bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 4
Luke 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 5 →
1
പരിശുദ്ധാത്മാവിനാല്‍ പരിപൂരിതനായി യേശു യോര്‍ദ്ദാനില്‍നിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു.
2
അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോള്‍ അവിടുത്തേക്ക് വിശന്നു.
3
അപ്പോള്‍ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമായിത്തീരുവാന്‍ കല്പിക്കുക.”
4
യേശുവാകട്ടെ: “മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു.
5
പിന്നീടു പിശാച് ഉയര്‍ന്ന ഒരു സ്ഥലത്തേക്ക് യേശുവിനെ കൂട്ടിക്കൊണ്ടുപോയി; ക്ഷണനേരംകൊണ്ടു ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തു.
6
“ഈ സകല അധികാരവും പ്രതാപവും ഞാന്‍ താങ്കള്‍ക്കു നല്‍കാം; ഇവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഇവ കൊടുക്കുന്നു.
7
എന്നെ ആരാധിക്കുകയാണെങ്കില്‍ ഇവയെല്ലാം താങ്കളുടേതാകും” എന്നു പിശാചു പറഞ്ഞു.
8
യേശു അതിനു മറുപടിയായി: “നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു.
9
അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി; ദേവാലയത്തിന്റെ മുകളില്‍ ഏറ്റവും ഉയരംകൂടിയ സ്ഥാനത്തു നിറുത്തിക്കൊണ്ടു പറഞ്ഞു:
10
“അങ്ങു ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക; ‘നിന്നെ സംരക്ഷിക്കുവാന്‍ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കും;
11
നിന്റെ പാദം കല്ലില്‍ തട്ടാത്തവിധം അവര്‍ തങ്ങളുടെ കൈകളില്‍ താങ്ങിക്കൊള്ളും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.”
12
യേശു മറുപടി നല്കി: “നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ട്.”
13
ഇങ്ങനെ സകല പ്രലോഭനങ്ങളും പ്രയോഗിച്ചശേഷം പിശാചു തല്ക്കാലം യേശുവിനെ വിട്ടുമാറി.
14
യേശു പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടുകൂടി ഗലീലയില്‍ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു.
15
അവിടുന്ന് അവരുടെ സുനഗോഗുകളില്‍ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീര്‍ത്തിച്ചു.
16
[16,17] അങ്ങനെ യേശു വളര്‍ന്ന നസറെത്തില്‍ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗില്‍ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോള്‍ യെശയ്യാപ്രവാചകന്റെ ഗ്രന്ഥച്ചുരുള്‍ അവിടുത്തെ കൈയില്‍ കൊടുത്തു. ചുരുള്‍ തുറന്നപ്പോള്‍ താഴെപ്പറയുന്ന ഭാഗം കണ്ടു:
18
“ദരിദ്രരോടു സദ്വാര്ത്ത ഘോഷിക്കുവാന്‍ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാല്‍ അവിടുത്തെ ആത്മാവ് എന്റെമേല്‍ ആവസിക്കുന്നു; തടവുകാര്‍ക്ക് വിടുതല്‍ പ്രഖ്യാപനം ചെയ്യുവാനും, അന്ധന്മാര്ക്കു കാഴ്ച നല്കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും,
19
ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്ന വര്‍ഷം വിളംബരം ചെയ്യുവാനും, അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”
20
അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകള്‍ അവിടുത്തെ നോക്കിയിരുന്നു.
21
അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാന്‍ വായിച്ച ഈ വേദഭാഗം നിങ്ങള്‍ കേട്ടപ്പോള്‍ത്തന്നെ അതു സംഭവിച്ചിരിക്കുന്നു.”
22
എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളില്‍നിന്നു നിര്‍ഗമിച്ച ഹൃദ്യമായ വാക്കുകള്‍ അവരെ അദ്ഭുതപ്പെടുത്തി. “ഇയാള്‍ യോസേഫിന്റെ മകന് തന്നെ അല്ലേ?” എന്ന് അവര്‍ ചോദിച്ചു.
23
യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫര്‍ന്നഹൂമില്‍ താങ്കള്‍ ചെയ്തതായി ഞങ്ങള്‍ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങള്‍ നിശ്ചയമായും എന്നോടാവശ്യപ്പെടും.
