bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 11
2 Chronicles 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
1
രെഹബെയാം യെരൂശലേമില്‍ എത്തിയശേഷം ഇസ്രായേലിന്റെ ഉത്തരദേശത്തുള്ള ഗോത്രക്കാരോട് യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ യെഹൂദാഗോത്രക്കാരെയും ബെന്യാമീന്‍ഗോത്രക്കാരെയും വിളിച്ചുകൂട്ടി. അവരില്‍നിന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു.
2
സര്‍വേശ്വരന്റെ അരുളപ്പാട് ദൈവപുരുഷനായ ശെമയ്യായ്‍ക്കുണ്ടായി.
3
അവിടുന്നു അരുളിച്ചെയ്തു: “ശലോമോന്റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദ്യയിലും ബെന്യാമീനിലുമുള്ള എല്ലാ ഇസ്രായേല്യരോടും പറയുക:
4
സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്. ഓരോരുത്തന് അവനവന്റെ വീട്ടിലേക്കു മടങ്ങിപ്പോകുക; ഇത് എന്റെ ഹിതാനുസരണം സംഭവിച്ചതാണ്.” അവര്‍ സര്‍വേശ്വരന്റെ അരുളപ്പാടനുസരിച്ചു യെരോബെയാമിനോടു യുദ്ധത്തിനു പോകാതെ മടങ്ങിപ്പോയി.
5
രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു; സുരക്ഷിതത്വത്തിനുവേണ്ടി യെഹൂദായില്‍ പട്ടണങ്ങള്‍ പണിതു.
6
അദ്ദേഹം യെഹൂദാ- ബെന്യാമീന്‍ഗോത്രക്കാരുടെ അവകാശഭൂമിയില്‍ ബേത്ലഹേം,
7
ഏതാം, തെക്കോവ, ബേത്ത്-സൂര്,
8
സോഖോ, അദുല്ലാം, ഗത്ത്, മരേശാ, സീഫ്,
9
അദോരയീം, ലാഖീശ്, അസേക്കാ, സോരാ,
10
അയ്യാലോന്‍, ഹെബ്രോന്‍ എന്നീ നഗരങ്ങള്‍ നിര്‍മ്മിച്ച് കോട്ട കെട്ടി ഉറപ്പിച്ചു.
11
കോട്ടകള്‍ ബലപ്പെടുത്തിയതിനു ശേഷം പടനായകന്മാരെ നിയമിച്ചു. ഭക്ഷണസാധനങ്ങള്‍, എണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചു.
12
ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും ശേഖരിച്ച് അവ കൂടുതല്‍ സുരക്ഷിതമാക്കി; അങ്ങനെ യെഹൂദാ-ബെന്യാമീന്‍ഗോത്രക്കാരുടെ അവകാശഭൂമി അദ്ദേഹത്തിന്റെ അധീനതയിലായി.
13
ഉത്തരദേശമായ ഇസ്രായേലിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ അടുക്കല്‍ വന്നു.
14
യെരോബെയാമും പുത്രന്മാരും ലേവ്യരെ സര്‍വേശ്വരന്റെ പുരോഹിതശുശ്രൂഷയില്‍നിന്നു നീക്കിക്കളഞ്ഞതുകൊണ്ടാണ് സ്വന്തം സ്ഥലവും അവകാശവും ഉപേക്ഷിച്ച് അവര്‍ യെഹൂദ്യയിലേക്കും യെരൂശലേമിലേക്കും വന്നത്.
15
പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യാനും ഭൂതങ്ങളെയും താന്‍ നിര്‍മ്മിച്ച കാളക്കുട്ടികളെയും ആരാധിക്കാനുമായി സ്വന്തം പുരോഹിതന്മാരെ യെരോബെയാം നിയമിച്ചു.
16
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ഉത്തരദേശമായ ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളില്‍നിന്നും ലേവ്യരുടെ പിന്നാലെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനു യാഗമര്‍പ്പിക്കാന്‍ യെരൂശലേമില്‍ വന്നു.
17
അവര്‍ യെഹൂദാരാജ്യത്തെ സുശക്തമാക്കിക്കൊണ്ട് മൂന്നു വര്‍ഷം ദാവീദിന്റെയും ശലോമോന്റെയും പാതയില്‍ നടന്നു. അക്കാലമത്രയും ശലോമോന്റെ മകനായ രെഹബെയാം സുരക്ഷിതനായിരുന്നു.
18
ദാവീദിന്റെ പുത്രനായ യെരീമോത്തിന്റെ പുത്രി മഹലാത്തിനെ രെഹബെയാം വിവാഹം കഴിച്ചു. അവള് യിശ്ശായിയുടെ മകന് എലീയാബിന്റെ പുത്രിയായ അബീഹയീലിന്റെ പുത്രി ആയിരുന്നു.
19
അവര്‍ക്ക് യെയൂശ്, ശെമര്യാ, സാഹം എന്നീ പുത്രന്മാര് ജനിച്ചു.
20
പിന്നീട് രെഹബെയാം അബ്ശാലോമിന്റെ പുത്രിയായ മയഖായെ വിവാഹം കഴിച്ചു; അവളില്‍ രെഹബെയാമിനു ജനിച്ച മക്കളാണ് അബീയാ, അത്ഥായി, സീസ, ശെലോമീത്ത് എന്നിവര്‍.
21
രെഹബെയാമിനു പതിനെട്ടു ഭാര്യമാരും അറുപതു ഉപഭാര്യമാരും ഉണ്ടായിരുന്നു; അവരിലെല്ലാം അധികമായി അദ്ദേഹം അബ്ശാലോമിന്റെ പുത്രിയായ മയഖായെ സ്നേഹിച്ചിരുന്നു. രാജാവിന് ആകെ ഇരുപത്തെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു.
22
മയഖായുടെ മകന് അബീയായെ രാജാവാക്കാന്‍ രെഹബെയാം ആഗ്രഹിച്ചിരുന്നതുകൊണ്ട് അയാളെ രാജകുമാരന്മാരില് മുഖ്യനാക്കി.
23
തന്റെ പുത്രന്മാരെ യെഹൂദ്യായിലെയും ബെന്യാമീനിലെയും സുരക്ഷിതനഗരങ്ങളില്‍ ദേശാധിപതികളായി തന്ത്രപൂര്‍വം നിയമിച്ചു. രെഹബെയാം അവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ സമൃദ്ധമായി നല്കി. അവര്‍ക്കു ഭാര്യമാരെയും നേടിക്കൊടുത്തു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36