bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 25
Matthew 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 26 →
1
“സ്വര്‍ഗരാജ്യം മണവാളനെ എതിരേല്ക്കാന് വിളക്കുമായി പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം.
2
അവരില്‍ അഞ്ചുപേര്‍ ബുദ്ധികെട്ടവരും അഞ്ചുപേര്‍ ബുദ്ധിമതികളുമായിരുന്നു.
3
ബുദ്ധികെട്ടവര്‍ വിളക്കെടുത്തപ്പോള്‍ എണ്ണ എടുത്തില്ല.
4
ബുദ്ധിമതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രത്തില്‍ എണ്ണയുമെടുത്തു.
5
മണവാളന് വരാന്‍ വൈകിയതിനാല്‍ എല്ലാവരും നിദ്രാധീനരായി.
6
“അര്‍ധരാത്രിയില്‍ ‘അതാ, മണവാളന് വരുന്നു; അദ്ദേഹത്തെ എതിരേല്ക്കുവാന് പുറപ്പെടുക’ എന്നു പറഞ്ഞുകൊണ്ടുള്ള ആര്‍പ്പുവിളി ഉണ്ടായി.
7
അപ്പോള്‍ ആ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു.
8
ബുദ്ധികെട്ടവര്‍ ബുദ്ധിമതികളോട് ‘ഞങ്ങളുടെ വിളക്കുകള്‍ അണയാന്‍ പോകുന്നു; നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരിക’ എന്നു പറഞ്ഞു.
9
‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും തികയാതെ വന്നേക്കും; അതുകൊണ്ടു നിങ്ങള്‍ക്കു വേണ്ടതു കടയില്‍പോയി വാങ്ങുകയാണു നല്ലത്’ എന്നു ബുദ്ധിമതികള്‍ മറുപടി നല്കി.
10
അങ്ങനെ അവര്‍ എണ്ണ വാങ്ങാന്‍ പോയപ്പോള്‍ മണവാളന് വന്നു. ഒരുങ്ങിനിന്നവര്‍ മണവാളനോടുകൂടി വിരുന്നുശാലയില്‍ പ്രവേശിച്ചു. വിരുന്നുശാലയുടെ വാതില്‍ അടയ്ക്കുകയും ചെയ്തു.
11
“അനന്തരം മറ്റേ കന്യകമാര്‍ വന്നു ചേര്‍ന്നു. ‘പ്രഭോ, പ്രഭോ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരണേ!’ എന്ന് അവര്‍ അപേക്ഷിച്ചു.
12
‘സത്യമായി നിങ്ങളെ എനിക്ക് അറിഞ്ഞുകൂടാ’ എന്നു മണവാളന് മറുപടി നല്കി.
13
“അതുകൊണ്ട് ആ നാളും നാഴികയും നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കുകയാല്‍ ജാഗരൂകരായിരിക്കുക.
14
“സ്വര്‍ഗരാജ്യം ഇതുപോലെയാണ്. ഒരാള്‍ ഒരു ദീര്ഘയാത്രയ്ക്കു പുറപ്പെട്ടപ്പോള്‍ ദാസന്മാരെ വിളിച്ച് തന്റെ സമ്പാദ്യം അവരെ ഏല്പിച്ചു.
15
ഓരോരുത്തനും അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഒരാള്‍ക്ക് അഞ്ചു താലന്തും മറ്റൊരാള്‍ക്കു രണ്ടും വേറൊരാള്‍ക്ക് ഒന്നും കൊടുത്തു. പിന്നീട് അയാള്‍ യാത്രപുറപ്പെട്ടു.
16
അഞ്ചു താലന്തു കിട്ടിയവന് ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി.
17
[17,18] അതുപോലെതന്നെ രണ്ടു കിട്ടിയവന് രണ്ടുകൂടി സമ്പാദിച്ചു. ഒരു താലന്തു ലഭിച്ചയാള്‍ പോയി നിലത്ത് ഒരു കുഴി കുഴിച്ച് യജമാനന് കൊടുത്ത പണം മറച്ചുവച്ചു.
