bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 17
Matthew 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 18 →
1
ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരന് യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2
അവിടുന്ന് അവരുടെ കണ്‍മുമ്പില്‍വച്ചു രൂപാന്തരം പ്രാപിച്ചു. അവിടുത്തെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായിത്തീര്‍ന്നു; വസ്ത്രം പ്രകാശംപോലെ വെണ്‍മയുള്ളതായും
3
മോശയും ഏലിയായും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നതായും അവര്‍ കണ്ടു.
4
അപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: “നാഥാ, നാം ഇവിടെ ആയിരിക്കുന്നത് എത്ര നന്ന്! അങ്ങ് ഇച്ഛിക്കുന്നെങ്കില്‍ ഞാന്‍ മൂന്നു കൂടാരങ്ങള്‍ ഇവിടെ നിര്‍മിക്കാം; ഒന്ന് അവിടുത്തേക്കും, ഒന്നു മോശയ്ക്കും ഒന്ന് ഏലിയായ്ക്കും.”
5
പത്രോസ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വെട്ടിത്തിളങ്ങുന്ന ഒരു മേഘം വന്ന് അവരെ മൂടി; “ഇവന് എന്റെ പ്രിയപുത്രന്; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു; ഇവന് പറയുന്നതു ശ്രദ്ധിക്കുക” എന്നു മേഘത്തില്‍നിന്ന് ഒരു അശരീരിയും കേട്ടു.
6
ശിഷ്യന്മാര് ഈ ശബ്ദം കേട്ടപ്പോള്‍ അത്യന്തം ഭയപരവശരായി കമിഴ്ന്നുവീണു.
7
യേശു അവരുടെ അടുത്തുചെന്ന് അവരെ തൊട്ടുകൊണ്ട് “എഴുന്നേല്ക്കൂ ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
8
അവര്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
9
മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: “മനുഷ്യപുത്രന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്യുന്നതുവരെ നിങ്ങളുടെ ഈ ദര്‍ശനത്തെക്കുറിച്ച് ആരോടും പറയരുത്.”
10
അപ്പോള്‍ ശിഷ്യന്മാര് അവിടുത്തോടു ചോദിച്ചു: “ആദ്യം ഏലിയാ വരേണ്ടതാണെന്നു മതപണ്ഡിതന്മാര് പറയുന്നത് എന്തുകൊണ്ട്?”
11
അതിന് യേശു മറുപടി പറഞ്ഞു: “ഏലിയാ ആദ്യം വരികയും എല്ലാം പുനഃസ്ഥാപിക്കുകയും വേണം,
12
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞിരിക്കുന്നു; ആരും അദ്ദേഹത്തെ അറിഞ്ഞില്ല; തങ്ങള്‍ക്കു തോന്നിയതെല്ലാം അവര്‍ അദ്ദേഹത്തോടു ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനെയും അവര്‍ പീഡിപ്പിക്കും.”
13
സ്നാപകയോഹന്നാനെക്കുറിച്ചാണ് തങ്ങളോട് അരുള്‍ചെയ്തതെന്ന് ശിഷ്യന്മാര്ക്ക് അപ്പോള്‍ മനസ്സിലായി.
14
അവര്‍ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോള് ഒരു മനുഷ്യന് യേശുവിന്റെ മുമ്പില്‍ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു:
15
“കര്‍ത്താവേ, എന്റെ മകനോടു കരുണയുണ്ടാകണമേ! അപസ്മാരരോഗിയായ അവന് വളരെയധികം കഷ്ടപ്പെടുന്നു. അവന് പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു.
16
ഞാന്‍ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് അവനെ സുഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.”
17
യേശു ഇപ്രകാരം മറുപടി പറഞ്ഞു: “അവിശ്വാസവും വഴിപിഴച്ചതുമായ തലമുറ! എത്രകാലം ഞാന്‍ നിങ്ങളോടുകൂടിയിരിക്കും? എത്രത്തോളം ഞാന്‍ നിങ്ങളെ വഹിക്കും?
18
ആ ബാലനെ ഇങ്ങു കൊണ്ടുവരൂ.” പിന്നീട് യേശു ഭൂതത്തെ ശാസിച്ചു; ഭൂതം ആ ബാലനില്‍നിന്ന് ഒഴിഞ്ഞുപോയി. തല്‍ക്ഷണം അവന് സുഖംപ്രാപിച്ചു.
19
ശിഷ്യന്മാര് രഹസ്യമായി യേശുവിന്റെ അടുത്തുവന്ന്, “ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് ആ ഭൂതത്തെ പുറത്താക്കുവാന്‍ കഴിയാഞ്ഞത്?” എന്നു ചോദിച്ചു.
20
യേശു പ്രതിവചിച്ചു: “നിങ്ങളുടെ വിശ്വാസത്തിന്റെ കുറവുകൊണ്ടുതന്നെ. ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഒരു കടുകുമണിയോളം വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ മലയോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറഞ്ഞാല്‍ അതു മാറും. നിങ്ങള്‍ക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല.
21
പ്രാര്‍ഥനയാലും ഉപവാസത്താലുമല്ലാതെ മറ്റൊന്നുകൊണ്ടും ഈ ജാതിയെ ഒഴിച്ചുവിടാന്‍ സാധ്യമല്ല.”
22
ഗലീലയില്‍ അവര്‍ ഒരുമിച്ചു കൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രന് മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുകയാണ്.
23
അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം നാള് അവന് ഉയിര്ത്തെഴുന്നേല്ക്കും.” ഇതുകേട്ട് ശിഷ്യന്മാര് അത്യധികം ദുഃഖിച്ചു.
24
അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിനോട്, “നിങ്ങളുടെ ഗുരു ദേവാലയനികുതി കൊടുക്കാറുണ്ടോ?” എന്നു ചോദിച്ചു. “ഉണ്ട്” എന്നു പത്രോസ് പറഞ്ഞു.
25
വീട്ടില്‍ ചെന്നപ്പോള്‍ പത്രോസ് ഇതിനെപ്പറ്റി പറയുന്നതിനു മുമ്പ് യേശു ചോദിച്ചു: “ശിമോനേ, നിന്റെ അഭിപ്രായം എന്താണ്? ഈ ലോകത്തിലെ രാജാക്കന്മാര് ആരില്‍നിന്നാണു ചുങ്കമോ തലപ്പണമോ പിരിക്കുന്നത്? സ്വന്തം രാജ്യത്തിലെ പൗരന്മാരില്‍നിന്നോ, വിദേശീയരില്‍നിന്നോ?”
26
“വിദേശീയരില്‍നിന്ന് എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട്, “അങ്ങനെയെങ്കില്‍ പൗരന്മാര് അവ കൊടുക്കേണ്ടതില്ലല്ലോ.
27
എന്നാല്‍ നാം അവരെ പിണക്കേണ്ട ആവശ്യമില്ല; നീ പോയി തടാകത്തില്‍ ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മീനിന്റെ വായില്‍നിന്ന് ഒരു നാണയം കിട്ടും. എന്റെയും നിന്റെയും ദേവാലയനികുതി കൊടുക്കുവാന്‍ അതു മതിയാകും; അതെടുത്തു നമ്മുടെ നികുതി അടയ്ക്കുക.”
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28