24
എന്നാല്‍ ഒരു പ്രവാചകനും സ്വന്തനാട്ടില്‍ സുസമ്മതനായിരിക്കുകയില്ല എന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.”
25
“ഒരു വസ്തുത ഞാന്‍ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വര്‍ഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലില്‍ ധാരാളം വിധവമാര്‍ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ
26
സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്.
27
എലിശാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാന് മാത്രമേ സുഖം പ്രാപിച്ചുള്ളൂ.”
28
ഇതു കേട്ടപ്പോള്‍ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി.
29
അവര്‍ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിര്‍മിച്ചിരുന്നത് ഒരു കുന്നിന്‍പുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്റെ നിറുകയില്‍നിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം.
30
പക്ഷേ അവിടുന്ന് അവരുടെ ഇടയില്‍ക്കൂടി കടന്നു തന്റെ വഴിക്കു പോയി.
31
ഗലീലയിലെ ഒരു നഗരമായ കഫര്‍ന്നഹൂമിലേക്കാണ് യേശു പിന്നീടു പോയത്. ശബത്തുതോറും അവിടുന്നു സുനഗോഗിലെത്തി ജനങ്ങളെ പഠിപ്പിച്ചുവന്നു.
32
അവിടുത്തെ വചനം അധികാരത്തോടുകൂടിയായിരുന്നതിനാല്‍ അവിടുത്തെ പ്രബോധനം കേട്ട് അവര്‍ വിസ്മയിച്ചു.
33
സുനഗോഗില്‍ ദുഷ്ടാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു:
34
“നസറായനായ യേശുവേ ഞങ്ങളെ എന്തിന് ഉപദ്രവിക്കുന്നു? ഞങ്ങളെ നശിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. ദൈവം അയച്ച പരിശുദ്ധന് തന്നെ.”
35
യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ട്: “മിണ്ടരുത്! ഈ മനുഷ്യനെ വിട്ടു പുറത്തുപോകൂ!” എന്നു പറഞ്ഞു. ദുഷ്ടാത്മാവ് അവനെ അവരുടെ മധ്യത്തില്‍ തള്ളിയിട്ടശേഷം ഒരുപദ്രവവും വരുത്താതെ അവനെ വിട്ടു പോയി.
36
എല്ലാവരും അമ്പരന്നു. “ഇതെന്തൊരു കല്പന! അധികാരത്തോടും ശക്തിയോടുംകൂടി അവിടുന്നു ദുഷ്ടാത്മാക്കളോട് ആജ്ഞാപിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
37
യേശുവിനെപ്പറ്റിയുള്ള ശ്രുതി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു.
38
യേശു സുനഗോഗില്‍ നിന്നിറങ്ങി ശിമോന്റെ ഭവനത്തിലെത്തി. ശിമോന്റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു.
39
ആ രോഗിണിയെക്കുറിച്ച് അവര്‍ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവര്‍ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു.
40
ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോള്‍ നാനാവിധ രോഗങ്ങള്‍ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേല്‍ കൈകള്‍ വച്ച് അവരെ സുഖപ്പെടുത്തി.
41
“അങ്ങു ദൈവത്തിന്റെ പുത്രന്‍തന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരില്‍നിന്നും ഭൂതങ്ങള്‍ ഒഴിഞ്ഞുപോയി. എന്നാല്‍ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കള്‍ക്കു ബോധ്യപ്പെട്ടതിനാല്‍ സംസാരിക്കുവാന്‍ അവരെ അവിടുന്ന് അനുവദിച്ചില്ല.
42
പിറ്റേദിവസം പ്രഭാതമായപ്പോള്‍ യേശു ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ അവിടുത്തെ അന്വേഷിച്ചു പുറപ്പെട്ടു. കണ്ടെത്തിയപ്പോള്‍ തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവിടുത്തെ നിര്‍ബന്ധിച്ചു.
43
അപ്പോള്‍ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തെപ്പറ്റിയുള്ള സദ്വാര്ത്ത മറ്റുപട്ടണങ്ങളിലും എനിക്കു അറിയിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണല്ലോ ദൈവം എന്നെ അയച്ചിരിക്കുന്നത്.”
44
അങ്ങനെ ആ നാട്ടിലെങ്ങുമുള്ള സുനഗോഗുകളില്‍ യേശു പ്രഭാഷണം നടത്തിവന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24