bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 28
2 Chronicles 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 29 →
1
വാഴ്ച ആരംഭിച്ചപ്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു; അദ്ദേഹം പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു; എന്നാല്‍ പൂര്‍വപിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമായവിധം അദ്ദേഹം പ്രവര്‍ത്തിച്ചില്ല.
2
ഇസ്രായേല്‍രാജാക്കന്മാരെപ്പോലെ അദ്ദേഹം ജീവിച്ചു; ബാല്‍വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി.
3
ബെന്‍-ഹിന്നോം താഴ്വരയില് അദ്ദേഹം ധൂപം അര്‍പ്പിച്ചു; ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍നിന്നു സര്വേശ്വരന് നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിയില്‍ ഹോമിച്ചു.
4
അദ്ദേഹം പൂജാഗിരികളിലും കുന്നുകളിലും സകല പച്ചമരങ്ങളുടെ തണലിലും ബലിയും ധൂപവും അര്‍പ്പിച്ചു.
5
ആഹാസിനെ ദൈവമായ സര്വേശ്വരന് സിറിയാരാജാവിന്റെ കൈയില്‍ ഏല്പിച്ചു. സിറിയാരാജാവ് അദ്ദേഹത്തെ തോല്പിച്ച് ജനങ്ങളില്‍ അനേകം പേരെ തടവുകാരാക്കി ദമാസ്കസിലേക്കു കൊണ്ടുപോയി. പിന്നീടു സര്വേശ്വരന് ആഹാസിനെ ഇസ്രായേലിന്റെ കൈയില്‍ ഏല്പിച്ചു. അവരും ഒരു വലിയ കൂട്ടക്കൊല നടത്തി അദ്ദേഹത്തെ പരാജയപ്പെടുത്തി.
6
ഇസ്രായേല്‍രാജാവും രെമല്യായുടെ പുത്രനുമായ പേക്കഹ് യെഹൂദ്യയില്‍ ഒരുലക്ഷത്തിരുപതിനായിരം ധീരയോദ്ധാക്കളെ ഒറ്റ ദിവസം സംഹരിച്ചു. അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിച്ചുവല്ലോ.
7
എഫ്രയീമ്യനും ധീരനുമായ സിക്രി, രാജകുമാരനായ മയശേയായെയും കൊട്ടാരത്തിലെ സേനാനായകനായ അസ്രീക്കാമിനെയും രാജാവു കഴിഞ്ഞുള്ള അടുത്ത അധികാരിയായ എല്ക്കാനയെയും വധിച്ചു.
8
ഇസ്രായേല്യര്‍ അവരുടെ ചാര്‍ച്ചക്കാരായ യെഹൂദ്യരില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ രണ്ടുലക്ഷം പേരെ ബന്ധനസ്ഥരാക്കി; അവരോടൊപ്പം വളരെയധികം കൊള്ളമുതലും അവര്‍ ശമര്യയിലേക്കു കൊണ്ടുപോയി.
9
സര്‍വേശ്വരന്റെ പ്രവാചകനായി ഒദേദ് എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ശമര്യയിലേക്കു വന്ന സൈന്യത്തിനു നേരേ ചെന്നു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് യെഹൂദായോടു കോപിച്ചിരുന്നതുകൊണ്ട് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു. നിങ്ങള്‍ അവരെ അതിക്രൂരമായി സംഹരിച്ച വിവരം ദൈവസന്നിധിയില്‍ എത്തിയിരിക്കുന്നു.
10
ഇപ്പോള്‍ നിങ്ങള്‍ യെരൂശലേമിലും യെഹൂദ്യയിലുമുള്ള സ്ത്രീപുരുഷന്മാരെ അടിമകളാക്കാന്‍ ഒരുങ്ങുന്നു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങളും പാപം ചെയ്തിട്ടില്ലേ?
11
അതുകൊണ്ട് ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങള്‍ ബന്ധനസ്ഥരാക്കിക്കൊണ്ടുവന്ന നിങ്ങളുടെ ചാര്‍ച്ചക്കാരെ വിട്ടയയ്ക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവിടുത്തെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കും.”
12
എഫ്രയീമ്യനേതാക്കന്മാരായ യോഹാനാന്റെ പുത്രന് അസര്യാ, മെശില്ലേമോത്തിന്റെ പുത്രന് ബേരെഖ്യാ, ശല്ലൂമിന്റെ പുത്രന് യെഹിസ്കീയാ, ഹദ്ലായിയുടെ പുത്രന് അമാസ എന്നീ നാലു പേര് യുദ്ധം കഴിഞ്ഞ് മടങ്ങിവന്നവരോടു പറഞ്ഞു:
13
“യുദ്ധത്തടവുകാരെ നിങ്ങള്‍ ഇവിടെ കൊണ്ടുവരരുത്; അങ്ങനെ ചെയ്താല്‍ നമ്മുടെ ഇപ്പോഴുള്ള പാപങ്ങള്‍ക്കും അകൃത്യങ്ങള്‍ക്കും പുറമേ സര്വേശ്വരന് എതിരെയുള്ള നമ്മുടെ അകൃത്യം വര്‍ധിക്കും. നമ്മുടെ കുറ്റം ഇപ്പോള്‍ തന്നെ വളരെ വലുതാണ്; ഇസ്രായേലിനെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കും.”
