bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 11
Luke 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
1
യേശു ഒരു സ്ഥലത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരാള് അഭ്യര്‍ഥിച്ചു: “നാഥാ, യോഹന്നാന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്ഥിക്കുവാന് പഠിപ്പിക്കണമേ.”
2
യേശു അരുള്‍ചെയ്തു: “നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക: പിതാവേ, അവിടുത്തെ പരിശുദ്ധനാമം പൂജിതമാകണമേ; അവിടുത്തെ രാജ്യം വരണമേ.
3
ആവശ്യമുള്ള ആഹാരം ദിനംതോറും ഞങ്ങള്‍ക്കു നല്കണമേ.
4
ഞങ്ങളോടു കടപ്പെട്ടിട്ടുള്ള ഏതൊരുവനോടും
5
ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. കഠിന പരീക്ഷണത്തില്‍ ഞങ്ങള്‍ അകപ്പെടുവാന്‍ ഇടയാക്കരുതേ.” അനന്തരം യേശു അവരോടു പറഞ്ഞു: “നിങ്ങളില്‍ ആരെങ്കിലും അര്‍ധരാത്രിയില്‍ നിങ്ങളുടെ സ്നേഹിതന്റെ വീട്ടില്‍ ചെന്നു
6
‘സ്നേഹിതാ, എന്റെ ഒരു സുഹൃത്ത് യാത്രാമധ്യേ എന്റെ വീട്ടില്‍ വന്നിരിക്കുന്നു; അയാള്‍ക്കു കൊടുക്കുവാന്‍ എന്റെ പക്കല്‍ ഒന്നുമില്ല; മൂന്ന് അപ്പം വായ്പ തരണേ’ എന്നു പറയുന്നു എന്നിരിക്കട്ടെ.
7
‘എന്നെ ശല്യപ്പെടുത്താതിരിക്കൂ, വാതില്‍ അടച്ചു കഴിഞ്ഞു; കുട്ടികളും എന്റെ കൂടെ കിടക്കുന്നു; ഇപ്പോള്‍ എഴുന്നേറ്റു വന്ന് എന്തെങ്കിലും എടുത്തുതരാന്‍ നിവൃത്തിയില്ല’ എന്ന് അയാള്‍ അകത്തുനിന്നു പറയുന്നു എന്നും വിചാരിക്കുക.
8
വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു ചോദിക്കുമ്പോള്‍ മമതയുടെ പേരില്‍ അല്ലെങ്കിലും സ്നേഹിതന്റെ നിര്‍ബന്ധംമൂലം അയാള്‍ എഴുന്നേറ്റ് ആവശ്യമുള്ളത് എടുത്തുകൊടുക്കും.”
9
“അപേക്ഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങള്‍ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങള്‍ക്കു വാതില്‍ തുറന്നു കിട്ടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍ അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന് കണ്ടെത്തുന്നു;
10
മുട്ടുന്നവനു വാതില്‍ തുറന്നു കിട്ടുന്നു.
11
നിങ്ങളില്‍ ഏതൊരു പിതാവാണ് മകന് അപ്പം ചോദിച്ചാല്‍ കല്ലെടുത്തു കൊടുക്കുന്നത്? അഥവാ മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുന്നത്?
12
മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുന്നത്?
13
മക്കള്‍ക്കു നല്ലതു ദാനം ചെയ്യാന്‍ ദോഷികളായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക്, പരിശുദ്ധാത്മാവിനെ എത്ര ഉദാരമായി നല്‍കും.”
14
ഒരിക്കല്‍ യേശു ഊമനായ ഒരു ഭൂതത്തെ പുറത്താക്കി; ഭൂതം വിട്ടുമാറിയ ഉടന്‍ മൂകനായിരുന്ന ആ മനുഷ്യന് സംസാരിച്ചുതുടങ്ങി. ഇതു കണ്ട് ജനങ്ങള്‍ ആശ്ചര്യപ്പെട്ടു.
15
എന്നാല്‍ “ഇയാള്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവനായ ബേല്‍സബൂലിനെക്കൊണ്ടാണ്” എന്നു ചിലര്‍ പറഞ്ഞു.
16
മറ്റു ചിലരാകട്ടെ അവിടുത്തെ കുടുക്കിലാക്കുന്നതിനായി സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം കാണിക്കുവാന്‍ ആവശ്യപ്പെട്ടു.
17
യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഏതൊരു രാജാവും അന്തഃഛിദ്രംമൂലം നശിക്കുന്നു; ഏതൊരു കുടുംബവും ഭിന്നതമൂലം വീണുപോകുന്നു.
18
സാത്താന്റെ രാജ്യത്തിലും അന്തഃഛിദ്രമുണ്ടായാല്‍ അത് എങ്ങനെ നിലനില്ക്കും? ബേല്‍സബൂലിനെക്കൊണ്ടാണ് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നതെന്നു നിങ്ങള്‍ പറയുന്നു.
