bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 10
Luke 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 11 →
1
അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന
2
ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക.
3
ചെന്നായ്ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു; നിങ്ങള്‍ പോകുക.
4
പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല.
5
ഏതെങ്കിലും ഭവനത്തില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍ ആദ്യം ‘ഈ വീടിനു സമാധാനം’ എന്ന് ആശംസിക്കണം.
6
അവിടെ ഒരു സമാധാനപ്രിയന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അവന്റെമേല്‍ ആവസിക്കും. അല്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു തിരിച്ചുപോരും.
7
അവര്‍ തരുന്ന ഭക്ഷണപാനീയങ്ങള്‍ സ്വീകരിച്ച് അതേ ഭവനത്തില്‍ത്തന്നെ പാര്‍ക്കുക. എന്തെന്നാല്‍ വേലക്കാരന് തന്റെ കൂലിക്ക് അര്‍ഹനത്രേ. വീടുകള്‍തോറും മാറി മാറി താമസിക്കുവാന്‍ തുനിയരുത്.
8
ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ വിളമ്പിത്തരുന്നത് എന്തായാലും അതു ഭക്ഷിക്കുക.
9
ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക.
10
എന്നാല്‍ ഏതെങ്കിലും പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ അവിടത്തെ തെരുവീഥികളില്‍ ചെന്ന്
11
‘നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലുകളില്‍ പറ്റിയ പൊടിപോലും ഇതാ നിങ്ങളുടെ മുമ്പില്‍വച്ചു തട്ടിക്കളയുന്നു; എങ്കിലും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക’ എന്ന് അവരോട് പറയണം.
12
ന്യായവിധിനാളില്‍ ആ പട്ടണത്തിനുണ്ടാകുന്ന ശിക്ഷാവിധി സോദോംപട്ടണത്തിനുണ്ടായതിനെക്കാള്‍ ഭയങ്കരമായിരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
13
“കോരസീനേ, നിനക്കു ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്ക് ഹാ കഷ്ടം! നിങ്ങളില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നുവെങ്കില്‍, അവര്‍ പണ്ടുതന്നെ ചാക്കുതുണിയുടുത്തും വെണ്ണീറിലിരുന്നും അനുതപിക്കുമായിരുന്നു.
14
എന്നാല്‍ ന്യായവിധിനാളില്‍ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാള്‍ സഹിക്കാവുന്നതായിരിക്കും.
15
കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയരുവാന് ആഗ്രഹിച്ചുവോ! നീ പാതാളത്തോളം താണുപോകും.
16
“നിങ്ങളെ അനുസരിക്കുന്നവന് എന്നെ അനുസരിക്കുന്നു; നിങ്ങളെ നിരാകരിക്കുന്നവന് എന്നെ നിരാകരിക്കുന്നു. എന്നെ നിരാകരിക്കുന്നവന് എന്നെ അയച്ചവനെ നിരാകരിക്കുന്നു.”
17
യേശു അയച്ച ആ എഴുപത്തിരണ്ടുപേര്‍ ആഹ്ലാദപൂര്‍വം തിരിച്ചു വന്നു പറഞ്ഞു: “ഗുരോ, അവിടുത്തെ നാമത്തില്‍ ഭൂതങ്ങള്‍പോലും ഞങ്ങള്‍ക്കു കീഴടങ്ങുന്നു.”
18
അപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘മിന്നല്‍പ്പിണര്‍പോലെ സാത്താന് സ്വര്‍ഗത്തില്‍നിന്നു വീഴുന്നതു ഞാന്‍ കണ്ടു.
19
ഇതാ, സര്‍പ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാന്‍ നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
20
എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.”
21
ആ സമയത്തുതന്നെ യേശു പരിശുദ്ധാത്മാവില്‍ ആനന്ദിച്ചുകൊണ്ടു പ്രാര്‍ഥിച്ചു: “ആകാശത്തിന്റെയും ഭൂമിയുടെയും അധിപനായ പിതാവേ, അങ്ങയെ ഞാന്‍ വാഴ്ത്തുന്നു. അങ്ങ് ഇക്കാര്യങ്ങള്‍ ജ്ഞാനികളില്‍നിന്നും ബുദ്ധിശാലികളില്‍നിന്നും മറച്ച് കേവലം ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. അതേ, പിതാവേ, ഇപ്രകാരം തിരുവുള്ളം പ്രസാദിച്ചുവല്ലോ.”
22
യേശു പറഞ്ഞു: “എന്റെ പിതാവു സകലവും എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രന് ആരാണെന്നു പിതാവല്ലാതെ മറ്റാരും അറിയുന്നില്ല. അതുപോലെതന്നെ പിതാവ് ആരാണെന്നു പുത്രനും പുത്രന് ആര്‍ക്കെല്ലാം വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഇച്ഛിക്കുന്നുവോ അവരുമല്ലാതെ മറ്റാരും അറിയുന്നില്ല.”
23
പിന്നീടു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു യേശു സ്വകാര്യമായി പറഞ്ഞു: “നിങ്ങള്‍ കാണുന്നതെന്തോ, അതു കാണുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍.
24
ഞാന്‍ പറയട്ടെ, നിങ്ങള്‍ കാണുന്നതു കാണാന്‍ അനേകം പ്രവാചകന്മാരും രാജാക്കന്മാരും ആഗ്രഹിച്ചു; അവര്‍ കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിച്ചു; കേട്ടതുമില്ല.”
