bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 14
Matthew 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 15 →
1
അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു:
2
“ഇതു സ്നാപകയോഹന്നാന് തന്നെയാണ്; അദ്ദേഹം മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അദ്ഭുതസിദ്ധികളെല്ലാം ഉള്ളത്.”
3
തന്റെ സഹോദരന് ഫീലിപ്പോസിന്റെ ഭാര്യ ഹേരോദ്യ നിമിത്തം ഹേരോദാ യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടച്ചിരുന്നു.
4
ഹേരോദ്യയെ ഭാര്യയായി വച്ചുകൊണ്ടിരുന്നതു ന്യായമല്ല എന്നു യോഹന്നാന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
5
യോഹന്നാനെ വധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ഹേരോദാരാജാവ് ജനങ്ങളെ ഭയപ്പെട്ടു; യോഹന്നാന് ഒരു പ്രവാചകനാണെന്ന് അവര്‍ കരുതിയിരുന്നു.
6
ഹേരോദായുടെ ജന്മദിനം കൊണ്ടാടിയപ്പോള്‍ ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്തു ഹേരോദായെ സന്തോഷിപ്പിച്ചു.
7
“നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീര്‍ച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു.
8
അവളാകട്ടെ അമ്മയുടെ പ്രേരണയനുസരിച്ച് “സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തരണം” എന്ന് ആവശ്യപ്പെട്ടു.
9
രാജാവു ദുഃഖിതനായി. എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും ഓര്‍ത്ത് അപ്രകാരം ചെയ്തുകൊടുക്കുവാന്‍ രാജാവു കല്പിച്ചു.
10
അങ്ങനെ കാരാഗൃഹത്തില്‍വച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.
11
എന്നിട്ട്, തല ഒരു താലത്തില്‍വച്ച് ആ പെണ്‍കുട്ടിക്കു കൊടുത്തു. അവള് അതു കൊണ്ടുപോയി അമ്മയ്ക്കു കൊടുക്കുകയും ചെയ്തു.
12
യോഹന്നാന്റെ ശിഷ്യന്മാര് ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു.
13
യേശു അതു കേട്ടപ്പോള്‍ ഒരു വഞ്ചിയില്‍ കയറി അവിടംവിട്ട് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങള്‍ ഇതറിഞ്ഞു പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവിടുത്തെ പിന്തുടര്ന്നു.
14
യേശു അവിടെ ചെന്നിറങ്ങിയപ്പോള്‍ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരില്‍ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികള്‍ക്ക് അവിടുന്ന് സൗഖ്യം നല്കി.
15
സന്ധ്യ ആയപ്പോള്‍ ശിഷ്യന്മാര് അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവര്‍ ഗ്രാമങ്ങളില്‍ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.”
16
യേശു അവരോടു പറഞ്ഞു: “അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം നല്‍കണം.”
17
അവര്‍ യേശുവിനോട്: “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു.
18
[18,19] “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുല്‍പ്പുറത്തിരിക്കുവാന്‍ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
20
എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
21
ഭക്ഷണം കഴിച്ചവര്‍ സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേര് ഉണ്ടായിരുന്നു.
22
ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയില്‍ ശിഷ്യന്മാരോട് തോണിയില്‍ കയറി തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാന്‍ യേശു നിര്‍ബന്ധിച്ചു.
23
അതിനുശേഷം യേശു പ്രാര്‍ഥിക്കുന്നതിനായി തനിച്ചു കുന്നിന്റെ മുകളിലേക്കു കയറിപ്പോയി. സന്ധ്യ ആയപ്പോള്‍ അവിടെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
24
ഈ സമയത്ത് ശിഷ്യന്മാര് കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ തിരമാലകള്‍ അടിച്ചു തോണി ഉലഞ്ഞു.
25
വെളുപ്പിനു മൂന്നുമണിക്കുശേഷം യേശു വെള്ളത്തിന്മീതെ നടന്ന് അവരുടെ അടുക്കലെത്തി.
26
യേശു വെള്ളത്തിന്മീതെ നടക്കുന്നതു കണ്ടപ്പോള്‍ ശിഷ്യന്മാര് ഭയപരവശരായി. “ഇതാ, ഒരു ഭൂതം” എന്നു പറഞ്ഞ് അവര്‍ പേടിച്ചു നിലവിളിച്ചു.
27
ഉടനെ, “ധൈര്യപ്പെടുക ഞാനാണ്, ഭയപ്പെടേണ്ടാ” എന്ന് യേശു പറഞ്ഞു.
28
അപ്പോള്‍ പത്രോസ്, “കര്‍ത്താവേ, അങ്ങുതന്നെ ആണെങ്കില്‍ വെള്ളത്തിന്മീതെ നടന്ന് അങ്ങയുടെ അടുക്കല്‍ വരുവാന്‍ എന്നോടു കല്പിച്ചാലും” എന്നു പറഞ്ഞു.
29
“വരിക” എന്നു യേശു പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിന്മീതെ നടന്ന് യേശുവിന്റെ അടുക്കലേക്കു നീങ്ങി.
30
എന്നാല്‍ കാറ്റിന്റെ ഉഗ്രതകൊണ്ട് പത്രോസ് ഭയപ്പെട്ടു വെള്ളത്തില്‍ താഴുവാന്‍ തുടങ്ങിയപ്പോള്‍, “കര്‍ത്താവേ, രക്ഷിക്കണമേ” എന്നു നിലവിളിച്ചു.
31
ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു.
32
അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു നിലച്ചു.
33
“അങ്ങു സാക്ഷാല്‍ ദൈവപുത്രന്‍തന്നെ” എന്നു പറഞ്ഞുകൊണ്ട് ആ വഞ്ചിയിലുണ്ടായിരുന്നവര് അവിടുത്തെ നമസ്കരിച്ചു.
34
[34,35] യേശു അക്കരെയുള്ള ഗന്നേസരെത്തില്‍ എത്തി. അവിടെയുള്ളവര്‍ അവിടുത്തെ തിരിച്ചറിഞ്ഞപ്പോള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ആളയച്ച് സകല രോഗികളെയും അവിടുത്തെ അടുക്കല്‍ വരുത്തി.
36
തന്റെ വസ്ത്രത്തിന്റെ അഗ്രത്തില്‍ തൊടുവാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവിടുത്തോടപേക്ഷിച്ചു; തൊട്ടവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28