bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 18
Matthew 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 19 →
1
ആ സമയത്ത് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആരാണെന്നു ചോദിച്ചുകൊണ്ട് ശിഷ്യന്മാര് യേശുവിനെ സമീപിച്ചു.
2
ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യത്തില്‍ നിറുത്തിയിട്ട് യേശു പറഞ്ഞു:
3
“നിങ്ങള്‍ക്കു പരിവര്‍ത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
4
സ്വയമേവ എളിമപ്പെട്ട് ഈ ശിശുവിനെപ്പോലെ ആയിത്തീരുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍.
5
ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ ഏതൊരുവന് സ്വീകരിക്കുന്നുവോ അവന് എന്നെ സ്വീകരിക്കുന്നു.”
6
“ഈ ചെറിയവരില്‍ ഒരുവനെ എന്നിലുള്ള വിശ്വാസത്തില്‍നിന്നു വഴിതെറ്റിക്കുന്നവനു കൂടുതല്‍ നല്ലത് തന്റെ കഴുത്തില്‍ വലിയൊരു തിരികല്ലു കെട്ടി ആഴക്കടലില്‍ താഴ്ത്തപ്പെടുന്നതാണ്.
7
“പാപത്തിലേക്കുള്ള പ്രലോഭനം നിമിത്തം ലോകത്തിന്റെ അവസ്ഥ എത്ര ശോചനീയം! പ്രലോഭനങ്ങള്‍ ഉണ്ടായേ തീരൂ; എങ്കിലും യാതൊരുവനാല്‍ അത് ഉണ്ടാകുന്നുവോ, ആ മനുഷ്യന് ഹാ കഷ്ടം!
8
“നിന്റെ കൈയോ, കാലോ നിന്നെ വഴിതെറ്റിക്കുന്നു എങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; രണ്ടു കൈയോ രണ്ടു കാലോ ഉള്ളവനായി നിത്യാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ അംഗഹീനനായോ, മുടന്തനായോ ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
9
നിന്റെ കണ്ണു നിന്നെ വഴിതെറ്റിക്കുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ജീവനില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
10
“ഈ ചെറിയവരില്‍ ഒരുവനെ നിന്ദിക്കാതിരിക്കുവാന്‍ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാര്‍ സ്വര്‍ഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
11
നഷ്ടപ്പെട്ടതിനെ രക്ഷിക്കുവാനാണല്ലോ മനുഷ്യപുത്രന് വന്നത്.
12
“നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരാള്‍ക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്നു വഴിതെറ്റിപ്പോയാല്‍ അയാള്‍ തൊണ്ണൂറ്റിഒന്‍പതിനെയും മലയില്‍ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ അന്വേഷിച്ചുപോകുകയില്ലേ?
13
കണ്ടുകിട്ടിയാല്‍ വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിഒന്‍പതിനെപ്പറ്റിയുള്ളതിനെക്കാള്‍ അധികം സന്തോഷം നിശ്ചയമായും ആ കാണാതെപോയ ആടിനെക്കുറിച്ച് അയാള്‍ക്കുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
14
അതുപോലെ ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചു പോകുവാന്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇച്ഛിക്കുന്നില്ല.
15
“നിന്റെ സഹോദരന് നിനക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അയാളുടെ അടുക്കല്‍ തനിച്ചുചെന്ന്, അയാളുടെ തെറ്റു ചൂണ്ടിക്കാണിക്കുക; അയാള്‍ നിന്റെ വാക്കുകള്‍ കേള്‍ക്കുന്ന പക്ഷം നിന്റെ സഹോദരനെ നീ നേടിക്കഴിഞ്ഞു.
16
എന്നാല്‍ അയാള്‍ നിന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകളെ കൂട്ടിക്കൊണ്ടു ചെല്ലുക. രണ്ടോ അതിലധികമോ സാക്ഷികള്‍ നല്കുന്ന തെളിവിനാല്‍ ഓരോ വാക്കും സ്ഥിരീകരിക്കപ്പെടുമല്ലോ.
17
അവരെയും അയാള്‍ കൂട്ടാക്കാതെയിരുന്നാല്‍ സകല കാര്യങ്ങളും സഭയോടു പറയുക. സഭയ്ക്കും വഴങ്ങാതെ വന്നാല്‍ അയാള്‍ നിങ്ങള്‍ക്കു വിജാതീയനോ ചുങ്കക്കാരനോപോലെ ആയിരിക്കട്ടെ.
18
“ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നതെല്ലാം സ്വര്‍ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
19
“ഞാന്‍ വീണ്ടും നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ ഒരുമയോടുകൂടി ഏതെങ്കിലും കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചാല്‍, സ്വര്‍ഗസ്ഥനായ എന്റെ പിതാവ് അവര്‍ക്ക് അതു സാധിച്ചുകൊടുക്കും.
20
എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര് എവിടെ കൂടുന്നുവോ അവിടെ അവരുടെ മധ്യത്തില്‍ ഞാനുണ്ടായിരിക്കും.”
21
അനന്തരം പത്രോസ് യേശുവിനോട്, “കര്‍ത്താവേ, എന്റെ സഹോദരന് എന്നോടു തെറ്റു ചെയ്താല്‍ എത്ര പ്രാവശ്യം ഞാന്‍ മാപ്പു കൊടുക്കണം? ഏഴുപ്രാവശ്യം മതിയോ എന്നു ചോദിച്ചു.
22
യേശു ഉത്തരമരുളി: “ഏഴല്ല ഏഴ് എഴുപതു വട്ടമെന്നാണു” ഞാന്‍ പറയുന്നത്.
23
“തന്റെ ഭൃത്യന്മാരുമായി കണക്കു തീര്‍ക്കാന്‍ നിശ്ചയിച്ച രാജാവിനോടു സ്വര്ഗരാജ്യത്തെ ഉപമിക്കാം.
24
രാജാവു കണക്കുതീര്‍ത്തു തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്റെ മുമ്പില്‍ ഹാജരാക്കി.
25
അയാള്‍ക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാള്‍ക്കുള്ള സര്‍വസ്വവും വിറ്റു കടം ഈടാക്കാന്‍ രാജാവ് ഉത്തരവിട്ടു.
26
ആ ഭൃത്യന് അദ്ദേഹത്തിന്റെ സന്നിധിയില്‍ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാന്‍ തന്നു തീര്‍ത്തുകൊള്ളാം’ എന്നു പറഞ്ഞു.
27
രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
28
“എന്നാല്‍ ആ ഭൃത്യന് പുറത്തേക്കു പോയപ്പോള്‍ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടന്‍ തന്നെ തന്റെ ഇടപാടു തീര്‍ക്കണമെന്നു പറഞ്ഞ് ആ ഭൃത്യന് അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു.
29
‘എനിക്ക് അല്പം സാവകാശം തരണേ! ഞാന്‍ തന്നുതീര്‍ത്തുകൊള്ളാം’ എന്ന് അയാള്‍ കേണപേക്ഷിച്ചു.
30
എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു.
31
ഇതു കണ്ട് മറ്റു ഭൃത്യന്മാര് അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.
32
രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ
33
നിന്റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’
34
രോഷാകുലനായ രാജാവ് കടം മുഴുവന്‍ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്ക്കുവാന് ജയിലധികാരികളെ ഏല്പിച്ചു.
35
“നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂര്‍വം ക്ഷമിക്കാതിരുന്നാല്‍ സ്വര്‍ഗസ്ഥനായ എന്റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.”
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28