25
ഒരു നിയമപണ്ഡിതന് യേശുവിന്റെ അടുക്കല്‍ വന്ന് അവിടുത്തെ പരീക്ഷിക്കുന്നതിനുവേണ്ടി ചോദിച്ചു: “ഗുരോ, അനശ്വരമായ ജീവന് അവകാശമായി ലഭിക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം!”
26
യേശു പറഞ്ഞു: “ധര്‍മശാസ്ത്രത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്? താങ്കള്‍ എന്താണു വായിച്ചു ഗ്രഹിക്കുന്നത്?”
27
“നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടുംകൂടി സ്നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അയാള്‍ ഉത്തരം പറഞ്ഞു.
28
യേശു അയാളോട്: “താങ്കള്‍ പറഞ്ഞത് ശരിതന്നെ; അപ്രകാരം ചെയ്യുക; എന്നാല്‍ താങ്കള്‍ ജീവിക്കും” എന്നു പറഞ്ഞു.
29
എന്നാല്‍ തന്റെ പ്രശ്നത്തെ ന്യായീകരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് അയാള്‍ യേശുവിനോട്: “ആരാണ് എന്റെ അയല്ക്കാരന്?” എന്നു ചോദിച്ചു.
30
യേശു ഇപ്രകാരം പ്രതിവചിച്ചു: “ഒരു മനുഷ്യന് യെരൂശലേമില്‍നിന്നു യെരിഹോവിലേക്കു പോകുകയായിരുന്നു. അയാള്‍ കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവര്‍ അയാളുടെ വസ്ത്രം ഉരിഞ്ഞു മര്‍ദിച്ച് അര്‍ധപ്രാണനാക്കിയശേഷം കടന്നുകളഞ്ഞു.
31
ഒരു പുരോഹിതന് യാദൃച്ഛികമായി അതുവഴി വന്നു. അയാള്‍ ആ മനുഷ്യനെ കണ്ടപ്പോള്‍ വഴിയുടെ മറുവശത്തേക്കു മാറി കടന്നുപോയി.
32
അതുപോലെതന്നെ ഒരു ലേവ്യനും അതുവഴി വന്നു. അയാളും ആ മനുഷ്യനെ കണ്ടിട്ട് മറുവശത്തുകൂടി കടന്നുപോകുകയാണുണ്ടായത്.
33
എന്നാല്‍ ഒരു ശമര്യന്‍ തന്റെ യാത്രാമധ്യേ അവിടെയെത്തി; ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ്
34
അയാള്‍ അടുത്തുചെന്ന് എണ്ണയും വീഞ്ഞും പകര്‍ന്ന് അയാളുടെ മുറിവുകള്‍ വച്ചുകെട്ടിയശേഷം അയാളെ തന്റെ വാഹന മൃഗത്തിന്റെ പുറത്തുകയറ്റി സത്രത്തിലേക്കു കൊണ്ടുപോയി ശ്രദ്ധാപൂര്‍വം പരിചരിച്ചു.
35
പിറ്റേദിവസം ആ ശമര്യന്‍ രണ്ടു ദിനാര്‍ എടുത്ത് ആ സത്രമുടമസ്ഥനെ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനെ വേണ്ടതുപോലെ ശുശ്രൂഷിച്ചുകൊള്ളണം. അധികം എന്തുതന്നെ ചെലവായാലും ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.”
36
യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത് എന്നു താങ്കള്‍ക്കു തോന്നുന്നു?”
37
“അയാളോടു കരുണ കാണിച്ചവന്‍തന്നെ” എന്നു നിയമപണ്ഡിതന് പറഞ്ഞു. യേശു ആ നിയമജ്ഞനോടു പറഞ്ഞു: “താങ്കളും പോയി അതുപോലെ ചെയ്യുക.”
38
യാത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ മാര്‍ത്ത എന്നൊരു സ്ത്രീ തന്റെ വീട്ടില്‍ അവിടുത്തെ സ്വീകരിച്ചു.
39
അവള്‍ക്കു മറിയം എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവള് യേശുവിന്റെ കാല്ക്കലിരുന്ന് അവിടുത്തെ പ്രബോധനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
40
മാര്‍ത്തയാകട്ടെ വളരെയധികം ജോലികളില്‍ മുഴുകി വ്യഗ്രത പൂണ്ടിരുന്നു. അവള് യേശുവിനെ സമീപിച്ച്: “ഗുരോ, എന്റെ സഹോദരി എന്നെ ഈ ജോലിയെല്ലാം തനിച്ചു ചെയ്യാന്‍ വിട്ടിരിക്കുന്നതിനെക്കുറിച്ച് അങ്ങേക്ക് വിചാരമില്ലേ? എന്നെ സഹായിക്കുവാന്‍ അവളോടു പറഞ്ഞാലും” എന്നു പറഞ്ഞു.
41
അതിന് യേശു: “മാര്‍ത്തയേ, മാര്‍ത്തയേ, നീ പല കാര്യങ്ങളെച്ചൊല്ലി വ്യാകുലപ്പെട്ട് അസ്വസ്ഥയായിരിക്കുകയാണ്.
42
എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നുമാത്രം മതി; മറിയം നല്ല അംശം തിരഞ്ഞെടുത്തു. അത് അവളില്‍നിന്ന് ആരും അപഹരിക്കുകയില്ല” എന്നു പറഞ്ഞു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24