bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 8
Luke 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
1
അനന്തരം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു പ്രസംഗിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്വാര്ത്ത അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു ശിഷ്യന്മാരും അവിടുത്തോടുകൂടെയുണ്ടായിരുന്നു.
2
കൂടാതെ രോഗങ്ങളില്‍നിന്നും ദുഷ്ടാത്മാക്കളില്‍നിന്നും മോചനം നേടിയ ഏതാനും സ്ത്രീകളും അവിടുത്തെ അനുഗമിച്ചിരുന്നു.
3
അക്കൂട്ടത്തില്‍ ഏഴു ഭൂതങ്ങളില്‍നിന്നു വിമുക്തയാക്കപ്പെട്ട മഗ്ദലേനമറിയവും ഹേരോദായുടെ കാര്യസ്ഥനായ ഖൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും തങ്ങളുടെ ധനംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുവന്ന മറ്റു പലരും ഉള്‍പ്പെട്ടിരുന്നു.
4
ഒരിക്കല്‍ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളില്‍നിന്നും യേശുവിന്റെ അടുക്കല്‍ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു:
5
“ഒരിക്കല്‍ ഒരാള്‍ വിത്തു വിതയ്ക്കുവാന് പോയി. വിതച്ചപ്പോള്‍ ഏതാനും വിത്ത് വഴിയില്‍ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികള്‍ കൊത്തിത്തിന്നുകയും ചെയ്തു.
6
കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോള്‍ നനവില്ലാഞ്ഞതിനാല്‍ കരിഞ്ഞുപോയി.
7
മറ്റു ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്ള് അവയോടൊന്നിച്ചു വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു.
8
വേറെ ചിലതു നല്ലമണ്ണില്‍ വീണു. അവ വളര്‍ന്നു നൂറുമേനി വിളവു നല്കി.” ഒടുവില്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.”
9
ഈ ദൃഷ്ടാന്തത്തിന്റെ അര്‍ഥം എന്താണെന്നു ശിഷ്യന്മാര് ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു:
10
“ദൈവരാജ്യത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ അറിയുവാനുള്ള പദവി നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; മറ്റുള്ളവര്‍ക്കാകട്ടെ കണ്ടിട്ടും കാണാതിരിക്കുകയോ കേട്ടിട്ടും കേള്‍ക്കാതിരിക്കുകയോ ചെയ്യുമാറ് ദൃഷ്ടാന്തങ്ങളിലൂടെയാണ് നല്കപ്പെട്ടിട്ടുള്ളത്.
11
“ആ ദൃഷ്ടാന്തത്തിന്റെ സാരം ഇതാണ്: വിത്തു ദൈവവചനമാണ്.
12
വചനം കേട്ടവര്‍ അതു വിശ്വസിച്ചു രക്ഷപ്രാപിക്കാതിരിക്കുവാന്‍ പിശാച് വന്ന് ചിലരുടെ ഹൃദയത്തില്‍നിന്ന് ആ വചനം എടുത്തുകളയുന്നു.
13
അതാണു വഴിയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. പാറമേല്‍ വീണ വിത്താകട്ടെ, കേള്‍ക്കുമ്പോള്‍ ആഹ്ലാദപൂര്‍വം സ്വീകരിക്കുന്നവരുടെ ഹൃദയത്തില്‍ പതിയുന്ന വചനമാണ്. പക്ഷേ, ആ വിത്തുകള്‍ക്കു വേരില്ല. അങ്ങനെയുള്ളവര്‍ താത്ക്കാലികമായി വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ വഴിതെറ്റിപ്പോകുന്നു.
14
വചനം കേള്‍ക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ പാകമായ ഫലം നല്‍കുന്നില്ല.
15
വചനം കേട്ടു ശ്രേഷ്ഠവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സ്വീകരിക്കുകയും സഹിച്ചുനിന്നു ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് നല്ല മണ്ണില്‍ വീണ വിത്ത്.
16
“വിളക്കു കത്തിച്ചശേഷം ആരും പാത്രംകൊണ്ടു മൂടുകയോ കട്ടിലിന്റെ കീഴില്‍ വയ്ക്കുകയോ ചെയ്യാറില്ല; പിന്നെയോ വീട്ടില്‍ വരുന്നവര്‍ക്കു കാണത്തക്കവിധം വിളക്കുതണ്ടിന്മേലത്രേ വയ്ക്കുന്നത്.
17
“മറഞ്ഞിരിക്കുന്നതെല്ലാം പ്രത്യക്ഷമാകും; വെളിച്ചത്തു വരാത്തതും പ്രസിദ്ധമാകാത്തതുമായ ഒരു രഹസ്യവുമില്ല.
18
“അതുകൊണ്ട് നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുക. ഉള്ളവനു കൂടുതല്‍ കൊടുക്കും. ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്നു വിചാരിക്കുന്നതുകൂടി എടുത്തുകളയും.”
