bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 19
Matthew 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 20 →
1
ഈ കാര്യങ്ങളെല്ലാം അരുള്‍ചെയ്തശേഷം യേശു ഗലീല വിട്ട്, യെഹൂദ്യയില്‍ യോര്‍ദ്ദാന്റെ മറുകരെയുള്ള പ്രദേശത്ത് എത്തി.
2
ഒരു വലിയ ജനസഞ്ചയം അവിടുത്തെ അനുഗമിച്ചു. അവിടുന്ന് അവരുടെ രോഗങ്ങള്‍ സുഖപ്പെടുത്തി.
3
പരീശന്മാര് വന്ന് അവിടുത്തെ പരീക്ഷിക്കുവാന്‍വേണ്ടി ചോദിച്ചു: “കാരണം എന്തുതന്നെ ആയാലും ഒരുവന് തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതു ന്യായമാണോ?”
4
യേശു മറുപടി പറഞ്ഞു: “ആദിയില്‍ സ്രഷ്ടാവ് അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു,
5
‘അതുകൊണ്ട് ഒരു മനുഷ്യന് മാതാവിനെയും പിതാവിനെയും വിട്ട് തന്റെ ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഇരുവരും ഒരു ദേഹമായിത്തീരുകയും ചെയ്യും’ എന്നു വേദഗ്രന്ഥത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?
6
അതുകൊണ്ട് അതുമുതല്‍ അവര്‍ രണ്ടല്ല ഒരു ശരീരമത്രേ. അതിനാല്‍ ദൈവം കൂട്ടിച്ചേര്‍ത്തത് മനുഷ്യന് ഒരിക്കലും വേര്‍പിരിച്ചുകൂടാ.”
7
“അങ്ങനെയാണെങ്കില്‍ ഒരു മനുഷ്യന് തന്റെ ഭാര്യക്ക് മോചനപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാന്‍ മോശ കല്പിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്നു പരീശന്മാര് അദ്ദേഹത്തോടു ചോദിച്ചു.
8
അപ്പോള്‍ യേശു പറഞ്ഞു: “നിങ്ങള്‍ക്ക് ഇതിലുപരി ഗ്രഹിക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുവാന്‍ മോശ അനുവദിച്ചത്. എന്നാല്‍ സൃഷ്ടിയുടെ ആരംഭംമുതല്‍ അങ്ങനെ അല്ലായിരുന്നു.
9
ഞാന്‍ നിങ്ങളോടു പറയുന്നു: ഭാര്യയുടെ അവിശ്വസ്തത നിമിത്തമല്ലാതെ അവളെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നപക്ഷം അങ്ങനെയുള്ള ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
10
അപ്പോള്‍ ശിഷ്യന്മാര് പറഞ്ഞു: “ഭാര്യാഭര്‍ത്തൃബന്ധം ഇങ്ങനെയാണെങ്കില്‍ വിവാഹം കഴിക്കാതിരിക്കുകയാണു ഭേദം.”
11
എന്നാല്‍ യേശു അവരോട് അരുള്‍ചെയ്തു: ഈ ഉപദേശം, വരം ലഭിച്ചവര്‍ക്കല്ലാതെ ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുകയില്ല.
12
മനുഷ്യര്‍ക്ക്, വിവാഹം കഴിക്കാതിരിക്കുവാന്‍ പല കാരണങ്ങളുമുണ്ട്. ചിലര്‍ ജന്മനാ ഷണ്ഡന്മാരാകുന്നു; മറ്റു ചിലര്‍ ഷണ്ഡന്മാരാക്കപ്പെടുന്നു; സ്വര്‍ഗരാജ്യത്തിനുവേണ്ടി ബ്രഹ്മചര്യം സ്വീകരിക്കുന്നവരുമുണ്ട്. ഇതു ഗ്രഹിക്കുവാന്‍ കഴിയുന്നവര്‍ ഗ്രഹിക്കട്ടെ.”
13
തങ്ങളുടെ ശിശുക്കളുടെമേല്‍ കൈവച്ചു പ്രാര്‍ഥിക്കേണ്ടതിന് അവരെ യേശുവിന്റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര് അവരെ ശാസിച്ചു.
14
അപ്പോള്‍ യേശു പറഞ്ഞു: “ആ ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കൂ; അവരെ വിലക്കരുത്; സ്വര്‍ഗരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.”
15
അതിനുശേഷം അവിടുന്ന് അവരുടെമേല്‍ കൈവച്ച് അനുഗ്രഹിച്ചു; അനന്തരം അവിടെനിന്നു യാത്രയായി.
16
ഒരിക്കല്‍ ഒരാള്‍ യേശുവിന്റെ അടുത്തുവന്ന്, “ഗുരോ, അനശ്വരജീവന് പ്രാപിക്കേണ്ടതിന് എന്തു സല്‍ക്കര്‍മം ഞാന്‍ ചെയ്യണം?” എന്നു ചോദിച്ചു.
17
യേശു അയാളോടു പറഞ്ഞു: “സല്‍ക്കര്‍മത്തെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്? സുകൃതിയായി ഒരാള്‍ മാത്രമേയുള്ളൂ. നിനക്കു ജീവനില്‍ പ്രവേശിക്കണമെങ്കില്‍ കല്പനകള് അനുസരിക്കുക.”
18
“ഏതു കല്പനകള്?” എന്ന് അയാള്‍ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്,
19
മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു.
20
“ഇവയെല്ലാം ഞാന്‍ പാലിച്ചുപോരുന്നു; ഇനി എനിക്കുള്ള കുറവ് എന്താണ്?” എന്ന് ആ യുവാവ് വീണ്ടും ചോദിച്ചു.
21
യേശു അയാളോട്, “നീ സദ്ഗുണപൂര്‍ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നീടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
22
ഇതു കേട്ടപ്പോള്‍ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാല്‍ അയാള്‍ ഒരു വലിയ ധനികനായിരുന്നു.
23
അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനവാന് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എളുപ്പമല്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു;
24
ധനികന് സ്വര്‍ഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു.”
25
ഇതു കേട്ടപ്പോള്‍ ശിഷ്യന്മാര് വിസ്മയഭരിതരായി. “അങ്ങനെയെങ്കില്‍ രക്ഷപെടുവാന്‍ ആര്‍ക്കു കഴിയും?” എന്ന് അവര്‍ ചോദിച്ചു.
26
യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യര്‍ക്ക് അത് അസാധ്യം; എന്നാല്‍ ദൈവത്തിനു സകലവും സാധ്യമാണ്.”
27
അപ്പോള്‍ പത്രോസ് പറഞ്ഞു: “ഇതാ, ഞങ്ങള്‍ സമസ്തവും പരിത്യജിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക?”
28
യേശു അവരോട് ഇപ്രകാരം അരുള്‍ചെയ്തു: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നവയുഗത്തില്‍ മനുഷ്യപുത്രന് മഹത്ത്വമേറിയ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ എന്നെ അനുഗമിച്ചവരായ നിങ്ങള്‍ പന്ത്രണ്ടുപേരും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിലിരിക്കും.
29
എന്നെപ്രതി വീടിനെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, നിലം പുരയിടങ്ങളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറു മടങ്ങു ലഭിക്കും. അവര്‍ അനശ്വരജീവന് അവകാശികളായിത്തീരുകയും ചെയ്യും.
30
എന്നാല്‍ ഒന്നാമതിരിക്കുന്ന പലരും ഒടുവിലാകുകയും ഒടുവിലിരിക്കുന്നവര്‍ ഒന്നാമതാകുകയും ചെയ്യും.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28