bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 31
2 Chronicles 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 32 →
1
ഉത്സവം കഴിഞ്ഞപ്പോള്‍ അവിടെ വന്നുകൂടിയിരുന്ന ഇസ്രായേല്‍ജനം യെഹൂദ്യനഗരങ്ങളില്‍ ചെന്ന് ആരാധനാസ്തംഭങ്ങള്‍ തകര്‍ത്തു; അശേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി; യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലുമുണ്ടായിരുന്ന പൂജാഗിരികളും ബലിപീഠങ്ങളും ഇടിച്ചുനിരത്തി. പിന്നീട് ഇസ്രായേല്‍ജനമെല്ലാം തങ്ങളുടെ പട്ടണങ്ങളിലേക്കും ഭവനങ്ങളിലേക്കും മടങ്ങി.
2
ഹിസ്കീയാ പുരോഹിതന്മാരെയും ലേവ്യരെയും അവരുടെ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ ഗണങ്ങളായി തിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കാനും സര്‍വേശ്വരന്റെ ആലയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കവാടങ്ങളില്‍ ശുശ്രൂഷ ചെയ്യാനും സ്തുതിയും സ്തോത്രവും അര്‍പ്പിക്കാനുമായി അവരെ നിയോഗിച്ചു.
3
സര്‍വേശ്വരന്റെ ധര്‍മശാസ്ത്രത്തില്‍ അനുശാസിക്കുന്നതുപോലെ രാവിലെയും വൈകുന്നേരവും ഹോമയാഗവും ശബത്തിലും അമാവാസിയിലും ഉത്സവങ്ങളിലുമുള്ള ഹോമയാഗങ്ങളും നടത്തുന്നതിനുവേണ്ടി തന്റെ സ്വത്തില്‍ ഒരു ഭാഗം രാജാവ് നല്കി.
4
പുരോഹിതന്മാരും ലേവ്യരും സര്‍വേശ്വരന്റെ ധര്‍മശാസ്ത്രപ്രകാരമുള്ള തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഇടയാകത്തക്കവിധം അവര്‍ക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ യെരൂശലേംനിവാസികളോടു രാജാവു കല്പിച്ചു.
5
കല്പന പ്രസിദ്ധപ്പെടുത്തിയ ഉടന്‍തന്നെ ഇസ്രായേല്‍ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, മറ്റു വിളവുകള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാറ്റിന്റെയും ദശാംശവും ധാരാളമായി കൊണ്ടുവന്നു.
6
യെഹൂദാനഗരങ്ങളില് പാര്‍ത്തിരുന്ന ഇസ്രായേല്യരും യെഹൂദ്യരും ആടുമാടുകളുടെ ദശാംശവും തങ്ങളുടെ ദൈവമായ സര്വേശ്വരന് നിവേദിക്കപ്പെട്ട വസ്തുക്കളും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
7
മൂന്നാം മാസംമുതല്‍ ഏഴാം മാസംവരെ അതു തുടര്‍ന്നു.
8
ഹിസ്കീയായും പ്രഭുക്കന്മാരും ഈ കൂമ്പാരങ്ങള്‍ കണ്ടപ്പോള്‍ സര്‍വേശ്വരനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി.
9
ഇവയെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ഹിസ്കീയാ അന്വേഷിച്ചു.
10
സാദോക് വംശജനും മുഖ്യപുരോഹിതനുമായ അസര്യാ രാജാവിനോടു പറഞ്ഞു: “ജനം കാഴ്ചകളര്‍പ്പിക്കാന്‍ തുടങ്ങിയതുമുതല്‍ ഞങ്ങള്‍ തൃപ്തിയാകുവോളം ഭക്ഷിച്ചിട്ടും ധാരാളം മിച്ചം വരുന്നു. സര്വേശ്വരന് തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇത്ര വലിയ സംഭരണം ഉണ്ടായിരിക്കുന്നു.”
11
മന്ദിരത്തിനോടനുബന്ധിച്ചു സംഭരണമുറികള്‍ ഒരുക്കാന്‍ ഹിസ്കീയാ കല്പിച്ചു; അതനുസരിച്ച് അവ സജ്ജമാക്കപ്പെട്ടു.
