bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 20
2 Chronicles 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 21 →
1
മോവാബ്യരും അമ്മോന്യരും ചില മെയൂന്യരും ഒത്തുചേര്‍ന്നു യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാന്‍ വന്നു.
2
ചിലര്‍ യെഹോശാഫാത്തിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “ഒരു വലിയ ജനസമൂഹം ചാവുകടലിനക്കരെയുള്ള എദോമില്‍നിന്ന് അങ്ങേക്കെതിരെ വരുന്നു. അവര്‍ ഹസസോന്‍-താമാരില്‍ അതായത് എന്‍-ഗെദില്‍ എത്തിക്കഴിഞ്ഞു.”
3
യെഹോശാഫാത്ത് ഭയപ്പെട്ടു; സര്‍വേശ്വരനില്‍ ആശ്രയിക്കാന്‍ നിശ്ചയിച്ചു. യെഹൂദ്യയില്‍ എല്ലാം അദ്ദേഹം ഉപവാസം പ്രഖ്യാപിച്ചു.
4
സര്‍വേശ്വരന്റെ സഹായം തേടാന്‍ യെഹൂദാനിവാസികള്‍ ഒരുമിച്ചുകൂടി. യെഹൂദ്യയിലെ എല്ലാ നഗരങ്ങളില്‍നിന്നും അവര്‍ സര്‍വേശ്വരന്റെ ഹിതം അന്വേഷിക്കാന്‍ വന്നു.
5
സര്‍വേശ്വര ആലയത്തിലെ പുതിയ അങ്കണത്തില്‍ സമ്മേളിച്ച യെഹൂദാ-യെരൂശലേംനിവാസികളുടെ മുമ്പില്‍ നിന്നുകൊണ്ട് യെഹോശാഫാത്തു പറഞ്ഞു:
6
“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരാ, അവിടുന്നു സ്വര്‍ഗസ്ഥനായ ദൈവമാണല്ലോ; ഭൂമിയിലുള്ള സകല ജനതകളെയും ഭരിക്കുന്നത് അവിടുന്നാണല്ലോ. ആര്‍ക്കും എതിര്‍ത്തു നില്ക്കാന് കഴിയാത്തവിധം അങ്ങയുടെ കരം ശക്തവും കനത്തതും ആണ്.
7
ഞങ്ങളുടെ ദൈവമേ, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മുമ്പില്‍നിന്ന് ഈ ദേശവാസികളെ നീക്കിക്കളയുകയും ദേശമെല്ലാം അവിടുത്തെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതികള്‍ക്ക് എന്നേക്കുമായി നല്‍കുകയും ചെയ്തുവല്ലോ.
8
അവര്‍ അവിടെ പാര്‍ത്തു; അവിടുത്തെ നാമമഹത്ത്വത്തിന് ഒരു വിശുദ്ധമന്ദിരം പണിതു.
9
അവര്‍ പറഞ്ഞു: ‘യുദ്ധം, പകര്‍ച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനര്‍ഥങ്ങള്‍ ഞങ്ങളെ നേരിടുമ്പോള്‍ ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പില്‍ അവിടുത്തെ സന്നിധിയില്‍ വന്നു ഞങ്ങളുടെ കഷ്ടതയില്‍ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാര്‍ഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ.’
10
ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അമ്മോന്യരെയും മോവാബ്യരെയും സേയീര്‍പര്‍വതനിവാസികളെയും ആക്രമിച്ചു നശിപ്പിക്കാന്‍ അവരെ അവിടുന്നു അനുവദിച്ചില്ല. അങ്ങനെ ഇസ്രായേല്യര്‍ അവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോയി.
11
അതിനുള്ള പ്രതിഫലമായി ഇതാ, അവര്‍ അവിടുന്നു ഞങ്ങള്‍ക്ക് അവകാശമായിത്തന്ന ദേശത്തുനിന്നു ഞങ്ങളെ പുറത്താക്കാന്‍ വന്നിരിക്കുന്നു.
