bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 26
Matthew 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 27 →
1
ഈ പ്രബോധനങ്ങളെല്ലാം പൂര്‍ത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു:
2
‘രണ്ടു ദിവസം കഴിഞ്ഞ് പെസഹാപെരുന്നാള്‍ ആണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുന്നതിനായി ഏല്പിച്ചുകൊടുക്കും.”
3
പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്റെ അരമനയില്‍ കൂടി,
4
യേശുവിനെ തന്ത്രപൂര്‍വം പിടികൂടി വധിക്കുന്നതിനെപ്പറ്റി ആലോചിച്ചു.
5
എന്നാല്‍ ഉത്സവദിവസം ആയാല്‍ ജനക്ഷോഭമുണ്ടാകും; അതുകൊണ്ട് അന്നു പാടില്ല’ എന്ന് അവര്‍ പറഞ്ഞു.
6
യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു.
7
അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സില്‍ പകര്‍ന്നു.
8
ഇതു കണ്ടപ്പോള്‍ ശിഷ്യന്മാര്ക്ക് അമര്‍ഷമുണ്ടായി.
9
ഈ പാഴ്ചെലവ് എന്തിന്? ഈ തൈലം നല്ല വിലയ്ക്കു വിറ്റു ദരിദ്രന്മാര്ക്കു കൊടുക്കാമായിരുന്നല്ലോ” എന്ന് അവര്‍ പറഞ്ഞു.
10
അവര്‍ ഇങ്ങനെ പറയുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഈ സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്തിന്? അവള് എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.
11
ദരിദ്രന്മാര് എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.
12
ഈ തൈലം പൂശി ശവസംസ്കാരത്തിനുവേണ്ടി എന്റെ ശരീരം ഒരുക്കുകയാണ് അവള് ചെയ്തത്.
13
ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ, അവിടെയെല്ലാം അവളുടെ സ്മരണയ്ക്കായി ഇക്കാര്യം പ്രസ്താവിക്കപ്പെടും.”
14
പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ ചെന്ന്
15
“യേശുവിനെ കാണിച്ചുതന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?” എന്നു ചോദിച്ചു. മുപ്പതു വെള്ളിനാണയം അവര്‍ യൂദാസിനു കൊടുത്തു.
16
അപ്പോള്‍മുതല്‍ അയാള്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
17
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ഉത്സവദിവസം ശിഷ്യന്മാര് വന്ന് യേശുവിനോട് “അങ്ങേക്കുവേണ്ടി എവിടെയാണു ഞങ്ങള്‍ പെസഹാഭക്ഷണം ഒരുക്കേണ്ടത്” എന്നു ചോദിച്ചു.
18
യേശു പറഞ്ഞു: “നിങ്ങള്‍ നേരേ നഗരത്തില്‍ ചെന്ന് ‘എന്റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാന്‍ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.”
19
യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര് ചെയ്തു. അവര്‍ പെസഹ ഒരുക്കി.
20
സന്ധ്യ ആയപ്പോള്‍ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു.
21
അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു പറഞ്ഞു: “നിങ്ങളില്‍ ഒരുവന് എന്നെ ഒറ്റിക്കൊടുക്കുമെന്നു നിശ്ചയമായി ഞാന്‍ നിങ്ങളോടു പറയുന്നു.”
22
അപ്പോള്‍ അവര്‍ അത്യന്തം വ്യാകുലചിത്തരായി; “ഗുരോ, അതു ഞാനല്ലല്ലോ” എന്ന് ഓരോരുത്തനും പറഞ്ഞു.
23
“എന്നോടുകൂടി താലത്തില്‍ അപ്പം മുക്കുന്നവന്‍തന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥന്‍ പറഞ്ഞു.
24
“വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നതുപോലെ മനുഷ്യപുത്രന് കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യന് ജനിക്കാതിരുന്നെങ്കില് അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു.
25
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീര്‍ച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു. “നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്കി.
26
“അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാര്ക്കു കൊടുത്തു.
