bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 14
2 Chronicles 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 15 →
1
അബീയാ മരിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രന് ആസ പകരം രാജാവായി. ആസയുടെ ഭരണകാലത്ത് പത്തു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു.
2
ആസ തന്റെ ദൈവമായ സര്‍വേശ്വരന്റെ മുമ്പാകെ നീതിയും നന്മയും ചെയ്തു.
3
അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു. സ്തംഭങ്ങള്‍ ഇടിച്ചു തകര്‍ത്തു. അശേരാ പ്രതിഷ്ഠകള്‍ വെട്ടി വീഴ്ത്തി.
4
യെഹൂദാനിവാസികളോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാനും നിയമങ്ങളും കല്പനകളും പാലിക്കാനും കല്പിച്ചു.
5
അദ്ദേഹം യെഹൂദാനഗരങ്ങളില്‍നിന്നെല്ലാം പൂജാഗിരികളും ധൂപപീഠങ്ങളും നീക്കം ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്തു രാജ്യത്തു സമാധാനം നിലനിന്നു.
6
സമാധാനം നിലനിന്നിരുന്നതിനാല്‍ പട്ടണങ്ങള്‍ പണിതു കോട്ടകെട്ടി ഉറപ്പിക്കുന്നതിനു സാധിച്ചു; സര്വേശ്വരന് സമാധാനം നല്കിയിരുന്നതിനാല് അദ്ദേഹത്തിന്റെ ഭരണകാലത്തു യുദ്ധമുണ്ടായില്ല.
7
അദ്ദേഹം യെഹൂദ്യരോടു പറഞ്ഞു: “നമുക്ക് ഈ പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ ഹിതം അന്വേഷിച്ചതുകൊണ്ട് ഈ ദേശം നമുക്ക് അധീനമായിരിക്കുന്നു. നാം അവിടുത്തെ വിളിച്ചപേക്ഷിച്ചതുകൊണ്ട് അവിടുന്ന് അതിര്‍ത്തികളിലെല്ലാം നമുക്കു സമാധാനം നല്കിയിരിക്കുന്നു. അങ്ങനെ അവര്‍ പട്ടണങ്ങള്‍ പണിത് അഭിവൃദ്ധി പ്രാപിച്ചു.
8
ആസയ്ക്ക് യെഹൂദ്യയില്‍നിന്നു കുന്തവും പരിചയും ധരിച്ച മൂന്നു ലക്ഷം യോദ്ധാക്കളും ബെന്യാമീനില്‍നിന്ന് പരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എണ്‍പതിനായിരം പടയാളികളും ഉണ്ടായിരുന്നു. അവരെല്ലാം വീരപരാക്രമികളായിരുന്നു.
9
എത്യോപ്യക്കാരന് സേരഹ് പത്തു ലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമുള്ള ഒരു സൈന്യത്തോടുകൂടി യെഹൂദായ്ക്കെതിരെ മരേശാവരെ എത്തി.
10
ആസ അവരെ നേരിടാന്‍ പുറപ്പെട്ടു; രണ്ടു കൂട്ടരും മരേശായ്‍ക്കു സമീപമുള്ള സെഫാഥാ താഴ്വരയില് അണിനിരന്നു.
11
അപ്പോള്‍ ആസ തന്റെ ദൈവമായ സര്‍വേശ്വരനോടു വിളിച്ചപേക്ഷിച്ചു: “സര്‍വേശ്വരാ, ബലവാനെതിരെ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ലല്ലോ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, ഞങ്ങളെ സഹായിക്കണമേ. ഞങ്ങള്‍ അങ്ങയില്‍ ആശ്രയിക്കുന്നു. അങ്ങയുടെ നാമത്തിലാണ് ഈ വലിയ സൈന്യത്തിനെതിരെ ഞങ്ങള്‍ വന്നിരിക്കുന്നത്. സര്‍വേശ്വരാ, അവിടുന്നു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരെ മര്ത്യന് പ്രബലപ്പെടരുതേ.
12
സര്വേശ്വരന് ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ എത്യോപ്യരെ തോല്പിച്ചു. അവര്‍ തോറ്റോടി.
13
ആസയും കൂടെയുണ്ടായിരുന്ന സൈന്യവും ഗെരാര്‍വരെ അവരെ പിന്തുടര്ന്നു. എത്യോപ്യര്‍ ആരും ശേഷിക്കാത്തവിധം കൊല്ലപ്പെട്ടു. അവര്‍ സര്‍വേശ്വരന്റെയും അവിടുത്തെ സൈന്യത്തിന്റെയും മുമ്പില്‍ തകര്‍ന്നുവീണു. യെഹൂദ്യര്‍ക്കു ധാരാളം കൊള്ളവസ്തുക്കള്‍ ലഭിച്ചു.
14
ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം അവര്‍ തകര്‍ത്തു. സര്‍വേശ്വരനെക്കുറിച്ചുള്ള ഭയം നിമിത്തം പട്ടണനിവാസികള്‍ സംഭ്രാന്തരായി. യെഹൂദാസൈന്യം എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു. അവയില്‍ കൊള്ളവസ്തുക്കള്‍ ധാരാളമുണ്ടായിരുന്നു.
15
മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ശാലകള്‍ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി. പിന്നീട് അവര്‍ യെരൂശലേമിലേക്കു മടങ്ങി.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36