bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 23
2 Chronicles 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 24 →
1
ഏഴാം വര്‍ഷം യെഹോയാദ ധൈര്യമവലംബിച്ച് യെഹോരാമിന്റെ പുത്രന് അസര്യാ, യെഹോഹാനാന്റെ പുത്രന് ഇശ്മായേല്‍, ഓബേദിന്റെ പുത്രന് അസര്യാ, അദായായുടെ പുത്രന് മയശേയാ, സിക്രിയുടെ പുത്രന് എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി ഉടമ്പടി ചെയ്തു.
2
അവര്‍ യെഹൂദ്യയില്‍ ചുറ്റി സഞ്ചരിച്ചു; സകല യെഹൂദാനഗരങ്ങളില്‍നിന്നും ലേവ്യരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ വിളിച്ചുകൂട്ടി.
3
സര്‍വസഭയും ദേവാലയത്തില്‍വച്ചു രാജകുമാരനായ യോവാശുമായി ഉടമ്പടി ചെയ്തു. യെഹോയാദ അവരോടു പറഞ്ഞു: “ഇതാ, രാജാവിന്റെ പുത്രന്. ദാവീദിന്റെ സന്തതികളെപ്പറ്റി സര്വേശ്വരന് അരുളിച്ചെയ്തിട്ടുള്ളതുപോലെ രാജകുമാരന് രാജ്യം ഭരിക്കട്ടെ.
4
നിങ്ങള്‍ ഇതു ചെയ്യുക. ശബത്തില്‍ തവണമാറി വരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ദേവാലയ വാതില്‍കാവല്ക്കാരായിരിക്കണം.
5
മൂന്നില്‍ ഒരു ഭാഗം രാജകൊട്ടാരത്തിലും മൂന്നില്‍ ഒരു ഭാഗം അടിത്തറവാതില്ക്കലും നിലയുറപ്പിക്കണം. ജനമെല്ലാം സര്‍വേശ്വരമന്ദിരത്തിന്റെ അങ്കണത്തില്‍ ഉണ്ടായിരിക്കണം.
6
പുരോഹിതന്മാരും ശുശ്രൂഷയ്ക്കുള്ള ലേവ്യരും മാത്രമേ ദേവാലയത്തില്‍ പ്രവേശിക്കാവൂ; അവര്‍ വിശുദ്ധിയുള്ളവരാണല്ലോ. ജനമെല്ലാം സര്‍വേശ്വരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
7
“ലേവ്യര്‍ തങ്ങളുടെ ആയുധവുമേന്തി രാജാവിനു ചുറ്റും നില്‍ക്കണം. മറ്റാരെങ്കിലും അകത്തുകടന്നാല്‍ അവനെ വധിക്കണം. രാജാവിനോടൊത്തു നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.”
8
ലേവ്യരും യെഹൂദാനിവാസികളും പുരോഹിതനായ യെഹോയാദ കല്പിച്ചതുപോലെ ചെയ്തു; ശബത്ത് ദിവസത്തെ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ തങ്ങളുടെ ആളുകളെ തിരിച്ചയച്ചില്ല. യെഹോയാദപുരോഹിതന്‍ ഒരു ഗണത്തെയും വിട്ടയച്ചിരുന്നില്ല.
9
ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദിന്റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും യെഹോയാദപുരോഹിതന്‍ സേനാനായകന്മാരെ ഏല്പിച്ചു.
10
അദ്ദേഹം ആയുധധാരികളായ ജനത്തെ ആലയത്തിന്റെ തെക്കുവശം മുതല്‍ വടക്കുവശംവരെ യാഗപീഠത്തിനും ആലയത്തിനും ചുറ്റുമായി രാജാവിന്റെ സംരക്ഷണത്തിനു നിര്‍ത്തി.
11
പിന്നീട് അദ്ദേഹം രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; രാജ്യഭരണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്തകം രാജകുമാരനു നല്കി; അദ്ദേഹത്തെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. യെഹോയാദയും പുത്രന്മാരും ചേര്‍ന്നു യോവാശിനെ രാജാവായി അഭിഷേകം ചെയ്തതിനു ശേഷം ആര്‍ത്തുവിളിച്ചു: “രാജാവ് നീണാള്‍ വാഴട്ടെ.”