12
ഞങ്ങളുടെ ദൈവമേ, അവിടുന്ന് അവരുടെമേല്‍ ന്യായവിധി നടത്തുകയില്ലേ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനസമൂഹത്തോടു പൊരുതാന്‍ ഞങ്ങള്‍ അശക്തരാണ്. എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; എങ്കിലും ഞങ്ങള്‍ സഹായത്തിനായി അങ്ങയെ നോക്കിയിരിക്കുന്നു.”
13
യെഹൂദ്യരെല്ലാം ഭാര്യമാരോടും കുട്ടികളോടുംകൂടി സര്‍വേശ്വരസന്നിധിയില്‍ നില്‍ക്കുകയായിരുന്നു.
14
അപ്പോള്‍ സര്‍വേശ്വരന്റെ ആത്മാവ് അവിടെ സന്നിഹിതനായിരുന്ന ആസാഫ്‍വംശജനായ യഹസീയേല്‍ എന്ന ഒരു ലേവ്യന്റെമേല്‍ വന്നു. അയാള്‍ സെഖര്യായുടെയും സെഖര്യാ ബെനായായുടെയും ബെനായാ യെയീലിന്റെയും യെയീല്‍ മത്ഥന്യായുടെയും പുത്രനായിരുന്നു.
15
യഹസീയേല്‍ പറഞ്ഞു: “സര്‍വ യെഹൂദ്യരും യെരൂശലേംനിവാസികളും യെഹോശാഫാത്ത്രാജാവും കേള്‍ക്കട്ടെ. സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഈ വലിയ ജനസമൂഹത്തെ കണ്ടു ഭയപ്പെടേണ്ടതില്ല; ഭ്രമിക്കയും വേണ്ടാ; യുദ്ധം ചെയ്യുന്നതു നിങ്ങളല്ല; ദൈവമാണ്.
16
നാളെ അവരുടെ നേരെ ചെല്ലുക. അവര്‍ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേല്‍ മരുഭൂമിയുടെ കിഴക്ക് താഴ്വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങള്‍ അവരെ കാണും.
17
ഈ യുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടിവരികയില്ല; യെഹൂദാ-യെരൂശലേം നിവാസികളേ, നിങ്ങള്‍ നിശ്ചലരായി സ്വസ്ഥാനത്തു നിന്നുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി സര്വേശ്വരന് നേടുന്ന വിജയം കണ്ടുകൊള്ളുക. നിങ്ങള്‍ ഭയപ്പെടേണ്ടാ, പരിഭ്രമിക്കുകയും വേണ്ടാ, അവര്‍ക്കെതിരെ നാളെ പുറപ്പെടുക; സര്വേശ്വരന് നിങ്ങളുടെ കൂടെയുണ്ട്.”
18
അപ്പോള്‍ യെഹോശാഫാത്ത്രാജാവും സര്‍വയെഹൂദ്യരും യെരൂശലേംനിവാസികളും സര്‍വേശ്വരന്റെ സന്നിധിയില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
19
കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ എഴുന്നേറ്റു ദൈവമായ സര്‍വേശ്വരനെ ഉച്ചത്തില്‍ സ്തുതിച്ചു.
20
അടുത്ത ദിവസം അതിരാവിലെ അവര്‍ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോള്‍ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുവിന്‍, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ വിശ്വസിക്കുക; നിങ്ങള്‍ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങള്‍ വിജയിക്കും.”
21
വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്റെ മുമ്പേ നടന്നു സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവര്‍ ഇങ്ങനെ പാടി: “സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുവിന്‍! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.”
22
അവര്‍ സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. അപ്പോള്‍ യെഹൂദ്യരെ ആക്രമിക്കാന്‍ വന്ന അമ്മോന്യര്‍ക്കും മോവാബ്യര്‍ക്കും സേയീര്‍പര്‍വതനിവാസികള്‍ക്കും എതിരെ സര്വേശ്വരന് പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി.
23
അമ്മോന്യരും മോവാബ്യരും ചേര്‍ന്നു സേയീര്‍പര്‍വതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു.
24
യെഹൂദ്യര്‍ മരുഭൂമിയിലുള്ള കാവല്‍ഗോപുരത്തിങ്കല്‍ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോള്‍ അവരുടെ മൃതശരീരങ്ങള്‍ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല.
