bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 20
Matthew 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 21 →
1
തന്റെ മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വര്‍ഗരാജ്യം.
2
ഒരാള്‍ക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാര്‍ കൂലി സമ്മതിച്ച് തന്റെ തോട്ടത്തിലേക്ക് അയാള്‍ അവരെ പറഞ്ഞയച്ചു.
3
ഒന്‍പതു മണിക്ക് അയാള്‍ പുറത്തേക്കു പോയപ്പോള്‍ ചന്തസ്ഥലത്തു മിനക്കെട്ടു നില്ക്കുന്ന ഏതാനും പേരെ കണ്ടു.
4
‘നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക; ന്യായമായ കൂലി ഞാന്‍ തരാം’ എന്ന് അയാള്‍ പറഞ്ഞു.
5
അങ്ങനെ അവര്‍ പോയി. തോട്ടത്തിന്റെ ഉടമസ്ഥന് വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു.
6
അഞ്ചു മണിയോടുകൂടി അയാള്‍ ചന്തസ്ഥലത്തു ചെന്നപ്പോള്‍ വേറെ ചിലര്‍ അവിടെ നില്ക്കുന്നതു കണ്ടിട്ട് ‘നിങ്ങള്‍ എന്തുകൊണ്ടാണ് ഇന്നു മുഴുവന്‍ മിനക്കെട്ടത്?’ എന്നു ചോദിച്ചു.
7
‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവര്‍ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തില്‍ പണിചെയ്യുക’ എന്നു തോട്ടത്തിന്റെ ഉടമസ്ഥന് പറഞ്ഞു.
8
“സന്ധ്യ ആയപ്പോള്‍ ഉടമസ്ഥന് കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവര്‍തൊട്ട് ആദ്യം വന്നവര്‍വരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു.
9
അഞ്ചു മണിക്കു പണിയാന്‍ വന്ന ഓരോരുത്തര്‍ക്കും ഓരോ ദിനാര്‍ കൂലികൊടുത്തു.
10
ആദ്യം പണിക്കു വന്നവര്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ തങ്ങള്‍ക്കു കൂടുതല്‍ കിട്ടുമെന്ന് ഓര്‍ത്തു. എന്നാല്‍ അവര്‍ക്കും ഓരോ ദിനാര്‍മാത്രമാണു കൊടുത്തത്.
11
അവര്‍ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്റെ ഉടമസ്ഥനോടു പിറുപിറുത്തു.
12
‘ഒടുവില്‍വന്നവര്‍ ഒരു മണിക്കൂര്‍ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകല്‍ മുഴുവന്‍ പൊരിയുന്ന വെയില്‍കൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങള്‍ക്കു തന്ന കൂലി തന്നെ അവര്‍ക്കും നല്കി’ എന്ന് അവര്‍ പറഞ്ഞു.
13
“അവരില്‍ ഒരാളോട് ഉടമസ്ഥന് ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാന്‍ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാര്‍ അല്ലേ നിങ്ങള്‍ സമ്മതിച്ച കൂലി?
14
നിന്റെ കൂലി വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‍കണമെന്നതാണ് എന്റെ ഇഷ്ടം.
15
എന്റെ പണം എന്റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാന്‍ ദയാലുവായിരിക്കുന്നതില്‍ നീ അമര്‍ഷം കൊള്ളുന്നത് എന്തിന്!”
16
ഇങ്ങനെ ഒടുവിലായിരുന്നവര്‍ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവര്‍ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേര്‍ത്തു.
17
യെരൂശലേമിലേക്കുള്ള യാത്രയില്‍ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു:
18
“നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രന് പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ മനുഷ്യപുത്രനെ വധശിക്ഷയ്ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും.
19
അവര്‍ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രന് ഉയിര്ത്തെഴുന്നേല്ക്കും.”
20
സെബദിയുടെ പത്നി തന്റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു.
21
“നിങ്ങള്‍ക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവര്‍ പറഞ്ഞു: “അങ്ങു രാജാവാകുമ്പോള്‍ എന്റെ ഈ രണ്ടു പുത്രന്മാരില് ഒരുവന് അവിടുത്തെ വലത്തും അപരന് ഇടത്തും ഇരിക്കുവാന് കല്പിച്ചരുളണമേ.”
22
യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങള്‍ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ; ഞാന്‍ കുടിക്കുവാന്‍ പോകുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ക്കു കുടിക്കുവാന്‍ കഴിയുമോ?” “ഞങ്ങള്‍ക്കു കഴിയും” എന്ന് അവര്‍ പറഞ്ഞു.
23
“ഞാന്‍ കുടിക്കുന്ന പാനപാത്രത്തില്‍നിന്നു നിങ്ങള്‍ തീര്‍ച്ചയായും കുടിക്കും. എന്നാല്‍ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവര്‍ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങള്‍ എന്റെ പിതാവ് ആര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു.
24
ഇത് അറിഞ്ഞപ്പോള്‍ ശേഷമുള്ള പത്തു ശിഷ്യന്മാര്ക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമര്‍ഷമുണ്ടായി.
25
യേശു അവരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരില്‍ പ്രഭുത്വമുള്ളവര്‍ അധികാരം നടത്തുന്നുവെന്നും അവരില്‍ പ്രമുഖന്മാര് അവരെ ഭരിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ;
26
എന്നാല്‍ നിങ്ങളുടെ ഇടയില്‍ അതു പാടില്ല; നിങ്ങളില്‍ ആരെങ്കിലും വലിയവനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ മറ്റുള്ളവരുടെ സേവകനാകണം;
27
നിങ്ങളില്‍ ഒന്നാമനാകുവാന്‍ കാംക്ഷിക്കുന്ന ഏതൊരുവനും മറ്റുള്ളവരുടെ ദാസനായിത്തീരണം.
28
മനുഷ്യപുത്രന് വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്റെ ജീവന് നല്കുന്നതിനുമാണ്.”
29
അവര്‍ യെരീഹോവില്‍നിന്നു പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു.
30
കണ്ണുകാണുവാന്‍ പാടില്ലാത്ത രണ്ടുപേര്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.
31
മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തില്‍: “കര്‍ത്താവേ, ദാവീദിന്റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു.
32
യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങള്‍ക്കു ഞാന്‍ എന്തുചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
33
“കര്‍ത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവര്‍ മറുപടി പറഞ്ഞു.
34
യേശു ആര്‍ദ്രചിത്തനായി അവരുടെ കണ്ണുകളില്‍ തൊട്ടു. തല്‍ക്ഷണം അവര്‍ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28