bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 10
2 Chronicles 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 11 →
1
രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേല്‍ജനമെല്ലാം അദ്ദേഹത്തെ രാജാവാക്കാന്‍ ഒരുമിച്ചുകൂടിയിരുന്നു.
2
ശലോമോന്‍രാജാവിന്റെ അടുക്കല്‍നിന്ന് ഓടി ഒളിച്ച് ഈജിപ്തില്‍ പാര്‍ത്തിരുന്ന നെബാത്തിന്റെ പുത്രന് യെരോബെയാം ഈ വിവരം അറിഞ്ഞപ്പോള്‍ അവിടെനിന്നു മടങ്ങിവന്നു.
3
ഇസ്രായേലിന്റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാര്‍ യെരോബെയാമിനെ ആളയച്ചു വരുത്തി. അവര്‍ അയാളോടൊപ്പം രെഹബെയാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു:
4
“അങ്ങയുടെ പിതാവ് ഭാരമുള്ള നുകമായിരുന്നു ഞങ്ങളുടെമേല്‍ വച്ചിരുന്നത്. ആ ഭാരിച്ച നുകവും കഠിനാധ്വാനവും ഞങ്ങള്‍ക്കു ലഘൂകരിച്ചുതരണം. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ അങ്ങയെ സേവിക്കാം.”
5
മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരാന്‍ രെഹബെയാം അവരോടു പറഞ്ഞു. അതനുസരിച്ച് അവര്‍ പിരിഞ്ഞുപോയി.
6
തന്റെ പിതാവായ ശലോമോന്റെ ഉപദേശകരായിരുന്ന വൃദ്ധജനത്തോടു രെഹബെയാം രാജാവ് ആലോചിച്ചു. “ഇവരോട് എന്തു മറുപടിയാണ് പറയേണ്ടത്?” എന്ന് അദ്ദേഹം അവരോട് ആരാഞ്ഞു.
7
അവര്‍ പറഞ്ഞു: “അങ്ങ് ജനത്തോടു നല്ലവാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും അവരോടു ദയാപൂര്‍വം വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയെ സേവിച്ചുകൊള്ളും.”
8
എന്നാല്‍ രാജാവ് പക്വമതികളായ അവരുടെ ഉപദേശം തിരസ്കരിച്ചു; പിന്നീട് തന്റെ കൂടെ വളര്‍ന്നവരും ഇപ്പോള്‍ പാര്‍ശ്വവര്‍ത്തികളുമായ യുവാക്കന്മാരോട് ആലോചിച്ചു.
9
“അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍ വച്ചിരിക്കുന്ന നുകത്തിന്റെ ഭാരം ലഘൂകരിച്ചുതരണം എന്നാവശ്യപ്പെടുന്ന ജനത്തിന് എന്ത് ഉത്തരമാണ് നല്‍കേണ്ടത്; എന്താണു നിങ്ങളുടെ അഭിപ്രായം” അവരോട് ചോദിച്ചു.
10
അദ്ദേഹത്തിന്റെകൂടെ വളര്‍ന്ന യുവാക്കള്‍ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകം ഭാരമുള്ളതാക്കി; അതു ലഘുവാക്കിത്തരണം എന്നാവശ്യപ്പെട്ട ജനത്തോട് ഇപ്രകാരം പറയുക. എന്റെ ചെറുവിരല്‍ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വലുതാണ്.
11
എന്റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്റെ ഭാരം വര്‍ധിപ്പിക്കും. അദ്ദേഹം നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.”
12
രാജാവു പറഞ്ഞതനുസരിച്ച് മൂന്നു ദിവസം കഴിഞ്ഞ് യെരോബെയാമും ജനങ്ങളും രെഹബെയാമിന്റെ അടുക്കല്‍ വന്നു.
13
പക്വമതികളായ വൃദ്ധജനം നല്കിയ ഉപദേശം അവഗണിച്ച് രാജാവു ജനങ്ങളോടു പരുഷമായി സംസാരിച്ചു.
14
യുവാക്കള്‍ നല്കിയ ഉപദേശമനുസരിച്ചു രാജാവ് പറഞ്ഞു: “എന്റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്റെ ഭാരം വര്‍ധിപ്പിക്കും. എന്റെ പിതാവു നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു. ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.”
15
അങ്ങനെ രാജാവ് ജനങ്ങളുടെ അപേക്ഷ നിരസിച്ചു. സര്വേശ്വരന് ശീലോഹ്യനായ അഹീയായിലൂടെ നെബാത്തിന്റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുന്നതിന് ദൈവഹിതത്താല്‍ ഇപ്രകാരം സംഭവിച്ചു.
16
രാജാവ് തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ വന്നുകൂടിയ ഇസ്രായേല്‍ജനം പറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്കെന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ ഞങ്ങള്‍ക്ക് എന്തവകാശം? ഇസ്രായേല്‍ജനമേ, നിങ്ങള്‍ സ്വന്തം കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളുക; ദാവീദേ, ഇനി സ്വന്തം ഭവനം നോക്കിക്കൊള്ളുക, അങ്ങനെ ഇസ്രായേല്‍ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.
17
രെഹബെയാം യെഹൂദാനഗരങ്ങളില് പാര്‍ത്തിരുന്ന ഇസ്രായേല്യരുടെ രാജാവായി വാണു.
18
രെഹബെയാംരാജാവ് അടിമവേലക്കാരുടെ ചുമതല വഹിക്കുന്ന ഹദോരാമിനെ ഉത്തരദേശത്തു പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തിന്റെ അടുക്കലേക്കയച്ചു. അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നു. ഇതറിഞ്ഞ ഉടന്‍ രെഹബെയാംരാജാവ് രഥത്തില്‍ കയറി യെരൂശലേമിലേക്കു പോയി.
19
അങ്ങനെ ഉത്തരദേശത്തുള്ള ഇസ്രായേല്യര്‍ ഇന്നും ദാവീദിന്റെ ഭവനവുമായി മത്സരിച്ചു നില്ക്കുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36