bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 15
Matthew 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 16 →
1
അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കല്‍വന്ന്
2
“അങ്ങയുടെ ശിഷ്യന്മാര് പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്? അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു.
3
യേശു അതിന് ഇങ്ങനെ മറുപടി നല്കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട്?
4
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു.
5
എന്നാല്‍ ‘പിതാവിനോ മാതാവിനോ എന്നില്‍നിന്നു ലഭിക്കേണ്ടതു എന്തെങ്കിലും ഞാന്‍ ദൈവത്തിനു നല്കിയിരിക്കുന്നു’ എന്ന് ഒരുവന് പറഞ്ഞാല്‍ പിന്നെ അച്ഛനെയും അമ്മയെയും സംരക്ഷിക്കേണ്ടതില്ല എന്നു നിങ്ങള്‍ പഠിപ്പിക്കുന്നു.
6
അങ്ങനെ പാരമ്പര്യം പുലര്‍ത്താന്‍വേണ്ടി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു.
7
കപടഭക്തരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചിരിക്കുന്നത് എത്രയോ വാസ്തവം.
8
ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നില്‍നിന്നു വിദൂരസ്ഥമായിരിക്കുന്നു.
9
അവര്‍ എന്നെ ആരാധിക്കുന്നതു വ്യര്‍ഥം; മനുഷ്യനിര്‍മിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധര്‍മോപദേശം.
10
പിന്നീട് യേശു ജനങ്ങളെ അടുക്കല്‍ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക:
11
മനുഷ്യന്റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായില്‍നിന്നു പുറത്തു വരുന്നതാണ്.”
12
അനന്തരം ശിഷ്യന്മാര് യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു.
13
അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ സ്വര്‍ഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ;
14
അവര്‍ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധന് അന്ധനു വഴികാട്ടിയാല് ഇരുവരും കുഴിയില്‍ വീഴുമല്ലോ.”
15
പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യര്‍ഥിച്ചു.
16
യേശു മറുപടി പറഞ്ഞു: “നിങ്ങള്‍പോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ?
17
ഒരുവന്റെ വായിലേക്കു പോകുന്നതെന്തും അവന്റെ വയറ്റില്‍ ചെന്നശേഷം വിസര്‍ജിക്കപ്പെടുന്നു.
18
എന്നാല്‍ വായില്‍നിന്നു പുറത്തുവരുന്നത്, ഹൃദയത്തില്‍നിന്നത്രേ ഉദ്ഭവിക്കുന്നത്.
19
അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തില്‍നിന്നു ദുര്‍വികാരങ്ങള്‍, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാര്ഗിക കര്‍മങ്ങള്‍, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു.
20
മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.”
21
യേശു അവിടെനിന്ന് സോര്‍, സീദോന് പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്ത്രീ നിലവിളിച്ചുകൊണ്ട്,
22
“കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല.
23
ശിഷ്യന്മാര് അടുത്തുചെന്ന് “ആ സ്ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യര്‍ഥിച്ചു.
24
അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.”
25
എന്നാല്‍ ആ സ്ത്രീ വന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു.
26
“കുഞ്ഞുങ്ങള്‍ക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്ക്കുട്ടികള്ക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു.
27
അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: “അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും യജമാനന്റെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നാറുണ്ടല്ലോ.”
28
യേശു ആ സ്ത്രീയോട് അരുള്‍ചെയ്തു: “അല്ലയോ സ്ത്രീയേ, നിന്റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തില്‍ത്തന്നെ അവളുടെ മകള്‍ രോഗവിമുക്തയായി.
29
യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്റെ തീരത്തുകൂടി കടന്ന് ഒരു കുന്നിന്മുകളില് കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്റെ അടുക്കല്‍വന്നു.
30
മുടന്തന്മാര്, അന്ധന്മാര്, അംഗവൈകല്യമുള്ളവര്‍, ബധിരര്‍ മുതലായ പലവിധ രോഗികളെയും അവര്‍ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ പാദസമക്ഷം ഇരുത്തി. അവിടുന്ന് അവരെ സുഖപ്പെടുത്തി.
31
മൂകര്‍ സംസാരിക്കുന്നതും വികലാംഗര്‍ സൗഖ്യം പ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധന്മാര്ക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങള്‍ വിസ്മയഭരിതരായി ഇസ്രായേലിന്റെ ദൈവത്തെ പ്രകീര്‍ത്തിച്ചു.
32
യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവര്‍ എന്റെകൂടെ ആയിരുന്നുവല്ലോ. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്ക്കാന് എനിക്കു മനസ്സുവരുന്നില്ല. അവര്‍ വഴിയില്‍ തളര്‍ന്നു വീണു പോയേക്കാം.”
33
ശിഷ്യന്മാര് അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?”
34
യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവര്‍ പറഞ്ഞു.
35
യേശു ജനത്തോട് നിലത്തിരിക്കുവാന്‍ ആജ്ഞാപിച്ചിട്ട്,
36
ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവര്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
37
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങള്‍ അവര്‍ ഏഴുവട്ടി നിറച്ചെടുത്തു.
38
ഭക്ഷിച്ചവര്‍ സ്ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു.
39
യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയില്‍ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
Recommended Reading
Commentary
Matthew Commentaries
→
Devotional
Matthew Devotional Guide
→
Get This Bible
BSI Study Bible
→