bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 8
Matthew 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 9 →
1
മലയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു.
2
അപ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവിടുത്തെ മുമ്പില്‍ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: “കര്‍ത്താവേ അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തി ശുദ്ധനാക്കുവാന് കഴിയും.”
3
യേശു കൈനീട്ടി ആ രോഗിയെ തൊട്ടുകൊണ്ട്: “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. തല്‍ക്ഷണം കുഷ്ഠരോഗം അയാളെ വിട്ടുമാറി.
4
യേശു അയാളോട്, “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുത്തിട്ട് മോശ കല്പിച്ചിട്ടുള്ള വഴിപാട് അര്‍പ്പിക്കണം. അങ്ങനെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുക” എന്നു പറഞ്ഞു.
5
യേശു കഫര്‍ന്നഹൂമില്‍ പ്രവേശിച്ചപ്പോള്‍ റോമന്‍ സൈന്യത്തിലെ ഒരു ശതാധിപന് വന്ന് അവിടുത്തെ സഹായം അഭ്യര്‍ഥിച്ചു.
6
“പ്രഭോ, എന്റെ ഭൃത്യന് തളര്‍വാതം പിടിപെട്ട് എന്റെ വീട്ടില്‍ കിടക്കുന്നു; അവന് ദുസ്സഹമായ വേദന അനുഭവിക്കുന്നു” എന്ന് അയാള്‍ പറഞ്ഞു.
7
യേശു അയാളോട്: “ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു.
8
അപ്പോള്‍ ശതാധിപന് പറഞ്ഞു “പ്രഭോ അങ്ങ് എന്റെ ഭവനത്തില്‍ വരാന്‍ തക്ക യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു കല്പിച്ചാല് മാത്രം മതി; എന്റെ ഭൃത്യന് സുഖം പ്രാപിക്കും.
9
ഞാന്‍ മേലധികാരികളുടെ കീഴിലുള്ള ഒരുവനാണ്; എന്റെ കീഴിലും ഭടന്മാരുണ്ട്; ഒരുവനോട് ‘പോകുക’ എന്നു ഞാന്‍ പറഞ്ഞാല്‍ അവന് പോകുന്നു; മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാല്‍ അവന് വരുന്നു; എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാല്‍ അവനതു ചെയ്യുന്നു.”
10
യേശു ഇതു കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. തന്നെ അനുഗമിച്ചവരോട് അവിടുന്ന് അരുള്‍ചെയ്തു:
11
“ഇസ്രായേലില്‍പോലും ഇതുപോലെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകമാളുകള്‍ വന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടുംകൂടി സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
12
എന്നാല്‍ രാജ്യത്തിന്റെ അവകാശികളായിരിക്കേണ്ടവര്‍ പുറത്തുള്ള അന്ധകാരത്തിലേക്കു തള്ളപ്പെടും; അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
13
യേശു ആ ശതാധിപനോട്, “പൊയ്ക്കൊള്ളുക, താങ്കള്‍ വിശ്വസിച്ചിരിക്കുന്നതുപോലെ താങ്കള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ ഭൃത്യന് സുഖം പ്രാപിച്ചു.
14
യേശു പത്രോസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടക്കുന്നതു കണ്ടു. അവിടുന്ന് ആ സ്ത്രീയുടെ കൈയില്‍ തൊട്ടു; അപ്പോള്‍ പനി വിട്ടുമാറി.
15
അവര്‍ എഴുന്നേറ്റ് അവിടുത്തെ പരിചരിച്ചു.
16
സായാഹ്നമായപ്പോഴേക്ക് ഭൂതാവിഷ്ടരായ ഒട്ടേറെയാളുകളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. തന്റെ വാക്കുകൊണ്ടു ദുഷ്ടാത്മാക്കളെ അവിടുന്നു പുറത്താക്കി; എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.
17
‘നമ്മുടെ വേദനകളെ അവിടുന്ന് ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങളുടെ ഭാരം വഹിക്കുകയും ചെയ്തു’ എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.
18
തന്റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഗലീലത്തടാകത്തിന്റെ മറുകരയ്ക്കു പോകുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു.
19
അപ്പോള്‍ ഒരു മതപണ്ഡിതന് വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാന്‍ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു.
20
അതിനു മറുപടിയായി, “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; എന്നാല്‍ മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല” എന്ന് യേശു പറഞ്ഞു.
21
മറ്റൊരു ശിഷ്യന് യേശുവിനോട്, “കര്‍ത്താവേ ഞാന്‍ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു.
22
എന്നാല്‍ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു.
23
പിന്നീട് യേശു വഞ്ചിയില്‍ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി.
24
പെട്ടെന്ന് തടാകത്തില്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിക്കുമീതെ അടിച്ചുയര്‍ന്നു. യേശുവാകട്ടെ അപ്പോള്‍ ഉറങ്ങുകയായിരുന്നു.
25
അവര്‍ ചെന്ന് അവിടുത്തെ ഉണര്‍ത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാന്‍ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു.
26
യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി.
27
അപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവര്പറഞ്ഞു.
28
തടാകത്തിന്റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോള്‍ ഭൂതാവിഷ്ടരായ രണ്ടുപേര്‍ കല്ലറകളില്‍നിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആര്‍ക്കും അതുവഴി കടന്നുപോകാന്‍ കഴിയാത്തവിധം അവര്‍ അത്യുഗ്രന്മാരായിരുന്നു.
29
‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവര്‍ അത്യുച്ചത്തില്‍ ചോദിച്ചു.
30
കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
31
“അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങള്‍ അപേക്ഷിച്ചു.
32
“പൊയ്ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങള്‍ അവരെ വിട്ട് ആ പന്നികളില്‍ കടന്നുകൂടി. പെട്ടെന്ന് ആ പന്നികള്‍ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തില്‍ വീണു മുങ്ങിച്ചത്തു.
33
അവയെ മേയിച്ചിരുന്നവര്‍ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങള്‍ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു.
34
അപ്പോള്‍ പട്ടണവാസികള്‍ ആസകലം യേശുവിനെ കാണുവാന്‍ ചെന്നു. അവിടുത്തെ കണ്ടപ്പോള്‍ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവര്‍ അപേക്ഷിച്ചു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28