bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 3
Luke 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
1
സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാം വര്‍ഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവര്‍ണര്‍;
2
ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്റെ സഹോദരന് ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാര് ഹന്നാസും കയ്യഫാസുമായിരുന്നു.
3
യോഹന്നാന് യോര്‍ദ്ദാന്‍നദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു.
4
വിജനപ്രദേശത്ത് ഒരാള്‍ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക.
5
എല്ലാ താഴ്വരകളും നികത്തപ്പെടണം; എല്ലാ കുന്നുകളും മലകളും നിരത്തുകയും, വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കന്‍ പാതകളെല്ലാം സുഗമമാക്കിത്തീര്‍ക്കുകയും വേണം.
6
അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവര്‍ഗം മുഴുവനും ദര്‍ശിക്കും’ എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടല്ലോ.
7
തന്നില്‍നിന്നു സ്നാപനം സ്വീകരിക്കുവാന്‍ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സര്‍പ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയില്‍നിന്ന് ഓടി രക്ഷപെടുവാന്‍ നിങ്ങള്‍ക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്?
8
അബ്രഹാം ഞങ്ങളുടെ പൂര്‍വപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തില്‍നിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. ഈ കല്ലുകളില്‍നിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാന്‍ ദൈവത്തിനു കഴിയും.
9
ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.”
10
അപ്പോള്‍ ജനം അദ്ദേഹത്തോട്: “ഞങ്ങള്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാന് പ്രതിവചിച്ചു:
11
“രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവനു പങ്കുവയ്ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.”
12
ചുങ്കം പിരിക്കുന്നവരില്‍ ചിലരും സ്നാപനം ഏല്ക്കുവാന് വന്നു. അവര്‍ ചോദിച്ചു: “ഞങ്ങള്‍ ചെയ്യേണ്ടത് എന്താണ്?”
13
യോഹന്നാന് പറഞ്ഞു: “നിങ്ങള്‍ നിശ്ചിത നിരക്കില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.”
14
പടയാളികളും തങ്ങള്‍ എന്തു ചെയ്യണമെന്ന് അദ്ദേഹത്തോടു ചോദിച്ചു. “ബലാല്‍ക്കാരേണയോ, സത്യവിരുദ്ധമായി കുറ്റം ആരോപിച്ചോ, ആരുടെയും മുതല്‍ അപഹരിക്കരുത്. നിങ്ങളുടെ വേതനംകൊണ്ടു തൃപ്തിപ്പെടുക” എന്ന് അദ്ദേഹം മറുപടി നല്കി.
15
വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന ജനങ്ങള്‍ യോഹന്നാനെക്കുറിച്ച് “ഒരുവേള ഇദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു സ്വയം ചോദിച്ചു.
16
യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാന്‍ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാല്‍ എന്നെക്കാള്‍ ബലമേറിയ ഒരുവന് വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല.
17
അവിടുത്തെ കൈയില്‍ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയില്‍ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.”
18
ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങള്‍ നല്കിക്കൊണ്ടു യോഹന്നാന് സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ
19
സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലര്‍ത്തുകയും മറ്റു പല അധര്‍മങ്ങളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാന് അദ്ദേഹത്തെ കഠിനമായി ശാസിച്ചു.
20
ഹേരോദാ എല്ലാ അധര്‍മങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു.
21
ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോള്‍ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗം തുറന്നു.
22
പരിശുദ്ധാത്മാവു പ്രാവിന്റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു. സ്വര്‍ഗത്തില്‍നിന്ന് “നീ എന്റെ പ്രിയപുത്രന്; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.