19
“ദീര്‍ഘകാലം കഴിഞ്ഞ് അവരുടെ യജമാനന് തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്റെ കണക്കു ചോദിച്ചു.
20
അഞ്ചു താലന്തു ലഭിച്ചവന് അഞ്ചുകൂടി കൊണ്ടുവന്ന് തന്റെ യജമാനന്റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു: ‘പ്രഭോ, അഞ്ചു താലന്താണല്ലോ അങ്ങ് എന്നെ ഏല്പിച്ചിരുന്നത്; ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു.’
21
യജമാനന് അവനോട് ‘നന്നായി; ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ വലിയ കാര്യങ്ങള്‍ ഏല്പിക്കും. വരിക, നിന്റെ യജമാനന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.
22
“രണ്ടു താലന്തു ലഭിച്ചവനും വന്ന് ‘യജമാനനേ, അങ്ങു രണ്ടു താലന്താണല്ലോ എന്നെ ഏല്പിച്ചത്. ഇതാ ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.
23
യജമാനന് അവനോട് ‘നന്നായി, ഉത്തമനും വിശ്വസ്തനുമായ ദാസനേ, അല്പകാര്യത്തില്‍ നീ വിശ്വസ്തനാണെന്നു തെളിഞ്ഞിരിക്കുന്നു. നിന്നെ ഞാന്‍ വലിയ കാര്യങ്ങള്‍ ഏല്പിക്കും. നിന്റെ യജമാനന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുക’ എന്നു പറഞ്ഞു.
24
“പിന്നീട് ഒരു താലന്തു കിട്ടിയവന് വന്ന് ഇപ്രകാരം പറഞ്ഞു: ‘യജമാനനേ, അങ്ങ് ഒരു കഠിനഹൃദയന്‍ ആണെന്ന് എനിക്കറിയാം. അങ്ങു വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നു.
25
അതുകൊണ്ട് ഞാന്‍ ഭയപ്പെട്ട് അങ്ങയുടെ താലന്ത് മണ്ണില്‍ കുഴിച്ചുവച്ചിരുന്നു. ഇതാ അങ്ങയുടെ താലന്ത്.’
26
“യജമാനന് അവനോടു പറഞ്ഞു: ‘ദുഷ്ടനും മടിയനുമായ ദാസനേ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു നീ അറിഞ്ഞിരുന്നു, അല്ലേ?
27
നീ എന്റെ താലന്തു പണവ്യാപാരികളെ ഏല്പിക്കേണ്ടതായിരുന്നു; എങ്കില്‍ ഞാന്‍ മടങ്ങിവന്നപ്പോള്‍ എന്റെ മുതലും പലിശയുംകൂടി വാങ്ങാമായിരുന്നല്ലോ.
28
അതുകൊണ്ട് അവന്റെ പക്കല്‍നിന്ന് ആ താലന്തെടുത്ത് പത്തു താലന്തുള്ളവനു കൊടുക്കുക.
29
ഉള്ളവനു പിന്നെയും കൊടുക്കും; അവനു സമൃദ്ധിയുണ്ടാകുകയും ചെയ്യും; എന്നാല്‍ ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.
30
ഒന്നിനും കൊള്ളരുതാത്ത ആ ദാസനെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിഞ്ഞുകളയുക. അവിടെക്കിടന്ന് അവന് കരയുകയും പല്ലുകടിക്കുകയും ചെയ്യും.’
31
“മനുഷ്യപുത്രന് എല്ലാ മാലാഖമാരോടുംകൂടി തേജസ്സോടെ ആഗതനായി രാജകീയസിംഹാസനത്തില്‍ ഉപവിഷ്ഠനാകും.
32
അപ്പോള്‍ സകല ജനതകളെയും മനുഷ്യപുത്രന്റെ മുമ്പില്‍ സന്നിഹിതരാക്കും.
