bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 18
2 Chronicles 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 19 →
1
യെഹോശാഫാത്തിനു വളരെ സമ്പത്തും പ്രശസ്തിയുമുണ്ടായി. അദ്ദേഹം ആഹാബു കുടുംബവുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ശമര്യയില്‍ ചെന്ന് ആഹാബിനെ സന്ദര്‍ശിച്ചു.
2
ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവരെ സല്ക്കരിച്ചു. ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
3
“എന്റെ കൂടെ ഗിലെയാദിലെ രാമോത്തിലേക്കു വരുമോ” എന്ന് ഇസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ താങ്കളെപ്പോലെയും എന്റെ ജനം താങ്കളുടെ ജനത്തെപ്പോലെയും ആണ്. യുദ്ധത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം വരാം.
4
എന്നാല്‍ ആദ്യം സര്‍വേശ്വരന്റെ അരുളപ്പാട് ആരായാം.”
5
അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറുപേര്‍ ആയിരുന്നു. അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്തിനോടു യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ പോകണമോ?” അവര്‍ പറഞ്ഞു: “പോകുക, ദൈവം അത് രാജാവിന്റെ കൈയില്‍ ഏല്പിക്കും.”
6
“നാം അരുളപ്പാട് ചോദിക്കാന്‍ ഇനി ഇവിടെ സര്‍വേശ്വരന്റെ പ്രവാചകനായി ആരുമില്ലേ?” യെഹോശാഫാത്ത് ചോദിച്ചു.
7
ഇസ്രായേല്‍രാജാവ് പറഞ്ഞു: “സര്‍വേശ്വരന്റെ അരുളപ്പാടു ചോദിക്കാന്‍ ഇനി ഒരാള്‍കൂടിയുണ്ട്. ഇമ്ലായുടെ പുത്രനായ മീഖായാ. എന്നാല്‍ അവന് എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ ഒന്നും പ്രവചിക്കുകയില്ല; അതുകൊണ്ട് എനിക്ക് അയാളോടു വെറുപ്പാണ്.” യെഹോശാഫാത്ത് പറഞ്ഞു: “അങ്ങ് അങ്ങനെ പറയരുതേ.”
8
ആഹാബ്രാജാവ് ഭൃത്യനെ വിളിച്ച് “ഇമ്ലായുടെ മകന് മീഖായായെ വേഗംകൂട്ടിക്കൊണ്ടുവരിക” എന്നു കല്പിച്ചു.
9
ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതില്ക്കലുള്ള മെതിക്കളത്തില്‍ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
10
അവരില്‍ കെനയനായുടെ പുത്രന് സിദെക്കീയാ ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി. അയാള്‍ പറഞ്ഞു: “ഇവകൊണ്ട് അങ്ങു സിറിയാക്കാരെയെല്ലാം കുത്തി നശിപ്പിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.
11
പ്രവാചകന്മാരെല്ലാം അങ്ങനെതന്നെ പ്രവചിച്ചു പറഞ്ഞു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെട്ട് വിജയം കൈവരിക്കുക. അവിടുന്ന് അത് രാജാവിന്റെ കൈകളില്‍ ഏല്പിക്കും.”
12
മീഖായായെ വിളിക്കാന്‍ പോയ രാജഭൃത്യന്‍ അയാളോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തില്‍ രാജാവിന് അനുകൂലമായി പ്രവചിച്ചിരിക്കുകയാണ്. അങ്ങും അവരെപ്പോലെ പ്രവചിക്കണം. അങ്ങയുടെ വാക്കും അവരുടെ വാക്കുപോലെ ആയിരിക്കട്ടെ.”
13
എന്നാല്‍ മീഖായാ പറഞ്ഞു: “സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്തു പറയുന്നു. എന്റെ ദൈവം അരുളിച്ചെയ്യുന്നതു മാത്രമേ ഞാന്‍ പ്രവചിക്കൂ.”
14
അദ്ദേഹം വന്നപ്പോള്‍ രാജാവു ചോദിച്ചു: “മീഖായാ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോകണമോ വേണ്ടയോ?” മീഖായാ പറഞ്ഞു: “പോയി വിജയം കൈവരിക്കുക. സര്വേശ്വരന് അതു രാജാവിന്റെ കൈയില്‍ ഏല്പിക്കും.”
15
ആഹാബ് പ്രതിവചിച്ചു: “സര്‍വേശ്വരന്റെ നാമത്തില്‍ സത്യമേ പറയാവൂ എന്ന് എത്ര പ്രാവശ്യം ഞാന്‍ പറയണം.”
16
മീഖായാ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു.” അപ്പോള്‍ സര്വേശ്വരന് കല്പിച്ചു: “ഇവര്‍ക്കു നാഥനില്ല; ഇവര്‍ ഓരോരുത്തന് സ്വന്തഭവനത്തിലേക്കു സമാധാനമായി മടങ്ങിപ്പോകട്ടെ.”
17
ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇയാള്‍ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മയൊന്നും പറയുകയില്ല എന്നു ഞാന്‍ അങ്ങയോടു പറഞ്ഞില്ലേ?”
18
മീഖായാ തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരന്റെ വചനം ശ്രവിക്കുക; അവിടുന്നു തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗീയസൈന്യമെല്ലാം അവിടുത്തെ ഇടതും വലതും നില്ക്കുന്നതും ഞാന്‍ കണ്ടു.”