19
ഞാന്‍ ഭൂതങ്ങളെ ബഹിഷ്കരിക്കുന്നത് ഇങ്ങനെയെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്! അതുകൊണ്ട് നിങ്ങള്‍ പറയുന്നതു ശരിയല്ലെന്ന് നിങ്ങളുടെ അനുയായികള്‍ തെളിയിക്കുന്നു.
20
അല്ല, ഞാന്‍ ദൈവശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുത്തു നിശ്ചയമായും വന്നുകഴിഞ്ഞിരിക്കുന്നു.”
21
“ബലിഷ്ഠനായ ഒരുവന് ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോള്‍ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും.
22
എന്നാല്‍ തന്നെക്കാള്‍ ശക്തനായ ഒരാള്‍ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോള്‍ അയാള്‍ അവലംബമായി കരുതിയിരുന്ന ആയുധങ്ങള്‍ ആ മനുഷ്യന് പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാള്‍ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും.
23
“എന്നെ അനുകൂലിക്കാത്തവന്‍ എനിക്കു വിരോധിയാകുന്നു. ഒന്നിച്ചു ചേര്‍ക്കുന്നതില്‍ എന്നെ സഹായിക്കാത്തവന് ചിതറിക്കുകയാണു ചെയ്യുന്നത്.”
24
“ദുഷ്ടാത്മാവ് ഒരു മനുഷ്യനില്‍നിന്ന് ഒഴിഞ്ഞുപോകുമ്പോള്‍ വിശ്രമസങ്കേതം തേടി വെള്ളമില്ലാത്ത പ്രദേശങ്ങളില്‍ ചുറ്റിത്തിരിയുന്നു; സങ്കേതം കണ്ടെത്താതെ വരുമ്പോള്‍ ‘ഞാന്‍ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്ന് അതു പറയുന്നു.
25
അങ്ങനെ അതു തിരിച്ചുചെല്ലുമ്പോള്‍ ആ വീട് അടിച്ചുവാരി അടുക്കും ചിട്ടയുമുള്ളതാക്കി ഇട്ടിരിക്കുന്നതു കാണും.
26
അപ്പോള്‍ ആ ദുഷ്ടാത്മാവു പോയി തന്നെക്കാള്‍ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെക്കൂടി കൂട്ടികൊണ്ടു വന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കും. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ കഷ്ടതരമായിത്തീരും.”
27
യേശു ഇതു പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: “അങ്ങയെ ഉദരത്തില്‍ വഹിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്ത അങ്ങയുടെ അമ്മ അനുഗ്രഹിക്കപ്പെട്ടവള്‍ തന്നെ!”
28
അപ്പോള്‍ യേശു അരുള്‍ചെയ്തു: “ദൈവവചനം കേള്‍ക്കുകയും അതനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ സാക്ഷാല്‍ അനുഗൃഹീതര്‍.”
29
കൂടുതല്‍ ജനം വന്നുചേര്ന്നപ്പോള് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ തലമുറ ദുഷ്ടത നിറഞ്ഞതാണ്; അവര്‍ അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവര്‍ക്കു ലഭിക്കുകയില്ല.
30
യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന് ഈ തലമുറയ്ക്ക് അടയാളമായിരിക്കും.
31
ന്യായവിധിനാളില്‍ ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റവാളികളെന്നു വിധിക്കും. ശേബാരാജ്ഞി ശലോമോന്റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കുവാന്‍ ഭൂമിയുടെ ഒരു കോണില്‍നിന്നു വന്നുവല്ലോ. ഇതാ, ഇവിടെ ശലോമോനെക്കാള്‍ വലിയവന്‍.
32
ന്യായവിധിനാളില്‍ ഈ തലമുറയോടൊപ്പം നിനെവേയിലെ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഈ തലമുറക്കാരെ കുറ്റവാളികളെന്നു വിധിക്കും. നിനെവേക്കാര്‍ യോനായുടെ പ്രഭാഷണം കേട്ട് അനുതപിച്ചുവല്ലോ; ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍.
33
“വിളക്കു കത്തിച്ച് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. അകത്തു വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്ക്കുന്നത്.
34
നിങ്ങളുടെ കണ്ണ് ശരീരത്തിന്റെ വിളക്കാകുന്നു. കണ്ണിനു പൂര്‍ണമായ കാഴ്ചയുള്ളപ്പോള്‍ ശരീരം മുഴുവന്‍ പ്രകാശപൂര്‍ണമായിരിക്കും. എന്നാല്‍ കണ്ണിന് വൈകല്യമുണ്ടെങ്കില്‍ ശരീരം ആസകലം ഇരുട്ടായിരിക്കും.
35
അതിനാല്‍ നിന്നിലുള്ള പ്രകാശം അന്ധകാരമായിത്തീരാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുക.