33
ഇടയന് ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതുപോലെ മനുഷ്യപുത്രന് അവരെ വേര്‍തിരിക്കും; ചെമ്മരിയാടുകളെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
34
പിന്നീടു രാജാവ് വലത്തുള്ളവരോട് അരുള്‍ചെയ്യും: ‘എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരിക; പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനു മുമ്പുതന്നെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുക.
35
എന്തുകൊണ്ടെന്നാല്‍ എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങള്‍ എനിക്ക് കുടിക്കുവാന്‍ തന്നു; ഞാന്‍ അന്യനും പരദേശിയും ആയിരുന്നു, നിങ്ങള്‍ എനിക്ക് അഭയംതന്നു;
36
എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങള്‍ എനിക്കു വസ്ത്രം തന്നു; ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ വന്നു കണ്ടു.’
37
“അപ്പോള്‍ ധര്മനിഷ്ഠരായി ജീവിച്ചവര്‍ അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങള്‍ എപ്പോഴാണ് അങ്ങയെ വിശപ്പുള്ളവനായി കണ്ടിട്ട് ആഹാരം തന്നത്?
38
അഥവാ എപ്പോഴാണു അങ്ങയെ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കുവാന്‍ തന്നത്? അല്ലെങ്കില്‍ എപ്പോഴാണ് അങ്ങയെ അന്യനും പരദേശിയുമായി കണ്ടിട്ടു ഞങ്ങള്‍ അഭയം നല്‍കുകയും വസ്ത്രമില്ലാത്തവനായി കണ്ടിട്ട് വസ്ത്രം നല്‍കുകയും ചെയ്തത്?
39
എപ്പോഴാണ് രോഗപീഡിതനോ കാരാഗൃഹവാസിയോ ആയിരുന്നപ്പോള്‍ ഞങ്ങള്‍ വന്ന് അങ്ങയെ സന്ദര്‍ശിച്ചത്?
40
അപ്പോള്‍ രാജാവ് അവരോട് തീര്‍ച്ചയായും ഇങ്ങനെ പറയും: ‘എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരില് ഒരുവനു നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’
41
“അനന്തരം രാജാവ് ഇടത്തുവശത്തു നില്ക്കുന്നവരോട് ഇപ്രകാരം പറയും: ‘ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് പിശാചിനും അവന്റെ ദൂതന്മാര്ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകൂ.
42
എനിക്കു വിശന്നു, നിങ്ങള്‍ എനിക്ക് ആഹാരം തന്നില്ല; എനിക്കു ദാഹിച്ചു, നിങ്ങള്‍ എനിക്കു കുടിക്കുവാന്‍ തന്നില്ല;
43
ഞാന്‍ അന്യനും പരദേശിയും ആയിരുന്നു, നിങ്ങള്‍ എനിക്ക് അഭയം നല്‍കിയില്ല; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങള്‍ എനിക്കു വസ്ത്രം നല്‍കിയില്ല; ഞാന്‍ രോഗിയും കാരാഗൃഹവാസിയുമായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.’
44
“അപ്പോള്‍ അവരും അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങള്‍ എപ്പോള്‍ അങ്ങയെ വിശക്കുന്നവനായോ ദാഹിക്കുന്നവനായോ, അന്യനും പരദേശിയുമായോ, വസ്ത്രരഹിതനായോ, രോഗിയായോ, ബന്ധനസ്ഥനായോ, അങ്ങയെ കണ്ടിട്ടു ശുശ്രൂഷിക്കാതിരുന്നു?
45
‘അപ്പോള്‍ രാജാവ് ഇങ്ങനെ മറുപടി പറയും: “ഈ ഏറ്റവും എളിയവരില്‍ ഒരുവനു ചെയ്യാതിരുന്നതെല്ലാം എനിക്കാകുന്നു നിങ്ങള്‍ ചെയ്യാതിരുന്നത്.’
46
ഞാന്‍ ഉറപ്പിച്ചു പറയുന്നു: അവര്‍ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാര് അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.”
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28