27
അവിടുന്ന് അരുള്‍ചെയ്തു: “വാങ്ങി ഭക്ഷിക്കുക; ഇത് എന്റെ ശരീരം.” അവിടുന്നു പാനപാത്രവും എടുത്തു സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു. അവരോട് അവിടുന്ന് അരുള്‍ചെയ്തു: “നിങ്ങള്‍ എല്ലാവരും ഇതില്‍നിന്നു കുടിക്കുക;
28
ഇതു ദൈവത്തിന്റെ ഉടമ്പടിയെ സ്ഥിരീകരിക്കുന്ന രക്തമാണ്; അസംഖ്യം ആളുകളുടെ പാപമോചനത്തിനായി ചൊരിയുന്ന എന്റെ രക്തംതന്നെ;
29
ഞാന്‍ നിങ്ങളോടു പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടി പുതുതായി പാനം ചെയ്യുന്ന നാള്‍വരെ മുന്തിരിവള്ളിയുടെ ഫലത്തില്‍നിന്ന് ഞാന്‍ ഇനി കുടിക്കുകയില്ല.”
30
ഒരു സ്തോത്രഗാനം പാടിയശേഷം അവര്‍ ഒലിവുമലയിലേക്കു പുറപ്പെട്ടു.
31
യേശു അവരോടു പറഞ്ഞു: “ഈ രാത്രിയില്‍ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാന്‍ ഇടയനെ വധിക്കും; പറ്റത്തില്‍നിന്ന് ആടുകള്‍ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ.
32
എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റ ശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയിലേക്കു പോകും.”
33
പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാന്‍ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.”
34
അതിന് യേശു: “പത്രോസേ, ഞാന്‍ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയില്‍ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു.
35
പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു.
36
പിന്നീട് യേശു ശിഷ്യന്മാരോടുകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടുന്ന് അവരോട്, “ഞാന്‍ അതാ അവിടെപ്പോയി പ്രാര്‍ഥിച്ചു കഴിയുന്നതുവരെ നിങ്ങള്‍ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു.
37
അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീര്‍ന്നു.
38
“എന്റെ മനോവേദന മരണവേദനപോലെ കഠിനമാണ്; നിങ്ങള്‍ ഇവിടെ എന്നോടുകൂടി ജാഗരൂകരായിരിക്കുക” എന്ന് അവിടുന്നു പറഞ്ഞു.
39
അനന്തരം അവിടുന്നു അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ഥിച്ചു: “എന്റെ പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നു നീക്കണമേ. എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.”
40
അതിനുശേഷം അവിടുന്നു ശിഷ്യന്മാരുടെ അടുക്കല്‍ തിരിച്ചുചെന്നപ്പോള് അവര്‍ ഉറങ്ങുന്നതായി കണ്ടു. യേശു പത്രോസിനോടു പറഞ്ഞു: “നിങ്ങള്‍ക്കു മൂന്നു പേര്‍ക്കുപോലും ഒരു മണിക്കൂര്‍ എന്നോടുകൂടി ഉണര്‍ന്നിരിക്കുവാന്‍ കഴിഞ്ഞില്ലല്ലോ;
41
പരീക്ഷണത്തില്‍ അകപ്പെടാതിരിക്കുവാന്‍ ജാഗ്രതയോടെ പ്രാര്‍ഥിക്കുക; ആത്മാവു നിശ്ചയമായും സന്നദ്ധമാണ്; ശരീരമോ ദുര്‍ബലം.”
42
യേശു വീണ്ടും പോയി പ്രാര്‍ഥിച്ചു: “എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോകുവാന്‍ സാധ്യമല്ലെങ്കില്‍ അവിടുത്തെ ഇഷ്ടം നിറവേറട്ടെ.”
43
വീണ്ടും അവിടുന്നു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു. നിദ്രാഭാരംമൂലം അവര്‍ പിന്നെയും ഉറങ്ങുന്നതായിട്ടാണു കണ്ടത്.
44
അവരെ വിട്ടിട്ട് അവിടുന്നു മൂന്നാമതും പോയി, അതേ പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചു;
45
അതിനുശേഷം ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു ചോദിച്ചു: “നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയില്‍ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്ക്കുക, നമുക്കുപോകാം;
46
എന്നെ ഒറ്റിക്കൊടുക്കുന്നവന് ഇതാ എത്തിക്കഴിഞ്ഞു.”
