bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 21
Matthew 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 22 →
1
യെരൂശലേമിനു സമീപം ഒലിവുമലയുടെ അരികിലുള്ള ബേത്ത്ഫാഗയിലെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില് രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു:
2
“നിങ്ങള്‍ മുമ്പില്‍ കാണുന്ന ആ ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോള്‍ കെട്ടിയിരിക്കുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങള്‍ കാണും. അവയെ അഴിച്ചുകൊണ്ടുവരിക.
3
നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ ഗുരുവിന് ഇവയെ ആവശ്യമുണ്ടെന്നു പറഞ്ഞാല്‍ മതി. അവര്‍ ഉടനെ അവയെ വിട്ടയയ്ക്കും,”
4
[4,5] ‘ഇതാ, നിന്റെ രാജാവു വിനീതനായി കഴുതപ്പുറത്തു കയറിവരുന്നു! കഴുതക്കുട്ടിയുടെ പുറത്ത് ഉപവിഷ്ടനായി നിന്റെ അടുക്കലേക്ക് എഴുന്നള്ളുന്നു’ എന്നു സീയോന്‍നഗരത്തോടു പറയുക എന്നിങ്ങനെ പ്രവാചകന് മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളതു സംഭവിച്ചു.
6
യേശു പറഞ്ഞതുപോലെ ശിഷ്യന്മാര് ചെയ്തു.
7
അവര്‍ കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രം അവര്‍ അവയുടെമേല്‍ വിരിച്ചു.
8
യേശു കയറിയിരുന്നു; ജനാവലി അവരുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു.
9
ചിലര്‍ മരച്ചില്ലകള്‍ വെട്ടിവിതറി. മുമ്പിലും പിമ്പിലും നടന്ന ജനക്കൂട്ടം “ദാവീദിന്റെ പുത്രനു ഹോശന്നാ!” കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍! അത്യുന്നതങ്ങളില്‍ ഹോശന്നാ!” എന്ന് ആര്‍ത്തുവിളിച്ചു.
10
യെരൂശലേമില്‍ പ്രവേശിച്ചപ്പോള്‍ നഗരം ആകമാനം ഇളകിവശായി. “ഇതാര്?” എന്ന് അവര്‍ ചോദിച്ചു.
11
“ഗലീലയിലെ നസറെത്തില്‍ നിന്നു വന്ന പ്രവാചകനായ യേശു” എന്നു ജനങ്ങള്‍ മറുപടി പറഞ്ഞു.
12
യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്തിറക്കി. നാണയം മാറുന്ന വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവരുടെ മേശകളും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.
13
“എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും’ എന്നു ദൈവം അരുള്‍ചെയ്തതായി വേദഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ സങ്കേതമാക്കിത്തീര്‍ത്തിരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു.
14
അന്ധന്മാരും വികലാംഗരും ദേവാലയത്തില്‍ അവിടുത്തെ അടുക്കല്‍ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി.
15
അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആര്‍ത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി.
16
“ഇവര്‍ പറയുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?” എന്ന് അവര്‍ യേശുവിനോടു ചോദിച്ചു. “തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളില്‍നിന്ന് അവിടുന്ന് ഉണര്‍ത്തുന്നു’ എന്ന വേദഭാഗം നിങ്ങള്‍ ഒരിക്കല്‍പോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു.
17
അനന്തരം അവിടുന്ന് അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബേഥാന്യയില്‍ പോയി രാത്രി കഴിച്ചുകൂട്ടി.
18
പിറ്റേദിവസം അതിരാവിലെ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോള്‍ യേശുവിനു വിശന്നു.
