bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 26
2 Chronicles 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 27 →
1
യെഹൂദ്യയിലെ ജനം പതിനാറു വയസ്സുള്ള ഉസ്സിയായെ പിതാവായ അമസ്യാക്കു പകരം രാജാവാക്കി.
2
പിതാവിന്റെ മരണശേഷം ഉസ്സിയാ ഏലോത്ത് വീണ്ടെടുത്ത് പുതുക്കിപ്പണിത് യെഹൂദായോടു ചേര്‍ത്തു.
3
വാഴ്ച ആരംഭിച്ചപ്പോള്‍ ഉസ്സിയായ്‍ക്ക് പതിനാറു വയസ്സായിരുന്നു; അമ്പത്തിരണ്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. യെരൂശലേംകാരി യെഖൊല്യ ആയിരുന്നു മാതാവ്.
4
തന്റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സര്‍വേശ്വരനു ഹിതകരമായവിധം ജീവിച്ചു.
5
ദൈവഭക്തിയില്‍ ജീവിക്കാന്‍ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവന്‍ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്കി.
6
അദ്ദേഹം ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യബ്നെ, അസ്തോദ് എന്നീ നഗരങ്ങളുടെ മതിലുകള്‍ തകര്‍ത്തു. അസ്തോദിലും ഫെലിസ്ത്യരുടെ മറ്റു സ്ഥലങ്ങളിലും അദ്ദേഹം നഗരങ്ങള്‍ നിര്‍മ്മിച്ചു.
7
ഫെലിസ്ത്യരോടും ഗുര്-ബാലിലുള്ള അറബികളോടും മെയൂന്യരോടും യുദ്ധം ചെയ്യാന്‍ ദൈവം അദ്ദേഹത്തെ സഹായിച്ചു.
8
അമ്മോന്യര്‍ ഉസ്സിയായ്‍ക്ക് കപ്പം കൊടുത്തു. അദ്ദേഹം അതിശക്തനായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ കീര്‍ത്തി ഈജിപ്തുവരെ പരന്നു.
9
കോണ്വാതില്ക്കലും താഴ്വരവാതില്ക്കലും മതില് തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു യെരൂശലേംനഗരം അദ്ദേഹം സുരക്ഷിതമാക്കി.
10
അദ്ദേഹം മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയും ധാരാളം കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികള്‍ ഉണ്ടായിരുന്നു. കൃഷിയില്‍ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു.
11
യുദ്ധസജ്ജരായ ഒരു വലിയ സൈന്യം ഉസ്സിയാരാജാവിനുണ്ടായിരുന്നു. രാജാവിന്റെ സൈന്യാധിപന്മാരില് ഒരാളായ ഹനാനിയുടെ നിര്‍ദ്ദേശപ്രകാരം കാര്യവിചാരകനായ യെയീയേലും ഉദ്യോഗസ്ഥനായ മയശേയായും തയ്യാറാക്കിയ കണക്കനുസരിച്ച് പല ഗണങ്ങളായി സൈന്യത്തെ വിഭജിച്ചിരുന്നു.
12
യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാര്‍ രണ്ടായിരത്തറുനൂറു പേരായിരുന്നു.
13
അവരുടെ ആജ്ഞയനുസരിച്ച് രാജാവിനുവേണ്ടി ശത്രുക്കളോടു ശക്തമായി പോരാടാന്‍ പ്രാപ്തരായ മൂന്നു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു പേരടങ്ങുന്ന ഒരു വലിയ സൈന്യവുമുണ്ടായിരുന്നു.
14
അവര്‍ക്കെല്ലാം പരിച, കുന്തം, ശിരോവസ്ത്രം, പടച്ചട്ട, വില്ല്, കവണക്കല്ല് എന്നിവ ഉസ്സിയാരാജാവ് ഒരുക്കിയിരുന്നു.
