bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 8
2 Chronicles 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 9 →
1
ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരന്റെ ആലയവും രാജകൊട്ടാരവും ശലോമോന് പണിതുതീര്‍ത്തു.
2
ശലോമോന് തനിക്കു ഹൂരാം നല്‍കിയിരുന്ന പട്ടണങ്ങള്‍ പുതുക്കിപ്പണിയുകയും അവിടെ ഇസ്രായേല്യരെ പാര്‍പ്പിക്കുകയും ചെയ്തു.
3
പിന്നീട് ശലോമോന് ഹാമാത്ത്-സോബയില്‍ ചെന്ന് ആ സ്ഥലം അധീനമാക്കി.
4
മരുഭൂമിയില്‍ തദ്മോര്‍ നഗരവും ഹാമാത്തില് സംഭരണനഗരങ്ങളും പണിയിച്ചു.
5
മുകളിലും താഴെയും ഉള്ള ബേത്ത്- ഹോരോന് നഗരങ്ങള്‍ കോട്ട കെട്ടി കവാടങ്ങളും ഓടാമ്പലുകളുംകൊണ്ടു ബലപ്പെടുത്തി.
6
ബാലാത്ത് പട്ടണം, സംഭരണനഗരങ്ങള്‍, രഥനഗരങ്ങള്‍, കുതിരപ്പടയാളികള്‍ക്കുള്ള പട്ടണങ്ങള്‍ എന്നല്ല യെരൂശലേമിലും ലെബാനോനിലും തന്റെ അധീനതയിലുള്ള സകല സ്ഥലങ്ങളിലും താന്‍ ആഗ്രഹിച്ചതെല്ലാം ശലോമോന് പണിതു.
7
ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ
8
ഇസ്രായേല്യര്‍ നശിപ്പിക്കാതെ ദേശത്തു ശേഷിപ്പിച്ചിരുന്ന അവരുടെ പിന്‍തലമുറക്കാരെയെല്ലാം ശലോമോന് അടിമവേലയ്ക്കു നിയോഗിച്ചു. അവര്‍ ഇന്നും അങ്ങനെതന്നെ തുടരുന്നു.
9
ഇസ്രായേല്യരില്‍ ആരെയും തനിക്കു ദാസ്യവേല ചെയ്യാന്‍ ശലോമോന് നിയമിച്ചില്ല. അവരെ യോദ്ധാക്കളും സേനാനായകന്മാരും തേരാളികളും രഥങ്ങളുടെ അധിപന്മാരും കുതിരപ്പടയാളികളുമായാണ് നിയമിച്ചത്.
10
അവരില്‍ ശലോമോന് രാജാവിന്റെ മുഖ്യഉദ്യോഗസ്ഥന്മാരായി ജനത്തെ ഭരിച്ചിരുന്ന ഇരുനൂറ്റമ്പതു പേരുണ്ടായിരുന്നു.
11
“ഇസ്രായേല്‍രാജാവായിരുന്ന ദാവീദിന്റെ കൊട്ടാരത്തില്‍ എന്റെ ഭാര്യ പാര്‍ത്തുകൂടാ; സര്‍വേശ്വരന്റെ പെട്ടകം എത്തിയിരിക്കുന്ന സ്ഥലം വിശുദ്ധമാണ്”. ഇങ്ങനെ പറഞ്ഞു ഫറവോയുടെ പുത്രിയായ തന്റെ ഭാര്യയെ ശലോമോന് ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കായി പണിത കൊട്ടാരത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു.
12
ദേവാലയ പൂമുഖത്തിനു മുമ്പില്‍ താന്‍ നിര്‍മ്മിച്ച യാഗപീഠത്തിന്മേല്‍ ശലോമോന് സര്‍വേശ്വരനു ഹോമയാഗങ്ങള്‍ അര്‍പ്പിച്ചു.
13
മോശയുടെ കല്പനപ്രകാരം ശബത്ത്, അമാവാസി, വാര്‍ഷികപ്പെരുന്നാളുകളായ പുളിപ്പുചേര്‍ക്കാത്ത അപ്പത്തിന്റെ പെരുന്നാള്‍, വാരോത്സവം, കൂടാരപ്പെരുന്നാള്‍ എന്നിങ്ങനെ അതതു ദിവസത്തെ ആവശ്യമനുസരിച്ച് ശലോമോന് സര്‍വേശ്വരനു ഹോമയാഗങ്ങളര്‍പ്പിച്ചു.
14
അദ്ദേഹം തന്റെ പിതാവായ ദാവീദിന്റെ കല്പനയനുസരിച്ചു പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അതതു ശുശ്രൂഷയ്ക്കു നിയോഗിച്ചു. സ്തോത്രഗീതം ആലപിക്കുന്നതിനും പുരോഹിതന്മാരെ സഹായിക്കുന്നതിനും ലേവ്യരെ അതതു ദിവസത്തെ ആവശ്യമനുസരിച്ചു യഥാക്രമം നിയമിച്ചു. കൂടാതെ ഓരോ വാതിലിനും കാവല്‍ക്കാരെയും നിയോഗിച്ചു. ഇങ്ങനെയാണു ദൈവപുരുഷനായ ദാവീദ് കല്പിച്ചിരുന്നത്.
15
ഭണ്ഡാരത്തെയോ മറ്റേതെങ്കിലും കാര്യത്തെയോ സംബന്ധിച്ചുള്ള രാജകല്പന പുരോഹിതന്മാരും ലേവ്യരും ധിക്കരിച്ചില്ല.
16
സര്‍വേശ്വരന്റെ ആലയത്തിന് അടിസ്ഥാനമിട്ടതുമുതല്‍ അതിന്റെ പൂര്‍ത്തീകരണംവരെയുള്ള സകല പണികളും ശലോമോന് ചെയ്തു തീര്‍ത്തു. അങ്ങനെ സര്‍വേശ്വരന്റെ ആലയം പൂര്‍ത്തിയായി.
17
പിന്നീടു ശലോമോന് എദോംദേശത്തെ എസ്യോന്‍- ഗേബെര്‍, ഏലോത്ത് എന്നീ തുറമുഖനഗരങ്ങളിലേക്കു പോയി.
18
ഹൂരാം തന്റെ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ നാവികരോടുകൂടി കപ്പലുകള്‍ അയച്ചുകൊടുത്തു. അവര്‍ ശലോമോന്റെ ദാസന്മാരോടൊത്ത് ഓഫീരിലേക്കു പോയി; നാനൂറ്റമ്പതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് ശലോമോന്‍രാജാവിനു കൊടുത്തു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36