bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 9
2 Chronicles 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 10 →
1
ശെബാരാജ്ഞി ശലോമോന്റെ പ്രശസ്തിയെപ്പറ്റി കേട്ടപ്പോള്‍, ഉത്തരം നല്കാന് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍കൊണ്ട് അദ്ദേഹത്തെ പരീക്ഷിക്കാന്‍ വലിയ പരിവാരത്തോടുകൂടി യെരൂശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, അളവറ്റ സ്വര്‍ണം, രത്നങ്ങള്‍ എന്നിവ വഹിച്ചിരുന്ന അനേകം ഒട്ടകങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. രാജ്ഞി ശലോമോന്റെ അടുക്കല്‍ വന്നു തന്റെ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.
2
അവയ്ക്കെല്ലാം അദ്ദേഹം ഉത്തരം നല്കി. ഉത്തരം നല്കാന് കഴിയാത്തവിധം അവ ഒന്നും രാജാവിനു അജ്ഞാതമായിരുന്നില്ല.
3
ശലോമോന്റെ ജ്ഞാനവും അദ്ദേഹം പണിയിച്ച കൊട്ടാരവും
4
മേശയിലെ ഭക്ഷണവും ഉദ്യോഗസ്ഥന്മാരുടെ ഇരിപ്പിടങ്ങളും സേവകരുടെ പരിചരണവും വേഷവിധാനങ്ങളും പാനപാത്രവാഹകരും അവരുടെ വസ്ത്രധാരണവും സര്‍വേശ്വരന്റെ ആലയത്തില്‍ ശലോമോന് അര്‍പ്പിച്ച ഹോമയാഗങ്ങളും എല്ലാം രാജ്ഞിയെ വിസ്മയിപ്പിച്ചു.
5
ശെബാരാജ്ഞി രാജാവിനോടു പറഞ്ഞു: “എന്റെ നാട്ടില്‍വച്ച് അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും കുറിച്ചു കേട്ടതെല്ലാം വാസ്തവംതന്നെ.
6
ഞാന്‍ ഇവിടെ വന്നു സ്വന്തം കണ്ണുകൊണ്ടു കാണുന്നതുവരെ അവ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അങ്ങയുടെ ജ്ഞാനമഹത്ത്വത്തില്‍ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ടിരുന്നതിലും അങ്ങ് എത്രയോ ശ്രേഷ്ഠനാണ്.
7
അങ്ങയുടെ ഭാര്യമാര്‍ എത്ര ഭാഗ്യവതികള്‍! അങ്ങയെ പരിചരിക്കുന്നവരും ഈ വിജ്ഞാനവചനങ്ങള്‍ സദാ കേള്‍ക്കുന്നവരുമായ അങ്ങയുടെ ദാസന്മാരും ഭാഗ്യവാന്മാര്;
8
അങ്ങയുടെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ. അവിടുന്നാണല്ലോ അങ്ങയില്‍ പ്രസാദിച്ച് തന്റെ സിംഹാസനത്തില്‍ അങ്ങയെ രാജാവായി വാഴിക്കാന്‍ തിരുമനസ്സായത്. അങ്ങയുടെ ദൈവം ഇസ്രായേലിനെ സ്നേഹിക്കുകയും അതിനെ നിത്യമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ക്ക് നീതിയും ന്യായവും നടത്തുന്നതിനുവേണ്ടി അങ്ങയെ രാജാവാക്കിയത്.”
9
രാജ്ഞി കൊണ്ടുവന്നിരുന്ന നൂറ്റിരുപതു താലന്ത് സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും അമൂല്യരത്നങ്ങളും രാജാവിനു കൊടുത്തു. ശെബാരാജ്ഞി ശലോമോന്‍രാജാവിനു നല്കിയതുപോലുള്ള സുഗന്ധദ്രവ്യങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.
10
ഹൂരാമിന്റെയും ശലോമോന്റെയും ദാസന്മാര് ഓഫീരില്‍നിന്നു സ്വര്‍ണം കൊണ്ടുവന്നതോടൊപ്പം ചന്ദനത്തടിയും വിലയേറിയ രത്നങ്ങളും കൂടി കൊണ്ടുവന്നിരുന്നു.
11
രാജാവ് ചന്ദനത്തടികൊണ്ട് സര്‍വേശ്വരന്റെ ആലയത്തിനും കൊട്ടാരത്തിനും ചവിട്ടുപടികളും ഗായകര്‍ക്കു വേണ്ട കിന്നരങ്ങളും വീണകളും നിര്‍മ്മിച്ചു. ഇങ്ങനെയുള്ളവ മുമ്പെങ്ങും യെഹൂദാദേശത്തു കണ്ടിട്ടില്ല.
12
ശെബാരാജ്ഞി ശലോമോന്‍രാജാവിനു സമ്മാനിച്ചതിലും കൂടുതല്‍ പ്രതിസമ്മാനമായി അദ്ദേഹം അവര്‍ക്കു നല്കിയതു കൂടാതെ രാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം കൂടി അദ്ദേഹം നല്കി. പിന്നീട് രാജ്ഞി സപരിവാരം സ്വദേശത്തേക്കു മടങ്ങി.