15
ഗോപുരങ്ങളുടെയും കോട്ടകളുടെയും മുകളില്‍നിന്ന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനുവേണ്ടി വിദഗ്ദ്ധന്മാര് രൂപകല്പന ചെയ്ത യന്ത്രങ്ങള്‍ അദ്ദേഹം ഉണ്ടാക്കി. സര്‍വേശ്വരനില്‍നിന്ന് അദ്ഭുതകരമായ സഹായം ലഭിച്ചതുകൊണ്ട് അദ്ദേഹം പ്രബലനായിത്തീരുകയും അദ്ദേഹത്തിന്റെ കീര്‍ത്തി വിദൂരദേശങ്ങളില്‍ പരക്കുകയും ചെയ്തു.
16
ശക്തനായിത്തീര്‍ന്നതോടെ അദ്ദേഹം അഹങ്കരിച്ചു; അത് അദ്ദേഹത്തിന്റെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ സര്‍വേശ്വരനോട് അവിശ്വസ്തമായി അദ്ദേഹം പെരുമാറി; യാഗപീഠത്തില്‍ ധൂപം അര്‍പ്പിക്കുന്നതിനു സര്‍വേശ്വരന്റെ ആലയത്തില്‍ അദ്ദേഹം പ്രവേശിച്ചു.
17
ധീരന്മാരും സര്‍വേശ്വരന്റെ പുരോഹിതന്മാരുമായ എണ്പതു പേരോടൊത്ത് അസര്യാപുരോഹിതന്‍ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു.
18
അവര്‍ ഉസ്സിയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സിയായേ, സര്‍വേശ്വരനു ധൂപം അര്‍പ്പിക്കുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; അഹരോന്‍വംശജരും ധൂപം കാട്ടുവാന്‍ പ്രത്യേകം വേര്‍തിരിക്കപ്പെട്ടവരുമായ പുരോഹിതന്മാരുണ്ടല്ലോ; വിശുദ്ധമന്ദിരത്തില്‍നിന്നു പുറത്തുപോകൂ; അങ്ങ് ചെയ്തതു തെറ്റാണ്; ഇതുമൂലം ദൈവമായ സര്‍വേശ്വരനില്‍നിന്ന് ഒരു ബഹുമതിയും അങ്ങേക്ക് ലഭിക്കുകയില്ല.” ഉസ്സിയാ കുപിതനായി.
19
ധൂപാര്‍പ്പണത്തിനുവേണ്ടി അദ്ദേഹം ധൂപകലശം കൈയില്‍ പിടിച്ചിരുന്നു. അദ്ദേഹം പുരോഹിതന്മാരോടു കോപിച്ചപ്പോള്‍ അവരുടെ സാന്നിധ്യത്തില്‍ വച്ചുതന്നെ സര്‍വേശ്വരന്റെ ആലയത്തിലെ ധൂപപീഠത്തിനരികെ നിന്നിരുന്ന ഉസ്സിയായുടെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചു.
20
മുഖ്യപുരോഹിതനായ അസര്യായും മറ്റു പുരോഹിതന്മാരും അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചിരിക്കുന്നതായി കണ്ടു. ഉടനെതന്നെ അദ്ദേഹത്തെ അവര്‍ അവിടെനിന്നു പുറത്താക്കി. സര്വേശ്വരന് തന്നെ ശിക്ഷിച്ചതുകൊണ്ട് പുറത്തുകടക്കാന്‍ അദ്ദേഹവും തിടുക്കം കൂട്ടി.
21
അങ്ങനെ ഉസ്സിയാരാജാവ് മരണംവരെ കുഷ്ഠരോഗിയായി ജീവിച്ചു. സര്‍വേശ്വരന്റെ ആലയത്തില്‍നിന്നു പുറത്താക്കപ്പെട്ടിരുന്നതിനാല്‍ ഒരു പ്രത്യേക ഭവനത്തില്‍ അദ്ദേഹം പാര്‍ത്തു. അദ്ദേഹത്തിന്റെ പുത്രനായ യോഥാം കൊട്ടാരത്തിന്റെ ചുമതല വഹിക്കുകയും ദേശം ഭരിക്കുകയും ചെയ്തു.
22
ഉസ്സിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉസ്സിയാ മരിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു.
23
“അദ്ദേഹം ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞു രാജാക്കന്മാര്ക്കുള്ള ശ്മശാനഭൂമിയില്‍ പിതാക്കന്മാരുടെ കല്ലറകള്‍ക്കു സമീപം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ യോഥാം പകരം രാജാവായി.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36