bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 24
2 Chronicles 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 25 →
1
ഏഴാമത്തെ വയസ്സില്‍ യോവാശ് രാജാവായി. നാല്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. അദ്ദേഹത്തിന്റെ മാതാവ് ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു.
2
യെഹോയാദപുരോഹിതന്റെ ജീവിതകാലമത്രയും യോവാശ് സര്‍വേശ്വരനു ഹിതകരമായി വര്‍ത്തിച്ചു.
3
യെഹോയാദ രണ്ടു സ്ത്രീകളെ തിരഞ്ഞെടുത്തു രാജാവിനു ഭാര്യമാരായി നല്കി. അദ്ദേഹത്തിന് അവരില്‍ പുത്രന്മാരും പുത്രിമാരും ജനിച്ചു.
4
ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ യോവാശ് തീരുമാനിച്ചു.
5
അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങള്‍ യെഹൂദാനഗരങ്ങളില് ചെന്ന് ഇസ്രായേല്‍ജനത്തില്‍നിന്ന് നിങ്ങളുടെ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ആണ്ടുതോറും നടത്തുന്നതിന് ആവശ്യമായ പണം ശേഖരിക്കുക. ഇക്കാര്യം നിങ്ങള്‍ അടിയന്തരമായി ചെയ്യണം.” എന്നാല്‍ ലേവ്യര്‍ അതില്‍ അത്ര തിടുക്കം കാട്ടിയില്ല.
6
അതുകൊണ്ടു രാജാവ് അവരുടെ നേതാവായ യെഹോയാദയെ വിളിപ്പിച്ചു ചോദിച്ചു: “തിരുസാന്നിധ്യകൂടാരത്തിനുവേണ്ടി സര്‍വേശ്വരന്റെ ദാസനായ മോശ ഇസ്രായേല്‍ സമൂഹത്തിന്മേല് ചുമത്തിയിരുന്ന നികുതി യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും പിരിച്ചെടുക്കാന്‍ ലേവ്യരോടു താങ്കള്‍ ആവശ്യപ്പെടാത്തതെന്ത്?”
7
ദുഷ്ടയായ അഥല്യായുടെ പുത്രന്മാര് ദേവാലയത്തിനു നാശം വരുത്തുകയും അതിനുള്ളിലെ നിവേദിതവസ്തുക്കള്‍ ബാല്‍ദേവന്റെ ആരാധനയ്ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.
8
രാജകല്പനയനുസരിച്ച് ഒരു പെട്ടിയുണ്ടാക്കി സര്‍വേശ്വരന്റെ ആലയവാതില്ക്കല്‍ പുറത്തു വച്ചു.
9
ദൈവത്തിന്റെ ദാസനായ മോശ മരുഭൂമിയില്‍ വച്ച് ഇസ്രായേലിന്റെമേല്‍ ചുമത്തിയിരുന്ന നികുതി സര്‍വേശ്വരനു നല്‍കണമെന്ന് യെഹൂദ്യയിലും യെരൂശലേമിലും വിളംബരം ചെയ്തു.
10
സകല പ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂര്‍വം തങ്ങളുടെ നികുതി പെട്ടി നിറയുവോളം നിക്ഷേപിച്ചു.
11
രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ ലേവ്യര്‍ പെട്ടി കൊണ്ടുവരുമ്പോള്‍ അതു നിറഞ്ഞിരിക്കുന്നതായി കണ്ടാല്‍ രാജാവിന്റെ കാര്യവിചാരകനും മുഖ്യപുരോഹിതന്റെ ഉദ്യോഗസ്ഥനും കൂടി പണമെടുത്തശേഷം പെട്ടി യഥാസ്ഥാനത്തു കൊണ്ടുചെന്നു വയ്ക്കും. ദിവസേന ഇങ്ങനെ അവര്‍ ധാരാളം പണം ശേഖരിച്ചു.
12
രാജാവും യെഹോയാദയും ആ പണം സര്‍വേശ്വരന്റെ ആലയത്തിലെ പണിയുടെ ചുമതലക്കാരെ ഏല്പിച്ചു. അവര്‍ സര്‍വേശ്വരമന്ദിരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനു കല്പണിക്കാരെയും മരപ്പണിക്കാരെയും ഇരുമ്പും ഓടുംകൊണ്ടു പണിയുന്നവരെയും ഏര്‍പ്പെടുത്തി.
13
അവര്‍ അത്യധ്വാനം ചെയ്തു ദേവാലയത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു. അങ്ങനെ ദേവാലയം പൂര്‍വസ്ഥിതിയില്‍ ബലവത്തായിത്തീര്‍ന്നു.
14
പണി തീര്‍ത്തശേഷം ബാക്കിയുണ്ടായിരുന്ന പണം അവര്‍ രാജാവിന്റെയും യെഹോയാദയുടെയും അടുത്തു കൊണ്ടുവന്നു. അതുപയോഗിച്ചു ദേവാലയത്തിലെ ശുശ്രൂഷയ്ക്കും ഹോമയാഗത്തിനും ധൂപാര്‍പ്പണത്തിനും ആവശ്യമായ ഉപകരണങ്ങള്‍, വെള്ളിയും പൊന്നും കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍മ്മിച്ചു. യെഹോയാദയുടെ ജീവിതകാലമത്രയും സര്‍വേശ്വരന്റെ ആലയത്തില്‍ മുടക്കം കൂടാതെ ഹോമയാഗം അര്‍പ്പിച്ചുവന്നു.