23
ഏകദേശം മുപ്പതു വയസ്സായപ്പോഴാണ് യേശു പൊതുരംഗത്തു പ്രവര്‍ത്തനം ആരംഭിച്ചത്. യേശു യോസേഫിന്റെ പുത്രനെന്നത്രേ ജനങ്ങള്‍ കരുതിയിരുന്നത്. യോസേഫ് ഹേലിയുടെ പുത്രന്;
24
ഹേലി മത്ഥാത്തിന്റെ പുത്രന്; മത്ഥാത്ത് ലേവിയുടെ പുത്രന്; ലേവി മെല്ക്കിയുടെ പുത്രന്; മെല്ക്കി യന്നായിയുടെ പുത്രന്; യന്നായി യോസേഫിന്റെ പുത്രന്;
25
യോസേഫ് മത്തഥ്യൊസിന്റെ പുത്രന്; മത്തഥ്യൊസ് ആമോസിന്റെ പുത്രന്; ആമോസ് നാഹൂമിന്റെ പുത്രന്; നാഹൂം എസ്ലിയുടെ പുത്രന്; എസ്ലി നഗ്ഗായിയുടെ പുത്രന്;
26
നഗ്ഗായി മയാത്തിന്റെ പുത്രന്; മയാത്ത് മത്തഥ്യൊസിന്റെ പുത്രന്; മത്തഥ്യൊസ് ശെമയിയുടെ പുത്രന്; ശെമയി യോസേഫിന്റെ പുത്രന്; യോസേഫ് യോദയുടെ പുത്രന്;
27
യോദ യോഹന്നാന്റെ പുത്രന്; യോഹന്നാന് രേസയുടെ പുത്രന്; രേസ സൊരൊബാബേലിന്റെ പുത്രന്; സൊരൊബാബേല് ശലഥിയേലിന്റെ പുത്രന്;
28
ശലഥിയേല്‍ നേരിയുടെ പുത്രന്; നേരി മെല്ക്കിയുടെ പുത്രന്; മെല്ക്കി അദ്ദിയുടെ പുത്രന്; അദ്ദി കോസാമിന്റെ പുത്രന്; കോസാം എല്മാദാമിന്റെ പുത്രന്;
29
എല്മാദാം ഏരിന്റെ പുത്രന്; ഏര് യോശുവിന്റെ പുത്രന്; യോശു എലീയേസരിന്റെ പുത്രന്; എലീയേസര്‍ യോരീമിന്റെ പുത്രന്; യോരീം മത്ഥാത്തിന്റെ പുത്രന്; മത്ഥാത്ത് ലേവിയുടെ പുത്രന്;
30
ലേവി ശിമ്യോന്റെ പുത്രന്; ശിമ്യോന്‍ യെഹൂദായുടെ പുത്രന്; യെഹൂദാ യോസേഫിന്റെ പുത്രന്; യോസേഫ് യോനാമിന്റെ പുത്രന്;
31
യോനാം എല്യാക്കീമിന്റെ പുത്രന്; എല്യാക്കീം മെല്യാവിന്റെ പുത്രന്; മെല്യാവ് മെന്നയുടെ പുത്രന്; മെന്ന മത്തഥയുടെ പുത്രന്; മത്തഥ നാഥാന്റെ പുത്രന്;
32
നാഥാന് ദാവീദിന്റെ പുത്രന്; ദാവീദ് യിശ്ശായിയുടെ പുത്രന്; യിശ്ശായി ഓബേദിന്റെ പുത്രന്; ഓബേദ് ബോവസിന്റെ പുത്രന്; ബോവസ് സല്മോന്റെ പുത്രന്; സല്മോന് നഹശോന്റെ പുത്രന്; നഹശോന്‍ അമ്മീനാദാബിന്റെ പുത്രന്;
33
അമ്മീനാദാബ് ആരാമിന്റെ പുത്രന്; ആരാം എസ്രോന്റെ പുത്രന്; എസ്രോന്‍ പാരെസിന്റെ പുത്രന്; പാരെസ് യെഹൂദായുടെ പുത്രന്;
34
യെഹൂദാ യാക്കോബിന്റെ പുത്രന്; യാക്കോബ് ഇസ്ഹാക്കിന്റെ പുത്രന്; ഇസ്ഹാക്ക് അബ്രഹാമിന്റെ പുത്രന്; അബ്രഹാം തേരഹിന്റെ പുത്രന്;
35
തേരഹ് നാഹോരിന്റെ പുത്രന്; നാഹോര്‍ സെരൂഗിന്റെ പുത്രന്; സെരൂഗ് രെഗുവിന്റെ പുത്രന്; രെഗു ഫാലെഗിന്റെ പുത്രന്; ഫാലെഗ് ഏബെരിന്റെ പുത്രന്; ഏബെര്‍ ശലാമിന്റെ പുത്രന്; ശലാം കയിനാന്റെ പുത്രന്;
36
കയിനാന്‍ അര്‍ഫക്സാദിന്റെ പുത്രന്; അര്‍ഫക്സാദ് ശേമിന്റെ പുത്രന്; ശേം നോഹയുടെ പുത്രന്;
37
നോഹ ലാമേക്കിന്റെ പുത്രന്; ലാമേക്ക് മെഥൂശലയുടെ പുത്രന്; മെഥൂശല ഹാനോക്കിന്റെ പുത്രന്; ഹാനോക്ക് യാരെദിന്റെ പുത്രന്; യാരെദ് മെലെല്യേലിന്റെ പുത്രന്; മെലെല്യേല്‍ കയിനാന്റെ പുത്രന്;
38
കയിനാന്‍ ഏനോശിന്റെ പുത്രന്; ഏനോശ് ശേത്തിന്റെ പുത്രന്; ശേത്ത് ആദാമിന്റെ പുത്രന്; ആദാം ദൈവത്തിന്റെ പുത്രന്.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24