bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 22
Luke 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
1
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം സമീപിച്ചു.
2
മുഖ്യ പുരോഹിതന്മാരും മതപണ്ഡിതന്മാരും പൊതുജനങ്ങളെ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിന്റെ കഥകഴിക്കേണ്ടത് എങ്ങനെയെന്ന് ആരാഞ്ഞുകൊണ്ടിരുന്നു.
3
പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ യൂദാസ് ഈസ്കരിയോത്തില്‍ സാത്താന് പ്രവേശിച്ചു.
4
അയാള്‍ പോയി പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ പടത്തലവന്മാരോടും യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുവാനുള്ള ഉപായത്തെക്കുറിച്ച് കൂടിയാലോചന നടത്തി.
5
അവര്‍ സന്തോഷഭരിതരായി, അയാള്‍ക്കു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.
6
യൂദാസ് അവര്‍ക്കു വാക്കുകൊടുക്കുകയും ചെയ്തു. ആളുകള്‍ കൂടെയില്ലാത്ത അവസരത്തില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ അയാള്‍ തക്കം അന്വേഷിച്ചുകൊണ്ടിരുന്നു.
7
പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ വന്നുചേര്‍ന്നു.
8
“നിങ്ങള്‍ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു.
9
“ഞങ്ങള്‍ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവര്‍ ചോദിച്ചു.
10
യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു കുടത്തില്‍ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാള്‍ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാള്‍ പ്രവേശിക്കുന്ന വീട്ടില്‍ ചെന്ന്
11
‘എന്റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം.
12
വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാള്‍ കാണിച്ചുതരും; അവിടെ നിങ്ങള്‍ ഒരുക്കുക.”
13
അവര്‍ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി.
14
സമയമായപ്പോള്‍ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു.
15
അവിടുന്ന് അവരോട് അരുള്‍ചെയ്തു: “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.
16
ദൈവരാജ്യത്തില്‍ ഇതിന്റെ പൂര്‍ത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേല്‍ ഞാന്‍ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.”
17
അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങള്‍ അന്യോന്യം പങ്കിടുക;
18
ദൈവരാജ്യം വരുന്നതുവരെ ഇനിമേല്‍ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു.
19
പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരം; എന്റെ ഓര്‍മയ്ക്കായി ഇത് അനുഷ്ഠിക്കുക!”
20
അങ്ങനെതന്നെ അത്താഴം കഴിഞ്ഞു പാനപാത്രം എടുത്തു കൊടുത്തുകൊണ്ട് അരുള്‍ചെയ്തു: “ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്താല്‍ ഉറപ്പിക്കപ്പെടുന്ന ദൈവത്തിന്റെ പുതിയ ഉടമ്പടിയാകുന്നു.”
21
“എന്നാല്‍ എന്നെ ഒറ്റിക്കൊടുക്കുന്നവന് എന്നോടുകൂടി ഈ മേശയ്ക്കരികില്ത്തന്നെ ഉണ്ട്.
22
ദൈവം നിശ്ചയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന് കടന്നുപോകുന്നു; പക്ഷേ, അവനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യന് ഹാ കഷ്ടം.”
23
അപ്പോള്‍ തങ്ങളില്‍ ആരായിരിക്കും ഇതു ചെയ്യുവാന്‍ പോകുന്നതെന്ന് അവര്‍ അന്യോന്യം ചോദിച്ചുതുടങ്ങി.
24
തങ്ങളില്‍ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടത് എന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയില്‍ ഒരു തര്‍ക്കമുണ്ടായി; യേശു അവരോടു പറഞ്ഞു:
25
“വിജാതീയരുടെ രാജാക്കന്മാര് അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നു; അധികാരികള്‍ ‘അന്നദാതാക്കള്‍’ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു; നിങ്ങളാകട്ടെ അങ്ങനെ അല്ല;
26
നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ.
27
ഭക്ഷണത്തിനിരിക്കുന്നവനോ, പരിചാരകനോ, ആരാണു വലിയവന്‍? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു പരിചാരകനെപ്പോലെയാണല്ലോ വര്‍ത്തിച്ചിട്ടുള്ളത്.
28
എനിക്കുണ്ടായ പരിശോധനകളില്‍ എന്നോടുകൂടി സുസ്ഥിരമായി നിന്നവരാണു നിങ്ങള്‍;
29
എന്റെ പിതാവു രാജ്യത്തിന്റെ അധികാരം നല്കി എന്നെ നിയമിച്ചതുപോലെ ഞാന്‍ നിങ്ങളെയും നിയമിക്കുന്നു.
