bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 32
2 Chronicles 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
1
ഹിസ്കീയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദ്യ ആക്രമിച്ച് കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങള്‍ പിടിച്ചെടുക്കാമെന്ന ഉദ്ദേശ്യത്തോടുകൂടി അവയ്ക്കെതിരെ പാളയമടിച്ചു.
2
സെന്‍ഹേരീബ് യെരൂശലേം ആക്രമിക്കാന്‍ പോകുന്നു എന്നു മനസ്സിലാക്കിയപ്പോള്‍
3
ഹിസ്കീയാ യെരൂശലേമില്‍നിന്നു പുറത്തേക്കൊഴുകുന്ന നീര്‍ച്ചാലുകളിലെ വെള്ളം തടയാന്‍ തന്റെ ഉദ്യോഗസ്ഥന്മാരോടും പ്രഭുക്കന്മാരോടും ചേര്‍ന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ സഹായിച്ചു.
4
അനേകം പേര് ഒരുമിച്ചുകൂടി നീര്‍ച്ചാലുകളെല്ലാം തടഞ്ഞു. ദേശത്തിന്റെ നടുവില്‍ കൂടി ഒഴുകിയ തോട്ടിലെ വെള്ളവും അവര്‍ തടഞ്ഞുകൊണ്ടു പറഞ്ഞു: “അസ്സീറിയാരാജാവിന് നാം വെള്ളം നല്‍കരുത്.”
5
രാജാവ് നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ച് ഇടിഞ്ഞുപോയ മതിലുകളെല്ലാം പുതുക്കിപ്പണിത് അവയുടെ പുറത്ത് ഗോപുരങ്ങളും നിര്‍മ്മിച്ചു. ചുറ്റും ഒരു കോട്ട കൂടി പണിതു. ദാവീദിന്റെ നഗരത്തിലെ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്ന മില്ലോയും ബലപ്പെടുത്തി, ധാരാളം കുന്തങ്ങളും പരിചകളും നിര്‍മ്മിച്ചു.
6
അദ്ദേഹം ജനങ്ങള്‍ക്ക് സേനാനായകന്മാരെ നിയമിച്ചു; നഗരവാതില്ക്കലുള്ള അങ്കണത്തില്‍ അവരെയെല്ലാം വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു:
7
“ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിന്‍; അസ്സീറിയാരാജാവിനെയും കൂടെയുള്ള സൈന്യത്തെയും കണ്ടു ഭയപ്പെടരുത്. പരിഭ്രമിക്കയുമരുത്; അയാളുടെ കൂടെയുള്ളവരെക്കാള്‍ ശക്തനായ ഒരാള്‍ നമ്മുടെ കൂടെയുണ്ട്.
8
മനുഷ്യരുടെ ഭുജബലമാണ് അയാള്‍ക്കുള്ളത്. എന്നാല്‍ നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ സര്‍വേശ്വരനാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.” ജനം ഹിസ്കീയാരാജാവിന്റെ വാക്കുകള്‍ കേട്ട് ധൈര്യം പൂണ്ടു.
9
തന്റെ സകല സൈന്യങ്ങളുമായി ലാഖീശ് പട്ടണം നിരോധിച്ചിരുന്ന അസ്സീറിയാരാജാവായ സെന്‍ഹേരീബ് യെഹൂദാരാജാവായ ഹിസ്കീയായുടെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു:
10
“അസ്സീറിയാരാജാവായ സെന്‍ഹേരീബ് ഇപ്രകാരം പറയുന്നു. നിങ്ങള്‍ എന്തില്‍ ആശ്രയിച്ചുകൊണ്ടാണ് യെരൂശലേമില്‍ പ്രതിരോധം ഏര്‍പ്പെടുത്തുന്നത്?
11
നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മെ അസ്സീറിയാരാജാവിന്റെ കൈയില്‍നിന്നു വിടുവിക്കും എന്നു പറഞ്ഞ് ഹിസ്കീയാ നിങ്ങളെ വഴിതെറ്റിക്കുകയല്ലേ? വിശപ്പും ദാഹവും നിമിത്തം മരിക്കുകയല്ലേ അതിന്റെ പരിണതഫലം.