15
യെഹോയാദപുരോഹിതന്‍ പൂര്‍ണവാര്‍ധക്യത്തിലെത്തി മരിച്ചു; മരിക്കുമ്പോള്‍ അദ്ദേഹത്തിനു നൂറ്റിമുപ്പതു വയസ്സായിരുന്നു.
16
ഇസ്രായേലില്‍ ദൈവത്തിനും അവിടുത്തെ ആലയത്തിനുംവേണ്ടി ധാരാളം നന്മ പ്രവര്‍ത്തിച്ചതുകൊണ്ടു ദാവീദിന്റെ നഗരത്തില്‍ രാജാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
17
യെഹോയാദയുടെ മരണത്തിനുശേഷം യെഹൂദാപ്രഭുക്കന്മാര്‍ രാജാവിനെ സമീപിച്ച് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. അവര്‍ പറഞ്ഞതു രാജാവ് ശ്രദ്ധിച്ചു.
18
അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരന്റെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ആരാധിച്ചു. അവരുടെ ഈ ദുഷ്കൃത്യങ്ങള്‍ മൂലം ദൈവകോപം യെഹൂദായുടെയും യെരൂശലേമിന്റെയുംമേല്‍ വന്നു.
19
സര്‍വേശ്വരനിലേക്കു ജനത്തെ മടക്കിക്കൊണ്ടുവരാന്‍ അവിടുന്നു പ്രവാചകന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവര്‍ ജനത്തിന്റെ അകൃത്യം തുറന്നുകാട്ടി. എന്നാല്‍ ജനം അവര്‍ പറഞ്ഞതു ശ്രദ്ധിച്ചില്ല.
20
അപ്പോള്‍ ദൈവത്തിന്റെ ആത്മാവ് യെഹോയാദപുരോഹിതന്റെ പുത്രന് സെഖര്യായില്‍ വന്നു. ജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: “ദൈവം അരുളിച്ചെയ്യുന്നു, നിങ്ങള്‍ക്ക് അധഃപതനം ഉണ്ടാകത്തക്കവിധം ദൈവകല്പനകള് ലംഘിക്കുന്നതെന്ത്? നിങ്ങള്‍ സര്‍വേശ്വരനെ ഉപേക്ഷിച്ചതുകൊണ്ട് അവിടുന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.”
21
എന്നാല്‍ അവര്‍ സെഖര്യാക്ക് എതിരെ ഗൂഢാലോചന നടത്തി; രാജകല്പനപ്രകാരം അദ്ദേഹത്തെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.
22
യെഹോയാദ തന്നോടു കാട്ടിയ കാരുണ്യം വിസ്മരിച്ച രാജാവ് യെഹോയാദയുടെ പുത്രന് സെഖര്യായെ വധിച്ചു. മരിക്കുമ്പോള്‍ സെഖര്യാ പറഞ്ഞു: “സര്വേശ്വരന് ഇതിനു നിങ്ങളോടു പ്രതികാരം ചെയ്യട്ടെ.”
23
ആ വര്‍ഷത്തിന്റെ അവസാനത്തില്‍ സിറിയന്‍ സൈന്യം യോവാശിനെതിരെ വന്നു യെഹൂദ്യയും യെരൂശലേമും ആക്രമിച്ചു. അവര്‍ പ്രഭുക്കന്മാരെ വധിക്കയും അവരുടെ സമ്പത്തു കൊള്ളയടിച്ചു സിറിയായിലെ രാജാവിന് അയച്ചുകൊടുക്കുകയും ചെയ്തു.
24
സിറിയന്‍ സൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും സര്വേശ്വരന് യെഹൂദായുടെ വലിയ സൈന്യത്തെ അവരുടെ കൈയില്‍ ഏല്പിച്ചു കൊടുത്തു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചുവല്ലോ. അങ്ങനെ അവര്‍ യോവാശിന്റെമേല്‍ ന്യായവിധി നടത്തി.
25
ദാരുണമായി മുറിവേറ്റു കിടന്ന രാജാവിനെ അവര്‍ ഉപേക്ഷിച്ചുപോയി. സ്വന്തഭൃത്യന്മാര്‍ തന്നെ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി കിടക്കയില്‍ വച്ചു അദ്ദേഹത്തെ വധിച്ചു. അങ്ങനെ യോവാശ് യെഹോയാദപുരോഹിതന്റെ പുത്രനെ വധിച്ചതിന് അവര്‍ പകരം വീട്ടി. യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ അല്ല അദ്ദേഹത്തെ അടക്കം ചെയ്തത്.
26
അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത് അമ്മോന്യയായ ശിമെയാത്തിന്റെ പുത്രന് സാബാദും മോവാബ്യയായ ശിമ്രീത്തിന്റെ പുത്രന് യെഹോസാബാദും ആയിരുന്നു.
27
യോവാശിന്റെ പുത്രന്മാരുടെ പ്രവര്‍ത്തനങ്ങളും അവനെതിരെയുള്ള അരുളപ്പാടുകളും ദേവാലയം കേടുപാടുകള്‍ തീര്‍ത്തതിന്റെ വിവരണങ്ങളും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോവാശിന്റെ പുത്രന് അമസ്യാ പകരം രാജാവായി.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36