bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Matthew 5
Matthew 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 6 →
1
യേശു ജനക്കൂട്ടത്തെ കണ്ടപ്പോള്‍ മലമുകളിലേക്കു കയറിപ്പോയി. അവിടുന്ന് അവിടെ ഇരുന്നു. അപ്പോള്‍ ശിഷ്യന്മാര് അടുത്തുചെന്നു.
2
അവിടുന്ന് ധര്‍മോപദേശരൂപേണ അവരോട് അരുള്‍ചെയ്തു:
3
“ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു ള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്!
4
വിലപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവരെ ദൈവം ആശ്വസിപ്പിക്കും!
5
സൗമ്യശീലര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവര്‍ ഭൂമിയെ അവകാശമാക്കും!
6
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ സംതൃപ്തരാക്കും!
7
കരുണയുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവര്‍ക്കു കരുണ ലഭിക്കും!
8
നിര്‍മ്മലഹൃദയമുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; അവര്‍ ദൈവത്തെ ദര്‍ശിക്കും!
9
സമാധാനമുണ്ടാക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവം അവരെ തന്റെ പുത്രന്മാരെന്നു വിളിക്കും!
10
നീതിക്കുവേണ്ടി പീഡനം സഹിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു!
11
എന്നെപ്രതി മറ്റുള്ളവര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും നിങ്ങള്‍ക്കെതിരെ എല്ലാ തിന്മകളും സത്യവിരുദ്ധമായി ആരോപിക്കുകയും ചെയ്യുന്നെങ്കില്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
12
സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായതുകൊണ്ട് നിങ്ങള്‍ ആനന്ദിച്ചുല്ലസിക്കുക; നിങ്ങള്‍ക്കു മുമ്പുള്ള പ്രവാചകന്മാരെയും അവര്‍ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ.
13
“നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; എന്നാല്‍ ഉപ്പിന്റെ രസം നഷ്ടപ്പെട്ടുപോയാല്‍ വീണ്ടും അതിന് എങ്ങനെ ഉപ്പുരസം കൈവരുത്തും? അതു പുറത്തു കളഞ്ഞ് മനുഷ്യര്‍ക്കു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുകയില്ല.
14
“നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു. മലയുടെ മുകളില്‍ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല.
15
വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്ക്കുന്നത്. അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശം നല്കുന്നു.
16
അതുപോലെ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടു മറ്റുള്ളവര്‍ നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവിനെ പ്രകീര്‍ത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
17
“ധര്‍മശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാന്‍ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂര്‍ത്തിയാക്കുവാനാണ്.
18
ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂര്‍ത്തിയാകുവോളം ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.
19
അതുകൊണ്ട് ഈ കല്പനകളില് ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാല്‍ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും.
20
നിങ്ങളുടെ ധാര്‍മികത മതപണ്ഡിതന്മാരുടെയും പരീശന്മാരുടെയും ധാര്‍മികതയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
21
“കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂര്‍വികരോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
22
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവന് സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവന് നരകാഗ്നിക്ക് ഇരയാകും.
23
അതുകൊണ്ട്, നീ ബലിപീഠത്തില്‍ വഴിപാട് അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്മ വന്നാല്‍ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പില്‍ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക;
24
അതിനുശേഷം വന്നു നിന്റെ വഴിപാട് അര്‍പ്പിക്കുക.
25
“കോടതിയിലേക്കു പോകുന്ന വഴിയില്‍വച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കില്‍ ഒരുവേള എതിര്‍കക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപന് നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്ക്കപ്പെടുകയും ചെയ്യും.
26
അവസാനത്തെ പൈസവരെ കൊടുത്തുതീര്‍ക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു.
27
‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
28
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്ത്രീയെ നോക്കുന്നവന് ഹൃദയത്തില്‍ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു.
29
പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവന്‍ നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.
30
നിന്റെ വലത്തു കൈ പാപം ചെയ്യാന്‍ കാരണമായിത്തീരുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.