19
വഴിയരികില്‍ ഒരത്തിവൃക്ഷം നില്ക്കുന്നതു കണ്ട് യേശു അതിന്റെ അടുത്തു ചെന്നു. അതില്‍ ഇലപ്പടര്‍പ്പല്ലാതെ ഒന്നും കണ്ടില്ല. യേശു അപ്പോള്‍ അതിനോട് “മേലില്‍ ഒരിക്കലും നിന്നില്‍ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തല്‍ക്ഷണം ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20
ഇതു കണ്ട് ശിഷ്യന്മാര് ആശ്ചര്യപ്പെട്ടു. “ഇത്രവേഗം ഈ വൃക്ഷം ഉണങ്ങിയത് എങ്ങനെ?” എന്ന് അവര്‍ ചോദിച്ചു.
21
യേശു അതിനു മറുപടിയായി പറഞ്ഞു: “ഇതു നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം; നിങ്ങള്‍ അശേഷം സംശയിക്കാതെ വിശ്വാസമുള്ളവരായിരുന്നാല്‍ ഞാന്‍ ഈ അത്തിമരത്തോടു ചെയ്തതു മാത്രമല്ല, നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്നത്; ഈ മലയോട് ഇളകി കടലില്‍വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.
22
നിങ്ങള്‍ വിശ്വസിക്കുന്നപക്ഷം പ്രാര്‍ഥനയില്‍ നിങ്ങള്‍ എന്തപേക്ഷിച്ചാലും അതു ലഭിക്കും.”
23
അവിടുന്നു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണികളും വന്ന് “എന്ത് അധികാരം കൊണ്ടാണ് താങ്കള്‍ ഇതൊക്കെ ചെയ്യുന്നത്? ആരാണീ അധികാരം തന്നത്?” എന്നു ചോദിച്ചു.
24
അതിനു മറുപടിയായി യേശു പറഞ്ഞു: “ആകട്ടെ, ഞാനും നിങ്ങളോട് ഒരു കാര്യം ചോദിക്കാം; അതിനു നിങ്ങള്‍ മറുപടി പറയുന്നപക്ഷം എന്തധികാരംകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാന്‍ പറയാം.
25
സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തില്‍നിന്നോ? മനുഷ്യരില്‍നിന്നോ? അപ്പോള്‍ അവര്‍ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും?
26
ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ടു വിശ്വസിച്ചില്ല എന്നു യേശു ചോദിക്കും; മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ? നാം പൊതുജനങ്ങളെ ഭയപ്പെടുന്നു; എന്തെന്നാല്‍ എല്ലാവരും അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടാണു കരുതുന്നത്.”
27
അതുകൊണ്ട് “ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്ന് അവര്‍ യേശുവിനോടു പറഞ്ഞു. “എങ്കില്‍ എന്തധികാരം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയുന്നില്ല” എന്നു യേശു പറഞ്ഞു.
28
“ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അയാള്‍ മൂത്തപുത്രന്റെ അടുത്തുചെന്ന് ‘മകനേ, നീ ഇന്നു മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്യുക’ എന്നു പറഞ്ഞു.
29
‘എനിക്കു മനസ്സില്ല’ എന്ന് അവന് മറുപടി പറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് പണിക്കുപോയി.
30
ഇളയപുത്രനോടും അയാള്‍ അങ്ങനെ പറഞ്ഞു. ‘ഞാന്‍ പോകാം’ എന്നു പറഞ്ഞെങ്കിലും അവന് പോയില്ല.
31
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഇവരില്‍ ആരാണ് പിതാവിന്റെ അഭീഷ്ടം അനുസരിച്ചു ചെയ്തത്?” “മൂത്തപുത്രന്” എന്ന് അവര്‍ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞു. “ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും ആയിരിക്കും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
32
ധര്‍മമാര്‍ഗം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകയോഹന്നാന് വന്നു; നിങ്ങളാകട്ടെ അദ്ദേഹത്തെ വിശ്വസിച്ചില്ല; ചുങ്കം പിരിക്കുന്നവരും വ്യഭിചാരിണികളും അദ്ദേഹത്തെ വിശ്വസിച്ചു. അതു കണ്ടിട്ടുപോലും നിങ്ങള്‍ അനുതപിച്ച് അദ്ദേഹത്തെ വിശ്വസിച്ചില്ല.