12
രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പൂജാഗിരികളും യാഗപീഠങ്ങളും നീക്കിയശേഷം യെഹൂദായോടും യെരൂശലേമിനോടും ഒരേ യാഗപീഠത്തിനു മുമ്പില്‍ ആരാധിക്കുകയും യാഗവസ്തുക്കള്‍ ഹോമിക്കുകയും ചെയ്യണമെന്നു കല്പിച്ചത് ഈ ഹിസ്കീയാ തന്നെയല്ലേ?
13
ഞാനും എന്റെ പിതാക്കന്മാരും മറ്റു ദേശങ്ങളിലെ ജനതകളോടും എന്താണു ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അവരുടെ ദേവന്മാരില് ആര്‍ക്കെങ്കിലും അവരുടെ ദേശം എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
14
എന്റെ പിതാക്കന്മാര് നിശ്ശേഷം നശിപ്പിച്ച ജനതയെ അവരുടെ ദേവന്മാരില് ഒരുവനും എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. പിന്നെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്റെ കൈയില്‍നിന്നു വിടുവിക്കാന്‍ കഴിയുമോ?
15
അതുകൊണ്ട് ഹിസ്കീയാ നിങ്ങളെ ചതിക്കയോ, വഴിതെറ്റിക്കയോ ചെയ്യാന്‍ ഇടയാകരുത്; അയാളെ നിങ്ങള്‍ വിശ്വസിക്കരുത്; ഒരു ജനതയുടെയോ രാജ്യത്തിന്റെയോ ദേവനും തന്റെ ജനത്തെ എന്റെയോ എന്റെ പിതാക്കന്മാരുടെയോ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്റെ കൈയില്‍ നിന്നു നിങ്ങളെ എങ്ങനെ രക്ഷിക്കും?”
16
അയാളുടെ ദൂതന്മാര് സര്‍വേശ്വരനായ ദൈവത്തിനും അവിടുത്തെ ദാസനായ ഹിസ്കീയായ്‍ക്കും എതിരെ പിന്നെയും നിന്ദനങ്ങള്‍ ചൊരിഞ്ഞു.
17
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ നിന്ദിച്ചുകൊണ്ട് അസ്സീറിയാരാജാവ് ഇപ്രകാരം കത്തുകള്‍ എഴുതി: “ഇതര ദേശങ്ങളിലെ ദേവന്മാര്ക്ക് തങ്ങളുടെ ജനങ്ങളെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിയാഞ്ഞതുപോലെ ഹിസ്കീയായുടെ ദൈവത്തിനും തന്റെ ജനത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴികയില്ല.”
18
കോട്ടയുടെ മുകളില്‍ ഉണ്ടായിരുന്ന യെരൂശലേംനിവാസികളെ ഭീതിപ്പെടുത്തി പട്ടണം പിടിച്ചെടുക്കുന്നതിനുവേണ്ടി അത് അവര്‍ ഉച്ചത്തില്‍ എബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു.
19
മനുഷ്യസൃഷ്ടികളായ ദേവന്മാരെക്കുറിച്ച് എന്നപോലെയായിരുന്നു യെരൂശലേമിലെ ദൈവത്തെക്കുറിച്ചും അവര്‍ സംസാരിച്ചത്.
20
അതുകൊണ്ട് ഹിസ്കീയാരാജാവും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകനും ദൈവത്തോട് ഉച്ചത്തില്‍ പ്രാര്‍ഥിച്ചു.
21
അപ്പോള്‍ സര്വേശ്വരന് അയച്ച ഒരു ദൂതന് അസ്സീറിയാരാജാവിന്റെ പാളയത്തിലെ സകല യുദ്ധവീരന്മാരെയും സൈന്യാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും സംഹരിച്ചു. സെന്‍ഹേരീബ് ലജ്ജിതനായി സ്വദേശത്തേക്കു മടങ്ങി. തന്റെ ദേവാലയത്തില്‍ ചെന്നപ്പോള്‍ തന്റെ പുത്രന്മാരില് ചിലര്‍ അയാളെ വാളിന് ഇരയാക്കി.