31
“ഭാര്യയെ ഉപേക്ഷിക്കുന്നവന് അവള്‍ക്ക് ഉപേക്ഷണപത്രം കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്.
32
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്: പാതിവ്രത്യം ലംഘിക്കുന്നതുകൊണ്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന് അവള് വ്യഭിചാരം ചെയ്യാന്‍ ഇടവരുത്തുന്നു എന്നത്രേ. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
33
“ശപഥം ലംഘിക്കരുതെന്നും ഈശ്വരസമക്ഷം ചെയ്തിട്ടുള്ള ശപഥം നിറവേറ്റണമെന്നും പൂര്‍വികരോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
34
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശപഥം ചെയ്യുകയേ അരുത്.
35
സ്വര്‍ഗത്തെക്കൊണ്ടു പാടില്ല; അതു ദൈവത്തിന്റെ സിംഹാസനം. ഭൂമിയെക്കൊണ്ടും പാടില്ല; അത് അവിടുത്തെ പാദപീഠം. യെരൂശലേമിനെക്കൊണ്ടും പാടില്ല; അതു മഹാനായ രാജാവിന്റെ നഗരം.
36
നിന്റെ ശിരസ്സിനെക്കൊണ്ടും ശപഥം ചെയ്തുകൂടാ, എന്തെന്നാല്‍ നിന്റെ തലയിലെ ഒരു രോമംപോലും വെളുപ്പിക്കുവാനോ കറുപ്പിക്കുവാനോ നിനക്കു കഴിവില്ലല്ലോ.
37
നിങ്ങള്‍ പറയുന്നത് ഉവ്വ് എന്നോ, ഇല്ല എന്നോ, മാത്രം ആയിരിക്കട്ടെ. ഇതില്‍ കവിഞ്ഞുള്ളതെല്ലാം ദുഷ്ടനില്‍നിന്നാണു വരുന്നത്.
38
“കണ്ണിനു കണ്ണ്, പല്ലിനു പല്ല്” എന്നു പറഞ്ഞിട്ടുള്ളതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:
39
ദുഷ്ടമനുഷ്യനോട് എതിര്‍ക്കരുത്; ആരെങ്കിലും നിന്റെ വലത്തെ ചെകിട്ടത്തടിച്ചാല്‍ ഇടത്തേതുകൂടി തിരിച്ചുകാണിക്കുക.
40
“ഒരുവന് വ്യവഹാരപ്പെട്ടു നിന്റെ ഉടുപ്പു കരസ്ഥമാക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക.
41
അധികാരമുള്ളവന് ഒരു കിലോമീറ്റര്‍ദൂരം ചെല്ലുവാന്‍ നിന്നെ നിര്‍ബന്ധിച്ചാല്‍ അയാളുടെകൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പോകുക.
42
നിന്നോടു സഹായം അഭ്യര്‍ഥിക്കുന്നവനു സഹായം നല്‍കുക; വായ്പവാങ്ങാന്‍ വരുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറുകയുമരുത്.
43
“അയല്‍ക്കാരനെ സ്നേഹിക്കുക എന്നും ശത്രുവിനെ വെറുക്കുക എന്നും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക.
45
നിങ്ങള്‍ അങ്ങനെ ചെയ്താല്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്നു ദുര്‍ജനങ്ങളുടെയും സജ്ജനങ്ങളുടെയുംമേല്‍ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ.
46
നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു പ്രതിഫലം ലഭിക്കും? ചുങ്കം പിരിക്കുന്നവര്‍പോലും അങ്ങനെ ചെയ്യുന്നുവല്ലോ.
47
നിങ്ങളുടെ സഹോദരന്മാരെ മാത്രം അഭിവാദനം ചെയ്താല്‍ നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ എന്താണു ചെയ്യുന്നത്? വിജാതീയരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ.
48
അതുകൊണ്ടു നിങ്ങളുടെ സ്വര്‍ഗസ്ഥപിതാവു സദ്ഗുണപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും സദ്ഗുണപൂര്‍ണരായിത്തീരുക.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28