12
ജനം ഓടുന്നതിന്റെയും രാജാവിനെ പ്രകീര്‍ത്തിക്കുന്നതിന്റെയും ശബ്ദകോലാഹലം കേട്ട് അഥല്യാ സര്‍വേശ്വരന്റെ ആലയത്തില്‍ ജനങ്ങളുടെ അടുക്കല്‍ വന്നു.
13
ദേവാലയവാതില്ക്കലുള്ള സ്തംഭത്തിനരികെ രാജാവു നില്‍ക്കുന്നത് അഥല്യാ കണ്ടു. സൈന്യാധിപന്മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുക്കലുണ്ടായിരുന്നു. ജനമെല്ലാം ആഹ്ലാദഭരിതരായി കാഹളം മുഴക്കുന്നതും പാട്ടുകാര്‍ വാദ്യോപകരണങ്ങളുമായി ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറി; “രാജദ്രോഹം രാജദ്രോഹം” എന്നു വിളിച്ചുപറഞ്ഞു.
14
യെഹോയാദപുരോഹിതന്‍ സൈന്യാധിപന്മാരായ ശതാധിപന്മാരെ പുറത്തേക്കു വിളിപ്പിച്ച് അവരോട് കല്പിച്ചു: “അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തു കൊണ്ടു പോകുക; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവനെ വാളിന് ഇരയാക്കണം. സര്‍വേശ്വരന്റെ ആലയത്തില്‍വച്ച് അവളെ വധിക്കരുത്.”
15
അവര്‍ രാജ്ഞിയെ പിടികൂടി കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്നു വധിച്ചു.
16
തങ്ങള്‍ സര്‍വേശ്വരന്റെ ജനമായിരിക്കുമെന്നു യെഹോയാദയും ജനങ്ങളും രാജാവും ചേര്‍ന്ന് ഒരു ഉടമ്പടി ചെയ്തു.
17
പിന്നീടു സര്‍വജനവും ചേര്‍ന്ന് ബാലിന്റെ ക്ഷേത്രം ഇടിച്ചു നിരത്തി; ബാലിന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തകര്‍ത്തുകളഞ്ഞു. ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വച്ചു വധിച്ചു.
18
പുരോഹിതന്മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ സര്‍വേശ്വരന്റെ ആലയത്തിനു കാവല്ക്കാരെ യെഹോയാദ നിയമിച്ചു. തന്റെ കല്പനപ്രകാരവും മോശയുടെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി ഹോമയാഗം അര്‍പ്പിക്കുന്നതിനും സര്‍വേശ്വരന്റെ ആലയത്തിലെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ദാവീദുരാജാവ് ലേവ്യപുരോഹിതന്മാരെയും ലേവ്യരെയും നിയമിച്ചിരുന്നു.
19
ഏതെങ്കിലും വിധത്തില്‍ അശുദ്ധരായവര്‍ സര്‍വേശ്വരന്റെ ആലയത്തില്‍ പ്രവേശിക്കാതിരിക്കാന്‍ യെഹോയാദ വാതില്കാവല്ക്കാരെയും നിയമിച്ചു.
20
സൈന്യാധിപന്മാര്, പ്രഭുക്കന്മാര്, ദേശാധിപന്മാര് എന്നിവരുടെയും സമസ്ത ദേശവാസികളുടെയും സാന്നിധ്യത്തില്‍ അദ്ദേഹം രാജാവിനെ സര്‍വേശ്വരന്റെ ആലയത്തില്‍നിന്നു പുറത്തു കൊണ്ടുവന്നു മുകളിലത്തെ വാതിലിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു രാജസിംഹാസനത്തില്‍ ഇരുത്തി.
21
ദേശവാസികളെല്ലാം സന്തോഷിച്ചു; അഥല്യായെ വധിച്ചതോടെ നഗരം ശാന്തമായി.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36