12
ജനം സംഭാവനകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ കൊണ്ടുവന്നു. അവയുടെ പ്രധാന ചുമതലക്കാരന് ലേവ്യനായ കോനന്യായും രണ്ടാമന് അയാളുടെ സഹോദരനായ ശിമെയിയും ആയിരുന്നു.
13
ഹിസ്കീയാരാജാവിന്റെയും ദേവാലയത്തിലെ മുഖ്യ പുരോഹിതനായ അസര്യായുടെയും നിയോഗമനുസരിച്ചു യെഹീയേല്‍, അസസ്യാ, നഹത്ത്, അസാഹേല്‍, യെരീമോത്ത്, യോസാബാദ്, എലീയേല്‍, ഇസ്മഖ്യാ, മഹത്ത്, ബെനായാ എന്നിവര്‍ കോനന്യായുടെയും അയാളുടെ സഹോദരന് ശിമെയിയുടെയും കീഴില്‍ മേല്‍നോട്ടക്കാരായി പ്രവര്‍ത്തിച്ചു.
14
ലേവ്യനായ ഇമ്നായുടെ പുത്രനും കിഴക്കേ കവാടത്തിന്റെ കാവല്ക്കാരനുമായ കോരേ ദൈവത്തിനുള്ള സ്വമേധാര്‍പ്പണങ്ങളുടെ ചുമതല വഹിച്ചു. സര്‍വേശ്വരനു നിവേദിച്ച വസ്തുക്കളും അതിവിശുദ്ധ കാഴ്ചകളും അയാള്‍ വിഭജിച്ചുകൊടുത്തു.
15
മറ്റു നഗരങ്ങളില്‍ പാര്‍ത്തിരുന്ന പുരോഹിതരായ സഹോദരന്മാര്ക്കു വലുപ്പച്ചെറുപ്പം കൂടാതെ ഗണമനുസരിച്ചുള്ള ഓഹരികള്‍ എത്തിച്ചുകൊടുക്കാന്‍ ഏദെന്, മിന്യാമീന്‍, യേശുവ, ശെമയ്യാ, അമര്യാ, ശെഖന്യാ എന്നിവര്‍ കോരേയെ സഹായിച്ചുവന്നു.
16
വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ളവരും മൂന്നു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ പുരുഷന്മാരില് ദേവാലയത്തില്‍ തങ്ങളുടെ ഉദ്യോഗപ്രകാരമുള്ള ദൈനംദിന ശുശ്രൂഷകള്‍ ചെയ്യുന്നതിനു ഗണങ്ങളായി വേര്‍തിരിച്ചിട്ടുള്ളവരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
17
പുരോഹിതരെ പിതൃഭവനക്രമമനുസരിച്ചാണ് പട്ടികയില്‍ ചേര്‍ത്തത്. ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ ലേവ്യരെ തങ്ങളുടെ ഉദ്യോഗമനുസരിച്ചും ഗണങ്ങളായി തിരിച്ചുമാണു ചേര്‍ത്തത്.
18
പുരോഹിതരുടെ പട്ടികയില്‍ കൊച്ചുകുട്ടികള്‍, ഭാര്യമാര്‍, പുത്രീപുത്രന്മാര് എന്നിവരുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. തങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിശുദ്ധി പാലിക്കുന്നതില്‍ അവര്‍ വിശ്വസ്തരായിരുന്നു.
19
നഗരങ്ങളോടു ചേര്‍ന്നുള്ള പൊതുമേച്ചില്‍പ്പുറങ്ങളില്‍ പാര്‍ത്തിരുന്ന അഹരോന്റെ പുത്രന്മാരായ എല്ലാ പുരോഹിതന്മാര്ക്കും പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള എല്ലാ ലേവ്യര്‍ക്കും ഓഹരികള്‍ വിതരണം ചെയ്യുന്നതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു.
20
യെഹൂദ്യയിലെല്ലായിടത്തും ഹിസ്കീയാ ഇപ്രകാരം ചെയ്തു. തന്റെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ നന്മയും നീതിയും വിശ്വസ്തതയും പുലര്‍ത്തി.
21
അദ്ദേഹം ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ധര്‍മശാസ്ത്രവും കല്പനകളും സംബന്ധിച്ചും ഉള്ള എല്ലാ കാര്യങ്ങളും ദൈവഹിതപ്രകാരം പൂര്‍ണഹൃദയത്തോടെ ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന് ഐശ്വര്യം ഉണ്ടായി.
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 32 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36