19
യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടുത്തെ കാണാന്‍ വന്നു. പക്ഷേ, ആള്‍ത്തിരക്കുമൂലം അവിടുത്തെ അടുക്കല്‍ ചെല്ലാന്‍ കഴിഞ്ഞില്ല.
20
“അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാന്‍ പുറത്തു നില്ക്കുന്നു” എന്ന് ആരോ അവിടുത്തെ അറിയിച്ചു.
21
അപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: “ദൈവവചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.”
22
ഒരു ദിവസം യേശു ശിഷ്യന്മാരോടുകൂടി വഞ്ചിയില്‍ കയറി, “നമുക്കു തടാകത്തിന്റെ മറുകരയിലേക്കു പോകാം” എന്നു പറഞ്ഞു.
23
അവര്‍ വഞ്ചി നീക്കി മുമ്പോട്ടു പോകുമ്പോള്‍ യേശു ഗാഢനിദ്രയിലാണ്ടു. അപ്പോള്‍ തടാകത്തില്‍ ഒരു കൊടുങ്കാറ്റുണ്ടായി. വെള്ളം അടിച്ചുകയറി വഞ്ചി മുങ്ങുമാറായി.
24
ശിഷ്യന്മാര് യേശുവിനെ വിളിച്ചുണര്‍ത്തി: “ഗുരോ, ഗുരോ ഞങ്ങള്‍ നശിക്കുവാന്‍ പോകുന്നു” എന്നു പറഞ്ഞു. യേശു എഴുന്നേറ്റു കൊടുങ്കാറ്റിനെയും ഇളകിമറിയുന്ന തിരമാലകളെയും ശാസിച്ചു. അവ അടങ്ങി; എല്ലാം ശാന്തമായി.
25
യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ വിശ്വാസം എവിടെ?” അവര്‍ക്കു ഭയവും വിസ്മയവുമുണ്ടായി. “ഇദ്ദേഹം ആരാണ്? കാറ്റിനോടും കടലിനോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
26
അവര്‍ ഗലീലയുടെ മറുകരെയുള്ള ഗരസേന്യദേശത്ത് എത്തി.
27
യേശു കരയ്ക്കിറങ്ങിയപ്പോള് പട്ടണത്തില്‍നിന്നു വന്ന ഭൂതാവിഷ്ടനായ ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ നാളുകളായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല; വീട്ടില്‍ താമസിക്കാതെ കല്ലറകള്‍ക്കിടയില്‍ പാര്‍ത്തിരുന്നു.
28
യേശുവിനെ കണ്ടപ്പോള്‍ അയാള്‍ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണ് അത്യുച്ചത്തില്‍ “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്തിന് ഇയ്യുള്ളവന്റെ കാര്യത്തില്‍ ഇടപെടുന്നു? ദയചെയ്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു.
29
ആ മനുഷ്യനെ വിട്ടുപോകുവാന്‍ ദുഷ്ടാത്മാവിനോട് യേശു ആജ്ഞാപിച്ചതുകൊണ്ടാണ് ഭൂതാവിഷ്ടന്‍ ഇപ്രകാരം പറഞ്ഞത്. ഭൂതം പലപ്പോഴും ആ മനുഷ്യനെ കൈയടക്കിയിരുന്നു. ചങ്ങലയും വിലങ്ങുംകൊണ്ട് അയാളെ ബന്ധിച്ചു സൂക്ഷിച്ചിരുന്നെങ്കിലും അയാള്‍ അവ തകര്‍ക്കുകയും ഭൂതം അയാളെ വിജനസ്ഥലത്തേക്ക് ഓടിക്കുകയും ചെയ്തു.
30
യേശു ചോദിച്ചു: “നിന്റെ പേരെന്താണ്?” അനേകം ഭൂതങ്ങള്‍ ആ മനുഷ്യനില്‍ കടന്നുകൂടിയിരുന്നതുകൊണ്ട് “ലെഗ്യോന്‍” എന്ന് അയാള്‍ മറുപടി പറഞ്ഞു.
31
പാതാളത്തിലേക്കു പോകുവാന്‍ തങ്ങളോടു കല്പിക്കരുതേ എന്നു ഭൂതങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു.
32
അവിടെ കുന്നിന്റെ ചരിവില്‍ ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “ആ പന്നികളില്‍ പ്രവേശിക്കുവാന്‍ ഞങ്ങളെ അനുവദിച്ചാലും” എന്നു ഭൂതങ്ങള്‍ അഭ്യര്‍ഥിച്ചു. യേശു അവയെ അനുവദിക്കുകയും ചെയ്തു.
33
ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നുകൂടി. അവ കടുംതൂക്കായ കുന്നിന്‍ചരിവില്‍ക്കൂടി തടാകത്തിലേക്കു കുതിച്ചുപാഞ്ഞു മുങ്ങിച്ചത്തു.
