bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 10
Matthew 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 11 →
1
യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് എല്ലാ അശുദ്ധാത്മാക്കളെയും പുറത്താക്കുന്നതിനും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുന്നതിനും അവര്‍ക്ക് അധികാരം നല്കി.
2
പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്, ശിമോന്റെ സഹോദരന് അന്ത്രയാസ്,
3
സെബദിയുടെ പുത്രന് യാക്കോബ്, യാക്കോബിന്റെ സഹോദരന് യോഹന്നാന്, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന് മത്തായി, അല്ഫായിയുടെ പുത്രന് യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്,
4
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്.
5
ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങള്‍ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്.
6
പ്രത്യുത ഇസ്രായേല്‍ഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക.
7
നിങ്ങള്‍ പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക.
8
രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക.
9
നിങ്ങള്‍ സ്വര്‍ണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്ക്കുള്ള ഭാണ്ഡമോ,
10
രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങള്‍ക്ക് ആവശ്യമില്ല; വേലക്കാരന് തന്റെ ആഹാരത്തിന് അര്‍ഹനാണല്ലോ.
11
“നിങ്ങള്‍ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍ നിങ്ങളെ സ്വീകരിക്കുവാന്‍ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങള്‍ പോകുന്നതുവരെ അവരുടെകൂടെ പാര്‍ക്കുക.
12
നിങ്ങള്‍ ഒരു ഭവനത്തില്‍ ചെല്ലുമ്പോള്‍ ആ ഭവനത്തിലുള്ളവര്‍ക്ക് സമാധാനം ആശംസിക്കുക.
13
ആ ഭവനത്തിന് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അതിനുണ്ടാകട്ടെ. അതിന് അര്‍ഹതയില്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
14
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതെയോ ഇരുന്നാല്‍ ആ ഭവനമോ നഗരമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുക.
15
ന്യായവിധിദിവസം ആ പട്ടണത്തിന്റെ സ്ഥിതിയെക്കാള്‍ സോദോം ഗോമോരാ പ്രദേശത്തിന്റെ അവസ്ഥ സഹിക്കാവുന്നതായിരിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
16
“ആടുകളെ ചെന്നായ്ക്കളുടെ ഇടയിലേക്ക് എന്നവിധം ഇതാ, ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.
17
അതുകൊണ്ട് സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ജാഗ്രതയുള്ളവരായിരിക്കുക;
18
മനുഷ്യര്‍ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും; സുനഗോഗുകളില്‍വച്ച് ചാട്ടവാറുകൊണ്ടു നിങ്ങളെ അടിക്കും; ഞാന്‍ നിമിത്തം ഗവര്‍ണര്‍മാരുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്യും. അങ്ങനെ നിങ്ങള്‍ അവരുടെയും വിജാതീയരുടെയും മുമ്പില്‍ സാക്ഷ്യം വഹിക്കും.
19
അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള് എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഓര്‍ത്തു വ്യാകുലപ്പെടേണ്ടാ.
20
പറയാനുള്ളതു തത്സമയം നിങ്ങള്‍ക്കു ലഭിക്കും. എന്തെന്നാല്‍ സംസാരിക്കുന്നതു നിങ്ങളായിരിക്കുകയില്ല; നിങ്ങളില്‍കൂടി നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും സംസാരിക്കുക.
21
“സഹോദരന് സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കള്‍ മാതാപിതാക്കളോട് എതിര്‍ക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.
22
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; അവസാനത്തോളം സഹിച്ചു നില്ക്കുന്നവന് രക്ഷപെടും.
23
ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക. മനുഷ്യപുത്രന് വരുന്നതിനുമുമ്പ് നിങ്ങളുടെ പ്രവര്‍ത്തനം ഇസ്രായേലിലെ എല്ലാ പട്ടണങ്ങളിലും പൂര്‍ത്തിയാവുകയില്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.
24
“ശിഷ്യന് ഗുരുവിനെക്കാള്‍ വലിയവനല്ല, ദാസന് യജമാനനെക്കാള്‍ വലിയവനുമല്ല.
25
ശിഷ്യന് ഗുരുവിനെപ്പോലെയും ദാസന് യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ ഗൃഹത്തിലെ മറ്റംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
26
“അതുകൊണ്ടു നിങ്ങള്‍ മനുഷ്യരെ ഭയപ്പെടേണ്ടാ. വെളിച്ചത്തു കൊണ്ടുവരപ്പെടാതെ മൂടിവയ്ക്കുകയോ അറിയപ്പെടാതെ ഗൂഢമായിരിക്കുകയോ ചെയ്യുന്നതൊന്നുമില്ല.
27
ഞാന്‍ നിങ്ങളോട് ഇരുട്ടില്‍ സംസാരിക്കുന്നത് നിങ്ങള്‍ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കുന്നതു നിങ്ങള്‍ പുരമുകളില്‍നിന്ന് ഉച്ചൈസ്തരം ഘോഷിക്കുക.
28
ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലല്ലോ. എന്നാല്‍ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാന്‍ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്.
29
ഒരു പൈസയ്ക്കു രണ്ടു കുരുവികളെ വില്ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല.
30
“നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും ദൈവത്തിന്റെ കണക്കിലുള്‍പ്പെട്ടിരിക്കുന്നു.
31
നിങ്ങള്‍ ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ നിങ്ങള്‍.”
32
“മനുഷ്യരുടെ മുമ്പില്‍ എന്നെ അംഗീകരിച്ചു പ്രഖ്യാപനം ചെയ്യുന്ന ഏതൊരുവനെയും സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പില്‍ ഞാനും അംഗീകരിക്കും.
33
എന്നാല്‍ മനുഷ്യരുടെ മുമ്പില്‍ എന്നെ നിഷേധിക്കുന്നവനെ സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പില്‍ ഞാനും നിഷേധിക്കും.
34
“ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ ഞാന്‍ വന്നു എന്നു നിങ്ങള്‍ കരുതേണ്ടാ; സമാധാനമല്ല, വാളത്രേ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.
35
ഒരുവനെ അവന്റെ പിതാവിനെതിരെയും മകളെ അമ്മയ്ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്ക്കെതിരെയും ഭിന്നിപ്പിക്കുവാനത്രേ ഞാന്‍ വന്നിരിക്കുന്നത്.
36
അങ്ങനെ സ്വന്തം വീട്ടിലുള്ളവര്‍ തന്നെ ഒരുവനു ശത്രുക്കളായിത്തീരും.
37
“എന്നെക്കാള്‍ അധികം തന്റെ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കുവാന്‍ യോഗ്യനല്ല.
38
തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനാകാന്‍ യോഗ്യനല്ല.
39
സ്വന്തം ജീവനെ സുരക്ഷിതമാക്കുവാന്‍ ശ്രമിക്കുന്നവന് അതിനെ നഷ്ടപ്പെടുത്തും. എന്നാല്‍ എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവന് അതു നേടും.
40
“നിങ്ങളെ സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു.
41
പ്രവാചകനെന്നു കരുതി ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാനെന്നു കരുതി ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ഞാന്‍ നിങ്ങളോടു പറയുന്നു:
42
ശിഷ്യനെന്നു കരുതി ഈ എളിയവരില്‍ ഒരുവന് ഒരു പാത്രം ശുദ്ധജലമെങ്കിലും കൊടുക്കുന്നവന് ആരായാലും അയാള്‍ക്കു പ്രതിഫലം നിശ്ചയമായും ലഭിക്കും.”
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28