36
ഒരിടത്തും ഇരുള് ഇല്ലാതെ നിങ്ങളുടെ ശരീരം ആപാദചൂഡം പ്രകാശപൂരിതമായിരുന്നാല്‍, ഒരു ദീപം അതിന്റെ ശോഭയാല്‍ നിങ്ങള്‍ക്കു വെളിച്ചം നല്കുന്നതുപോലെ നിങ്ങളുടെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.”
37
യേശു പ്രബോധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പരീശന്‍ വന്ന് തന്നോടുകൂടി ഭക്ഷണം കഴിക്കുവാന്‍ അവിടുത്തെ ക്ഷണിച്ചു. യേശു ആ പരീശന്റെ ഭവനത്തിലെത്തി.
38
കൈകാലുകള്‍ കഴുകാതെ അവിടുന്ന് ഭക്ഷണം കഴിക്കാനിരുന്നത് ആ പരീശനെ അദ്ഭുതപ്പെടുത്തി.
39
എന്നാല്‍ കര്‍ത്താവ് അയാളോടു പറഞ്ഞു: “പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ ഉള്ളിലാകട്ടെ അപഹരണാസക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40
ഭോഷന്മാരേ, പുറം നിര്മിച്ചവന് തന്നെയല്ലേ അകവും നിര്‍മിച്ചത്?
41
നിങ്ങളുടെ പാത്രങ്ങളിലുള്ളതു ദാനം ചെയ്യുക; അപ്പോള്‍ നിങ്ങള്‍ക്കുള്ളതെല്ലാം ശുദ്ധമായിരിക്കും.
42
“പരീശന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! നിങ്ങള്‍ എല്ലാവകകളുടെയും ദശാംശം കൊടുക്കുന്നു; കര്‍പ്പൂരതുളസി, പുതിന, ചീര മുതലായ ചെറു സസ്യങ്ങളുടേതുപോലും; പക്ഷേ, നീതിയും ദൈവസ്നേഹവും അവഗണിക്കുന്നു. ഇവയെ അവഗണിക്കാതെ നിങ്ങള്‍ മറ്റുള്ളതെല്ലാം ചെയ്യേണ്ടതായിരുന്നു.
43
“പരീശന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! സുനഗോഗുകളില്‍ പ്രമുഖസ്ഥാനവും അങ്ങാടിയില്‍ വന്ദനവും ലഭിക്കുവാന്‍ നിങ്ങള്‍ അഭിലഷിക്കുന്നു.
44
നിങ്ങള്‍ക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാന്‍ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.”
45
അപ്പോള്‍ നിയമപണ്ഡിതന്മാരിലൊരാള്‍: “ഗുരോ, ഇങ്ങനെ പറഞ്ഞ് അങ്ങു ഞങ്ങളെക്കൂടി അപമാനിക്കുകയാണല്ലോ” എന്നു യേശുവിനോടു പറഞ്ഞു.
46
അവിടുന്നു പ്രതിവചിച്ചു: “നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ദുര്‍വഹമായ ഭാരങ്ങള്‍ നിങ്ങള്‍ മനുഷ്യരുടെമേല്‍ കെട്ടിവയ്ക്കുന്നു. നിങ്ങളാണെങ്കില്‍ ഒരു വിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുന്നുമില്ല.
47
നിങ്ങള്‍ക്കു ഹാ കഷ്ടം! നിങ്ങളുടെ പൂര്വപിതാക്കന്മാര് വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിങ്ങള്‍ പണിയുന്നു.
48
അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങള്‍ അനുകൂലിക്കുകയും ചെയ്യുന്നു. അവര്‍ അവരെ വധിച്ചു; നിങ്ങള്‍ അവര്‍ക്കു ശവകുടീരം നിര്‍മിക്കുന്നു.
49
അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഞാന്‍ പ്രവാചകന്മാരെയും അപ്പോസ്തോലന്മാരെയും അവരുടെ അടുക്കലേക്ക് അയയ്ക്കും. അവരില്‍ ചിലരെ അവര്‍ സംഹരിക്കുകയും ചിലരെ പീഡിപ്പിക്കുകയും ചെയ്യും.’
50
[50,51] അങ്ങനെ ഹാബേലിന്റെ രക്തംമുതല്‍ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതല്‍ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
52
“നിയമപണ്ഡിതന്മാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോല്‍ നിങ്ങള്‍ കൈവശമാക്കിയിരിക്കുന്നു. നിങ്ങള്‍തന്നെ അതില്‍ പ്രവേശിച്ചില്ല; പ്രവേശിക്കുവാന്‍ വരുന്നവരെ തടയുകയും ചെയ്യുന്നു.”
53
യേശു അവിടെനിന്നു പോകുമ്പോള്‍ മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനെ നിശിതമായി വിമര്ശിക്കുവാന് തുടങ്ങി.
54
യേശുവിനെ വാക്കില്‍ കുടുക്കി പിടിക്കുവാന്‍ തക്കം നോക്കിക്കൊണ്ട് അവര്‍ അവിടുത്തോടു പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24