bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 13
Matthew 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 14 →
1
അന്നുതന്നെ യേശു ആ വീട്ടില്‍നിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു.
2
വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയില്‍ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു.
3
ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങള്‍ അവരോടു പറഞ്ഞു:
4
“ഒരു മനുഷ്യന് വിതയ്ക്കുവാന് പുറപ്പെട്ടു. അയാള്‍ വിതയ്ക്കുമ്പോള് ഏതാനും വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു.
5
മറ്റു ചിലത് അടിയില്‍ പാറയുള്ള മണ്ണിലാണു വീണത്.
6
മണ്ണിനു താഴ്ചയില്ലാഞ്ഞതിനാല്‍ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യന് ഉദിച്ചപ്പോള്‍ വാടിപ്പോയി; അവയ്ക്കു വേരില്ലാഞ്ഞതിനാല്‍ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു.
7
മറ്റു ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. കിളിര്‍ത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു.
8
ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‍കുകയും ചെയ്തു.
9
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
10
പിന്നീടു ശിഷ്യന്മാര് യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു.
11
അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വര്‍രാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അറിയുന്നതിനുള്ള വരം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; അവര്‍ക്കാകട്ടെ അതു ലഭിച്ചിട്ടില്ല.
12
ഉള്ളവനു നല്കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തു കളയും.
13
അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാന്‍ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്.
14
നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും. എന്നാല്‍ ഗ്രഹിക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും നോക്കും, എന്നാല്‍ കാണുകയില്ല; എന്തെന്നാല്‍ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവര്‍ അടച്ചിരിക്കുന്നു; അവര്‍ തങ്ങളുടെ കാതുകള്‍ അടയ്ക്കുകയും കണ്ണുകള്‍ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാന്‍ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവര്‍ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു.
15
ഇങ്ങനെ യെശയ്യാപ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു.
16
“എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേള്‍ക്കുന്നു. വാസ്തവത്തില്‍ ഞാന്‍ നിങ്ങളോടു പറയുന്നു:
17
നിങ്ങള്‍ കാണുന്നതു കാണുവാനും നിങ്ങള്‍ കേള്‍ക്കുന്നത് കേള്‍ക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാല്‍ അവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല.
18
“വിതയ്ക്കുന്നവന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക.
19
സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവന് കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോള്‍ അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയില്‍വീണ വിത്തു സൂചിപ്പിക്കുന്നത്.
20
പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേള്‍ക്കുകയും ഉടന്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്.
21
എങ്കിലും അവരില്‍ അതു വേരുറയ്ക്കുന്നില്ല. അവര്‍ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോള്‍ അവര്‍ പെട്ടെന്നു വീണുപോകുന്നു.
22
മറ്റു ചിലര്‍ വചനം കേള്‍ക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉല്‍ക്കണ്ഠയും ധനത്തിന്റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തു സൂചിപ്പിക്കുന്നത്.
23
നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലര്‍ നൂറും അറുപതും വേറെ ചിലര്‍ മുപ്പതും മേനി വിളവു നല്കുന്നു.”
24
വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യന് തന്റെ വയലില്‍ നല്ല വിത്തു വിതച്ചതിനോടു സ്വര്ഗരാജ്യത്തെ ഉപമിക്കാം.
25
എല്ലാവരും ഉറങ്ങിയപ്പോള്‍ അയാളുടെ ശത്രു വന്ന് കോതമ്പിനിടയില്‍ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു.
26
ഞാറു വളര്‍ന്നു കതിരു വന്നപ്പോള്‍ കളയും കാണാറായി.
27
അപ്പോള്‍, ഭൃത്യന്മാര് ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലില്‍ വിതച്ചത്? ഇപ്പോള്‍ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു.
28
“ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാള്‍ മറുപടി പറഞ്ഞു.
29
‘എന്നാല്‍ ഞങ്ങള്‍ പോയി ആ കളകള്‍ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാര് ചോദിച്ചു. അയാള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോള്‍ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും;
30
കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്ക്കുവാനും കോതമ്പ് എന്റെ കളപ്പുരയില്‍ സംഭരിക്കുവാനും ഞാന്‍ പറയും.”
