bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 9
Matthew 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 10 →
1
യേശു ഒരു വഞ്ചിയില്‍ കയറി തടാകത്തിന്റെ മറുകരയെത്തി സ്വന്തം പട്ടണത്തില്‍ ചെന്നു.
2
അപ്പോള്‍ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു.
3
“ഈ മനുഷ്യന് പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാര് അപ്പോള്‍ സ്വയം പറഞ്ഞു.
4
അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് യേശു ചോദിച്ചു: “നിങ്ങളുടെ ഹൃദയത്തില്‍ ദുഷ്ടവിചാരം ഉണ്ടാകുന്നത് എന്തുകൊണ്ട്?
5
നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം?
6
എന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതാണ്.” പിന്നീട് അവിടുന്ന് പക്ഷവാതരോഗിയോട് “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോകുക” എന്നു പറഞ്ഞു.
7
[7,8] അയാള്‍ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം നല്‍കിയിരിക്കുന്ന ദൈവത്തെ അവര്‍ വാഴ്ത്തി.
9
യേശു അവിടെനിന്നു യാത്ര തുടര്‍ന്നപ്പോള്‍ മത്തായി എന്ന ചുങ്കംപിരിവുകാരന്‍ തന്റെ ജോലിസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റ് അവിടുത്തെ പിന്നാലെ ചെന്നു.
10
യേശു അയാളുടെ വീട്ടില്‍ ചെന്നു ഭക്ഷണം കഴിക്കാനിരുന്നു. അനേകം ചുങ്കക്കാരും മതകാര്യങ്ങളില്‍ നിഷ്ഠയില്ലാത്തവരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു.
11
പരീശന്മാര് ഇതു കണ്ടിട്ടു ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു ഇങ്ങനെയുള്ളവരോടു കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് എന്താണ്?” എന്നു ചോദിച്ചു.
12
അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം.
13
‘ബലിയല്ല, സ്നേഹമാണു ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്റെ അര്‍ഥം എന്താണെന്നു നിങ്ങള്‍ പോയി പഠിക്കുക; പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ വിളിക്കുവാനാണു ഞാന്‍ വന്നിരിക്കുന്നത്.”
14
അപ്പോള്‍ യോഹന്നാന്റെ ശിഷ്യന്മാര് യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നുണ്ടല്ലോ. എന്നാല്‍ അങ്ങയുടെ ശിഷ്യന്മാര് ഉപവസിക്കാത്തത് എന്തുകൊണ്ട്?”
15
യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മണവാളന് കൂടെയുള്ളപ്പോള്‍ തോഴന്മാര്‍ക്ക് ഉപവസിക്കുവാന്‍ സാധിക്കുമോ? എന്നാല്‍ മണവാളന് അവരില്‍നിന്നു മാറ്റപ്പെടുന്ന സമയംവരും. അപ്പോള്‍ അവര്‍ ഉപവസിക്കും.
16
“പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കഷണം ചേര്‍ത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താല്‍ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തില്‍നിന്നു വലിഞ്ഞു, കീറല്‍ വലുതാകുകയേ ഉള്ളൂ.
17
പുതിയ വീഞ്ഞു പഴയ തുകല്‍ക്കുടത്തില്‍ ആരെങ്കിലും പകര്‍ന്നു വയ്ക്കുമോ? അങ്ങനെ ചെയ്താല്‍ തുകല്‍ക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകല്‍ക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകല്‍ക്കുടത്തിലാണു പകര്‍ന്നു വയ്ക്കുന്നത്; അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.”
18
യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ മകള്‍ ഇതാ ഇപ്പോള്‍ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേല്‍ കൈകള്‍ വയ്ക്കുകയാണെങ്കില്‍ അവള് വീണ്ടും ജീവന് പ്രാപിക്കും.”
19
ഉടനെ യേശു എഴുന്നേറ്റ് അയാളുടെ കൂടെ പോയി. ശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചു.
20
പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ ആ സമയത്ത് യേശുവിന്റെ പിറകില്‍ചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തില്‍തൊട്ടു.
21
അവിടുത്തെ വസ്ത്രത്തില്‍ തൊടുകയെങ്കിലും ചെയ്താല്‍ തന്റെ രോഗം സുഖപ്പെടുമെന്ന് അവര്‍ വിചാരിച്ചു.
22
യേശു തിരിഞ്ഞ് ആ സ്ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്റെ വിശ്വാസം നിനക്കു പൂര്‍ണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തല്‍ക്ഷണം ആ സ്ത്രീ സുഖം പ്രാപിക്കുകയും ചെയ്തു.
23
യേശു ആ യെഹൂദപ്രമാണിയുടെ വീട്ടിലെത്തിയപ്പോള്‍ കുഴലൂതി വിലപിക്കുന്നവരെയും ബഹളംകൂട്ടുന്ന ജനത്തെയും കണ്ടു.
24
അവിടുന്ന് അവരോട് “അവിടെനിന്നു മാറുക; ആ പെണ്‍കുട്ടി മരിച്ചിട്ടില്ല അവള് ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
25
അവരാകട്ടെ അവിടുത്തെ പരിഹസിച്ചു. യേശു അവരെയെല്ലാം പുറത്താക്കിയ ശേഷം അകത്തു കടന്ന് ആ പെണ്‍കുട്ടിയുടെ കൈക്കു പിടിച്ചു. ഉടനെ അവള് എഴുന്നേറ്റു.
26
ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ആ നാട്ടിലെല്ലാം പരന്നു.
27
യേശു അവിടെനിന്നു പോകുമ്പോള്‍ അന്ധരായ രണ്ടുപേര്‍ യേശുവിന്റെ പിന്നാലെ ചെന്ന്, “ദാവീദിന്റെ പുത്രാ! ഞങ്ങളില്‍ കനിവുണ്ടാകണമേ!” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു.
28
യേശു വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ആ അന്ധന്മാര് അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങള്‍ക്കു സൗഖ്യം നല്കുവാന് എനിക്കു കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ്, പ്രഭോ!” എന്ന് അവര്‍ പറഞ്ഞു.
29
യേശു അവരുടെ കണ്ണുകളില്‍ തൊട്ടു; “നിങ്ങളുടെ വിശ്വാസംപോലെ ഭവിക്കട്ടെ” എന്ന് അവിടുന്ന് കല്പിച്ചു.
30
അപ്പോള്‍ അവര്‍ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കര്‍ഷാപൂര്‍വം ആജ്ഞാപിച്ചു.
31
അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്റെ കീര്‍ത്തി പരത്തി.
32
അവര്‍ അവിടെനിന്നു പോകുമ്പോള്‍ പിശാചുബാധമൂലം ഊമനായിത്തീര്‍ന്ന ഒരു മനുഷ്യനെ ചിലര്‍ യേശുവിന്റെ അടുത്തു കൊണ്ടുവന്നു.
33
ഭൂതത്തെ ഇറക്കിയപ്പോള്‍ ആ മൂകന് സംസാരിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇസ്രായേലില്‍ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലല്ലോ!” എന്നവര്‍ പറഞ്ഞു.
34
പരീശന്മാരാകട്ടെ, “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് യേശു അവയെ പുറത്താക്കുന്നത്” എന്നു പറഞ്ഞു.
35
യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളില്‍ ഉപദേശിക്കുകയും സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു.
36
ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോള്‍ അവിടുത്തെ മനസ്സലിഞ്ഞു.
37
അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാര്‍ ചുരുക്കം;
38
അതുകൊണ്ടു കൊയ്ത്തിന്റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്ക്കാന്‍ അപേക്ഷിക്കുക” എന്ന് കല്പിച്ചു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28