bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 23
Matthew 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 24 →
1
അനന്തരം യേശു ജനസമൂഹത്തോടും തന്റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു:
2
പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിന്‍ഗാമികളായി അദ്ദേഹത്തിന്റെ ധര്‍മപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ.
3
അതുകൊണ്ട് നിങ്ങള്‍ അവര്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ അവരുടെ പ്രവൃത്തികളെ നിങ്ങള്‍ അനുകരിക്കരുത്.
4
അവര്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. അവര്‍ ഭാരമേറിയതും ദുര്‍വഹവുമായ ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ കെട്ടിവയ്ക്കുന്നു. എന്നാല്‍ ഒരു ചെറുവിരല്‍കൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാന്‍ അവര്‍ക്കു മനസ്സില്ല.
5
അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങള്‍ എഴുതിയ അവരുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും
6
പുറങ്കുപ്പായത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവര്‍ സദ്യക്കിരിക്കുമ്പോള്‍ മാന്യസ്ഥാനവും സുനഗോഗുകളില്‍ പ്രധാന ഇരിപ്പിടവും
7
ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരില്‍നിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു.
8
എന്നാല്‍ നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കരുത്; ഒരുവന് മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ.
9
ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്; സ്വര്‍ഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങള്‍ക്കുള്ളൂ.
10
നേതാവ് എന്ന പേരും നിങ്ങള്‍ സ്വീകരിക്കരുത്. ഒരുവന് മാത്രമാണ് നിങ്ങളുടെ നേതാവ് - ‘ക്രിസ്തു’ തന്നെ.
11
നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന് നിങ്ങളുടെ സേവകന് ആയിരിക്കണം.
12
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
13
“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ സ്വര്‍ഗരാജ്യത്തിന്റെ വാതില്‍ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതില്‍ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാന്‍ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല.
14
മതപണ്ഡിതന്മാരേ, പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ നീണ്ട പ്രാര്‍ഥനകള്‍ ഉരുവിടുകയും വിധവകളെ ചൂഷണം ചെയ്ത് അവരുടെ വീടുകള്‍ അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നിങ്ങള്‍ക്കുള്ള ശിക്ഷാവിധി അതികഠിനമായിരിക്കും.
15
“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്കു ഹാ കഷ്ടം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കുവാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. മതത്തില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയാളെ നിങ്ങളുടേതിന്റെ ഇരട്ടി നരകശിക്ഷയ്ക്കു പാത്രമാക്കുന്നു.
16
അന്ധരായ വഴികാട്ടികളേ! നിങ്ങള്‍ക്കു ഹാ കഷ്ടം! ഒരുവന് ദേവാലയത്തെ ചൊല്ലി സത്യംചെയ്താല്‍ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വര്‍ണത്തെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങള്‍ പറയുന്നത്?
17
അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്? സ്വര്‍ണമോ, സ്വര്‍ണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ?
18
ഒരുവന് യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താല്‍ സാരമില്ലെന്നും യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താല്‍ അതു നിറവേറ്റുവാന്‍ അവനു ബാധ്യതയുണ്ടെന്നും നിങ്ങള്‍ പഠിപ്പിക്കുന്നു.
19
നിങ്ങള്‍ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
20
യാഗപീഠത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി സത്യംചെയ്യുന്നു.
21
“ഒരുവന് ദേവാലയത്തെച്ചൊല്ലി സത്യംചെയ്യുന്നെങ്കില്‍ അതിനെയും അതില്‍ വസിക്കുന്ന ദൈവത്തെയുംചൊല്ലി സത്യം ചെയ്യുന്നു.
22
സ്വര്‍ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെയും അതില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയും ചൊല്ലിയത്രേ സത്യംചെയ്യുന്നത്.
23
“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ കര്‍പ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അര്‍പ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രോപദേശങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു.
24
മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു.
25
“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാര്‍ഥതയുംകൊണ്ട് ആര്‍ജിച്ച വസ്തുക്കള്‍ നിറഞ്ഞിരിക്കുന്നു.
26
അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോള്‍ പുറവും വെടിപ്പായിക്കൊള്ളും.
27
“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്ക്കു തുല്യരാണു നിങ്ങള്‍. പുറമേ ഭംഗിയുള്ളതായി ആ കല്ലറകള്‍ കാണപ്പെടുന്നു. എന്നാല്‍ അകം മരിച്ചവരുടെ അസ്ഥികളും ജീര്‍ണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു.
28
അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്ടിയില് നീതിമാന്മാരായി കാണപ്പെടുന്നു; എന്നാല്‍ അകത്ത് കാപട്യവും അധര്‍മങ്ങളും നിറഞ്ഞിരിക്കുന്നു.
29
“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ പ്രവാചകന്മാരുടെ ശവകുടീരങ്ങള്‍ നിര്‍മിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു.
30
‘പൂര്‍വികരുടെ കാലത്ത് ഞങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതില്‍ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങള്‍ പറയുന്നു.
31
അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങള്‍ ആണ് നിങ്ങള്‍ എന്ന് യഥാര്‍ഥത്തില്‍ സമ്മതിക്കുകയാണു ചെയ്യുന്നത്.
32
നിങ്ങളുടെ പൂര്‍വികര്‍ തുടങ്ങിവച്ചതു പൂര്‍ത്തിയാക്കിക്കൊള്ളുക.
33
സര്‍പ്പങ്ങളേ! സര്‍പ്പസന്തതികളേ! നരകശിക്ഷയില്‍നിന്ന് നിങ്ങള്‍ എങ്ങനെ ഓടി രക്ഷപെടും?
34
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും; ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളില്‍വച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും.
35
അതുകൊണ്ടു നീതിമാനായ ഹാബേല്‍തൊട്ട് സഖറിയാവരെയുള്ള എല്ലാ നിരപരാധികളുടെയും ശിക്ഷാവിധി നിങ്ങളുടെമേല്‍ നിപതിക്കും. ബെരഖ്യായുടെ പുത്രനായ ഈ സഖറിയായെ ആണല്ലോ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും മധ്യേവച്ചു നിങ്ങള്‍ വധിച്ചത്.
36
ഞാന്‍ നിങ്ങളോടു പറയുന്നു: ഈ മഹാപാതകങ്ങളുടെയെല്ലാം ശിക്ഷ ഇന്നത്തെ തലമുറയുടെമേല്‍ നിശ്ചയമായും വരും.
37
“യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ നീ വധിക്കുകയും നിന്റെ അടുക്കലേക്ക് അയയ്ക്കപ്പെട്ട സന്ദേശവാഹകരെ നീ കല്ലെറിയുകയും ചെയ്തു. കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്റെ ജനത്തെ എന്റെ കരവലയത്തില്‍ ചേര്‍ക്കുവാന്‍ ഞാന്‍ എത്ര തവണ ആഗ്രഹിച്ചു! നിങ്ങള്‍ക്ക് അതിനു മനസ്സുവന്നില്ല.
38
നിങ്ങളുടെ ആലയം ശൂന്യമായിത്തീരും!
39
‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍’ എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28