bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 13
Luke 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
ചില ഗലീലക്കാര് യാഗം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പീലാത്തോസ് അവരെ കൊല്ലിച്ചതായും അങ്ങനെ അവരുടെ രക്തം ആ യാഗത്തില്‍ കലര്‍ന്നതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ യേശുവിനെ അറിയിച്ചു.
2
അവിടുന്ന് അവരോടു ചോദിച്ചു: “ആ ഗലീലക്കാര്‍ക്ക് ഈ ദുരവസ്ഥ നേരിട്ടത് അവര്‍ മറ്റുള്ള ഗലീലക്കാരെക്കാള്‍ പാപികളായതുകൊണ്ടാണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
3
തീര്‍ച്ചയായും അല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളും അതുപോലെ നശിക്കും.
4
ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടുപേര് മരിച്ചല്ലോ? അവര്‍ യെരൂശലേമില്‍ നിവസിച്ചിരുന്ന മറ്റെല്ലാവരെയുംകാള്‍ കുറ്റമുള്ളവരായിരുന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?
5
തീര്‍ച്ചയായും അല്ല എന്നു തന്നെ ഞാന്‍ പറയുന്നു. അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും.”
6
യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരാള്‍ തന്റെ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുവളര്‍ത്തിയിരുന്നു. അതില്‍ ഫലമുണ്ടോ എന്നന്വേഷിച്ചു തോട്ടമുടമസ്ഥന് ചെന്നപ്പോള്‍ ഒന്നും കണ്ടില്ല.
7
അപ്പോള്‍ അയാള്‍ തോട്ടക്കാരനോട്: ‘ഇതാ ഇക്കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ അത്തിയില് ഫലമുണ്ടോ എന്നു ഞാന്‍ നോക്കുന്നു. പക്ഷേ, ഇതുവരെ ഒന്നും കണ്ടില്ല. അതു വെട്ടിക്കളയുക; അത് എന്തിനു ഭൂമി പാഴാക്കുന്നു?’
8
അപ്പോള്‍ തോട്ടക്കാരന് പറഞ്ഞു: “യജമാനനേ ഒരു കൊല്ലംകൂടി നില്ക്കട്ടെ; ഞാന്‍ അതിനു ചുറ്റും കിളച്ചു, തടമെടുത്തു വളമിടാം.
9
ഒരുവേള അടുത്ത കൊല്ലം അതു ഫലം നല്കിയെന്നുവരാം. ഇല്ലെങ്കില്‍ വെട്ടിക്കളയാം.”
10
ഒരു ശബത്തു ദിവസം യേശു സുനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
11
പതിനെട്ടു വര്‍ഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. അവര്‍ക്കു നിവര്‍ന്നു നില്ക്കുവാന് കഴിയുമായിരുന്നില്ല.
12
ആ സ്ത്രീയെ യേശു കണ്ടപ്പോള്‍ അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞു: “നിന്റെ രോഗത്തില്‍നിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്ത്രീയുടെമേല് കൈകള്‍ വച്ചു.
13
തല്‍ക്ഷണം അവര്‍ നിവര്‍ന്നു നിന്നു ദൈവത്തെ സ്തുതിച്ചു.
14
ആ സ്ത്രീയെ സുഖപ്പെടുത്തിയത് ശബത്തില്‍ ആയിരുന്നതുകൊണ്ട് സുനഗോഗിന്റെ അധികാരിക്ക് അമര്‍ഷമുണ്ടായി. അയാള്‍ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാന്‍ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളില്‍ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തില്‍ അതു പാടില്ല.”
15
യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തില്‍ നിങ്ങളില്‍ ആരെങ്കിലും തന്റെ കാളയെയോ, കഴുതയെയോ തൊഴുത്തില്‍നിന്ന് അഴിച്ച് വെള്ളം കൊടുക്കാന്‍ കൊണ്ടുപോകാതിരിക്കുമോ?
