bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 21
2 Chronicles 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 22 →
1
യെഹോശാഫാത്ത് മരിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ പിതാക്കന്മാരുടെകൂടെ അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രന് യെഹോരാം പകരം രാജാവായി.
2
യെഹൂദാരാജാവായിരുന്ന യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാമിന്റെ സഹോദരന്മാര്: അസര്യാ, യെഹീയേല്‍, സെഖര്യാ, അസര്യാ, മീഖായേല്‍, ശെഫത്യാ.
3
അവരുടെ പിതാവ് അവര്‍ക്ക് ധാരാളം സ്വര്‍ണവും വെള്ളിയും അമൂല്യവസ്തുക്കളും കൂടാതെ യെഹൂദ്യയില്‍ കോട്ട കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളും സമ്മാനമായി നല്‍കിയിരുന്നു. ആദ്യജാതന് ആയിരുന്നതിനാല്‍ യെഹോരാമിനാണ് രാജസ്ഥാനം ലഭിച്ചത്.
4
യെഹോരാം രാജസ്ഥാനം ഏറ്റെടുത്തു തന്റെ നില ഭദ്രമാക്കിയതിനുശേഷം എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വധിച്ചു.
5
വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ രാജ്യഭാരം നടത്തി.
6
അദ്ദേഹം ആഹാബ് ഭവനത്തെപ്പോലെ ഇസ്രായേല്രാജാക്കന്മാരുടെ മാര്‍ഗം പിന്തുടര്ന്നു. കാരണം അദ്ദേഹത്തിന്റെ ഭാര്യ ഇസ്രായേല്‍രാജാവായിരുന്ന ആഹാബിന്റെ പുത്രിയായിരുന്നു. സര്‍വേശ്വരന്റെ മുമ്പില്‍ അദ്ദേഹം തിന്മയായതു പ്രവര്‍ത്തിച്ചു.
7
എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്റെ സന്താനപരമ്പരകള്‍ക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‍കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല.
8
യെഹോരാമിന്റെ ഭരണകാലത്ത് എദോമ്യര്‍ യെഹൂദായുടെ മേല്ക്കോയ്മയ്ക്ക് എതിരെ മത്സരിച്ചു; തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വന്തമായി ഒരു രാജാവിനെ വാഴിക്കുകയും ചെയ്തു.
9
യെഹോരാം സൈന്യാധിപന്മാരോടും രഥങ്ങളോടുംകൂടി രാത്രിയില്‍ അവര്‍ക്കെതിരെ ചെന്ന് തങ്ങളെ വളഞ്ഞ എദോമ്യരെ തകര്‍ത്തു.
10
എദോമ്യര്‍ ഇന്നും യെഹൂദായുടെ മേല്ക്കോയ്മയോടു മത്സരിക്കുന്നു. ആ കാലത്തു തന്നെ ലിബ്നയും അദ്ദേഹത്തിന്റെ മേലധികാരത്തെ എതിര്‍ത്തു. യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ചതായിരുന്നു അതിനു കാരണം.
11
അദ്ദേഹം യെഹൂദ്യ മലമ്പ്രദേശങ്ങളില്‍ പൂജാഗിരികള്‍ സ്ഥാപിച്ചു. അങ്ങനെ യെരൂശലേംനിവാസികളെ അവിശ്വസ്തതയിലേക്ക് നയിച്ച് യെഹൂദ്യയെ വഴിതെറ്റിച്ചു.
12
ഏലിയാപ്രവാചകനില്‍നിന്നു യെഹോരാമിന് ഒരു കത്തു ലഭിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: താങ്കളുടെ പിതാവായ ദാവീദിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു, നീ നിന്റെ പിതാവായ യെഹോശാഫാത്തിന്റെയോ, യെഹൂദാരാജാവായ ആസയുടെയോ ജീവിതമാതൃക കൈക്കൊണ്ടില്ല.
13
പ്രത്യുത, ഇസ്രായേല്രാജാക്കന്മാരുടെ പാതയിലൂടെയാണു ചരിച്ചത്; ആഹാബ്‍രാജാവും അദ്ദേഹത്തിന്റെ കുടുംബവും ഇസ്രായേലിനെ നയിച്ചതുപോലെ നീ യെഹൂദായെയും യെരൂശലേം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു. നിന്റെ പിതൃഭവനത്തില്‍ ഉള്‍പ്പെട്ടവരും നിന്നെക്കാള്‍ ശ്രേഷ്ഠരും ആയിരുന്ന നിന്റെ സഹോദരന്മാരെ നീ വധിച്ചു.
14
അതുകൊണ്ടു നിന്റെ ജനം, നിന്റെ മക്കള്‍, ഭാര്യമാര്‍, വസ്തുവകകള്‍ എന്നിവയുടെമേല്‍ സര്വേശ്വരന് മഹാമാരി വരുത്തും.
15
നിന്റെ കുടലില്‍ കഠിനരോഗം ബാധിക്കും. അതു ദിനംപ്രതി വര്‍ധിച്ചു കുടല് പുറത്തുവരും.
16
യെഹോരാമിനെതിരെ പോരാടാനുള്ള ആവേശം എത്യോപ്യരുടെ അടുത്തു പാര്‍ത്തിരുന്ന ഫെലിസ്ത്യരിലും അറബികളിലും സര്വേശ്വരന് ഉണര്‍ത്തി.
17
അവര്‍ യെഹൂദ്യയെ ആക്രമിച്ചു; രാജകൊട്ടാരത്തില്‍ കണ്ട സകല വസ്തുവകകളും അപഹരിച്ചു; രാജാവിന്റെ പുത്രന്മാരെയും ഭാര്യമാരെയും അവര്‍ പിടിച്ചുകൊണ്ടുപോയി. ഇളയപുത്രന് അഹസ്യാ അല്ലാതെ ആരും ശേഷിച്ചില്ല.
18
അതിനുശേഷം സര്വേശ്വരന് അദ്ദേഹത്തിന്റെ കുടലില്‍ ഒരു തീരാവ്യാധി വരുത്തി.
19
ക്രമേണ അദ്ദേഹത്തിന്റെ രോഗം വര്‍ധിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, കുടല് പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല.
20
വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു; അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36