31
മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വര്‍ഗരാജ്യം ഒരു മനുഷ്യന് തന്റെ വയലില്‍ വിതച്ച കടുകുമണിയോടു സദൃശം.
32
വിത്തുകളില്‍ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളര്‍ന്നപ്പോള്‍ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകള്‍ക്ക് അതിന്റെ കൊമ്പുകളില്‍ കൂടുകെട്ടി പാര്‍ക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.”
33
വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വര്‍ഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതില്‍ നിക്ഷേപിക്കുന്നു.”
34
ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല.
35
സദൃശോക്തികള്‍പറയുന്നതിനായി ഞാന്‍ വായ് തുറക്കും; ലോകാരംഭംമുതല്‍ നിഗൂഢമായിരിക്കുന്നതു ഞാന്‍ പ്രസ്താവിക്കും എന്നു പ്രവാചകന് മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളത് ഇങ്ങനെ പൂര്‍ത്തിയായി.
36
അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോള്‍ ശിഷ്യന്മാര് അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു.
37
യേശു അരുള്‍ചെയ്തു: “നല്ലവിത്തു വിതയ്ക്കുന്നതു മനുഷ്യപുത്രന്, വയല്‍ ലോകവും.
38
നല്ല വിത്ത് സ്വര്‍ഗരാജ്യത്തിന്റെ മക്കളും കളകള്‍ ദുഷ്ടപ്പിശാചിന്റെ മക്കളുമാകുന്നു.
39
കളകള്‍ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാര്‍ ദൈവദൂതന്മാരുമാണ്.
40
കളകള്‍ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയില്‍ സംഭവിക്കും.
41
[41,42] അന്നു മനുഷ്യപുത്രന് തന്റെ ദൂതന്മാരെ അയയ്ക്കും. അവര്‍ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധര്‍മികളെയും തന്റെ രാജ്യത്തില്‍നിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.
43
എന്നാല്‍ ധര്‍മനിഷ്ഠയുള്ളവര്‍, അവിടുത്തെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
44
“ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വര്‍ഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യന് അതു വീണ്ടും മറച്ചുവയ്ക്കുകയും സന്തോഷപൂര്‍വം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു.
45
“സ്വര്‍ഗരാജ്യം വിശിഷ്ടമായ മുത്തുകള്‍ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം.
46
അയാള്‍ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോള്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.
47
“മാത്രമല്ല, സ്വര്‍ഗരാജ്യം കടലില്‍ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയില്‍ പിടിക്കുന്നു.
48
വല നിറയുമ്പോള്‍ മീന്‍പിടിത്തക്കാര്‍ വല വലിച്ചു കരയ്ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീന്‍ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും.
49
മാലാഖമാര്‍ വന്ന് സജ്ജനങ്ങളില്‍നിന്നു ദുര്‍ജനങ്ങളെ വേര്‍തിരിച്ച് അഗ്നികുണ്ഡത്തില്‍ എറിഞ്ഞുകളയും.
50
അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും.”
51
“ഇവയെല്ലാം നിങ്ങള്‍ക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു. “ഉവ്വ്” എന്ന് അവര്‍ പറഞ്ഞു.
52
“അങ്ങനെയാണെങ്കില്‍ സ്വര്‍ഗരാജ്യത്തിനുവേണ്ടി ശിക്ഷണം ലഭിച്ചിട്ടുള്ള ഏതൊരു മതപണ്ഡിതനും തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഗൃഹനാഥനോടു സമനാകുന്നു” എന്നും യേശു പറഞ്ഞു.
53
ഈ സദൃശോക്തികള്‍ പൂര്‍ത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗില്‍ പോയി അവരെ പഠിപ്പിച്ചു.
54
അവര്‍ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി?
55
ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാള്‍? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികള്‍ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ!
56
പിന്നെ ഇയാള്‍ക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ അവിടുത്തെ തിരസ്കരിച്ചു.
57
യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകന് സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.”
58
അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികള്‍ ചെയ്തില്ല.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28