bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 6
Matthew 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 7 →
1
“മനുഷ്യര്‍ കാണാന്‍വേണ്ടി നിങ്ങള്‍ അവരുടെ മുമ്പില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവില്‍നിന്നു നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുകയില്ല.
2
“നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നതിനുവേണ്ടി സുനഗോഗുകളിലും തെരുവീഥികളിലും കപടഭക്തന്മാര് ചെയ്യുന്നതുപോലെ പെരുമ്പറ അടിച്ചറിയിക്കരുത്.
3
അവര്‍ക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ ദാനധര്‍മം ചെയ്യുമ്പോള്‍ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത്. അത് അത്രയ്ക്കു രഹസ്യമായിരിക്കണം.
4
രഹസ്യമായി നിങ്ങള്‍ ചെയ്യുന്നതു കാണുന്നവനായ നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം തരും.
5
“നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തന്മാരെ അനുകരിക്കരുത്; മനുഷ്യര്‍ കാണുന്നതിനുവേണ്ടി സുനഗോഗുകളിലും വഴിക്കവലകളിലും നിന്നുകൊണ്ടു പ്രാര്ഥിക്കുവാന് അവര്‍ ഇഷ്ടപ്പെടുന്നുവല്ലോ. അവര്‍ക്കു പ്രതിഫലം പൂര്‍ണമായി കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.
6
എന്നാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യമുറിയില്‍ പ്രവേശിച്ചു വാതില്‍ അടച്ച് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ഥിക്കുക; അപ്പോള്‍ രഹസ്യമായി ചെയ്യുന്നതെന്തും കാണുന്ന നിങ്ങളുടെ പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‍കും.
7
“അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമെന്നു വിജാതീയര്‍ വിചാരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥന അങ്ങനെയാകരുത്. അവരുടെ പ്രാര്‍ഥന നിരര്‍ഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ.
8
നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ പ്രാര്ഥിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നു.
9
അതുകൊണ്ടു നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുക: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം സംപൂജിതമാകണമേ;
10
അവിടുത്തെ രാജ്യം വരണമേ; തിരുഹിതം സ്വര്‍ഗത്തിലെപോലെ ഭൂമിയിലും നിറവേറണമേ;
11
നിത്യവുമുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമേ;
12
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങള്‍ അവിടുന്നു ഞങ്ങളോടും ക്ഷമിക്കണമേ;
13
കഠിനപരീക്ഷണത്തില്‍ ഞങ്ങള്‍ അകപ്പെടുവാന്‍ ഇടയാക്കരുതേ, ദുഷ്ടനില്‍നിന്നു ഞങ്ങളെ കാത്തുരക്ഷിക്കണമേ; രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങേക്കുള്ളതാണല്ലോ. ആമേന്‍.
14
“അന്യരുടെ അപരാധങ്ങള്‍ അവരോടു നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും;
15
എന്നാല്‍ മറ്റുള്ളവരുടെ പിഴകള്‍ നിങ്ങള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പിഴകളും നിങ്ങളുടെ പിതാവു ക്ഷമിക്കുകയില്ല.
16
“നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ മ്ലാനമുഖരാകരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നുള്ളതു മനുഷ്യര്‍ കാണുന്നതിനുവേണ്ടി അവര്‍ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവര്‍ക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോട് ഊന്നിപ്പറയുന്നു.
17
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണതേക്കുകയും മുഖം കഴുകുകയും ചെയ്യുക.
18
അങ്ങനെ ചെയ്താല്‍ അദൃശ്യനായ പിതാവല്ലാതെ, നിങ്ങള്‍ ഉപവസിക്കുകയാണെന്നുള്ളത് മറ്റാരും അറിയുകയില്ല; രഹസ്യകാര്യങ്ങള്‍ കാണുന്ന പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‍കും.
19
“നിങ്ങളുടെ നിക്ഷേപങ്ങള്‍ ഈ ഭൂമിയില്‍ സൂക്ഷിച്ചു വയ്ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാര് കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗത്തില്‍ സൂക്ഷിച്ചുവയ്ക്കുക.
20
അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാര് കുത്തിക്കവരുകയോ ചെയ്യുന്നില്ല;
21
നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.
22
“കണ്ണാണു ശരീരത്തിന്റെ വിളക്ക്; നിങ്ങളുടെ കണ്ണിനു പൂര്‍ണമായ കാഴ്ചയുള്ളപ്പോള്‍ ശരീരം മുഴുവന്‍ പ്രകാശിതമായിരിക്കും.
23
എന്നാല്‍ നിങ്ങളുടെ കണ്ണിനു വൈകല്യമുണ്ടെങ്കില്‍ ശരീരം ആസകലം ഇരുട്ടായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുളാകുന്നുവെങ്കില്‍ ആ ഇരുള് എത്ര വലുത്!
24
“രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ ഒരു അടിമയ്ക്കും സാധ്യമല്ല. ഒന്നുകില്‍ അവന് ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങള്‍ക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല.
25
“ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോര്‍ത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോര്‍ത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവന് ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ?
26
ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവ് അവയെ പോറ്റിപ്പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ വിലയുള്ളവരല്ലേ?
27
“ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയുമോ?
28
“വസ്ത്രത്തെ സംബന്ധിച്ചും നിങ്ങള്‍ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്ക്കുകയോ ചെയ്യുന്നില്ല.
29
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശലോമോന് രാജാവ് തന്റെ മഹാപ്രതാപത്തില്‍പോലും ഇവയില്‍ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല.
30
ഇന്നു കാണുന്നതും നാളെ അടുപ്പില്‍ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും!
31
അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്.
32
വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനറിയാം.
33
ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
34
അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങള്‍ മതി.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28