34
പന്നികളെ മേയിക്കുന്നവര്‍ ഇതുകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിന്‍പുറങ്ങളിലും ഈ വാര്‍ത്ത അറിയിച്ചു.
35
എന്താണു സംഭവിച്ചതെന്നു കാണാന്‍ ജനം യേശുവിന്റെ അടുത്തെത്തി. ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന് വസ്ത്രം ധരിച്ചു സുബോധമുള്ളവനായി യേശുവിന്റെ പാദാന്തികത്തിലിരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു.
36
ഭൂതാവിഷ്ടന്‍ എങ്ങനെയാണു സുഖപ്പെട്ടതെന്ന് ആ സംഭവം കണ്ടവര്‍ വന്നുകൂടിയ ജനങ്ങളോടു പറഞ്ഞു.
37
തങ്ങളെ വിട്ടുപോകണമെന്ന് ഗരസേന്യയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും വന്നുകൂടിയവരെല്ലാം യേശുവിനോടപേക്ഷിച്ചു. അവര്‍ അത്രയ്ക്കു ഭയപരവശരായിത്തീര്‍ന്നിരുന്നു. അതുകൊണ്ട് യേശു വഞ്ചിയില്‍ കയറി തിരിച്ചുപോയി.
38
ഭൂതങ്ങള്‍ വിട്ടുമാറിയ മനുഷ്യന് “ഞാന്‍കൂടി വരട്ടെയോ?” എന്നു ചോദിച്ചു.
39
“നീ തിരിച്ചു വീട്ടില്‍ പോയി ദൈവം നിനക്കു ചെയ്ത ഉപകാരത്തെപ്പറ്റി എല്ലാവരെയും അറിയിക്കുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ പോയി യേശു തനിക്കു ചെയ്തതെല്ലാം പട്ടണത്തിലെങ്ങും അറിയിച്ചു.
40
യേശു തിരിച്ചുവന്നപ്പോള്‍ ജനങ്ങള്‍ ആഹ്ലാദപൂര്‍വം അവിടുത്തെ വരവേറ്റു. അവരെല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു.
41
ആ സമയത്ത് അവിടത്തെ സുനഗോഗിന്റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്റെ കാല്ക്കല് സാഷ്ടാംഗം വീണു തന്റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു.
42
അയാള്‍ക്ക് ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെണ്‍കുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു. യേശു പോകുമ്പോള്‍ ജനങ്ങള്‍ തന്റെ ചുറ്റും തിങ്ങിക്കൂടി.
43
തനിക്കുള്ള സര്‍വസ്വവും വൈദ്യന്മാര്ക്കു കൊടുത്തിട്ടും പന്ത്രണ്ടു വര്‍ഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാന്‍ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്ത്രീ
44
ഈ സമയത്തു യേശുവിന്റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തില്‍ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു.
45
ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോള്‍ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങള്‍ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?”
46
അപ്പോള്‍ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നില്‍നിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.”
47
തനിക്ക് ഒളിക്കുവാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ ആ സ്ത്രീ വിറച്ചുകൊണ്ട് യേശുവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണ് അവിടുത്തെ സ്പര്‍ശിച്ചതിന്റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു.
48
യേശു ആ സ്ത്രീയോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുള്‍ചെയ്തു.
49
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സുനഗോഗിന്റെ മേധാവിയുടെ വീട്ടില്‍നിന്ന് ഒരാള്‍ വന്ന് “അങ്ങയുടെ പുത്രി മരിച്ചുപോയി; ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ടതില്ല” എന്നു പറഞ്ഞു.
50
അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ഭയപ്പെടേണ്ടാ; വിശ്വസിക്കുക മാത്രം ചെയ്യുക; അവള് സുഖം പ്രാപിക്കും.”
51
വീട്ടിലെത്തിയപ്പോള്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും ആ കുട്ടിയുടെ മാതാപിതാക്കളെയുമല്ലാതെ മറ്റാരെയും തന്നോടൊപ്പം അകത്തു കടക്കുവാന്‍ യേശു അനുവദിച്ചില്ല.
52
എല്ലാവരും ആ പെണ്‍കുട്ടിയെച്ചൊല്ലി കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. യേശു അവരോട്: “ആരും കരയേണ്ടാ; അവള് മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
53
അവള് മരിച്ചുപോയി എന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ അവിടുത്തെ പരിഹസിച്ചു.
54
എന്നാല്‍ അവിടുന്ന് ആ പെണ്‍കുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ട്: “മകളേ എഴുന്നേല്ക്കുക” എന്ന് ഉച്ചത്തില്‍ ആജ്ഞാപിച്ചു.
55
ഉടനെ കുട്ടിയുടെ പ്രാണന് തിരിച്ചുവന്നു. അവള് പെട്ടെന്ന് എഴുന്നേറ്റു. “അവള്‍ക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക” എന്ന് യേശു പറഞ്ഞു.
56
ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആനന്ദനിര്‍വൃതിയടഞ്ഞു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24