19
അപ്പോള്‍ അവിടുന്നു ചോദിച്ചു: “ഇസ്രായേല്‍രാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തില്‍ ചെന്നു നശിക്കാന്‍ തക്കവിധം ആര് അയാളെ വശീകരിക്കും?” അതിന് ഓരോരുത്തര് ഓരോ വിധത്തില്‍ ഉത്തരം നല്കി.
20
അപ്പോള്‍ ഒരു ആത്മാവ് മുമ്പോട്ടു വന്ന് “ഞാന്‍ വശീകരിക്കാം” എന്നു പറഞ്ഞു. “എങ്ങനെ” എന്നു സര്വേശ്വരന് ചോദിച്ചു.
21
ആത്മാവു പറഞ്ഞു: “ഞാന്‍ പോയി രാജാവിന്റെ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളില്‍ അസത്യത്തിന്റെ ആത്മാവായി വര്‍ത്തിക്കും.” അവിടുന്ന് അരുളിച്ചെയ്തു: “നീ പോയി അങ്ങനെ അയാളെ വശീകരിക്കുക; നീ വിജയിക്കും.”
22
അതുകൊണ്ട് സര്വേശ്വരന് ഇപ്പോള്‍ വ്യാജത്തിന്റെ ആത്മാവിനെയാണ് ഈ പ്രവാചകന്മാരുടെ അധരങ്ങളില്‍ കൊടുത്തിരിക്കുന്നത്. അവിടുന്ന് അങ്ങേക്കെതിരെ അനര്‍ഥം അരുളിച്ചെയ്തിരിക്കുന്നു.”
23
അപ്പോള്‍ കെനയനായുടെ പുത്രന് സിദെക്കീയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്തടിച്ചു. അയാള്‍ ചോദിച്ചു: “നിന്നോടു സംസാരിക്കുന്നതിന് എന്നെ കടന്നു ഏതു വഴിക്കാണ് സര്‍വേശ്വരന്റെ ആത്മാവ് നിന്റെ അടുത്തെത്തിയത്?”
24
മീഖായാ പ്രതിവചിച്ചു: “ഒളിച്ചിരിക്കാനുള്ള അറ തേടി പോകുന്ന ദിവസം നീ അതു മനസ്സിലാക്കും.”
25
ഇസ്രായേല്‍രാജാവു കല്പിച്ചു: “നിങ്ങള്‍ മീഖായായെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല്‍ പിടിച്ചു കൊണ്ടുചെന്നു പറയുക.
26
ഞാന്‍ സമാധാനമായി തിരിച്ചെത്തുന്നതുവരെ ഇയാളെ തടവിലാക്കുക; കഴിക്കാന്‍ അല്പം ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”
27
മീഖായാ പറഞ്ഞു: “അങ്ങു സമാധാനമായി മടങ്ങി എത്തുകയാണെങ്കില്‍ സര്വേശ്വരന് എന്നിലൂടെ സംസാരിച്ചിട്ടില്ല. സര്‍വജനങ്ങളും ഇതു കേള്‍ക്കട്ടെ.”
28
ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാമോത്ത്-ഗിലെയാദിലേക്കു പുറപ്പെട്ടു.
29
ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകും; അങ്ങു രാജവസ്ത്രങ്ങള് തന്നെ ധരിച്ചുകൊള്ളുക.” അങ്ങനെ ഇസ്രായേല്‍രാജാവ് വേഷപ്രച്ഛന്നനായും യെഹോശാഫാത്ത് രാജവസ്ത്രം ധരിച്ചും യുദ്ധത്തില്‍ ഏര്‍പ്പെട്ടു.
30
ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനായാലും ചെറിയവനായാലും മറ്റാരോടും യുദ്ധം ചെയ്യരുത് എന്നു സിറിയാരാജാവ് തന്റെ രഥനായകന്മാരോടു കല്പിച്ചിരുന്നു.
31
യെഹോശാഫാത്തിനെ കണ്ടപ്പോള്‍ രഥനായകന്മാര് ‘ഇതാ, ഇസ്രായേല്‍രാജാവ്’ എന്നു പറഞ്ഞ് അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചു. അപ്പോള്‍ യെഹോശാഫാത്ത് നിലവിളിച്ചു. സര്വേശ്വരന് അയാളെ സഹായിച്ചു. ദൈവം അദ്ദേഹത്തെ അവരില്‍നിന്നു വിടുവിക്കുകയും ചെയ്തു.
32
അത് ഇസ്രായേല്‍രാജാവല്ലെന്നു മനസ്സിലാക്കിയപ്പോള്‍ അവര്‍ യെഹോശാഫാത്തിനെ പിന്തുടരാതെ മടങ്ങി.
33
ഒരാള്‍ യാദൃച്ഛികമായി എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്റെ കവചത്തിനും മാര്ച്ചട്ടയ്ക്കും ഇടയ്ക്കു തറച്ചുകയറി. ഉടനെ രാജാവു തേരാളിയോടു പറഞ്ഞു: “എനിക്കു മുറിവേറ്റിരിക്കുന്നു; രഥം പിന്തിരിച്ചു പടക്കളത്തില്‍നിന്ന് എന്നെ കൊണ്ടുപോകുക.”
34
അന്നു ഘോരയുദ്ധം നടന്നു; ഇസ്രായേല്‍രാജാവ് സന്ധ്യവരെ സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അദ്ദേഹം മരിച്ചു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36