bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 14
Luke 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
1
ഒരു ശബത്തുനാളില്‍ യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുവാന്‍ പോയി. അവിടുന്ന് എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ നോക്കിക്കൊണ്ടിരുന്നു.
2
അവിടുത്തെ മുമ്പില്‍ ഒരു മഹോദരരോഗി ഉണ്ടായിരുന്നു.
3
അവിടെ കൂടിയിരുന്ന നിയമപണ്ഡിതന്മാരോടും പരീശന്മാരോടും യേശു ചോദിച്ചു: “ശബത്തില്‍ ഒരുവനെ സുഖപ്പെടുത്തുന്നതു ധര്മശാസ്ത്രപ്രകാരം ശരിയാണോ?”
4
എന്നാല്‍ അവര്‍ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു.
5
അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തില്‍ നിങ്ങളുടെ ആരുടെയെങ്കിലും ഒരു മകനോ, കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍തന്നെ കരയ്ക്കു കയറ്റാതിരിക്കുമോ?”
6
അതിനുത്തരം നല്കാന് അവര്‍ക്കു കഴിഞ്ഞില്ല.
7
വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ ഉപദേശരൂപേണ യേശു അവരോടു പറഞ്ഞു:
8
“ഒരു വിവാഹവിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാല്‍ മുഖ്യസ്ഥാനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാള്‍ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം.
9
ആതിഥേയന് വന്ന് ‘ഇദ്ദേഹത്തിന് ഇടം ഒഴിഞ്ഞുകൊടുക്കുക’ എന്നു നിങ്ങളോടു പറഞ്ഞാല്‍ ലജ്ജിതനായി എഴുന്നേറ്റ് ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തില്‍ പോയി ഇരിക്കേണ്ടിവരും.
10
എന്നാല്‍ നിങ്ങള്‍ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന് വന്ന് ‘സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ’ എന്നു പറയുവാന്‍ ഇടയാകട്ടെ. അപ്പോള്‍ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതനാകും.
11
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.”
12
പിന്നീടു തന്നെ ക്ഷണിച്ച പരീശപ്രമാണിയോടു യേശു പറഞ്ഞു: “താങ്കള്‍ വിരുന്നു നടത്തുമ്പോള്‍ സുഹൃത്തുക്കളെയോ, സഹോദരരെയോ, ചാര്‍ച്ചക്കാരെയോ, സമ്പന്നന്മാരായ അയല്‍ക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. അവര്‍ താങ്കളെയും തിരിച്ചു ക്ഷണിക്കുകയും അങ്ങനെ പ്രത്യുപകാരം ലഭിക്കുകയും ചെയ്യും.
13
എന്നാല്‍ താങ്കള്‍ വിരുന്നു കൊടുക്കുമ്പോള്‍ ദരിദ്രര്‍, അംഗഹീനര്‍, മുടന്തര്‍, അന്ധന്മാര് മുതലായവരെ ക്ഷണിക്കുക. അപ്പോള്‍ താങ്കള്‍ ധന്യനാകും.
14
അവര്‍ക്കു പ്രത്യുപകാരം ചെയ്യാന്‍ കഴിവില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനദിവസം താങ്കള്‍ക്കു പ്രതിഫലം ലഭിക്കും.”
15
യേശുവിനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഇതു കേട്ടിട്ടു പറഞ്ഞു: “ദൈവരാജ്യത്തിലെ വിരുന്നില്‍ സംബന്ധിക്കുന്നവന്‍ ധന്യനാകുന്നു.”
16
അപ്പോള്‍ യേശു പറഞ്ഞു: “ഒരാള്‍ ഒരു വലിയ വിരുന്നൊരുക്കി; അനേകം അതിഥികളെ ക്ഷണിക്കുകയും ചെയ്തു.
17
വിരുന്നിന്റെ സമയമായപ്പോള്‍ ക്ഷണിക്കപ്പെട്ടവരോട്: വരിക, എല്ലാം തയ്യാറായിരിക്കുന്നു എന്നു പറയുന്നതിന് അയാള്‍ തന്റെ ഭൃത്യനെ അയച്ചു.
18
എന്നാല്‍ അവര്‍ എല്ലാവരും ഓരോ ഒഴികഴിവു പറഞ്ഞുതുടങ്ങി. ഒന്നാമത്തെയാള്‍ ‘ഞാനൊരു നിലം വാങ്ങിയിട്ടുണ്ട്, എനിക്കുപോയി അതൊന്നു നോക്കേണ്ടിയിരിക്കുന്നു; എന്നോട് സദയം ക്ഷമിക്കുക’ എന്നു പറഞ്ഞു.