22
അങ്ങനെ സര്വേശ്വരന് ഹിസ്കീയായെയും യെരൂശലേംനിവാസികളെയും അസ്സീറിയാരാജാവായ സെന്‍ഹേരീബിന്റെ കൈയില്‍നിന്നും മറ്റു ശത്രുക്കളില്‍നിന്നും രക്ഷിച്ച് അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത കൈവരുത്തി.
23
അനവധി ആളുകള്‍ യെരൂശലേമില്‍ സര്‍വേശ്വരനു കാഴ്ചകള്‍ കൊണ്ടുവന്നു; യെഹൂദാരാജാവായ ഹിസ്കീയായ്‍ക്കും അനേകം വിശിഷ്ട വസ്തുക്കള്‍ സമ്മാനിച്ചു. അന്നു മുതല്‍ അദ്ദേഹം സകല ജനതകളുടെയും ദൃഷ്ടിയില് ബഹുമാനിതനായിത്തീര്‍ന്നു.
24
ഹിസ്കീയാ രോഗബാധിതനായി; മരണത്തോടടുത്തു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥന കേട്ട് ഒരു അടയാളം നല്കി.
25
എന്നാല്‍ ഹിസ്കീയാ തനിക്കു ലഭിച്ച ഉപകാരത്തിനു നന്ദിയുള്ളവനാകാതെ അഹങ്കരിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്റെയും യെഹൂദായുടെയും യെരൂശലേമിന്റെയുംമേല്‍ ദൈവകോപമുണ്ടായി.
26
എന്നാല്‍ തന്റെ അഹങ്കാരത്തെക്കുറിച്ച് ഹിസ്കീയായും അദ്ദേഹത്തോടൊപ്പം യെരൂശലേം നിവാസികളും അനുതപിച്ചു. അതിനാല്‍ ഹിസ്കീയായുടെ കാലത്തു സര്‍വേശ്വരകോപം അവരുടെമേല്‍ ഉണ്ടായില്ല.
27
ഹിസ്കീയായ്‍ക്കു ധാരാളം സമ്പത്തും കീര്‍ത്തിയും ഉണ്ടായിരുന്നു. വെള്ളി, സ്വര്‍ണം, രത്നം, സുഗന്ധവര്‍ഗം, പരിച, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ ഭണ്ഡാരഗൃഹങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
28
ഇവ കൂടാതെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവ സംഭരിക്കാനുള്ള ശാലകളും കന്നുകാലികള്‍, ആട്ടിന്പറ്റങ്ങള് എന്നിവയ്ക്ക് തൊഴുത്തുകളും ഉണ്ടായിരുന്നു.
29
വളരെയധികം സമ്പത്ത് ദൈവം നല്കിയിരുന്നതുകൊണ്ട് അദ്ദേഹം തനിക്കുവേണ്ടി പട്ടണങ്ങള്‍ പണിയുകയും ധാരാളം ആടുമാടുകളെ സമ്പാദിക്കുകയും ചെയ്തു.
30
ഗീഹോന് നീരൊഴുക്കിന്റെ മുകളിലത്തെ കൈവഴി തടഞ്ഞ് വെള്ളം ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കു തിരിച്ചുവിട്ടത് ഹിസ്കീയാ ആയിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം വിജയം കൈവരിച്ചു.
31
ദേശത്തുണ്ടായ അടയാളത്തെപ്പറ്റി ചോദിച്ചറിയാന്‍ ബാബിലോണ്‍ പ്രഭുക്കന്മാര് അയച്ച ദാസന്മാരുടെ കാര്യത്തില്‍ സ്വന്തം ഹിതംപോലെ പ്രവര്‍ത്തിക്കാന്‍ ദൈവം അനുവദിച്ചത് അദ്ദേഹത്തിന്റെ മനോഗതം അറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടി ആയിരുന്നു.
32
ഹിസ്കീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹം ദൈവത്തോടു കാട്ടിയ വിശ്വസ്തതയും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
33
ഹിസ്കീയാ മരിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദ് വംശജരായ രാജാക്കന്മാരുടെ കല്ലറകളുടെ മേല്‍നിരയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണസമയത്തു യെഹൂദ്യയിലും യെരൂശലേമിലും ഉള്ള സകല ജനങ്ങളും അന്ത്യോപചാരം അര്‍പ്പിച്ചു. പുത്രന് മനശ്ശെ പിന്നീടു രാജാവായി.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36