bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 12
Matthew 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 13 →
1
അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്ക്കു വിശന്നു.
2
അവര്‍ കതിര് പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാര് യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാര് ശബത്തില്‍ ചെയ്തുകൂടാത്തതു ചെയ്യുന്നു.”
3
അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോള്‍ ചെയ്തത് എന്താണെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4
ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാര്ക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ ഭക്ഷിക്കുവാന്‍ പാടില്ലാത്തതായിരുന്നല്ലോ അത്.
5
മാത്രമല്ല ശബത്തു ദിവസങ്ങളില്‍ ദേവാലയത്തില്‍വച്ചു പുരോഹിതന്മാര് ശബത്തു ലംഘിക്കുന്നു എങ്കിലും അവര്‍ കുറ്റക്കാരല്ലെന്നു ധര്‍മശാസ്ത്രത്തില്‍ പറയുന്നത് നിങ്ങള്‍ വായിച്ചിട്ടില്ലേ?
6
ഞാന്‍ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്;
7
യാഗമല്ല കാരുണ്യമാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്റെ അര്‍ഥം നിങ്ങള്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നിര്‍ദോഷികളെ കുറ്റവാളികളെന്നു നിങ്ങള്‍ വിധിക്കുകയില്ലായിരുന്നു.
8
എന്നാല്‍ മനുഷ്യപുത്രന് ശബത്തിന്റെയും കര്‍ത്താവാണ്.”
9
അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി.
10
അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തില്‍ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവര്‍ ചോദിച്ചു.
11
യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളില്‍ ആരുടെയെങ്കിലും ഒരു ആട് കുഴിയില്‍ വീണു എന്നിരിക്കട്ടെ; നിങ്ങള്‍ അതിനെ കരയ്ക്കു കയറ്റാതിരിക്കുമോ? മനുഷ്യന് ആടിനെക്കാള്‍ എത്രയോ വിലയുള്ളവനാണ്!
12
അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്.
13
പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു.
14
അയാള്‍ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി.
15
യേശു ഇതറിഞ്ഞ് അവിടം വിട്ടുപോയി. ധാരാളം ആളുകള്‍ അവിടുത്തെ അനുഗമിച്ചു. അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി.
16
തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു.
17
അങ്ങനെ യെശയ്യാ മുഖാന്തരം അരുളിച്ചെയ്തത് പൂര്‍ത്തിയായി. അദ്ദേഹം പ്രവചിച്ചത് ഇങ്ങനെയാണ്:
18
“ഇതാ ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്, എന്റെ അന്തരംഗം പ്രസാദിച്ച എന്റെ പ്രിയങ്കരന്‍. എന്റെ ആത്മാവിനെ ഞാന്‍ അവന്റെമേല്‍ ആവസിപ്പിക്കും; എന്റെ ന്യായവിധി അവന് സര്‍വജനതകളോടും പ്രഖ്യാപനം ചെയ്യും.
19
അവന് വാദകോലാഹലത്തിലേര്‍പ്പെടുകയില്ല; തെരുവീഥികളില്‍ ആരും അവന്റെ ശബ്ദം കേള്‍ക്കുകയുമില്ല.
20
നീതിനിര്‍വഹണം വിജയത്തിലെത്തിക്കുന്നതുവരെ ചതഞ്ഞ ഓടക്കമ്പ് അവന് ഒടിക്കുകയില്ല; മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല.
21
അവന്റെ നാമത്തിലായിരിക്കും സകല ജനതകളുടെയും പ്രത്യാശ.”
22
അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാള്‍ സംസാരിക്കുകയും കാണുകയും ചെയ്തു.
23
ജനസമൂഹം വിസ്മയഭരിതരായി, “ഇദ്ദേഹമായിരിക്കുമോ ദാവീദിന്റെ പുത്രന്?” എന്നു പറഞ്ഞു.
24
പരീശന്മാര് ഇതു കേട്ടപ്പോള്‍ “ഭൂതങ്ങളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യന് ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.
25
യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും.
26
അന്തഃഛിദ്രമുണ്ടായാല്‍ ഒരു നഗരമോ ഭവനമോ നിലനില്ക്കുകയില്ല. സാത്താന് സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കില്‍ അവന് സ്വയം ഭിന്നിച്ചു നശിക്കും. അപ്പോള്‍ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
27
ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കില്‍ നിങ്ങളുടെ അനുയായികള്‍ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങള്‍ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികള്‍ തന്നെ വിധിക്കുന്നു.
28
എന്നാല്‍ ബേല്‍സെബൂലല്ല ദൈവത്തിന്റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാന്‍ എനിക്കു ശക്തി നല്‍കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു.