14
പടയാളികള്‍ അപ്പോള്‍ തന്നെ പ്രഭുക്കന്മാരുടെയും ജനസമൂഹം മുഴുവന്റെയും മുമ്പില്‍ തടവുകാരോടൊപ്പം കൊള്ളമുതലും ഉപേക്ഷിച്ചുപോയി.
15
പ്രത്യേകം നിയോഗിക്കപ്പെട്ടിരുന്ന ആളുകള്‍ മുമ്പോട്ടു വന്നു തടവുകാരെ ഏറ്റെടുത്തു. അവരില്‍ നഗ്നരായവരെ കൊള്ളമുതലില്‍ നിന്നെടുത്ത വസ്ത്രങ്ങളും ചെരുപ്പും ധരിപ്പിച്ച് അവര്‍ക്ക് ഭക്ഷണപാനീയങ്ങളും നല്കി; മുറിവുകളില്‍ എണ്ണ പുരട്ടി; അവശരായവരെ കഴുതപ്പുറത്തു കയറ്റി, അങ്ങനെ അവരെയെല്ലാം ഈന്തപ്പനകളുടെ നഗരമായ യെരീഹോവില്‍ അവരുടെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ കൊണ്ടുചെന്നാക്കിയ ശേഷം അവര്‍ ശമര്യയിലേക്കു മടങ്ങി.
16
[16,17] എദോമ്യര്‍ വീണ്ടും വന്നു യെഹൂദ്യരെ തോല്പിക്കുകയും അനേകം ആളുകളെ തടവുകാരായി പിടിച്ചു കൊണ്ടുപോകുകയും ചെയ്തപ്പോള്‍ ആഹാസ്രാജാവ് അസ്സീറിയാരാജാവിന്റെ സഹായം അപേക്ഷിച്ചു.
18
താഴ്വരയിലും യെഹൂദ്യയുടെ തെക്കുമുള്ള പട്ടണങ്ങള്‍ ഫെലിസ്ത്യര്‍ ആക്രമിച്ചു; അവര്‍ ബേത്ത്-ശേമെശ്, അയ്യാലോന്‍, ഗെദേരൊത്ത് എന്നീ പട്ടണങ്ങളും സോഖോ, തിമ്നാ, ഗിംസോ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും കൈവശപ്പെടുത്തി അവിടെ പാര്‍ത്തു.
19
ആഹാസ്രാജാവ് ദുര്‍വൃത്തനായി ജീവിക്കുകയും സര്‍വേശ്വരനോട് അവിശ്വസ്തനായി വര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം നിമിത്തം യെഹൂദ്യയുടെമേല്‍ അവിടുന്നു അനര്‍ഥം വരുത്തി.
20
അസ്സീറിയാരാജാവായ തിഗ്ലത്ത്-പില്‍നേസെര്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുകയാണ് ചെയ്തത്.
21
ആഹാസ് സര്‍വേശ്വരന്റെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉണ്ടായിരുന്ന ധനം കവര്‍ന്നെടുത്ത് അസ്സീറിയാരാജാവിനു കപ്പം കൊടുത്തിട്ടും അദ്ദേഹത്തിനു പ്രയോജനം ഉണ്ടായില്ല.
22
കൊടിയ ദുരിതം ഉണ്ടായപ്പോള്‍ ആഹാസ് സര്‍വേശ്വരനോടു കൂടുതല്‍ അവിശ്വസ്തത കാട്ടി.
23
“സിറിയാരാജാക്കന്മാരുടെ ദേവന്മാര് അവരെ സഹായിച്ചു; അവര്‍ എന്നെയും സഹായിക്കാന്‍വേണ്ടി ഞാന്‍ ബലിയര്‍പ്പിക്കും” എന്നു പറഞ്ഞു തന്നെ പരാജയപ്പെടുത്തിയ ദമാസ്ക്കസിലെ ദേവന്മാര്ക്ക് ആഹാസ് ബലിയര്‍പ്പിച്ചു. ഇത് ആഹാസിന്റെയും ഇസ്രായേല്‍ മുഴുവന്റെയും നാശത്തിനു കാരണമായി.
24
അദ്ദേഹം ദേവാലയത്തിലെ പാത്രങ്ങളെല്ലാം തല്ലിയുടച്ചു. സര്‍വേശ്വരമന്ദിരത്തിന്റെ വാതില്‍ അദ്ദേഹം അടച്ചിട്ടു. യെരൂശലേമിന്റെ ഓരോ മുക്കിനും മൂലയിലും ബലിപീഠങ്ങളുണ്ടാക്കി.
25
അന്യദേവന്മാര്ക്കു ധൂപം അര്‍പ്പിക്കുന്നതിനു യെഹൂദ്യയിലെ സകല പട്ടണങ്ങളിലും പൂജാഗിരികള്‍ നിര്‍മ്മിച്ചു; അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
26
അദ്ദേഹത്തിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ജീവിതരീതികളും ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
27
ആഹാസ് മരിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. അദ്ദേഹത്തെ യെരൂശലേമില്‍ സംസ്കരിച്ചു. എന്നാല്‍ ഇസ്രായേല്രാജാക്കന്മാരുടെ കല്ലറയില്‍ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പുത്രന് ഹിസ്കീയാ പകരം രാജാവായി.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36