47
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ യൂദാസ് എത്തിച്ചേര്‍ന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു.
48
“ഞാന്‍ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങള്‍ക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരന് അവര്‍ക്ക് സൂചന നല്‍കിയിരുന്നു.
49
യൂദാസ് നേരെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു.
50
“സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോള്‍ അവര്‍ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു.
51
യേശുവിന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്റെ കാത് അറ്റുപോയി.
52
അപ്പോള്‍ യേശു ആ ശിഷ്യനോട്, “വാള് ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ നശിക്കും.
53
എന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ?
54
പക്ഷേ അങ്ങനെ ആയാല്‍ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?”
55
അപ്പോള്‍ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങള്‍ എന്നെ പിടിക്കുവാന്‍ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.
56
എന്നാല്‍ പ്രവാചകന്മാര് എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോള്‍ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.
57
അവര്‍ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ യെഹൂദാമതപണ്ഡിതന്മാരും ജനപ്രമാണിമാരും കൂടിയിരുന്നു.
58
പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടര്ന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു.
59
മുഖ്യപുരോഹിതന്മാരും യെഹൂദ ന്യായാധിപസംഘവും അവിടെ കൂടിയിരുന്നു. യേശുവിനെ വധിക്കുന്നതിന് അവിടുത്തേക്കെതിരെ വ്യാജസാക്ഷ്യങ്ങള്‍ കണ്ടെത്തുവാന്‍ അവര്‍ ശ്രമിച്ചു.
60
ഒട്ടുവളരെ കള്ളസ്സാക്ഷികള്‍ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവില്‍ രണ്ടുപേര്‍ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യന് പറഞ്ഞു” എന്നു മൊഴികൊടുത്തു.
61
അപ്പോള്‍ മഹാപുരോഹിതന് യേശുവിനോട് ചോദിച്ചു: “നിങ്ങള്‍ക്കെതിരെ ഈ മനുഷ്യര്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയുന്നില്ലേ?
62
യേശു ആകട്ടെ, മൗനം അവലംബിച്ചു.
63
മഹാപുരോഹിതന് വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാന്‍ ജീവനുള്ള ദൈവത്തിന്റെ നാമത്തില്‍ സത്യം ചെയ്തു ചോദിക്കുന്നു, താങ്കള്‍ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കില്‍ അതു ഞങ്ങളോടു പറയുക.”
64
യേശു പ്രതിവചിച്ചു: “നിങ്ങള്‍ അങ്ങനെ പറയുന്നു. മനുഷ്യപുത്രന് ഇനിമേല്‍ സര്‍വശക്തന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വിണ്‍മേഘങ്ങളിന്മേല്‍ ആഗതനാകുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
65
ഉടനെ മഹാപുരോഹിതന് തന്റെ വസ്ത്രം കീറി; അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇയാള്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്കു സാക്ഷികളുടെ ആവശ്യം എന്ത്? ഇയാള്‍ പറഞ്ഞ ദൈവദൂഷണം ഇതാ, ഇപ്പോള്‍ നിങ്ങള്‍ തന്നെ കേട്ടല്ലോ.
66
നിങ്ങള്‍ക്ക് എന്തു തോന്നുന്നു?” അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: “ഇയാള്‍ കുറ്റവാളിയാണ്; ഇയാള്‍ക്കു വധശിക്ഷതന്നെ നല്‍കണം.”
67
അവര്‍ യേശുവിന്റെ മുഖത്തു തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചിലര്‍ ചെകിട്ടത്ത് അടിക്കുകയും ചെയ്തു.
68
“ഹേ, ക്രിസ്തുവേ! താങ്കളെ അടിച്ചത് ആരാണെന്നു താങ്കളുടെ പ്രവചനശക്തികൊണ്ടു പറയുക” എന്നു ചിലര്‍ പറഞ്ഞു.
69
ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു.
70
പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പില്‍വച്ചു നിഷേധിച്ചു.
71
അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോള്‍ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു.
72
“എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു.
73
അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവര്‍ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കള്‍ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു.
74
അപ്പോള്‍ പത്രോസ് “ഞാന്‍ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി.
75
“കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താല്‍ പൊട്ടിക്കരഞ്ഞു.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28