bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 34
2 Chronicles 34
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 35 →
1
വാഴ്ച ആരംഭിച്ചപ്പോള്‍ യോശിയായ്‍ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി.
2
സര്‍വേശ്വരനു പ്രസാദകരമാംവിധം യോശീയാ ജീവിച്ചു. തന്റെ പൂര്‍വപിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍നിന്ന് അല്പംപോലും വ്യതിചലിച്ചില്ല.
3
തന്റെ വാഴ്ചയുടെ എട്ടാം വര്‍ഷം, കൗമാരദശയില്‍ത്തന്നെ പൂര്‍വപിതാവായ ദാവീദിന്റെ ദൈവത്തെ ആരാധിക്കാന്‍ തുടങ്ങി; പന്ത്രണ്ടാം വര്‍ഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാര്‍ത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
4
അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഭൃത്യന്മാര് ബാലിന്റെ ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാര്‍ത്തും കൊത്തിയും നിര്‍മ്മിച്ച വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി. അവയ്ക്കു ബലി അര്‍പ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളില്‍ അതു വിതറി.
5
വിജാതീയ പുരോഹിതന്മാരുടെ അസ്ഥികള്‍ അവര്‍ ആരാധിച്ചിരുന്ന ബലിപീഠങ്ങളില്‍ വച്ചുതന്നെ ഹോമിച്ചു; അങ്ങനെ യെഹൂദായെയും യെരൂശലേമിനെയും ശുദ്ധീകരിച്ചു.
6
മനശ്ശെ, എഫ്രയീം, ശിമെയോന് തുടങ്ങി നഫ്താലിവരെയുള്ള ഗോത്രങ്ങള്‍ക്കവകാശപ്പെട്ട പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്രകാരം പ്രവര്‍ത്തിച്ചു.
7
ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി; ഇസ്രായേല്‍ ദേശത്തെങ്ങുമുള്ള ധൂപപീഠങ്ങളും ഇടിച്ചു തകര്‍ത്തു; പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി.
8
തന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രന് ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകള്‍ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സര്‍വേശ്വരന്റെ ആലയത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നിയോഗിച്ചു.
9
വാതില്കാവല്ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ചു വച്ചിരുന്ന പണം മഹാപുരോഹിതനായ ഹില്ക്കീയായെ ഏല്പിച്ചു; അതു മനശ്ശെ, എഫ്രയീം എന്നിവിടങ്ങളില്‍നിന്നും ശേഷമുള്ള ഇസ്രായേലില്‍നിന്നു യെഹൂദാ, ബെന്യാമീന്, യെരൂശലേം എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ചതായിരുന്നു.
10
[10,11] അതു സര്‍വേശ്വരമന്ദിരത്തിന്റെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവര്‍ അത് കെട്ടിടങ്ങളുടെ കേടുപാടുകള്‍ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ആവശ്യമായ തടി എന്നിവ വാങ്ങാന്‍ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങള്‍ ജീര്‍ണിച്ചുപോയത്.
12
പണിക്കാര് വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യര്‍ പണികളുടെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ടു.
13
അവര്‍ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേല്‍നോട്ടം വഹിച്ചു. ലേവ്യര്‍ വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ഥരായിരുന്നു. ലേവ്യരില്‍ മറ്റു ചിലര്‍ അഭിജ്ഞരായ പകര്‍ത്തെഴുത്തുകാരും സേവകന്മാരും വാതില്കാവല്ക്കാരും ആയിരുന്നു.
14
സര്‍വേശ്വരമന്ദിരത്തില്‍ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്തപ്പോള്‍ മോശയിലൂടെ സര്വേശ്വരന് നല്‍കിയിരുന്ന ധര്‍മശാസ്ത്രഗ്രന്ഥം ഹില്ക്കീയാപുരോഹിതന് കണ്ടെത്തി.
15
സര്‍വേശ്വരാലയത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെത്തിയതായി കാര്യദര്‍ശിയായ ശാഫാനോട് ഹില്കീയാ പറഞ്ഞു. അദ്ദേഹം അതു ശാഫാനെ ഏല്പിച്ചു.
16
ശാഫാന്‍ അതു രാജസന്നിധിയില്‍ കൊണ്ടുചെന്നു പറഞ്ഞു: “അവിടുന്നു കല്പിച്ചതെല്ലാം അങ്ങയുടെ ദാസന്മാര് ചെയ്തിരിക്കുന്നു.
17
സര്‍വേശ്വരമന്ദിരത്തില്‍നിന്നു ലഭിച്ച പണം മുഴുവന്‍ മേല്‍നോട്ടക്കാര്‍ക്കും ജോലിക്കാര്‍ക്കും കൊടുത്തിരിക്കുന്നു.”
18
കാര്യദര്‍ശിയായ ശാഫാന്‍ രാജാവിനോടു പറഞ്ഞു: “ഹില്കീയാ പുരോഹിതന് ഒരു ഗ്രന്ഥം എന്നെ ഏല്പിച്ചിരിക്കുന്നു. “ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചു.
19
അതിലെ വചനങ്ങള്‍ കേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി.