19
മറ്റൊരാള്‍ പറഞ്ഞത്, ‘ഞാന്‍ അഞ്ചു ജോടി കാളയെ വാങ്ങിയിട്ടുണ്ട്, എനിക്കു പോയി അവയെ ഒന്നു തെളിച്ചു നോക്കണം; സദയം എന്നെ ഒഴിവാക്കുക’ എന്നായിരുന്നു.
20
വേറൊരാള് പറഞ്ഞു: ‘എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ; എനിക്കു വരാന്‍ നിവൃത്തിയില്ല.’
21
“ആ ഭൃത്യന് വന്ന് അവര്‍ പറഞ്ഞ ഒഴികഴിവുകള്‍ യജമാനനെ അറിയിച്ചു. അതുകേട്ട് കുപിതനായിത്തീര്‍ന്ന ഗൃഹനാഥന് വീണ്ടും ഭൃത്യനോട് ആജ്ഞാപിച്ചു: ‘നീ വേഗം പോയി നഗരത്തിലെ തെരുവീഥികളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും അന്ധന്മാരെയുമെല്ലാം വിളിച്ച് അകത്തു കൊണ്ടുവരിക.”
22
“പിന്നെയും ഭൃത്യന് വന്ന്, ‘പ്രഭോ, അങ്ങു കല്പിച്ചതുപോലെ ചെയ്തു; എന്നാല്‍ ഇനിയും സ്ഥലമുണ്ട്’ എന്നു പറഞ്ഞു.
23
‘നീ പോയി പെരുവഴികളിലും വേലിയരികിലും കാണുന്നവരെ സ്നേഹപൂര്‍വം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് എന്റെ വീടു നിറയ്ക്കുക.
24
ആദ്യം ക്ഷണിക്കപ്പെട്ടവരില്‍ ആരും എന്റെ വിരുന്നിന്റെ സ്വാദ് അറിയുകയില്ല, എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ എന്നു യജമാനന് പറഞ്ഞു.”
25
ഒരു വലിയ ജനസഞ്ചയം യേശുവിന്റെ കൂടെ സഞ്ചരിച്ചിരുന്നു.
26
അവിടുന്ന് അവരുടെ നേരെ തിരിഞ്ഞ് അരുള്‍ചെയ്തു: “എന്നെ അനുഗമിക്കുന്ന ഒരാള്‍ തന്റെ മാതാവിനെയോ, പിതാവിനെയോ, ഭാര്യയെയോ, മക്കളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, എന്നല്ല സ്വന്തം ജീവനെപ്പോലുമോ എന്നെക്കാള്‍ അധികമായി സ്നേഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് എന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.
27
തന്റെ കുരിശു ചുമന്നുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.
28
നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിയുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യംതന്നെ ഇരുന്ന് അതു പൂര്‍ത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ?
29
അങ്ങനെ ചെയ്യാതെ അടിസ്ഥാനമിട്ടശേഷം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വരുമ്പോള്‍
30
‘ഈ മനുഷ്യന് പണിയാനാരംഭിച്ചു; അതു പൂര്‍ത്തിയാക്കുവാന്‍ കഴിവില്ല’ എന്നു പറഞ്ഞ് കാണുന്നവരെല്ലാം അയാളെ പരിഹസിക്കും.
31
“അല്ലെങ്കില്‍ ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് തന്റെ പതിനായിരം ഭടന്മാരെക്കൊണ്ട് ഇരുപതിനായിരം ഭടന്മാരോടുകൂടി വരുന്ന ശത്രുവിനെ നേരിടാന്‍ കഴിയുമോ എന്നു നല്ലവണ്ണം ആലോചിക്കാതിരിക്കുമോ?
32
അത് അസാധ്യമാണെങ്കില്‍ ശത്രു അകലെ ആയിരിക്കുമ്പോള്‍ത്തന്നെ, ആ രാജാവു തന്റെ പ്രതിനിധിയെ അയച്ച് സമാധാനവ്യവസ്ഥയുണ്ടാക്കുവാന്‍ അഭ്യര്‍ഥിക്കും.
33
“അതുപോലെ തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.”
34
“ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്റെ രസം നഷ്ടപ്പെട്ടുപോയാല്‍ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും.
35
അതു ഭൂമിക്കോ, വളത്തിനോ കൊള്ളുകയില്ല; പുറത്തുകളയുകയേ നിവൃത്തിയുള്ളൂ. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24