bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 16
Matthew 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 17 →
1
പരീശന്മാരും സാദൂക്യരും യേശുവിനെ പരീക്ഷിക്കുന്നതിനായി അവിടുത്തെ അടുക്കലെത്തി ആകാശത്തുനിന്ന് ഒരടയാളം കാണിക്കുവാന്‍ ആവശ്യപ്പെട്ടു.
2
അവിടുന്ന് അവരോടു മറുപടി പറഞ്ഞു: “ വൈകുന്നേരം ആകാശം ചെമന്നിരിക്കുന്നതായി കണ്ടാല്‍ കാലാവസ്ഥ നന്നായിരിക്കുമെന്നും പ്രഭാതത്തില്‍ ആകാശം ചെമന്ന് ഇരുണ്ടിരിക്കുന്നതായി കണ്ടാല്‍ മഴയുണ്ടാകുമെന്നും നിങ്ങള്‍ പറയുന്നു.
3
അങ്ങനെ ആകാശത്തിന്റെ ഭാവഭേദങ്ങളെ വ്യാഖ്യാനിക്കുവാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ കാലത്തിന്റെ ലക്ഷണങ്ങളെ വ്യാഖ്യാനിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലല്ലോ.
4
ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അവര്‍ക്കു നല്കപ്പെടുകയില്ല.” അനന്തരം അവിടുന്ന് അവരെ വിട്ടുപോയി.
5
യേശുവിന്റെ ശിഷ്യന്മാര് ഗലീലത്തടാകം കടന്നു മറുകരയ്ക്കു പോകുമ്പോള്‍ അപ്പമെടുക്കുവാന്‍ മറന്നുപോയി.
6
യേശു അവരോട്, “പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ കരുതലോടെ സൂക്ഷിച്ചുകൊള്ളുക” എന്നു പറഞ്ഞു.
7
“നാം അപ്പം കൊണ്ടുപോരാഞ്ഞതിനെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്” എന്ന് അവര്‍ തമ്മില്‍ പറഞ്ഞു.
8
യേശു അതറിഞ്ഞ് അവരോടു പറഞ്ഞു: “അല്പവിശ്വാസികളേ! അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുന്നതെന്തിന്? നിങ്ങള്‍ ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ലേ? നിങ്ങള്‍ മറന്നുപോയോ?
9
അഞ്ചപ്പം അയ്യായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര കുട്ട അപ്പം മിച്ചം വന്നു?
10
ഏഴപ്പം നാലായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര വട്ടി അപ്പം മിച്ചം വന്നു?
11
അപ്പത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞതെന്ന് എന്തുകൊണ്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ല? പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ സൂക്ഷിച്ചുകൊള്ളണമെന്നാണു ഞാന്‍ പറഞ്ഞത്.”
12
അപ്പത്തിന്റെ പുളിപ്പിനെക്കുറിച്ചല്ല, പ്രത്യുത പരീശന്മാരുടെയും സാദൂക്യരുടെയും ഉപദേശത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് ശിഷ്യന്മാര്ക്ക് അപ്പോള്‍ ബോധ്യമായി.
13
കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോള്‍ “മനുഷ്യപുത്രന് ആരാകുന്നു എന്നാണു ജനങ്ങള്‍ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു.
14
“സ്നാപകയോഹന്നാന് എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരില് ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവര്‍ മറുപടി പറഞ്ഞു.
15
“ആകട്ടെ ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു.
16
“അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോന് പത്രോസ് പറഞ്ഞു.
17
അപ്പോള്‍ യേശു അരുള്‍ചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യര്‍ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വര്‍ഗത്തിലുള്ള പിതാവത്രേ. ഞാന്‍ നിന്നോടു പറയുന്നു:
18
നീ പത്രോസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. അധോലോകത്തിന്റെ ശക്തികള്‍ അതിനെ ജയിക്കുകയില്ല.
19
സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെന്തും സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.”
20
പിന്നീട്, താന്‍ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു കര്‍ശനമായി ആജ്ഞാപിച്ചു.
21
താന്‍ യെരൂശലേമിലേക്കു പോകേണ്ടതാണെന്നും യെഹൂദപ്രമാണികളില്‍നിന്നും പുരോഹിതമുഖ്യന്മാരില്‍നിന്നും മതപണ്ഡിതന്മാരില്‍നിന്നും വളരെയധികം പീഡനങ്ങള്‍ സഹിക്കുകയും വധിക്കപ്പെടുകയും മൂന്നാംനാള്‍ ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടതാണെന്നും അന്നുമുതല്‍ യേശു വ്യക്തമാക്കുവാന്‍ തുടങ്ങി.
22
പത്രോസ് അവിടുത്തെ മാറ്റി നിര്‍ത്തി ശാസിച്ചു. “അത് ഒരിക്കലും പാടില്ല, നാഥാ! അങ്ങേക്ക് അതു സംഭവിക്കരുതേ” എന്നു പത്രോസ് പറഞ്ഞു.
23
യേശു തിരിഞ്ഞു പത്രോസിനോട്, “സാത്താനേ, പോകൂ എന്റെ മുമ്പില്‍നിന്ന്; നീ എനിക്കു മാര്‍ഗതടസ്സമായിരിക്കുന്നു; നിന്റെ ചിന്താഗതി ദൈവികമല്ല, മാനുഷികമാണ്.”
24
പിന്നീടു യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഒരുവന് എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ സ്വയം ത്യജിച്ച് തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.
25
ആരെങ്കിലും തന്റെ ജീവനെ പരിരക്ഷിക്കുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അവന് അതിനെ നഷ്ടപ്പെടുത്തും.
26
എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവന് അതിനെ കണ്ടെത്തും. ഒരുവന് സമസ്തലോകവും നേടിയാലും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അവന്റെ ജീവന് വീണ്ടും ലഭിക്കുന്നതിന് അവനെക്കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കും?
27
മനുഷ്യപുത്രന് മാലാഖമാരുടെ അകമ്പടിയോടുകൂടി തന്റെ പിതാവിന്റെ തേജസ്സില്‍ ഇതാ വരുന്നു. അപ്പോള്‍ ഓരോരുത്തര്‍ക്കും താന്താങ്ങള്‍ ചെയ്ത പ്രവൃത്തിക്കനുസൃതമായ പ്രതിഫലം നല്‍കും.
28
മനുഷ്യപുത്രന് രാജത്വം പ്രാപിച്ചുവരുന്നത് കാണുന്നതിനുമുമ്പ് ഇവിടെ നില്ക്കുന്നവരില് ചിലര്‍ മരിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.”
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28