്റുക മാത്രമാണു ഞങ്ങള്‍ ചെയ്തത്’ എന്നു പറയുക.”
11
യെരൂശലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ യേശു ഗലീലയുടെയും ശമര്യയുടെയും ഇടയ്ക്കുകൂടി കടന്നുപോകുകയായിരുന്നു.
12
അവിടുന്ന് ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ പത്തു കുഷ്ഠരോഗികള്‍ അവിടുത്തെ കണ്ടുമുട്ടി;
13
അവര്‍ അകലെ നിന്നുകൊണ്ട് “യേശുനാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
14
അവിടുന്ന് അവരെ കണ്ടപ്പോള്‍ “നിങ്ങള്‍ പോയി നിങ്ങളെത്തന്നെ പുരോഹിതന്മാരെ കാണിക്കുക” എന്നു പറഞ്ഞു.
15
പോകുന്ന വഴിയില്‍വച്ചുതന്നെ അവര്‍ സുഖം പ്രാപിച്ചു. അവരിലൊരാള്‍ തന്റെ രോഗം വിട്ടുമാറി എന്നു കണ്ടപ്പോള്‍ അത്യുച്ചത്തില്‍
16
ദൈവത്തെ സ്തുതിച്ചുകൊണ്ടു മടങ്ങിവന്നു യേശുവിന്റെ കാല്ക്കല് സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു നന്ദിപറഞ്ഞു. ശമര്യക്കാരനായിരുന്നു അയാള്‍.
17
യേശു ചോദിച്ചു: “സുഖം പ്രാപിച്ചവര്‍ പത്തു പേരായിരുന്നില്ലേ?
18
ഒന്പതുപേര് എവിടെ? തിരിച്ചുവന്നു ദൈവത്തെ സ്തുതിക്കുവാന്‍ യെഹൂദനല്ലാത്ത ഈ മനുഷ്യനെ അല്ലാതെ മറ്റാരെയും കണ്ടില്ലല്ലോ”
19
പിന്നീട് യേശു അയാളോട് “എഴുന്നേറ്റ് പൊയ്ക്കൊള്ളുക; നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
20
“ദൈവരാജ്യത്തിന്റെ ആഗമനം എപ്പോഴാണ്” എന്നു പരീശന്മാര് ചോദിച്ചപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “കാണാവുന്ന വിധത്തിലല്ല ദൈവരാജ്യം വരുന്നത്.
21
ഇതാ, ഇവിടെയെന്നോ; അതാ, അവിടെയെന്നോ ആര്‍ക്കും അത് ചൂണ്ടിക്കാണിക്കാവുന്നതല്ല. ദൈവരാജ്യം നിങ്ങളില്‍ത്തന്നെയാണ്.”
22
അനന്തരം അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന്റെ ആഗമനദിവസം കാണുവാന്‍ നിങ്ങള്‍ അഭിവാഞ്ഛിക്കുന്ന കാലം വരുന്നു. പക്ഷേ, നിങ്ങള്‍ കാണുകയില്ല.
23
‘ഇതാ, ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ ആളുകള്‍ പറയും. അതുകേട്ട് നിങ്ങള്‍ പോകരുത്; അവരെ അനുഗമിക്കുകയുമരുത്.
24
മിന്നല്‍പ്പിണര്‍ ഒരു വശത്തുനിന്നു മറുവശത്തേക്കു മിന്നി ആകാശമണ്ഡലത്തെ ഉജ്ജ്വലമാക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രന് പ്രത്യക്ഷനാകുന്നത്.
25
എന്നാല്‍ അതിനുമുമ്പ് അവന് വളരെയധികം കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറ അവനെ തള്ളിക്കളയുകയും ചെയ്യേണ്ടിയിരിക്കുന്നു.
26
നോഹയുടെ കാലത്തെന്നപോലെ മനുഷ്യപുത്രന്റെ കാലത്തും സംഭവിക്കും;
27
നോഹയുടെ കാലത്ത് മനുഷ്യര്‍ തിന്നുകയും കുടിക്കുകയും വിവാഹബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്തുപോന്നിരുന്നു. നോഹ പേടകത്തില്‍ പ്രവേശിച്ചതോടെ ജലപ്രളയം ഉണ്ടാകുകയും എല്ലാവരും നശിക്കുകയും ചെയ്തു.
28
അതുപോലെതന്നെ ലോത്തിന്റെ കാലത്തും ജനങ്ങള്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും പണിയുകയും ചെയ്തുപോന്നു.
29
എന്നാല്‍ ലോത്ത് സോദോം വിട്ട ദിവസം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും പെയ്ത് അവരെ ആകമാനം നശിപ്പിച്ചു.
30
മനുഷ്യപുത്രന് പ്രത്യക്ഷനാകുന്ന നാളിലും അപ്രകാരം സംഭവിക്കും.
31
“അന്നു വീടിന്റെ മട്ടുപ്പാവിലിരിക്കുന്നവന്‍ അകത്തിരിക്കുന്ന സാധനങ്ങള്‍ എടുക്കാന്‍ നില്‍ക്കരുത്; അതുപോലെ വയലില്‍ നില്ക്കുന്നവന് വീട്ടിലക്കു തിരിച്ചുപോവുകയുമരുത്.
32
ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓര്‍ത്തുകൊള്ളുക.
33
സ്വജീവനെ നേടുവാന്‍ നോക്കുന്നവന് അതു നഷ്ടപ്പെടും. എന്നാല്‍ തന്റെ ജീവന് ത്യജിക്കുന്നവന് അതു സുരക്ഷിതമായി സൂക്ഷിക്കുന്നു.
34
ഞാന്‍ നിങ്ങളോടു പറയട്ടെ: അന്നു രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കയിലുണ്ടായിരുന്നാല്‍ ഒരുവനെ സ്വീകരിക്കും, മറ്റേയാളിനെ ഉപേക്ഷിക്കും.
35
രണ്ടു സ്ത്രീകള്‍ ഒരുമിച്ച് ഒരു തിരികല്ലില്‍ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളും മറ്റവളെ കൈവെടിയും.
36
രണ്ടുപേര്‍ വയലിലായിരിക്കും, ഒരുവനെ സ്വീകരിക്കും, അപരനെ തിരസ്കരിക്കും.”
37
“കര്‍ത്താവേ, എവിടെ?” എന്നു ശിഷ്യന്മാര് ചോദിച്ചു. “മൃതശരീരം എവിടെയുണ്ടോ അവിടെയാണല്ലോ കഴുകന്മാര് വന്നുകൂടുന്നത്” എന്നു യേശു മറുപടി പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24