25
യെഹോശാഫാത്തും കൂടെയുള്ള പടയാളികളും കൊള്ളമുതല്‍ കൈക്കലാക്കാന്‍ വന്നു. അവര്‍ ധാരാളം ആടുമാടുകള്‍, വിവിധ വസ്തുക്കള്‍, വസ്ത്രങ്ങള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ മുതലായവ കണ്ടെത്തി. ഓരോരുത്തനും എടുത്തുകൊണ്ടു പോകാവുന്നത്രയും സാധനങ്ങള്‍ ശേഖരിച്ചു; അവ ശേഖരിക്കുന്നതിന് അവര്‍ക്ക് മൂന്നു ദിവസം വേണ്ടിവന്നു; അത്രയധികം സാധനങ്ങള്‍ അവിടെ ഉണ്ടായിരുന്നു.
26
നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ സര്‍വേശ്വരനെ വാഴ്ത്തി. അതുകൊണ്ട് ആ സ്ഥലം ഇന്നും ബെരാഖാ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു.
27
സര്വേശ്വരന് അവര്‍ക്കു ശത്രുക്കളുടെമേല്‍ വിജയം നല്കിയതുകൊണ്ട് യെഹൂദ്യാ-യെരൂശലേം നിവാസികള്‍ സന്തോഷഭരിതരായി യെഹോശാഫാത്തിന്റെ നേതൃത്വത്തില്‍ യെരൂശലേമിലേക്കു മടങ്ങി.
28
വീണ, കിന്നരം, കാഹളം എന്നിവയുമായി അവര്‍ യെരൂശലേമില്‍ സര്‍വേശ്വരാലയത്തില്‍ ചെന്നു.
29
സര്വേശ്വരന് ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ പോരാടി എന്നു കേട്ടപ്പോള്‍ ദൈവത്തെ സംബന്ധിച്ച ഭീതി ചുറ്റുമുള്ള ജനതകളുടെ ഇടയില്‍ പരന്നു.
30
യെഹോശാഫാത്തിന്റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്കിയതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണകാലം സമാധാനപൂര്‍ണമായിരുന്നു.
31
യെഹൂദ്യയില്‍ വാഴ്ച ആരംഭിച്ചപ്പോള്‍ യെഹോശാഫാത്തിനു മുപ്പത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം വാണു. ശില്‍ഹിയുടെ പുത്രി അസൂബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
32
തന്റെ പിതാവായ ആസയെപ്പോലെ അദ്ദേഹം ജീവിച്ചു; സര്‍വേശ്വരന്റെ മുമ്പാകെ നീതിപൂര്‍വം വര്‍ത്തിച്ചു.
33
എങ്കിലും പൂജാഗിരികള്‍ അദ്ദേഹം നീക്കം ചെയ്തില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തില്‍ ഹൃദയം ഉറപ്പിച്ചിരുന്നുമില്ല.
34
യെഹോശാഫാത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ഹനാനിയുടെ പുത്രന് യേഹൂവിന്റെ വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേല്രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു.
35
അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേല്‍രാജാവായ അഹസ്യായുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. അഹസ്യാ ദുഷ്കര്‍മിയായിരുന്നു.
36
അവര്‍ ഒന്നിച്ചാണു തര്‍ശീശിലേക്കു പോകാനുള്ള കപ്പലുകള്‍ എസ്യോന്‍-ഗേബെരില്‍ വച്ചു നിര്‍മ്മിച്ചത്.
37
മാരേശക്കാരനായ ദോദാവയുടെ പുത്രന് എലീയേസെര്‍ യെഹോശാഫാത്തിനെതിരെ ഇങ്ങനെ പ്രവചിച്ചു: “അഹസ്യായുമായി സഖ്യം ചെയ്തതുകൊണ്ട് നീ നിര്‍മ്മിച്ചതെല്ലാം സര്വേശ്വരന് തകര്‍ത്തുകളയും.” അങ്ങനെ തര്‍ശീശിലേക്കു പോകാന്‍ ഇടയാകാതെ കപ്പലുകളെല്ലാം തകര്‍ന്നുപോയി.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36