bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 29
2 Chronicles 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 30 →
1
ഇരുപത്തഞ്ചാം വയസ്സില്‍ ഹിസ്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം യെരൂശലേമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. സെഖര്യായുടെ പുത്രി അബീയാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
2
പിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനു ഹിതകരമാംവിധം അദ്ദേഹം ജീവിച്ചു.
3
തന്റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ഒന്നാം മാസം അദ്ദേഹം സര്‍വേശ്വരമന്ദിരത്തിന്റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു.
4
അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദേവാലയത്തിന്റെ കിഴക്കെ അങ്കണത്തില്‍ വിളിച്ചുകൂട്ടി;
5
അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു ശ്രദ്ധിക്കുക; നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്റെ ആലയവും ശുദ്ധീകരിക്കണം. വിശുദ്ധമന്ദിരത്തിലെ മാലിന്യങ്ങള്‍ നീക്കിക്കളയുകയും വേണം.
6
നമ്മുടെ പിതാക്കന്മാര് സര്‍വേശ്വരനോട് അവിശ്വസ്തരായി വര്‍ത്തിച്ചു; നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത തിന്മപ്രവൃത്തികള്‍ ചെയ്യുകയും അവിടുത്തെ ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ സര്‍വേശ്വരന്റെ ആലയത്തില്‍നിന്നും മുഖം തിരിക്കുകയും അതിനു പുറം കാട്ടുകയും ചെയ്തിരിക്കുന്നു.
7
അവര്‍ ദേവാലയത്തിന്റെ പൂമുഖവാതിലുകള്‍ അടച്ചു വിളക്കുകള്‍ കെടുത്തി; വിശുദ്ധമന്ദിരത്തില്‍ ഇസ്രായേലിന്റെ ദൈവത്തിനു ധൂപമോ, ഹോമയാഗമോ അര്‍പ്പിക്കാതെയും ആയി.
8
അതുകൊണ്ട് അവിടുത്തെ കോപം യെഹൂദ്യയുടെയും യെരൂശലേമിന്റെയും നേരെ ജ്വലിച്ചു; നിങ്ങളുടെ സ്വന്തം കണ്ണുകള്‍കൊണ്ടു കാണുന്നതുപോലെ അവിടുന്ന് അവരെ ഭീതിക്കും അമ്പരപ്പിനും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.
9
നമ്മുടെ പിതാക്കന്മാര് വാളിന് ഇരയായി; നമ്മുടെ പുത്രീപുത്രന്മാരും ഭാര്യമാരും പ്രവാസികളുമായി.
10
അവിടുത്തെ ഉഗ്രകോപം നമ്മില്‍നിന്നു മാറുന്നതിന് ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനോട് ഉടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
11
എന്റെ മക്കളേ, നിങ്ങള്‍ ഇനി ഉപേക്ഷ കാണിക്കരുത്; അവിടുത്തെ സന്നിധിയില്‍ നില്‍ക്കാനും ശുശ്രൂഷ ചെയ്യാനും അവിടുത്തേക്കു ധൂപം അര്‍പ്പിക്കാനും സര്വേശ്വരന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണല്ലോ?”
12
അപ്പോള്‍ കെഹാത്യരില്‍ അമാസായിയുടെ പുത്രന് മഹത്തും അസര്യായുടെ പുത്രന് യോവേലും മെരാര്യരില്‍ അബ്ദിയുടെ പുത്രന് കീശും യെഹല്ലെലേലിന്റെ പുത്രന് അസര്യായും ഗേര്‍ശോന്യരില്‍ സിമ്മയുടെ പുത്രന് യോവാഹും യോവാഹിന്റെ പുത്രന് ഏദെനും
13
എലീസാഫാന്യരില്‍ സിമ്രിയും യെയൂവേലും ആസാഫ്യരില്‍ സെഖര്യായും മഥന്യായും
14
ഹേമാന്യരില്‍ യെഹൂവേലും ശിമെയിയും യെദുഥൂന്യരില്‍ ശിമയ്യായും ഉസ്സീയേലും മുമ്പോട്ടു വന്നു. അവര്‍ എല്ലാവരും ലേവ്യരായിരുന്നു.