30
നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്നോടൊന്നിച്ചു ഭക്ഷിക്കുകയും പാനം ചെയ്യുകയും പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളുടെ ന്യായാധിപന്മാരായി സിംഹാസനങ്ങളില്‍ ഇരിക്കുകയും ചെയ്യും.
31
“ശിമോനേ, ശിമോനേ, നിങ്ങളെ എല്ലാവരെയും കോതമ്പുപോലെ പാറ്റിക്കൊഴിക്കാന്‍ സാത്താന് അനുവാദം ചോദിച്ചു.
32
എന്നാല്‍ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.”
33
പത്രോസ് ഇതിനു മറുപടിയായി പറഞ്ഞു: “കര്‍ത്താവേ, അങ്ങയുടെകൂടെ കാരാഗൃഹത്തില്‍ പോകുന്നതിനും മരിക്കുന്നതിനുതന്നെയും ഞാന്‍ സന്നദ്ധനാണ്.”
34
അപ്പോള്‍ യേശു അരുള്‍ചെയ്തു: “പത്രോസേ, നീ എന്നെ അറിയുകയില്ലെന്നു മൂന്നുവട്ടം തള്ളിപ്പറയുന്നതിനുമുമ്പ് ഈ രാത്രി കോഴി കൂവുകയില്ല എന്നു ഞാന്‍ പറയുന്നു.”
35
പിന്നീട് അവിടുന്ന് അവരോട് ഇങ്ങനെ ചോദിച്ചു: “പണസഞ്ചിയും ഭാണ്ഡവും ചെരുപ്പുമില്ലാതെ ഞാന്‍ നിങ്ങളെ അയച്ചിട്ടു നിങ്ങള്‍ക്കു വല്ല കുറവുമുണ്ടായോ? “ഇല്ല,” എന്ന് അവര്‍ പറഞ്ഞു.
36
“എന്നാല്‍ ഇപ്പോള്‍ പണസഞ്ചിയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡമുള്ളവനും. വാള് ഇല്ലാത്തവന് തന്റെ പുറങ്കുപ്പായം വിറ്റിട്ടെങ്കിലും അതു വാങ്ങട്ടെ.
37
‘അവന് അധര്‍മികളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടു’ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന വേദലിഖിതം സത്യമാകണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.”
38
“കര്‍ത്താവേ, ഇവിടെ രണ്ടു വാളുണ്ട്” എന്ന് അവര്‍ പറഞ്ഞു. “അതു മതി” എന്ന് യേശു പ്രതിവചിച്ചു.
39
പതിവുപോലെ യേശു ഒലിവുമലയിലേക്കു പോയി. ശിഷ്യന്മാരും അവിടുത്തെ അനുഗമിച്ചു,
40
അവിടെ എത്തിയപ്പോള്‍ യേശു അവരോട് അരുള്‍ചെയ്തു: “പരീക്ഷണത്തില്‍ വീണു പോകാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക.”
41
പിന്നീട് അവരില്‍നിന്ന് ഒരു കല്ലേറു ദൂരെ മാറി മുട്ടുകുത്തി അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു:
42
“പിതാവേ, തിരുവിഷ്ടമെങ്കില്‍ എന്നില്‍നിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂര്‍ത്തിയാവട്ടെ.”
43
തത്സമയം അവിടുത്തെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ പ്രത്യക്ഷനായി.
44
യേശു പ്രാണവേദനയിലായി; കൂടുതല്‍ വികാരതീക്ഷ്ണതയോടുകൂടി അവിടുന്നു പ്രാര്‍ഥിച്ചു. അവിടുത്തെ വിയര്‍പ്പു കനത്ത രക്തത്തുള്ളികള്‍ കണക്കേ നിലത്ത് ഇറ്റിറ്റു വീണു.
45
പ്രാര്‍ഥന കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കലേക്കു ചെന്നു. ശിഷ്യന്മാര് ദുഃഖംകൊണ്ടു തളര്‍ന്നു കിടന്ന് ഉറങ്ങുന്നതായി യേശു കണ്ടു.
46
യേശു അവരോട്’: “നിങ്ങള്‍ ഉറങ്ങുന്നത് എന്തുകൊണ്ട്? പരീക്ഷണത്തില്‍ വീണുപോകാതിരിക്കുവാന്‍ ഉണര്‍ന്നെഴുന്നേറ്റു പ്രാര്‍ഥിക്കുക” എന്നു പറഞ്ഞു.
