bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 22
2 Chronicles 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 23 →
1
യെരൂശലേംനിവാസികള്‍ യെഹോരാമിന്റെ ഇളയ പുത്രനായ അഹസ്യായെ രാജാവായി വാഴിച്ചു. അറബികളുടെ കൂടെ പാളയത്തില്‍ വന്നിരുന്നവര്‍ മൂത്ത പുത്രന്മാരെയെല്ലാം വധിച്ചിരുന്നുവല്ലോ. അങ്ങനെ യെഹോരാമിന്റെ പുത്രന് അഹസ്യാ യെഹൂദ്യയില്‍ ഭരണം ആരംഭിച്ചു.
2
വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അദ്ദേഹം യെരൂശലേമില്‍ ഒരു വര്‍ഷം ഭരിച്ചു; അദ്ദേഹത്തിന്റെ മാതാവ് ഒമ്രിയുടെ പൗത്രിയായ അഥല്യാ ആയിരുന്നു.
3
അദ്ദേഹവും ആഹാബ്‍രാജാവിന്റെയും അദ്ദേഹത്തിന്റെ ഭവനത്തിന്റെയും മാര്‍ഗത്തില്‍ത്തന്നെ ചരിച്ചു; കാരണം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതിന് അഹസ്യായ്‍ക്ക് മാതാവ് പ്രേരണ നല്‍കിയിരുന്നു.
4
ആഹാബിന്റെ ഭവനക്കാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിന്റെ മരണശേഷം ആഹാബിന്റെ ഭവനത്തിലുള്ളവരായിരുന്നു അദ്ദേഹത്തിന്റെ ഉപദേശകര്‍. അത് അയാളുടെ അധഃപതനത്തിന് ഇടയാക്കി.
5
അവരുടെ ഉപദേശമനുസരിച്ച് ഇസ്രായേല്‍രാജാവായ ആഹാബിന്റെ പുത്രന് യോരാമിനോടൊത്ത് അദ്ദേഹം സിറിയാരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാന്‍ ഗിലെയാദിലെ രാമോത്തിലേക്കു പോയി. സിറിയാക്കാര്‍ യോരാമിനെ പരുക്കേല്‍പ്പിച്ചു.
6
രാമോത്തില്‍വച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്സിക്കാന്‍ യോരാം ജെസ്രീലിലേക്കു മടങ്ങിപ്പോയി. ആഹാബിന്റെ പുത്രനായ അദ്ദേഹം രോഗി ആയിത്തീര്‍ന്നതുകൊണ്ട് അയാളെ സന്ദര്‍ശിക്കുവാന്‍ യെഹോരാമിന്റെ പുത്രന് അഹസ്യാ ജെസ്രീലില്‍ എത്തി.
7
അഹസ്യായുടെ ഈ സന്ദര്‍ശനം അദ്ദേഹത്തിന്റെ പതനത്തിനു മുഖാന്തരമാകണം എന്നതായിരുന്നു ദൈവഹിതം. അവിടെ എത്തിയശേഷം നിംശിയുടെ പുത്രനും ആഹാബിന്റെ ഭവനത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനാല്‍ അഭിഷിക്തനുമായ യേഹൂവിനെ നേരിടാന്‍ യോരാമിന്റെ കൂടെ അഹസ്യാ പുറപ്പെട്ടു.
8
ആഹാബ് ഭവനക്കാര്‍ക്കെതിരെ ന്യായവിധി നടത്തുമ്പോള്‍ യേഹൂ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യായുടെ ചാര്‍ച്ചക്കാരായ അദ്ദേഹത്തിന്റെ ശുശ്രൂഷകരെയും കണ്ടുമുട്ടി, യേഹൂ അവരെ വധിച്ചു.
9
പിന്നീട് അഹസ്യായെ അന്വേഷിച്ചു. ശമര്യയില്‍ ഒളിച്ചിരുന്ന അഹസ്യായെ അവര്‍ പിടികൂടി, യേഹൂവിന്റെ അടുക്കല്‍ കൊണ്ടുവന്ന് അവിടെവച്ചു അദ്ദേഹത്തെയും വധിച്ചു. “പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനെ സേവിച്ചിരുന്ന യെഹോശാഫാത്തിന്റെ പൗത്രന് ആണല്ലോ ഇയാള്‍” എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. രാജ്യഭാരം ഏല്ക്കാന് കഴിവുള്ള ആരും അഹസ്യായുടെ ഭവനത്തില്‍ ഉണ്ടായിരുന്നില്ല.
10
അഹസ്യായുടെ മാതാവ് അഥല്യാ സ്വന്തപുത്രന്റെ മരണവാര്‍ത്ത അറിഞ്ഞ് യെഹൂദാ രാജകുടുംബത്തില്‍പ്പെട്ട എല്ലാവരെയും വധിച്ചു.
11
വധിക്കപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസ്യായുടെ പുത്രന് യോവാശിനെ രഹസ്യമായി കൊണ്ടുവന്ന് പരിചാരികയോടൊപ്പം ഒരു ഉറക്കറയില്‍ രാജപുത്രിയായ യെഹോശബത്ത് പാര്‍പ്പിച്ചു. യെഹോരാംരാജാവിന്റെ പുത്രിയും അഹസ്യായുടെ സഹോദരിയും യെഹോയാദപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത് യോവാശിനെ ഒളിപ്പിച്ചതുകൊണ്ട് അവനെ വധിക്കാന്‍ അഥല്യാക്കു കഴിഞ്ഞില്ല.
12
ആറു വര്‍ഷം അവന് സംരക്ഷകരുടെ കൂടെ ദേവാലയത്തില്‍ ഒളിച്ചുപാര്‍ത്തു. അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36