13
ശലോമോന്‍രാജാവിനു പ്രതിവര്‍ഷം അറുനൂറ്ററുപത്താറ് താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു.
14
ഇതു വ്യാപാരികളില്‍നിന്നും വണിക്കുകളില്‍നിന്നും ലഭിച്ചതിനു പുറമേയുള്ളതാണ്. ഇവ കൂടാതെ അറേബ്യയിലെ രാജാക്കന്മാരും ദേശാധിപതികളും ശലോമോന് സ്വര്‍ണവും വെള്ളിയും കൊടുത്തുവന്നു.
15
അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടു ശലോമോന്‍രാജാവ് ഇരുനൂറ് വലിയ പരിച ഉണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ശേക്കെല്‍ സ്വര്‍ണം വേണ്ടിവന്നു.
16
അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ടു മുന്നൂറു ചെറിയ പരിചകളുമുണ്ടാക്കി. ഓരോന്നിനും മുന്നൂറു ശേക്കെല്‍ സ്വര്‍ണംവീതം വേണ്ടിവന്നു. ഇവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു.
17
രാജാവ് ആനക്കൊമ്പുകൊണ്ട് ഒരു വലിയ സിംഹാസനം പണിയിച്ച് അതു തങ്കംകൊണ്ടു പൊതിഞ്ഞു.
18
സിംഹാസനത്തിന് ആറു പടികളും സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ച ഒരു പാദപീഠവുമുണ്ടായിരുന്നു. ഇവ സിംഹാസനത്തോടു ചേര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈത്താങ്ങുകളും അവയ്ക്കു സമീപം രണ്ടു സിംഹപ്രതിമകളും ഉണ്ടായിരുന്നു.
19
ആറു പടികളുടെ ഇരുവശങ്ങളിലുമായി പന്ത്രണ്ടു സിംഹപ്രതിമകളും വച്ചിരുന്നു. ഇതുപോലൊരു സിംഹാസനം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല.
20
ശലോമോന്‍രാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണംകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളെല്ലാം തങ്കംകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ശലോമോന്റെ കാലത്തു വെള്ളിക്കു വിലയുണ്ടായിരുന്നില്ല.
21
രാജാവിന്റെ കപ്പലുകള്‍ ഹൂരാമിന്റെ ദാസന്മാരുമായി തര്‍ശീശിലേക്കു പോകും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഈ കപ്പലുകള്‍ അവിടെനിന്നു സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവയുമായി മടങ്ങിവരും.
22
ശലോമോന്‍രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലും കൂടുതല്‍ സമ്പന്നനും ജ്ഞാനിയും ആയിരുന്നു.
23
ശലോമോന്റെ അടുക്കല്‍ വന്ന് അദ്ദേഹത്തിന് നല്‍കിയിരുന്ന വിജ്ഞാനം ശ്രവിക്കുന്നതിനു ഭൂമിയിലെ രാജാക്കന്മാരെല്ലാം ആഗ്രഹിച്ചു.
24
അവര്‍ വര്‍ഷംതോറും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, ആയുധങ്ങള്‍, മീറാ, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ ധാരാളമായി അദ്ദേഹത്തിനു സമ്മാനിച്ചു.
25
കുതിരകള്‍ക്കും രഥങ്ങള്‍ക്കും വേണ്ടി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ യെരൂശലേമിലും രഥനഗരങ്ങളിലുമായി പാര്‍പ്പിച്ചു.
26
യൂഫ്രട്ടീസ്നദിമുതല്‍ ഫെലിസ്ത്യദേശംവരെയും ഈജിപ്തിന്റെ അതിര്‍ത്തിവരെയും ഉള്ള സകല രാജ്യങ്ങളിലെ രാജാക്കന്മാരെയും അദ്ദേഹം അടക്കി ഭരിച്ചു.
27
അദ്ദേഹത്തിന്റെ ഭരണകാലത്ത് യെരൂശലേമില്‍ വെള്ളി കല്ലുപോലെയും ദേവദാരു ഷെഫേലാ താഴ്വരയിലെ കാട്ടത്തിമരംപോലെയും സുലഭമായിരുന്നു.
28
ഈജിപ്തില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ശലോമോന് കുതിരകളെ ഇറക്കുമതി ചെയ്തുവന്നു.
29
ശലോമോന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം നാഥാന്‍പ്രവാചകന്റെ ചരിത്രത്തിലും ശീലോന്യനായ അഹീയായുടെ പ്രവചനത്തിലും നെബാത്തിന്റെ പുത്രനായ യെരോബെയാമിനെക്കുറിച്ചുള്ള ഇദ്ദോയുടെ ദര്‍ശനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
30
ശലോമോന് യെരൂശലേമില്‍ ഇസ്രായേല്‍രാജ്യം മുഴുവന്റെയും രാജാവായി നാല്പതു വര്‍ഷം വാണു.
31
പിന്നീട് അദ്ദേഹം മരിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു; ശലോമോന് പകരം തന്റെ പുത്രനായ രെഹബെയാം രാജാവായി.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36