15
അവര്‍ തങ്ങളുടെ സഹോദരന്മാരെയെല്ലാം വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. സര്വേശ്വരന് അരുളിച്ചെയ്ത പ്രകാരവും രാജാവ് കല്പിച്ചതുപോലെയും സര്‍വേശ്വരമന്ദിരം വെടിപ്പാക്കാന്‍ അവര്‍ ഉള്ളില്‍ കടന്നു.
16
സര്‍വേശ്വരമന്ദിരത്തിന്റെ ഉള്‍ഭാഗം വെടിപ്പാക്കാന്‍ പുരോഹിതന്മാരും അകത്തു പ്രവേശിച്ചു. അവര്‍ സര്‍വേശ്വരന്റെ ആലയത്തില്‍ കണ്ട മാലിന്യങ്ങളെല്ലാം പുറത്ത് ദേവാലയാങ്കണത്തില്‍ കൊണ്ടുവന്നു. ലേവ്യര്‍ അവ വാങ്ങി കിദ്രോന്‍ അരുവിയിലേക്കു കൊണ്ടുപോയി.
17
ഒന്നാം മാസം ഒന്നാം ദിവസം അവര്‍ ശുദ്ധീകരണം ആരംഭിച്ച് എട്ടാം ദിവസം ദേവാലയ പൂമുഖത്തെത്തി. തുടര്‍ന്ന് എട്ടു ദിവസം കൊണ്ടു സര്‍വേശ്വരന്റെ ആലയം ശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം ദിവസം അവര്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കി.
18
അവര്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങള്‍ സര്‍വേശ്വരന്റെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങളും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങളുമെല്ലാം ശുദ്ധീകരിച്ചു.
19
ആഹാസ്രാജാവ് ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് അവഗണിച്ചിരുന്ന ഉപകരണങ്ങളെല്ലാം കേടുപാടുകള്‍ തീര്‍ത്തു ഞങ്ങള്‍ ശുദ്ധീകരിച്ചിരിക്കുന്നു; അവ സര്‍വേശ്വരന്റെ യാഗപീഠത്തിനു മുമ്പില്‍ വച്ചിട്ടുണ്ട്.
20
ഹിസ്കീയാരാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരത്തിലെ പ്രഭുക്കന്മാരെയും കൂട്ടി സര്‍വേശ്വരമന്ദിരത്തില്‍ ചെന്നു.
21
അവര്‍ രാജകുടുംബത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്‍ക്കുംവേണ്ടി പാപപരിഹാരയാഗമായി അര്‍പ്പിക്കുന്നതിന് ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഏഴു ചെമ്മരിയാടുകളെയും ഏഴ് ആണ്‍കോലാടുകളെയും കൊണ്ടുവന്നു. അവയെ സര്‍വേശ്വരന്റെ യാഗപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു.
22
അവര്‍ കാളകളെ കൊന്നു; പുരോഹിതന്മാര് രക്തം എടുത്തു യാഗപീഠത്തിന്മേല്‍ തളിച്ചു; മുട്ടാടുകളെ കൊന്ന് അവയുടെ രക്തവും ചെമ്മരിയാടുകളെ കൊന്ന് അവയുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.
23
പിന്നീട് പാപപരിഹാരയാഗത്തിനുള്ള ആണ്‍കോലാടുകളെ രാജാവിന്റെയും സഭയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.
24
പുരോഹിതന്മാര് അവയെ കൊന്നു സര്‍വ ഇസ്രായേലിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ അവയുടെ രക്തം യാഗപീഠത്തിന്മേല്‍ പാപപരിഹാരയാഗമായി അര്‍പ്പിച്ചു. ഇസ്രായേല്‍ മുഴുവനുംവേണ്ടി ഹോമയാഗവും പാപപരിഹാരയാഗവും അര്‍പ്പിക്കണമെന്നു രാജാവ് കല്പിച്ചിരുന്നു.
25
ദാവീദുരാജാവും രാജാവിന്റെ പ്രവാചകന്മാരായ ഗാദും നാഥാനും നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ലേവ്യരെ ഇലത്താളം, വീണ, കിന്നരം എന്നിവയുമായി സര്‍വേശ്വരന്റെ ആലയത്തില്‍ നിര്‍ത്തി. അങ്ങനെ ചെയ്യാന്‍ പ്രവാചകരിലൂടെ സര്വേശ്വരന് കല്പിച്ചിരുന്നു.