33
“വേറൊരു ദൃഷ്ടാന്തം ശ്രദ്ധിക്കുക: ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടി; അതില്‍ ഒരു ചക്കു കുഴിച്ചിടുകയും ഒരു കാവല്‍മാടം നിര്‍മിക്കുകയും ചെയ്തു. പിന്നീട് ആ തോട്ടം പാട്ടത്തിനു കൊടുത്തിട്ട് അയാള്‍ വിദേശത്തേക്കു പുറപ്പെട്ടു.
34
മുന്തിരിയുടെ വിളവെടുപ്പിനുള്ള കാലം സമീപിച്ചപ്പോള്‍ തനിക്കു കിട്ടാനുള്ള പാട്ടം വാങ്ങുന്നതിനായി സ്ഥലമുടമസ്ഥന് തന്റെ ദാസന്മാരെ ആ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു.
35
എന്നാല്‍ അവര്‍ ആ ദാസന്മാരെ പിടിച്ച് ഒരുവനെ അടിക്കുകയും അപരനെ കൊല്ലുകയും മറ്റൊരുവനെ കല്ലെറിയുകയും ചെയ്തു.
36
അയാള്‍ വീണ്ടും ആദ്യത്തേതിനെക്കാള്‍ അധികം ദാസന്മാരെ അയച്ചു. അവരോടും അവര്‍ അങ്ങനെതന്നെ ചെയ്തു.
37
അവസാനം തന്റെ പുത്രനെത്തന്നെ അയാള്‍ അവരുടെ അടുക്കല്‍ അയച്ചു: ‘നിശ്ചയമായും എന്റെ മകനെ അവര്‍ ആദരിക്കും’ എന്ന് അയാള്‍ വിചാരിച്ചു.
38
പാട്ടക്കാരാകട്ടെ പുത്രനെ കണ്ടപ്പോള്‍ ‘ഇവനാണു തോട്ടത്തിന്റെ അവകാശി; വരിക, നമുക്ക് ഇവനെ കൊല്ലാം; അങ്ങനെ അവന്റെ സ്വത്തു നമുക്കു കൈവശപ്പെടുത്താം’ എന്ന് അന്യോന്യം പറഞ്ഞു;
39
പിന്നീട് അവനെ പിടിച്ച് തോട്ടത്തിനു പുറത്തു തള്ളി അവനെ കൊന്നുകളഞ്ഞു.
40
“ഇനിയും തോട്ടത്തിന്റെ ഉടമസ്ഥന് വരുമ്പോള്‍ ആ പാട്ടക്കാരോട് എന്തു ചെയ്യും?” എന്ന് യേശു ചോദിച്ചു.
41
“അയാള്‍ നിശ്ചയമായും ആ നിഷ്ഠുരന്മാരെ നിഗ്രഹിക്കുകയും പാട്ടം യഥാവസരം നല്കുന്ന മറ്റു പാട്ടക്കാരെ തോട്ടം ഏല്പിക്കുകയും ചെയ്യും” എന്ന് അവര്‍ മറുപടി നല്കി.
42
യേശു അവരോട് അരുള്‍ചെയ്തു: “പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മര്‍മപ്രധാനമായ മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. ഇതു ചെയ്തത് കര്‍ത്താവാകുന്നു; ഇതെത്ര അദ്ഭുതകരം!” ഈ വേദഭാഗം നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?
43
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് തക്കഫലം നല്കുന്ന ജനതയ്ക്കു നല്‍കും.
44
ഈ കല്ലിന്മേല് വീഴുന്ന ഏതൊരുവനും തകര്‍ന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.”
45
മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ സദൃശോക്തികള്‍ കേട്ടപ്പോള്‍ തങ്ങളെക്കുറിച്ചാണു പറയുന്നതെന്നു മനസ്സിലാക്കി.
46
അതുകൊണ്ട് അവിടുത്തെ പിടിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു. ജനങ്ങള്‍ അവിടുത്തെ ഒരു പ്രവാചകനായിട്ടത്രേ എണ്ണിയിരുന്നത്.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28