bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 16
2 Chronicles 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 17 →
1
ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ ഇസ്രായേല്‍രാജാവായ ബയെശാ യെഹൂദായ്ക്കെതിരെ പുറപ്പെട്ടു; ആസയുമായി ആരും ബന്ധപ്പെടാതിരിക്കാന്‍ രാമ നഗരം അദ്ദേഹം കോട്ട കെട്ടി ഉറപ്പിക്കാന്‍ തുടങ്ങി.
2
ആസ സര്‍വേശ്വരന്റെ ആലയത്തിലും രാജധാനിയിലും ഉള്ള ഭണ്ഡാരങ്ങളില് സൂക്ഷിച്ചിരുന്ന വെള്ളിയും സ്വര്‍ണവും ദമാസ്ക്കസില്‍ പാര്‍ത്തിരുന്ന സിറിയാരാജാവായ ബെന്‍-ഹദദിന് കൊടുത്തയച്ചുകൊണ്ട് അഭ്യര്‍ഥിച്ചു:
3
“എന്റെ പിതാവും അങ്ങയുടെ പിതാവും തമ്മില്‍ ഉണ്ടായിരുന്ന സഖ്യംപോലെ നമുക്കു തമ്മിലും ഒരു സഖ്യം ഉണ്ടാക്കാം. ഇതാ വെള്ളിയും സ്വര്‍ണവും ഞാന്‍ സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേല്‍രാജാവായ ബയെശയുമായുള്ള സഖ്യം അങ്ങ് അവസാനിപ്പിക്കുക. അപ്പോള്‍ അയാള്‍ എന്റെ ദേശത്തുനിന്നു പിന്മാറും.”
4
ആസരാജാവിന്റെ അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് ഇസ്രായേല്‍പട്ടണങ്ങള്‍ക്കെതിരെ ബെന്‍-ഹദദ് സൈന്യാധിപന്മാരെ അയച്ചു. അവര്‍ ഈയോന്‍, ദാന്‍, ആബേല്‍-മയീം എന്നീ പട്ടണങ്ങളും നഫ്താലിയുടെ സകല സംഭരണനഗരങ്ങളും പിടിച്ചടക്കി.
5
ഈ വാര്‍ത്ത അറിഞ്ഞ ബയെശ രാമയുടെ പണി നിര്‍ത്തിവച്ചു.
6
ആസരാജാവ് യെഹൂദ്യനിവാസികളെയെല്ലാം കൂട്ടിക്കൊണ്ട് രാമയുടെ പണിക്കു ബയെശ ശേഖരിച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുവന്ന് അവകൊണ്ട് ഗേബ, മിസ്പാ എന്നീ പട്ടണങ്ങള്‍ പണിതു.
7
ആ കാലത്ത് ദര്‍ശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങ് അങ്ങയുടെ ദൈവമായ സര്‍വേശ്വരനെ ആശ്രയിക്കാതെ സിറിയാരാജാവിനെ ആശ്രയിച്ചതുകൊണ്ട് സിറിയാരാജാവിന്റെ സൈന്യം അങ്ങയുടെ കൈയില്‍നിന്നു രക്ഷപ്പെട്ടു.
8
അനവധി രഥങ്ങളും കുതിരപ്പടയാളികളുമുള്ള ഒരു വലിയ സൈന്യമായിരുന്നില്ലേ എത്യോപ്യര്‍ക്കും ലിബിയാക്കാര്‍ക്കും ഉണ്ടായിരുന്നത്? എങ്കിലും അങ്ങു സര്‍വേശ്വരനെ ആശ്രയിച്ചതുകൊണ്ട് അവിടുന്ന് അവരെ അങ്ങയുടെ കൈയില്‍ ഏല്പിച്ചുതന്നു.
9
തന്റെ മുമ്പാകെ നിഷ്കളങ്കരായി ജീവിക്കുന്നവരെ സംരക്ഷിക്കാന്‍ ഭൂമിയിലെല്ലാം സര്വേശ്വരന് തന്റെ ദൃഷ്ടി പതിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അങ്ങു ഭോഷത്തമാണു പ്രവര്‍ത്തിച്ചത്. ഇപ്പോള്‍മുതല്‍ അങ്ങേക്കു യുദ്ധങ്ങളെ നേരിടേണ്ടിവരും.”
10
അപ്പോള്‍ ഹനാനിയോട് കുപിതനായിത്തീര്‍ന്ന ആസ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. ഹനാനിയുടെ വാക്കുകള്‍ ആസയെ അത്ര അധികം പ്രകോപിപ്പിച്ചു. ജനങ്ങളില്‍ ചിലരെ ആസ പീഡിപ്പിക്കുകയും ചെയ്തു.
11
ആസയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
12
തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വര്‍ഷം ആസയുടെ കാലില്‍ രോഗബാധയുണ്ടായി. രോഗം മൂര്‍ച്ഛിച്ചിട്ടും വൈദ്യന്മാരെയല്ലാതെ സര്‍വേശ്വരനില്‍ അദ്ദേഹം ആശ്രയിച്ചില്ല.
13
ആസ തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം വര്‍ഷം മരണമടഞ്ഞു പിതാക്കന്മാരോടു ചേര്‍ന്നു.
14
ദാവീദിന്റെ നഗരത്തില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന കല്ലറയില്‍ സംസ്കരിച്ചു. വിദഗ്ദ്ധമായി നിര്‍മ്മിച്ച പലതരം പരിമളദ്രവ്യങ്ങള് നിരത്തിയ മഞ്ചത്തില്‍ മൃതശരീരം വച്ചു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ഒരു വലിയ അഗ്നികുണ്ഡവും ഉണ്ടാക്കി.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36