bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 24
Matthew 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 25 →
1
യേശു അവിടംവിട്ടു പോകുമ്പോള്‍ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാന്‍ ശിഷ്യന്മാര് അടുത്തുചെന്നു.
2
യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേല് ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.”
3
യേശു ഒലിവുമലയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ശിഷ്യന്മാര് തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്റെയും യുഗപര്യവസാനത്തിന്റെയും അടയാളം എന്താണ്? ഞങ്ങള്‍ക്കു പറഞ്ഞുതന്നാലും.”
4
യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക;
5
‘ഞാന്‍ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ അനേകമാളുകള്‍ വരും; അവര്‍ പലരെയും വഴിതെറ്റിക്കും.
6
നിങ്ങള്‍ യുദ്ധത്തിന്റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേള്‍ക്കും; നിങ്ങള്‍ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല.
7
ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.
8
പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും;
9
ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭമാണ്.
10
“അപ്പോള്‍ അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവര്‍ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
11
പല വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് അനേകമാളുകളെ വഴിതെറ്റിക്കും.
12
അധര്‍മം വര്‍ധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും.
13
എന്നാല്‍ അന്ത്യംവരെ ഉറച്ചുനില്ക്കുന്നവര് രക്ഷപെടും.
14
രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം സകല മനുഷ്യരാശിയുടെയും സാക്ഷ്യത്തിനായി ലോകമെങ്ങും ഘോഷിക്കപ്പെടും; അപ്പോഴായിരിക്കും അവസാനം.
15
“ദാനിയേല്‍പ്രവാചകന്‍ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോള്‍ അനുവാചകര്‍ മനസ്സിലാക്കിക്കൊള്ളട്ടെ-
16
അന്ന് യെഹൂദ്യയിലുള്ളവര് മലകളിലേക്ക് ഓടിപ്പോകണം.
17
മട്ടുപ്പാവിലിരിക്കുന്നവന്‍ തന്റെ സമ്പാദ്യങ്ങള്‍ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്.
18
കൃഷിസ്ഥലത്തായിരിക്കുന്നവന്‍ തന്റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്.
19
ആ ദിവസങ്ങളില്‍ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം!
20
ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാന്‍ പ്രാര്‍ഥിക്കുക.
21
ലോകാരംഭംമുതല്‍ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും.
22
എന്നാല്‍ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും.
23
“അപ്പോള്‍ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാല്‍ അശേഷം വിശ്വസിക്കരുത്.
24
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവര്‍ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.
25
നോക്കൂ! ഞാന്‍ ഇതു നിങ്ങളോടു മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.
26
‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തില്‍ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്.
27
ആകാശമണ്ഡലത്തില്‍ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ മിന്നുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന് പ്രത്യക്ഷപ്പെടുന്നത്.
28
“ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍കൂടും.
29
“ആ നാളുകളിലെ കഷ്ടത കഴിഞ്ഞാലുടന്‍ സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് പ്രകാശം നല്കുകയുമില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും.
30
ബഹിരാകാശശക്തികള്‍ അവയുടെ സഞ്ചാരപഥത്തില്‍നിന്നു മാറ്റപ്പെടും. അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രന് ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേല്‍ വരുന്നത് അവര്‍ കാണും.
31
വലിയ കാഹളനാദത്തോടുകൂടി തന്റെ ദൂതന്മാരെ അവിടുന്ന് അയയ്ക്കും. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവര്‍ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
32
“ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്റെ ഇളംചില്ലകള്‍ പൊടിക്കുകയും അതു തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
33
അതുപോലെ ഇവയൊക്കെയും നിങ്ങള്‍ കാണുമ്പോള്‍ മനുഷ്യപുത്രന് അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.
34
ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല;
35
ആകാശവും ഭൂമിയും അന്തര്‍ധാനം ചെയ്യും; എന്നാല്‍ എന്റെ വാക്കുകള്‍ എന്നേക്കും നിലനില്ക്കും.
36
“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്ക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ.
37
നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രന് പ്രത്യക്ഷപ്പെടുന്നത്.
38
ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തില്‍ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു.
39
ജലപ്രളയം വന്ന് എല്ലാവരെയും നിര്‍മാര്‍ജനം ചെയ്യുന്നതുവരെ അവര്‍ ഒന്നും അറിഞ്ഞില്ല;
40
ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും.
41
അപ്പോള്‍ രണ്ടുപേര്‍ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്ത്രീകള്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും.
42
“അതുകൊണ്ട് നിങ്ങളുടെ കര്‍ത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാല്‍ ജാഗരൂകരായിരിക്കുക.
43
രാത്രിയില്‍ കള്ളന് വരുന്ന സമയം അറിഞ്ഞിരുന്നെങ്കില്‍ വീടിന്റെ ഉടമസ്ഥന് ഉണര്‍ന്നിരിക്കുകയും ഭവനഭേദനം നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
44
അതുപോലെ അപ്രതീക്ഷിതമായ സമയത്ത് മനുഷ്യപുത്രന് വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.
45
“വിശ്വസ്തനും വിവേകിയുമായ ദാസന് ആരാണ്? വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവര്‍ക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനന് നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസന് ആരാണ്?
46
യജമാനന് വരുമ്പോള്‍ അവന് കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കില്‍ അവന് അനുഗ്രഹിക്കപ്പെട്ടവന്‍.
47
യജമാനന് ആ ദാസനെ തന്റെ സര്‍വസ്വത്തിന്റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.
48
എന്നാല്‍ ആ ദാസന് ദുഷ്ടനാണെങ്കില്‍ യജമാനന് വരാന്‍ വൈകും എന്നു വിചാരിച്ച്
49
അവന് സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും.
50
ആ ദാസന് പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനന് മടങ്ങിയെത്തും.
51
അവനെ യജമാനന് ശിക്ഷിക്കുകയും ജോലിയില്‍ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവന് കരയുകയും പല്ലുകടിക്കുകയും ചെയ്യും.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28