29
“ഒരു ബലശാലിയെ പിടിച്ചു കെട്ടിയിട്ടല്ലാതെ അയാളുടെ വീട്ടില്‍ പ്രവേശിച്ച് അതിലുള്ള വകകള്‍ കൊള്ള ചെയ്യുന്നത് എങ്ങനെയാണ്?
30
“എന്റെ പക്ഷത്തു നില്ക്കാത്തവന് എനിക്കെതിരാണ്. ശേഖരിക്കുന്നതില്‍ എന്നെ സഹായിക്കാത്തവന് ചിതറിക്കുകയാണു ചെയ്യുന്നത്.
31
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല.
32
മനുഷ്യപുത്രനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ക്ഷമിക്കപ്പെടും. പക്ഷേ, പരിശുദ്ധാത്മാവിന് എതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഈ യുഗത്തിലോ വരുവാനുള്ള യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.
33
“വൃക്ഷം നല്ലതെങ്കില്‍ നല്ല ഫലം ലഭിക്കുന്നു; വൃക്ഷം ചീത്തയാണെങ്കില്‍ ഫലവും ചീത്തയായിരിക്കും. ഫലം കൊണ്ടാണല്ലോ വൃക്ഷത്തെ അറിയുന്നത്.
34
സര്‍പ്പസന്തതികളേ! നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ വാക്കുകളായി പുറത്തുവരുന്നത്.
35
സജ്ജനങ്ങള്‍ തങ്ങളുടെ നന്മയുടെ നിക്ഷേപത്തില്‍നിന്ന് ഉത്തമമായവ പുറപ്പെടുവിക്കുന്നു. ദുര്ജനങ്ങള് തങ്ങളുടെ ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്ന് അധമമായവ പുറപ്പെടുവിക്കുന്നു.
36
“മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ന്യായവിധിനാളില്‍ സമാധാനം പറയേണ്ടതായി വരുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
37
നിങ്ങളുടെ വാക്കുകള്‍ കൊണ്ടാണു നിങ്ങള്‍ക്കു കുറ്റമില്ലെന്നു സ്ഥാപിക്കുകയോ നിങ്ങള്‍ കുറ്റക്കാരെന്നു വിധിക്കപ്പെടുകയോ ചെയ്യുന്നത്.”
38
അപ്പോള്‍ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാല്‍ കൊള്ളാം” എന്നു പറഞ്ഞു.
39
യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു ലഭിക്കുകയില്ല.
40
യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗര്‍ഭത്തിലായിരിക്കും.
41
നിനെവേയിലെ ജനങ്ങള്‍ ന്യായവിധിനാളില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാല്‍ നിനെവേക്കാര്‍ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാള്‍ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്.
42
ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്റെ ജ്ഞാനവചസ്സുകള്‍ കേള്‍ക്കാന്‍ അവര്‍ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്.
43
ഒരു മനുഷ്യനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് വെള്ളമില്ലാത്ത സ്ഥലങ്ങളില്‍ വിശ്രമം തേടി അലയുന്നു. എന്നാല്‍ അതു വിശ്രമം കണ്ടെത്തുന്നില്ല.
44
അപ്പോള്‍ താന്‍ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും എന്ന് അതു സ്വയം പറയുന്നു. അവിടെ ചെല്ലുമ്പോള്‍ വീടെല്ലാം അടിച്ചുവാരി അടുക്കിലും ചിട്ടയിലും ഇട്ടിരിക്കുന്നതു കാണുന്നു;
45
അപ്പോള്‍ അതുപോയി തന്നെക്കാള്‍ ദുഷ്ടതയേറിയ മറ്റു ഏഴ് ആത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ വാസമുറപ്പിക്കുന്നു. ആ മനുഷ്യന്റെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാള്‍ കഷ്ടതരമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്ക്കും അതുപോലെയായിരിക്കും സംഭവിക്കുക.”
46
യേശു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുത്തെ അമ്മയും സഹോദരന്മാരും അവിടുത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പുറത്തുനിന്നിരുന്നു.
47
“അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാന്‍ വെളിയില്‍ കാത്തുനില്ക്കുന്നു” എന്ന് ഒരാള്‍ അവിടുത്തോടു പറഞ്ഞു.
48
എന്നാല്‍ യേശു അയാളോട്, “ആരാണ് എന്റെ സഹോദരന്മാര്?” എന്നു ചോദിച്ചു.
49
തന്റെ ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് “ഇതാ എന്റെ അമ്മയും സഹോദരന്മാരും;
50
സ്വര്‍ഗത്തിലുള്ള എന്റെ പിതാവിന്റെ തിരുവിഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും” എന്ന് അരുള്‍ചെയ്തു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28