47
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്.
48
യൂദാസ് യേശുവിനെ ചുംബിക്കുവാന്‍ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?”
49
എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്നവര്‍ മനസ്സിലാക്കിക്കൊണ്ട്: “കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു.
50
അവരിലൊരാള്‍ മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു.
51
‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി.
52
തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവല്‍പ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങള്‍ വാളും വടിയുമായി എന്റെ അടുക്കല്‍ വന്നിരിക്കുകയാണോ?
53
നിങ്ങളോടുകൂടി ദിനംതോറും ഞാന്‍ ദേവാലയത്തില്‍ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല. ഇരുളിന്റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാനുള്ള അവസരമാണ്.”
54
അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു.
55
കുറെപേര് നടുമുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്നു. പത്രോസും ചെന്ന് അവരുടെ ഇടയില്‍ ഇരുന്നു.
56
അദ്ദേഹം ഇരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു പരിചാരിക കണ്ടു. അവള് പത്രോസിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് “ഇയാളും യേശുവിന്റെ കൂടെയുണ്ടായിരുന്ന ആളാണല്ലോ” എന്നു പറഞ്ഞു.
57
“ഹേ, സ്ത്രീയേ; എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ” എന്നു പത്രോസ് തള്ളിപ്പറഞ്ഞു.
58
കുറെ കഴിഞ്ഞു മറ്റൊരാള്‍ പത്രോസിനെ കണ്ടു. “നിങ്ങളും യേശുവിന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണല്ലോ” എന്നു പറഞ്ഞു.
59
“ഹേ, മനുഷ്യാ; അതു ഞാനല്ല” എന്നു പത്രോസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേറൊരാള് തറപ്പിച്ചു പറഞ്ഞു: “ഈ മനുഷ്യന് തീര്‍ച്ചയായും അയാളുടെ ശിഷ്യന്മാരില് ഒരാള്‍ തന്നേ! ഇയാളും ഗലീലക്കാരനാണല്ലോ.”
60
അപ്പോള്‍ പത്രോസ്, “ഹേ മനുഷ്യാ, താങ്കള്‍ പറയുന്നത് എന്തെന്നു എനിക്കു മനസ്സിലാകുന്നില്ല!” എന്നു പറഞ്ഞു.
61
[61,62] ഇങ്ങനെ പറയുമ്പോള്‍ത്തന്നെ കോഴി കൂകി. അപ്പോള്‍ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകള്‍ ഓര്‍ത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു.
63
[63-65] യേശുവിനെ ബന്ധനസ്ഥനാക്കിയവര്‍ അവിടുത്തെ കണ്ണുകള്‍ മൂടിക്കെട്ടി. അവര്‍ അവിടുത്തെ അടിക്കുകയും പരിഹസിക്കുകയും ചെയ്തു. “നിന്നെ അടിച്ചതു ആരെന്നു പറയുക; നീ പ്രവാചകനാണല്ലോ” എന്നും മറ്റും പറഞ്ഞ് അവര്‍ യേശുവിനെ അവഹേളിച്ചുകൊണ്ടിരുന്നു.
66
പുലര്‍ച്ചയായപ്പോള്‍ ജനപ്രമാണിമാരും പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഒരുമിച്ചുകൂടി; യേശുവിനെ സന്നദ്രിം എന്ന ന്യായാധിപസംഘത്തിന്റെ മുമ്പില്‍ ഹാജരാക്കി. അവര്‍ യേശുവിനോടു:
67
“താങ്കള്‍ ക്രിസ്തു ആണെങ്കില്‍ അതു ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യേശു അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല;
68
ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം പറയുകയുമില്ല.
69
ഇനിമേല്‍ മനുഷ്യപുത്രന് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും.”
70
അപ്പോള്‍ അവരെല്ലാവരും ചോദിച്ചു: “താങ്കള്‍ ദൈവപുത്രനാകുന്നു എന്നാണോ അതിന്റെ അര്‍ഥം?” യേശു പ്രതിവചിച്ചു: “ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നു.”
71
ഉടനെ അവര്‍ “ഇനി സാക്ഷ്യമൊന്നും നമുക്കാവശ്യമില്ലല്ലോ! ഇവന്റെ വായില്‍നിന്നുതന്നെ നാം അതു കേട്ടു കഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24