26
ദാവീദിന്റെ വാദ്യോപകരണങ്ങളുമായി ലേവ്യരും കാഹളങ്ങളുമായി പുരോഹിതന്മാരും നിലയുറപ്പിച്ചു.
27
അപ്പോള്‍ യാഗപീഠത്തില്‍ ഹോമയാഗം അര്‍പ്പിക്കാന്‍ ഹിസ്കീയാ കല്പിച്ചു. യാഗം ആരംഭിച്ചതോടെ അവര്‍ കാഹളങ്ങളോടും ദാവീദിന്റെ വാദ്യോപകരണങ്ങളോടുംകൂടി സര്‍വേശ്വരനു ഗാനം ആലപിക്കാന്‍ തുടങ്ങി.
28
സഭ മുഴുവന്‍ ആരാധനയില്‍ പങ്കുചേര്‍ന്നു. ഗായകര്‍ ഗാനം ആലപിച്ചു; കാഹളം ഊതുന്നവര്‍ അതു മുഴക്കി. ഹോമയാഗം അവസാനിക്കുംവരെ അതു തുടര്‍ന്നുകൊണ്ടിരുന്നു.
29
യാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.
30
പിന്നീട് ദാവീദിന്റെയും ആസാഫ് ദീര്‍ഘദര്‍ശിയുടെയും വാക്കുകളില്‍ സര്‍വേശ്വരനു സ്തോത്രം അര്‍പ്പിക്കാന്‍ ഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു കല്പിച്ചു. അവര്‍ സന്തോഷപൂര്‍വം സ്തോത്രം ആലപിച്ചു, സാഷ്ടാംഗം പ്രണമിച്ചു.
31
ഹിസ്കീയാ പറഞ്ഞു: “നിങ്ങള്‍ ഇപ്പോള്‍ നിങ്ങളെത്തന്നെ സര്‍വേശ്വരനു പ്രതിഷ്ഠിച്ചിരിക്കുന്നു. സര്‍വേശ്വരമന്ദിരത്തില്‍ യാഗങ്ങളും സ്തോത്രവഴിപാടുകളും കൊണ്ടുവരിക.”
32
ജനസമൂഹം അവ കൊണ്ടുവന്നു; ചിലര്‍ സ്വമേധയാ ഹോമയാഗത്തിനുള്ള വസ്തുക്കളും കൊണ്ടുവന്നു. ജനസമൂഹം ഹോമയാഗത്തിനായി എഴുപതു കാളകളെയും നൂറു മൂട്ടാടുകളെയും ഇരുനൂറ് ആട്ടിന്‍കുട്ടികളെയും സമര്‍പ്പിച്ചു.
33
ഇവയ്ക്കു പുറമേ അറുനൂറു കാളകളെയും മൂവായിരം ആടുകളെയും അവര്‍ അര്‍പ്പിച്ചു.
34
പുരോഹിതന്മാര് കുറവായിരുന്നതിനാല്‍ യാഗമൃഗങ്ങളുടെ തോലുരിച്ചു സജ്ജമാക്കുന്നതിന് ലേവ്യര്‍ അവരെ സഹായിച്ചു. മറ്റു ജോലിയെല്ലാം തീര്‍ത്തു പുരോഹിതന്മാര് തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതുവരെ അവര്‍ ആ ജോലി തുടര്‍ന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള് അധികം ഉത്സുകരായിരുന്നു.
35
ധാരാളം ഹോമയാഗങ്ങള്‍ക്കു പുറമേ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും ഹോമയാഗങ്ങള്‍ക്കുള്ള പാനീയബലികളും നിവേദിക്കപ്പെട്ടു. അങ്ങനെ സര്‍വേശ്വരന്റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു.
36
ഇവയെല്ലാം ഇത്രവേഗം ചെയ്തുതീര്ക്കാന് ദൈവം തന്റെ ജനത്തെ സഹായിച്ചതോര്‍ത്ത് ഹിസ്കീയായും ജനസമൂഹവും ആഹ്ലാദിച്ചു.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36