bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 13
2 Chronicles 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 14 →
1
യെരോബെയാംരാജാവിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബീയാ യെഹൂദ്യയില്‍ ഭരണമാരംഭിച്ചു.
2
അദ്ദേഹം യെരൂശലേമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊരീയേലിന്റെ പുത്രി മീഖായാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. അബീയായും യെരോബെയാമും തമ്മില്‍ യുദ്ധമുണ്ടായി.
3
വീരപരാക്രമികളായ നാലുലക്ഷം ഭടന്മാര് അടങ്ങുന്ന സൈന്യവുമായി അബീയാ യുദ്ധത്തിനു പുറപ്പെട്ടു. അവര്‍ക്കെതിരെ എട്ടു ലക്ഷം യുദ്ധവീരന്മാരെ യെരോബെയാം അണിനിരത്തി.
4
എഫ്രയീം മലമ്പ്രദേശത്തുള്ള സെമരായീം മലമുകളില്‍നിന്നുകൊണ്ട് അബീയാ വിളിച്ചുപറഞ്ഞു: “യെരോബെയാമും സകല ഇസ്രായേല്‍ജനവും കേള്‍ക്കുക;
5
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അലംഘനീയമായ ഉടമ്പടിയിലൂടെ ഇസ്രായേലിലെ രാജത്വം ദാവീദിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും എന്നേക്കുമായി നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?”
6
എന്നാല്‍ ദാവീദിന്റെ പുത്രനായ ശലോമോന്റെ ദാസനും നെബാത്തിന്റെ പുത്രനുമായ യെരോബെയാം തന്റെ യജമാനനെതിരെ മത്സരിച്ചു.
7
നിസ്സാരന്മാരും അധമന്മാരുമായ ചിലര്‍ അവന്റെ കൂടെ ചേര്‍ന്നു. അവര്‍ രെഹബെയാമിനെതിരെ ശക്തി സംഭരിച്ചു. ശലോമോന്റെ പുത്രനായ രെഹബെയാം പക്വത പ്രാപിക്കാത്ത യുവാവായിരുന്നതുകൊണ്ട് അവരെ ചെറുത്തു നില്ക്കാന് അയാള്‍ക്കു കഴിഞ്ഞില്ല.
8
ഇപ്പോള്‍ നിങ്ങള്‍ക്കു സംഖ്യാബലം ഉണ്ട്. യെരോബെയാം നിര്‍മ്മിച്ചുതന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. അതിനാല്‍ ദാവീദിന്റെ സന്തതികള്‍ക്ക് നല്‍കിയിരിക്കുന്ന രാജത്വത്തോട് എതിര്‍ത്തു നില്ക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
9
സര്‍വേശ്വരന്റെ പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും പുറന്തള്ളിയ ശേഷം മറ്റു ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിങ്ങള്‍ നിയമിച്ചില്ലേ? സ്വയം പ്രതിഷ്ഠിക്കാന്‍ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏതൊരുവനും ദൈവങ്ങളല്ലാത്തവയ്ക്ക് പുരോഹിതനായിത്തീരുന്നു.
10
എന്നാല്‍ സര്വേശ്വരന് തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങള്‍ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്റെ പുത്രന്മാര് പുരോഹിതന്മാരായി ഞങ്ങള്‍ക്കുണ്ട്; അവരെ സഹായിക്കാന്‍ ലേവ്യരുമുണ്ട്.
11
അവര്‍ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയില്‍ കാഴ്ചയപ്പം വയ്ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വര്‍ണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങള്‍ തെളിക്കുന്നു. ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനകള് പാലിക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു.
12
ദൈവം തന്നെയാണു ഞങ്ങളുടെ നായകന്; അവിടുത്തെ പുരോഹിതന്മാര് നിങ്ങള്‍ക്കെതിരെ യുദ്ധകാഹളം മുഴക്കാന്‍ കാഹളങ്ങളുമായി ഞങ്ങളുടെ കൂടെയുണ്ട്. ഇസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു നിങ്ങള്‍ യുദ്ധം ചെയ്യരുത്; നിങ്ങള്‍ വിജയിക്കുകയില്ല.”
13
എന്നാല്‍ അവരെ പുറകില്‍നിന്ന് ആക്രമിക്കാന്‍ യെരോബെയാം പതിയിരുപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ മുമ്പിലും പതിയിരുപ്പുകാര്‍ പിമ്പിലുമായി യെഹൂദ്യയെ വളഞ്ഞു.
14
യെഹൂദ്യര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുമ്പിലും പിമ്പിലും പട; അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു; പുരോഹിതന്മാര് കാഹളം ഊതി.
15
യെഹൂദാസൈന്യം ആര്‍ത്തുവിളിച്ചു. അപ്പോള്‍ യെരോബെയാമിനെയും കൂടെയുള്ള ഇസ്രായേല്‍സൈന്യത്തെയും അബീയായുടെയും യെഹൂദ്യരുടെയും മുമ്പില്‍ ദൈവം പരാജയപ്പെടുത്തി.
16
ഇസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു തോറ്റോടി; ദൈവം അവരെ യെഹൂദ്യരുടെ കൈകളില്‍ ഏല്പിച്ചു.
17
അബീയായും കൂടെയുള്ളവരും അവരുടെമേല്‍ ഒരു മഹാസംഹാരം നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കള്‍ സംഹരിക്കപ്പെട്ടു. ഇസ്രായേല്‍ കീഴടങ്ങുകയും ചെയ്തു.
18
യെഹൂദ്യരാകട്ടെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനില്‍ ആശ്രയിച്ചതുകൊണ്ട് വിജയം കൈവരിച്ചു.
19
അബീയാ യെരോബെയാമിനെ പിന്തുടര്ന്നു. ബേഥേല്‍, യെശാന്‍, എഫ്രോന്‍ എന്നീ പട്ടണങ്ങളും അവയോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.
20
അബീയായുടെ കാലത്തു യെരോബെയാമിനു തന്റെ ശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. സര്വേശ്വരന് അയാളെ ശിക്ഷിച്ചു. അയാള്‍ കൊല്ലപ്പെട്ടു.
21
എന്നാല്‍ അബീയാ ശക്തിപ്രാപിച്ചു; അയാള്‍ക്കു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരുമുണ്ടായിരുന്നു.
22
അബീയായുടെ മറ്റു പ്രവര്‍ത്തനങ്ങളും ജീവിതരീതിയും വാക്കുകളുമെല്ലാം ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36