16
അബ്രഹാമിന്റെ പുത്രിയായ ഈ സ്ത്രീ സാത്താന്റെ ബന്ധനത്തിലായിട്ട് പതിനെട്ടു വര്‍ഷമായി. ആ ബന്ധനത്തില്‍നിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാന്‍ പാടില്ലെന്നോ?
17
“യേശു ഇതു പറഞ്ഞപ്പോള്‍ തന്റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാല്‍ യേശു ചെയ്ത മഹത്തായ പ്രവൃത്തികള്‍ കണ്ടു ജനങ്ങള്‍ ആഹ്ലാദിച്ചു.
18
അനന്തരം യേശു അരുള്‍ചെയ്തു: “ദൈവരാജ്യം ഏതിനോടു സദൃശം? എന്തിനോടാണ് ഞാന്‍ അതിനെ താരതമ്യപ്പെടുത്തുക? അത് ഒരു കടുകുമണിയോടു സദൃശം.
19
ഒരു മനുഷ്യന് അതെടുത്തു തന്റെ തോട്ടത്തിലിട്ടു. അതു വളര്‍ന്ന് ഒരു വൃക്ഷമായിത്തീര്‍ന്നു. പക്ഷികള്‍ വന്ന് അതിന്റെ ശാഖകളില്‍ കൂടുവച്ചു.”
20
യേശു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ ഏതിനോടാണ് തുലനം ചെയ്യേണ്ടത്?
21
അത് പുളിപ്പുമാവിനോടു സദൃശം. ഒരു സ്ത്രീ അതെടുത്ത് മൂന്നുപറ മാവു പുളിച്ചു പൊങ്ങുന്നതുവരെ അതില്‍ ചേര്‍ത്തുവച്ചു.”
22
യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു.
23
ഒരാള്‍ അവിടുത്തോട് ചോദിച്ചു: “ഗുരോ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ?”
24
യേശു അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ തീവ്രയത്നം ചെയ്യുക. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
25
ഗൃഹനാഥന് എഴുന്നേറ്റു വാതില്‍ അടച്ചുകഴിയുമ്പോള്‍ ‘യജമാനനേ വാതില്‍ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങള്‍ മുട്ടിത്തുടങ്ങും. അപ്പോള്‍ ‘നിങ്ങള്‍ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥന് നിങ്ങളോട് ഉത്തരം പറയും.
26
‘അങ്ങയുടെകൂടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ; തെരുവീഥികളില്‍വച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ?’ എന്നിങ്ങനെ നിങ്ങള്‍ പറഞ്ഞു തുടങ്ങും.
27
എന്നാല്‍ അപ്പോള്‍ ഗൃഹനാഥന്, ‘നിങ്ങള്‍ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധര്‍മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ എന്നു പറയും.
28
അബ്രഹാമും ഇസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങള്‍ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോള്‍ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം.
29
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകള്‍ വന്നു ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും.
30
മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരും പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.”
31
ആ സമയത്തുതന്നെ ചില പരീശന്മാര് യേശുവിന്റെ അടുക്കല്‍ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു.
32
യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി ആ കുറുക്കനോടു പറയൂ, ഇന്നും നാളെയും ഞാന്‍ ഭൂതത്തെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യും. മൂന്നാം ദിവസം എന്റെ പ്രവൃത്തി പൂര്‍ത്തിയാക്കും.
33
എന്നിരുന്നാലും ഇന്നും നാളെയും അതിനടുത്ത ദിവസവും ഈ യാത്ര തുടരുകതന്നെ വേണം. യെരൂശലേമില്‍വച്ചല്ലാതെ ഒരു പ്രവാചകനും കൊല്ലപ്പെടരുതല്ലോ.
34
“യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്റെ മക്കളെ ചേര്‍ക്കുവാന്‍ ഞാന്‍ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി!
35
ഇതാ നിന്റെ ഭവനം പരിത്യജിക്കപ്പെട്ടിരിക്കുന്നു. ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍’ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24