bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 28
Matthew 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
1
ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോള്‍ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദര്‍ശിക്കുവാന്‍ പോയി.
2
പെട്ടെന്ന് ഉഗ്രമായ ഒരു ഭൂകമ്പമുണ്ടായി. ദൈവത്തിന്റെ ഒരു മാലാഖ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു കല്ല് ഉരുട്ടിനീക്കി അതിന്മേല് ഇരുന്നു.
3
ആ മാലാഖയുടെ മുഖം മിന്നല്‍പ്പിണര്‍പോലെ ശോഭിച്ചു; ധരിച്ചിരുന്ന വസ്ത്രം ഹിമംപോലെ വെണ്മയുള്ളതുമായിരുന്നു.
4
കാവല്ക്കാര് ദൈവദൂതനെ കണ്ടു വിറച്ച് ചേതനയറ്റവരെപ്പോലെയായി.
5
മാലാഖ സ്ത്രീകളോടു പറഞ്ഞു: “നിങ്ങള്‍ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നത് എന്നെനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അവിടുന്നു പറഞ്ഞിരുന്നതുപോലെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.
6
നിങ്ങള്‍ വന്ന് അവിടുത്തെ സംസ്കരിച്ച സ്ഥലം കാണുക.
7
അവിടുന്നു മരിച്ചവരുടെ ഇടയില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു വേഗം പോയി അവിടുത്തെ ശിഷ്യന്മാരെ അറിയിക്കുക. അവിടുന്നു ഇതാ, നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകുന്നു; അവിടെവച്ച് നിങ്ങള്‍ക്ക് അവിടുത്തെ കാണാം. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഓര്‍ത്തുകൊള്ളണം.”
8
ആ സ്ത്രീകള്‍ ഭയത്തോടും എന്നാല്‍ അത്യധികമായ ആനന്ദത്തോടുംകൂടി ശിഷ്യന്മാരെ വിവരം അറിയിക്കുന്നതിനായി കല്ലറയ്ക്കല്നിന്നു വേഗം പോയി.
9
പെട്ടെന്ന് യേശുതന്നെ അവര്‍ക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവര്‍ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങള്‍ തൊട്ടു നമസ്കരിച്ചു.
10
യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങള്‍ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകണമെന്നും അവിടെവച്ച് അവര്‍ എന്നെ കാണുമെന്നും അറിയിക്കുക” എന്നു പറഞ്ഞു.
11
ആ സ്ത്രീകള്‍ പോയപ്പോള്‍ കാവല്ഭടന്മാരില് ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു.
12
അവര്‍ യെഹൂദപ്രമാണിമാരുമായി കൂടിയാലോചിച്ചശേഷം പടയാളികള്‍ക്ക് ഒരു വന്‍തുക കൊടുത്തു; പിന്നീട് അവരോടു പറഞ്ഞു:
13
‘ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര് വന്ന് അയാളുടെ ശരീരം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങള്‍ പറയണം.
14
ഗവര്‍ണര്‍ ഇക്കാര്യം അറിയുന്നപക്ഷം നിങ്ങള്‍ക്ക് ഉപദ്രവം വരാതെ ഞങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു ബോധ്യപ്പെടുത്തിക്കൊള്ളാം.”
15
അവര്‍ പണം വാങ്ങി അവരോടു നിര്‍ദേശിച്ചതുപോലെ ചെയ്തു. ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പ്രചാരത്തിലിരിക്കുന്ന കഥ ഇതാണ്.
16
ശിഷ്യന്മാര് പതിനൊന്നു പേരും ഗലീലയില്‍ യേശു നിര്‍ദേശിച്ചിരുന്ന മലയിലേക്കു പോയി.
17
അവിടുത്തെ കണ്ടപ്പോള്‍ അവര്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു; ചിലരാകട്ടെ സംശയിച്ചുനിന്നു.
18
യേശു അടുത്തുചെന്ന് അവരോടു പറഞ്ഞു: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
19
[19,20] അതുകൊണ്ടു നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യന്മാരാക്കുക; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാപനം ചെയ്യുകയും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചതെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുകയും വേണം. ഞാന്‍ യുഗാന്ത്യത്തോളം എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.”
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28