bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 22
Matthew 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 23 →
1
യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു:
2
“സ്വപുത്രന്റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വര്‍ഗരാജ്യം.
3
ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാന്‍ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാല്‍ അവര്‍ വരാന്‍ കൂട്ടാക്കിയില്ല.
4
‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു.
5
ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവന് തന്റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവന് തന്റെ വ്യാപാരസ്ഥലത്തേക്കും പോയി.
6
മറ്റുചിലര്‍ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.
7
രോഷാകുലനായിത്തീര്‍ന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു.
8
അതിനുശേഷം രാജാവു തന്റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവര്‍ക്ക് അതിന് അര്‍ഹതയില്ലാതെപോയി.
9
നിങ്ങള്‍ പ്രധാന തെരുവീഥികളില്‍ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’
10
അവര്‍ പോയി സജ്ജനങ്ങളും ദുര്‍ജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണില്‍ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11
“വിരുന്നിന് ഇരുന്നവരെ കാണാന്‍ രാജാവു ചെന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു.
12
അയാള്‍ക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു.
13
അപ്പോള്‍ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകള്‍ കെട്ടി പുറത്തുള്ള അന്ധകാരത്തില്‍ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവന് കരയുകയും പല്ലുകടിക്കുകയും ചെയ്യും.’
14
“അനേകമാളുകള്‍ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.”
15
അനന്തരം പരീശന്മാര് പോയി യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാമെന്നു കൂടിയാലോചിച്ചു.
16
അവര്‍ തങ്ങളുടെ ശിഷ്യന്മാരെ ഹേരോദ്യരോടുകൂടി യേശുവിന്റെ അടുക്കല്‍ അയച്ച് ഇങ്ങനെ ചോദിപ്പിച്ചു: “ഗുരോ, അങ്ങു സത്യവാദിയാണെന്നു ഞങ്ങള്‍ക്കറിയാം. അവിടുന്ന് ആരുടെയും മുഖം നോക്കാതെയും ആരെയും ഭയപ്പെടാതെയുമാണ് ദൈവത്തിന്റെ മാര്‍ഗം പഠിപ്പിക്കുന്നത്.
17
കൈസര്‍ക്കു തലക്കരം കൊടുക്കുന്നതു ശരിയോ തെറ്റോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഞങ്ങളോടു പറഞ്ഞാലും.”
18
അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ കെണിയില്‍ അകപ്പെടുത്തുവാന്‍ നോക്കുന്നത് എന്തിന്!
19
തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.”
20
അവര്‍ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു.
21
അപ്പോള്യേശു: “കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു.
22
ഇതു കേട്ടപ്പോള്‍ അവര്‍ ആശ്ചര്യഭരിതരായി അവിടുത്തെ വിട്ടുപോയി.
23
അന്നുതന്നെ ഏതാനും സാദൂക്യര്‍ വന്ന് - മരിച്ചവര്‍ക്ക് പുനരുത്ഥാനമില്ലെന്നു പറയുന്ന കൂട്ടരാണിവര്‍ യേശുവിനോടു ചോദിച്ചു:
24
“ഗുരോ, ഒരുവന് സന്താനരഹിതനായി മരണമടഞ്ഞാല്‍ അയാളുടെ സഹോദരന് മരിച്ചയാളിന്റെ ഭാര്യയെ വിവാഹം ചെയ്യണമെന്നും അങ്ങനെ അയാള്‍ക്കുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാമെന്നും മോശ വിധിച്ചിട്ടുണ്ടല്ലോ.
25
ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന് വിവാഹം ചെയ്തശേഷം മരിച്ചു. അയാള്‍ക്കു സന്തതി ഇല്ലായ്കയാല്‍ അയാളുടെ സഹോദരന് ആ വിധവയെ വിവാഹം ചെയ്തു.
26
[26,27] രണ്ടാമനും മൂന്നാമനും ഏഴാമന് വരെയും അങ്ങനെ എല്ലാവര്ക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്ത്രീയും അന്തരിച്ചു.
28
പുനരുത്ഥാനത്തില്‍ അവള് ഈ ഏഴുപേരില്‍ ആരുടെ ഭാര്യ ആയിരിക്കും? അവള് എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.”
29
യേശു അതിന് ഇങ്ങനെ മറുപടി നല്കി: “വേദലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
30
പുനരുത്ഥാനത്തില്‍ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും.
31
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്:
32
‘ഞാന്‍ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’
33
ഇതു കേട്ടപ്പോള്‍ അവിടുത്തെ പ്രബോധനത്തില്‍ ജനങ്ങള്‍ വിസ്മയിച്ചു.
34
സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോള്‍ പരീശന്മാര് ഒത്തുകൂടി വന്നു.
35
അവരില്‍ ഒരു മതപണ്ഡിതന് ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയില്‍ വീഴ്ത്തുവാന്‍ ശ്രമിച്ചു.
36
അയാള്‍ ചോദിച്ചു: “ഗുരോ, ധര്‍മശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?”
37
യേശു പ്രതിവചിച്ചു: “നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണമനസ്സോടും കൂടി സ്നേഹിക്കുക;
38
ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന.
39
രണ്ടാമത്തേതും ഇതിനു സമമാണ്: നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.
40
സമസ്ത ധര്‍മശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളില് അന്തര്‍ഭവിച്ചിരിക്കുന്നു.”
41
പരീശന്മാര് ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?”
42
“ദാവീദിന്റെ പുത്രനാണ്” എന്ന് അവര്‍ മറുപടി പറഞ്ഞു.
43
അപ്പോള്‍ യേശു അവരോടു ചോദിച്ചു: “അങ്ങനെയാണെങ്കില്‍ ക്രിസ്തുവിനെ കര്‍ത്താവ് എന്നു വിളിക്കുവാന്‍ ദാവീദിനെ ആത്മാവു പ്രേരിപ്പിച്ചുവോ? എന്തെന്നാല്‍,
44
‘സര്വേശ്വരന് എന്റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: നിന്റെ ശത്രുക്കളെ നിന്റെ കാല്ക്കീഴിലാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു ദാവീദു പറഞ്ഞുവല്ലോ.
45
ദാവീദ് അവിടുത്തെ കര്‍ത്താവ് എന്നു വിളിച്ചെങ്കില്‍ ക്രിസ്തു എങ്ങനെയാണു ദാവീദിന്റെ പുത്രനാകുന്നത്?”
46
ഒരു വാക്കുപോലും ഉത്തരം പറയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ കൂടുതലായി ഒന്നുംതന്നെ അവിടുത്തോടു ചോദിക്കുവാന്‍ ആരും തുനിഞ്ഞില്ല.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28