bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 11
Matthew 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 12 →
1
യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാര്ക്ക് ഈ പ്രബോധനങ്ങള്‍ നല്‍കിയശേഷം അടുത്തുള്ള പട്ടണങ്ങളില്‍ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പോയി.
2
[2,3] കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാന് ക്രിസ്തുവിന്റെ പ്രവൃത്തികളെപ്പറ്റി കേട്ടു; അദ്ദേഹം തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കല്‍ അയച്ച് “വരുവാനുള്ളവന് അങ്ങുതന്നെയോ അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണമോ?” എന്നു ചോദിപ്പിച്ചു.
4
യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ യോഹന്നാനെ ചെന്ന് അറിയിക്കുക:
5
അന്ധന്മാര് കാഴ്ചപ്രാപിക്കുന്നു; മുടന്തന്മാര് നടക്കുന്നു; കുഷ്ഠരോഗികള്‍ സൗഖ്യം പ്രാപിച്ചു ശുദ്ധരാകുന്നു; ബധിരര്‍ക്കു കേള്‍വി ലഭിക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; എളിയവരെ സദ്വാര്ത്ത അറിയിക്കുന്നു;
6
എന്നിലുള്ള വിശ്വാസത്തില്‍നിന്ന് ഇടറി വീഴാത്തവന് അനുഗ്രഹിക്കപ്പെട്ടവനാകുന്നു.”
7
അവര്‍ മടങ്ങിപ്പോകുമ്പോള്‍ യേശു യോഹന്നാനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞു: “എന്തിനാണു നിങ്ങള്‍ മരുഭൂമിയിലേക്കു പോയത്?
8
കാറ്റില്‍ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു കാണാന്‍ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്.
9
അല്ലെങ്കില്‍ പിന്നെ നിങ്ങളെന്തു കാണാന്‍ പോയി? ഒരു പ്രവാചകനെയോ? അതേ ഞാന്‍ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ.
10
‘ഇതാ നിനക്കു മുമ്പായി എന്റെ ദൂതനെ ഞാനയയ്ക്കുന്നു; അവന് മുമ്പേ പോയി നിനക്കു വഴിയൊരുക്കും’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്.
11
ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്നിന്നു ജനിച്ചവരില്‍ യോഹന്നാന്‍സ്നാപകനെക്കാള്‍ ശ്രേഷ്ഠനായി ആരും ഉണ്ടായിട്ടില്ല സത്യം. എങ്കിലും സ്വര്‍ഗരാജ്യത്തിലുള്ള ഏറ്റവും ചെറിയവന്‍പോലും അദ്ദേഹത്തെക്കാള്‍ വലിയവനാണ്.
12
സ്നാപകയോഹന്നാന്റെ പ്രസംഗകാലം മുതല്‍ ഇന്നോളം സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരുന്നു; അങ്ങനെ അക്രമികള്‍ അതിനെ കൈയടക്കുവാന്‍ ഉദ്യമിക്കുന്നു.
13
എല്ലാ പ്രവാചകന്മാരും ധര്‍മശാസ്ത്രവും യോഹന്നാന്റെ കാലം വരെ സ്വര്‍ഗരാജ്യത്തെപ്പറ്റി പ്രവചിച്ചിരുന്നു.
14
നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ സ്വീകരിക്കുക; വരുവാനുള്ള ഏലിയാ അദ്ദേഹമാണ്.
15
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
16
“ഈ തലമുറയെ ഞാന്‍ ഏതിനോടു തുലനം ചെയ്യും?
17
ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം പാടി, നിങ്ങള്‍ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവര്‍ തുല്യരത്രേ.
18
ഭക്ഷണപാനീയകാര്യങ്ങളില്‍ വ്രതനിഷ്ഠയുള്ളവനായി യോഹന്നാന് വന്നു. ‘അദ്ദേഹത്തില്‍ ഒരു ഭൂതമുണ്ട്’ എന്ന് അവര്‍ പറയുന്നു.
19
ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രന് വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധര്‍മികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യന്! എന്ന് അവര്‍ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാല്‍ സാധൂകരിക്കപ്പെടുന്നു.”
20
പിന്നീട്, തന്റെ മിക്ക അദ്ഭുതപ്രവൃത്തികള്‍ക്കും സാക്ഷ്യം വഹിച്ച നഗരങ്ങള്‍ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാല്‍ യേശു അവയെ ശാസിച്ചു:
21
“കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു!
22
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തില്‍ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാള്‍ സഹിക്കാവുന്നതായിരിക്കും.
23
കഫര്‍ന്നഹൂമേ! നീ സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാല്‍ നിന്നില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോദോമില്‍ നടന്നിരുന്നെങ്കില്‍ അത് ഇന്നും നിലനില്ക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:
24
ന്യായവിധി ദിവസത്തില്‍ സോദോമിന്റെ സ്ഥിതി നിന്റേതിലും സഹിക്കാവുന്നതായിരിക്കും!”
25
തുടര്‍ന്ന് യേശു ഇങ്ങനെ പ്രസ്താവിച്ചു. “സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിനാഥനായ പിതാവേ, ഈ സംഗതികള്‍ വിജ്ഞന്മാരില്‍നിന്നും വിവേകമതികളില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു ഞാന്‍ അങ്ങയെ വാഴ്ത്തുന്നു.
26
അതേ പിതാവേ, അതുതന്നെയായിരുന്നല്ലോ തിരുവിഷ്ടം.
27
“എന്റെ പിതാവു സമസ്തവും എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന് ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
28
“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരിക; ഞാന്‍ നിങ്ങളെ സമാശ്വസിപ്പിക്കും.
29
ഞാന്‍ സൗമ്യനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കു സ്വസ്ഥത ലഭിക്കും.
30
ഞാന്‍ നല്കുന്ന നുകം ക്ലേശരഹിതവും ഞാന്‍ ഏല്പിക്കുന്ന ഭാരം ലഘുവും ആകുന്നു.”
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28