20
ഹില്കീയാ, ശാഫാന്റെ പുത്രന് അഹീക്കാം, മീഖായുടെ പുത്രന് അബ്ദോന്, കാര്യദര്‍ശിയായ രാഫാന്‍, രാജഭൃത്യന്‍ അസായാ എന്നിവരോട് രാജാവു കല്പിച്ചു:
21
“നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനങ്ങള്‍ക്കുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ചു സര്‍വേശ്വരന്റെ അരുളപ്പാട് ആരായുക. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന വചനം നമ്മുടെ പിതാക്കന്മാര് അനുസരിച്ചില്ല. അതുമൂലം അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിഞ്ഞിരിക്കുന്നു.”
22
ഹില്ക്കീയായും രാജാവു നിയോഗിച്ചവരും ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു; ആ പ്രവാചകി ഹസ്രായുടെ പൗത്രനും തോക്ഹത്തിന്റെ പുത്രനും രാജാവിന്റെ വസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യ ആയിരുന്നു; യെരൂശലേമിന്റെ പുതിയ ഭാഗത്താണ് അവര്‍ പാര്‍ത്തിരുന്നത്. തങ്ങള്‍ എന്തിനു വന്നു എന്ന് അവര്‍ പ്രവാചകിയെ അറിയിച്ചു.
23
പ്രവാചകി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു. നിങ്ങളെ എന്റെ അടുക്കല്‍ അയച്ച ആളിനോടു പറയുക.
24
അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിന്മേല് ഞാന്‍ അനര്‍ഥം വരുത്തും. ഇതിലെ നിവാസികളുടെമേല്‍ യെഹൂദാരാജാവിന്റെ മുമ്പാകെ വായിക്കപ്പെട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വര്‍ഷിക്കും.
25
അവര്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാര്ക്കു ധൂപം അര്‍പ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതുകൊണ്ട് എന്റെ ക്രോധാഗ്നി ഈ സ്ഥലത്തു ചൊരിയും; അത് കെട്ടടങ്ങുകയുമില്ല.
26
സര്‍വേശ്വരനോട് അരുളപ്പാടു ചോദിക്കാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക. നീ വായിച്ചു കേട്ട വചനത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു.
27
ഈ സ്ഥലത്തിനും ഇതിലെ നിവാസികള്‍ക്കും എതിരെയുള്ള ദൈവത്തിന്റെ വചനം കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്റെ മുമ്പാകെ സ്വയം വിനയപ്പെടുകയും വസ്ത്രം കീറി വിലപിക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു.
28
നീ സമാധാനത്തോടെ മരിച്ചു നിന്റെ പിതാക്കന്മാരോടു ചേര്‍ക്കപ്പെടും. നിന്റെ കല്ലറയില്‍ത്തന്നെ സംസ്കരിക്കപ്പെടും ഞാന്‍ ഈ സ്ഥലത്തും ഇവിടത്തെ നിവാസികള്‍ക്കും വരുത്താന്‍ പോകുന്ന അനര്‍ഥം നീ കാണുകയില്ല.” ഈ അരുളപ്പാട് അവര്‍ രാജാവിനെ അറിയിച്ചു.
29
രാജാവ് യെഹൂദ്യയിലും യെരൂശലേമിലുമുള്ള എല്ലാ ജനനേതാക്കന്മാരെയും വിളിച്ചുകൂട്ടി.
30
രാജാവും യെഹൂദാ, യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലുപ്പച്ചെറുപ്പം കൂടാതെ സര്‍വേശ്വരന്റെ ആലയത്തില്‍ ചെന്നു. ദേവാലയത്തില്‍നിന്നു കണ്ടുകിട്ടിയ ഉടമ്പടിപുസ്തകത്തിലെ വാക്യങ്ങള്‍ അദ്ദേഹം അവരെ വായിച്ചു കേള്‍പ്പിച്ചു.
31
താന്‍ സര്‍വേശ്വരനെ അനുസരിക്കുകയും അവിടുത്തെ കല്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പാലിക്കുകയും ആ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുമെന്നു രാജാവ് സ്വസ്ഥാനത്തു നിന്നുകൊണ്ട് സര്‍വേശ്വരന്റെ മുമ്പാകെ ഉടമ്പടി ചെയ്തു.
32
ബെന്യാമീന്യരെക്കൊണ്ടും യെരൂശലേമില്‍ കൂടിയിരുന്ന മറ്റെല്ലാവരെക്കൊണ്ടും രാജാവ് ഈ ഉടമ്പടി ചെയ്യിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ചെയ്ത ഉടമ്പടി യെരൂശലേംനിവാസികള്‍ അനുസരിച്ചു.
33
ഇസ്രായേല്‍ദേശത്തുണ്ടായിരുന്ന സര്‍വമ്ലേച്ഛതകളും യോശീയാ നീക്കിക്കളഞ്ഞു. തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവരെ പ്രേരിപ്പിച്ചു; അദ്ദേഹത്തിന്റെ ജീവിതകാലത്തൊരിക്കലും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ വിട്ടുമാറിയില്ല.
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 35 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36